malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ജനുവരി 10, ഞായറാഴ്‌ച

ഹര്‍ത്താല്‍

പണി പിടിച്ച മനസ്സില്‍
ഹിമക്കട്ട പോലെ തണുത്തുറഞ്ഞ വാര്‍ത്ത
തുളുമ്പി പോയ രണ്ടിറ്റു കണ്ണീരിനു
കടലിന്റെ കനം
കത്തിക്കാളുന്ന വയറിനെ
ഉടുമുണ്ട് മുറുക്കിയുടുത്തു
തണുത്ത കഞ്ഞി പകര്‍ന്നുതന്ന പെറ്റ
വയറിന്റെ രോദനം
"ആശുപത്രിയില്‍ അല്‍പ്പനേരത്തെ
എത്തിയിരുന്നെങ്കില്‍ രക്ഷ പെടുമായിരുന്നു "
കൂടി നിന്നവരുടെ നിരാശ നിറഞ്ഞ -
പിറു പിറുപ്പുകളില്‍
ഹര്ത്താലിനോടുള്ള-
കവര്‍പ്പ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ