malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012, ജനുവരി 2, തിങ്കളാഴ്‌ച

പുഴയുടെ മഴ വിചാരം

പുഴയുടെ മഴ വിചാരത്തിനു
പോയ കാലത്തിന്റെ ,
പ്രവൃദ്ധ കാലത്തിന്റെ
ചൂടും,ചൂരും
പി.ടി.ഉഷയുടെ കുതിപ്പും
പന്തയ ക്കുതിരയുടെകിതപ്പും
പതിനേഴിന്റെ പെടപ്പും
വാള മീനിന്റെ പുളപ്പും
റാഫിയുടെ രാഗവും,
ദാസിന്റെ സ്വര മാധുരിയും
ഉഷാ ഉതുപ്പിന്റെ ചടുലതയും.
തണലിന്റെ തണുവും
വെയിലിന്റെ വെളിവും
ഭാരത നാട്ട്യവും,കുച്ചിപ്പുടിയും
ഭദ്ര കാളിയുടെ ചുടല നൃത്തവും .
കുണുങ്ങിയും,കലമ്പിയും ,
തെളിഞ്ഞും,കലങ്ങിയും
വളഞ്ഞും ,പുളഞ്ഞും
പരന്നും,മെലിഞ്ഞും
ആഗോള വത്ക്കരണ-
കരാറുപോലെ
പിടി കിട്ടാതുള്ള പാച്ചില്‍
കൈവഴികള്‍,പലവഴികള്‍
പുഴയിന്നു പെരുവഴിയില്‍
മണല്‍ പോയ വരകളില്‍
ചെളിയുടെ ചെറു ചാലുകള്‍
തവളക്കണ്ണന്‍ കുഴികളില്‍
കലങ്ങിയ കറുത്ത കണ്ണീര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ