malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015, ഏപ്രിൽ 4, ശനിയാഴ്‌ച

വിസ്മൃതി

പീഡനങ്ങളുടെ ആഴങ്ങളെ
തുറന്നുകാണിക്കുന്നു പുഴ
കണ്ണീര്‍തുള്ളിയില്‍ വീണ
ചോരപോലെ
കലങ്ങിയിരിക്കുന്നു ജലം
കുണുങ്ങി വരുന്നകുളിര്‍
കാറ്റിന്‍തലോടലില്ല
കലമ്പല്‍കൊറിക്കുന്ന
തെറിയന്‍ കാറ്റിന്‍റെ
ചുറ്റിത്തിരിയല്‍ മാത്റം
കുന്നിന്‍മുകളിലെകൂര്‍മ്പന്‍
കല്ലുകള്‍
ചക്‌റവാളത്തെ കുത്തുന്നു
വനങ്ങളുടെ ചുടലപ്പറമ്പില്‍
മരങ്ങളുടെഅസ്ഥികഷ്ണങ്ങള്‍
കൂട്ടംതെറ്റിയ കുഞ്ഞാടുകളെപ്പോലെ
കുറ്റിക്കാടുകളുണ്ടവിടവിടെ
വിസ്മൃതിയിലാണ്ടു പോയിരിക്കുന്നു
നാടുംനാട്ടുപഴമയും
പുതുമയുടെശരവേഗങ്ങള്‍ക്ക്
ഓര്‍ത്തിരിക്കുവാന്‍ സമയമെവിടെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ