malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012, ഏപ്രിൽ 13, വെള്ളിയാഴ്‌ച

ഒരു ബാല്യ കാല ചിന്ത

കൊള്ള് കയറി വരുന്ന
കുള്ളന്‍ കുഞ്ഞയമ്മൂനെ കണ്ടാല്‍
കാര്‍ത്തു കടുമാങ്ങയുമായി ഒപ്പം കൂടും
കട്ട കടുമാങ്ങ കടിച്ചു തിന്നും ഒപ്പം
അപ്പൊ എത്തും അപ്പു എപ്പോഴും.
പേന്‍ പുഴുത്ത തലയും
മീന്‍ ചാറിന്‍ മണവുമായി
മൈമൂനയുംവരും തട്ടം വലിക്കുന്ന -
തൊട്ടാവാടി കാട്ടിലേക്ക്
മണുങ്ങൂസു വന്നെന്നു കുഞ്ഞയമു -
പറഞ്ഞാല്‍
മൊട്ട ത്തലയ്ക്കുമുട്ട്കൊടുക്കുംമൈമൂന.
മുട്ടന്‍ വടിയെടുത്ത് മൈമൂനയെ തല്ലുമ്പോള്‍
മുട്ടപോലെ മിനുത്ത തലയില്‍
മുഖ മുരസി സമാധാനിപ്പിക്കും കാര്‍ത്തു .
കൊള്ളി ക്കിഴങ്ങ്‌ പുഴുങ്ങിയതും
കട്ടന്‍ ചായയുമായി കാത്തിരിപ്പുണ്ടാകും
അപ്പുവിന്റെ അച്ഛമ്മ .
വട്ടി നിറയെ തിന്നു മക്കളേന്നു
വട്ടത്തിലിരുത്തി വട്ടയിലയില്‍ -
വിളമ്പി തരും
പഴുത്ത ചക്ക പാണ്ട പാണ്ടയായി
പകുത്തു തരും .
മയ്യെഴുതിയ കണ്ണില്‍ നോക്കി
മൈ മൂനയെ മൊഞ്ചെത്തി പെണ്ണെന്നു -
കവിളില്‍ നുള്ളും അച്ഛമ്മ .
കാര്‍ത്തുവിന്റെ കൂര്‍ത്ത നോട്ടത്തില്‍ -
കണ്ണ് നിറയുമ്പം
അപ്പൂന്റെ ഒപ്പരം പോയിക്കോന്നും
ഉപ്പിച്ചിയിണ്ടോന്നുനോക്കണംന്നും
വേവലാതി പ്പെടും അച്ഛമ്മ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ