malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015, മേയ് 5, ചൊവ്വാഴ്ച

പിൻ നടത്തം



ചെത്തം കേൾപ്പിക്കാതെയാ
ചന്തം കാണുവാനായി
ഒരിക്കൽ ക്കൂടി ഞാനാ
കുന്നിലേ ക്കേറീടുന്നു
കളിവാക്കുകളുമായ്
വികൃതിക്കാറ്റ് വന്നു
വിരലിൽ വിരൽ കോർത്ത്
കൂടെനടത്തിക്കുന്നു
അരളികൾക്കപ്പുറത്ത്
അന്ന് ഞാനെന്നും കണ്ട
നഷ്ട്ട ചക്ര വാളത്തിൻ
ചിത്ര മെന്നുള്ളിലുണ്ട്
വാക മരക്കൊമ്പിലെ
ചെഞ്ചോര പ്പൂക്കളെപ്പോൽ
ചക്രവാളം പൂത്തതും
ഇന്നുമെന്നുള്ളി ലുണ്ട്
ആകാശം ആൾക്കണ്ണാടി
നോക്കി നിന്നീടുന്നൊരു
ഏക്കറോളം വരുന്ന ഊക്കനാം
ചിറയുണ്ട് .
കണ്ടതോ കാലം മായ്ച്ച്
പുത്തനായ് വരച്ചൊരു
ഊക്കനാം കെട്ടിടത്തിൻ
മിന്നാര മൊന്നു മാത്രം
വൃദ്ധ മനസ്സിലുണ്ടാം
കാലം മറച്ചു വെച്ച
കാറ്റും,കാള വണ്ടിയും
കുളവും,കുട്ടിത്തവും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ