malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, മേയ് 15, ശനിയാഴ്‌ച

അവസാനം

കരളിലൊരു കട്ടുറുമ്പ് കുത്തും നോവ്‌
കണ്ടു മഞ്ഞച്ചു പോയ കാഴ്ചകള്‍
ഓര്‍ക്കുവാന്‍ ഒന്നും ഇല്ലാത്തവര്‍
ഒറ്റ പ്പെട്ടു പോയവര്‍
തെണ്ടികളെന്ന പേരില്‍
അപഹസിക്ക പ്പെടുന്നവര്‍
നാഗരികത യെന്ന നദി തള്ളി നീക്കിയ -
ചണ്ടികള്‍
അലഞ്ഞു തിരിയലിന്‍ടെ
പകലറുതിയില്‍
അടഞ്ഞ കടകള്‍ക്ക് മുന്നില്‍
തല ചായ്ക്കാന്‍ ഇടം തേടുന്നവര്‍
നാറുന്ന തുണി ഭാണ്ഡവും,വക്കുപൊട്ടിയ ചട്ടിയും
തലയ്ക്കുവെച്ചു
പിന്നിയ ജീവിതത്തെ
ഉറക്കിന്‍ടെ പാറ ക്കെട്ടില്‍
ഒളിക്കുന്നവര്‍
കത്തുന്ന വയറിലേക്ക്
ഇത്തിരി കഞ്ഞി വെള്ളത്തിനായ്‌
വാടകയ്ക്ക്തന്‍ടെ മാംസം -
കൊടുക്കേണ്ടി വരുന്ന ,പെണ്‍
കോലങ്ങള്‍
പൂരപ്പറമ്പിലെ-
വെടിക്കെട്ട് പോലെ ജീവിതം
പൊന്‍ നാണ്യങ്ങള്‍-
വാരി വിതറിയത് പോലെ
പൊരികള്‍ വിതറുന്ന നിമിഷങ്ങള്‍
പിന്നെ ഇത്തിരി ചാരമായ്
മണ്ണിലേക്ക് പതിക്കുന്നു
പൊട്ടലും, ചീറ്റലും ,പ്രകാശ വലയങ്ങളും
വര്‍ണ്ണ പോലിമകളും
കഴിഞ്ഞ്
മണ്ണിലേക്ക്, തണുത്ത ഇരുട്ടിലേക്ക്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ