malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2009, ഡിസംബർ 29, ചൊവ്വാഴ്ച

ചെഗുവേര

ഗുവേര, നിന്റെ തൊപ്പിയിലെ
ചുവന്ന നക്ഷത്രം
എന്നും ജ്വലിക്കും
ഉറഞ്ഞു പോകാനുള്ളതല്ല നിന്റെശബ്ദം
ഉയര്‍ന്നു മുഴങ്ങുവാനുള്ളതാണ്.
നിന്റെ വാക്കുകള്‍ വാളുകള്‍
ആകുമ്പോള്‍
ഗിരി നിരകളും കാന്താരങ്ങളും
വഴിമാറും
അധിനി വേശതിനെതിരെ
ഒരു തീക്കുതിരയായ്ചീറി യടിക്കും
ഗുവേരാ,
ഓരോ നിമിഷവും
ദീപ്ത മാവുകയാണ്
നിന്റെ വിശ്രുത നാമം
ഒറ്റയടി പാതകളില്‍
ജന ലക്ഷങ്ങളുടെ പാതയില്‍
നിസ്സഹായതയില്‍ ,ആര്‍ത്തരില്‍
അശ രണരില്‍
അടിസ്ഥാന വര്‍ഗ്ഗത്തെയാകെ
പഠിപ്പിക്കുന്ന നിന്റെ
താടിയുള്ള മുഖം
തുടുത്തു നില്‍ക്കുമിനി
ചെഗുവേരാ,
പ്രിയ നേതാവേ

2 അഭിപ്രായങ്ങൾ:

  1. എനിക്കറിയാവുന്നൊരു ഭാഷയില്‍
    നിനക്കറിയാത്ത ഭാഷയില്‍
    പിണറായിയെന്നൊരു നാമം,
    നിന്നെക്കൊണ്ടൊരായിരം
    നക്ഷത്രമെണ്ണിക്കാന്‍
    നാളെ പുറപ്പെടുകയാണ്..
    അര്‍ബുതം കാര്‍ന്ന
    ആയിരം ചങ്കുകളില്‍
    ഇങ്ക്വിലാബുയരുമ്പോള്‍
    അകത്ത് പാവങ്ങളുടെ
    നേര്‍ പടത്തലവന്‍
    തൊലിയുരിയപ്പെടും..

    ബൊളീവിയാ..
    നീയെത്രയോ അകലേ
    നിന്‍റെ രോദനം
    കേള്‍ക്കുന്നുണ്ട് ഞാന്‍,
    സഖാവിന്‍റെ കൊട്ടാരത്തിന്
    ചട്ട തീര്‍ക്കാന്‍
    ഇങ്ങ് കാടുകള്‍
    വെട്ടിത്തീര്‍ക്കുന്നു ഞങ്ങള്‍..
    നീയെന്ന പോരാളി
    ഇല്ലായിരുന്നെങ്കില്‍
    തീവെട്ടിക്കൊള്ളക്കും
    അഹന്തക്കും
    മറയെവിടെ കിട്ടുമായിരുന്നു..
    ലാല്‍സലാം സഖാവേ...

    മറുപടിഇല്ലാതാക്കൂ
  2. ചെഗുവേരെ ഒക്കെ ഒരു ക്ലീഷേ ആയിപോയില്ലേ മാഷേ ? :P

    മറുപടിഇല്ലാതാക്കൂ