malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

നെടുവീർപ്പ്
കടലൊരു കാമ മദാലസയായി
ഞെളിപിരി കൊള്ളുന്നു
കരയുടെനേരെ കുളിരലവിതറി
മാടിവിളിക്കുന്നു
കണ്ണിനു കുളിരായ് കാതിനു രസമായ്
ചിരിപ്പൂ ചിതറുന്നു
തിരകൾ കോതിയൊതുക്കാമുടിയായ്
തരംഗമുയർത്തുന്നു
ചൂളമടിക്കും കാറ്റിൻ തരുണർ ചുറ്റിനട
ക്കുന്നു
ചരിഞ്ഞു നോക്കും കാക്കക്കണ്ണുകൾ
വട്ടം ചുറ്റുന്നു
പ്രാർത്ഥന മുറ്റും കുടിലിൻ കണ്ണുകൾ
കടലിനെ നോക്കുന്നു
ഓടങ്ങൾതൻ ഒരു തരി വെട്ടം കാണാൻ
കാക്കുന്നു
കൂനിക്കൂടിയിരിക്കും കുടിലുകൾ
മുണ്ടുമുറുക്കുന്നു
പട്ടിണിയാലേ പേക്കോലങ്ങൾ
മണ്ണിലിരിക്കുന്നു
പടുതിരികത്തി പാട്ടവിളക്കിൻ
തിരികൾ കരിയുന്നു
കടലും, നീലാകാശവുമൊന്നായ്
കെട്ടിപ്പുണരുന്നു
കാത്തിരിക്കും കുടിലിൽ നെഞ്ചിൽ
നെടുവീർപ്പുണരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ