malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, ഏപ്രിൽ 30, തിങ്കളാഴ്‌ച

മഴയോർമ്മ




പുഴയിലിപ്പോൾ
വെള്ളിക്കിണ്ണങ്ങൾ തുള്ളാറേയില്ല
ഇടവപ്പാതിയിൽ ഇടയ്ക്കെപ്പോഴെ
ങ്കിലും ഒന്നു ചാറിപ്പോകും മഴ
'ഞാൻ വന്നേ' -യെന്ന് വിളിച്ചു പറയാൻ
മാത്രം
ന്യൂ ജൻ കാലമല്ലെ ഞാൻ മാത്രമെങ്ങനെ
മാറാതിരിക്കും എന്ന് ചിരിക്കും
വേനൻ പുഴയും വർഷകാല പുഴയും
ഇന്ന് ഒന്നുപോലെ!
ഏകാന്തയ്ക്കു മേൽ എത്ര ആർത്തു
പെയ്തിരുന്നു മഴ
കുടയൊരു പ്രതിരോധമല്ലാത്ത കാലമുണ്ടാ
യിരുന്നു
ആടിയുലയുന്ന കുടയ്ക്കുള്ളിലേക്ക് വന്ന്
തോളത്ത് കൈയിട്ട് കൂടെ കൂടും
നനഞ്ഞ് കുളിച്ച് കുളിർന്നുവിറയ്ക്കു
മ്പോൾ
കൂടുതൽ കൂടുതൽ ചേർത്തു നിർത്തും.
ചില്ലിനപ്പുറം ചിണുങ്ങിച്ചിരിച്ചും, വേച്ചു
വേച്ചു നടന്നും
ഓടിക്കളിച്ചും, കൊലുസുകിലുക്കിയും,
നിറഞ്ഞാടിയും
പെയ്തുനിന്നത് കണ്ടുനിന്ന ഒരുകാലമു ണ്ടായിരുന്നു
ഓർമ്മയിലെ മഴയ്ക്ക് എന്തു കുളിരാണ്.

2018, ഏപ്രിൽ 29, ഞായറാഴ്‌ച

പാദുക പൂജകർ



പാദുകമില്ലാത്തവനെ പ്രവേശിപ്പിക്കരുത്
പടിക്കു പുറത്ത് നിർത്തുക
പാടവും, പറമ്പും ,ചേറും,ചെളിയും,
ചവുട്ടി നടന്നവൻ
പാവനമായ സ്ഥലം പാദം വെച്ച്
അശുദ്ധമാക്കരുത്.
അഴകുണ്ടെങ്കിലും അഴുക്കടിഞ്ഞ
മനസ്സുകൾക്ക് മുന്നിൽ അവൻ
അകന്നു നിൽക്കുന്നു
ആക്രോശത്തിന്റെ ആണിയും
അടിമത്തത്തിന്റെ കുരിശും അവർ
അവനു നൽകുന്നു
ഗന്ധകം നിറച്ച തലച്ചോറുമായി അവർ
ഓർക്കാപ്പുറത്ത് അവനു നേരെ
കുതിച്ചുചാടുന്നു
അവന്റെ പെണ്ണിനെ കടിച്ചുകീറുന്നു
കുഞ്ഞിനെ പിച്ചിച്ചീന്തുന്നു
അവന്റെ കുടിലും അവന്റെ കൂട്ടും
മണ്ണ്
ചെളിയിൽ അവൻ വിളവായ് വിളയുന്നു
പൂവായ് പൂക്കുന്നു
അവന്റെ വിയർപ്പം, അവന്റെ രക്തവും
അവർക്ക് പഥ്യം
പക്ഷേ;
പാദുകമാല്ലാത്തവനെ പ്രവേശിപ്പിക്കരുത്
പടിക്ക് പുറത്തു നിർത്തുക.
അവർ ,പാദുകം പൂജിക്കുന്നവർ.


2018, ഏപ്രിൽ 28, ശനിയാഴ്‌ച

കിനാ ചുംബനങ്ങൾ




ഒഴിഞ്ഞ കടവിലേക്ക്
ആകാശം ഇറങ്ങി വന്നു
ഇനിയുമാള് വരാനുണ്ടെന്ന്
കാത്തിരുന്ന തോണി പറഞ്ഞു
ആലിംഗനത്തിന്റെ ആനന്ദത്തി
ലെന്നോണം
തോണി ജലത്തിലൊന്നാടി നിന്നു
ചുംബനത്താൽ തിണർത്തചുണ്ടിന്റെ
ചൂടുമാറിയിട്ടില്ല
വേലിപ്പരത്തിപ്പൂക്കൾ കണ്ണിറുക്കിച്ചിരി
ക്കുന്നു
വഴിതെറ്റിപ്പോയ കിനാവും അവളും
ഒന്നിച്ചു വന്നു
കടവിലെ പടവിൽ ജല ചുംബനത്തിന്റെ
സീൽക്കാരമുയർന്നു
രതിതാളമോടെ തോണി മെല്ലെയൊഴുകി
കിനാപ്പാടങ്ങളിൽ കിളികൾ കലപില കൂട്ടി
അപ്പോഴും, ഒഴിഞ്ഞ കടവിൽ ആകാശം
ഒറ്റക്ക് നിൽപ്പുണ്ടായിരുന്നു.

2018, ഏപ്രിൽ 27, വെള്ളിയാഴ്‌ച

ആധുനിക ബുദ്ധൻ




ഒലീവു ചില്ലകളെല്ലാംഉണങ്ങിത്തുടങ്ങി
വെള്ളരിപ്രാവിൻചിറകരിഞ്ഞു
സമാധാനത്തിന്റെ ചിത്രങ്ങൾഎങ്ങും പതിച്ചു!
പടച്ചട്ടയണിഞ്ഞ കഴുകൻ
ചിറകടിച്ചു പറക്കുന്നു
അഹിംസയുടെ 'അ' യെ ആയുധമ
ണിയിച്ചു
ഹിംസ മുന്നേ നടന്നു
ഗാന്ധിജിയെ കാണാതായി
മൊട്ടുകളെല്ലാം ഞെട്ടറ്റു തുടങ്ങി
ദൈവങ്ങൾ ബലാത്സംഗം ചെയ്യപ്പെട്ടു
കത്തുന്ന തെരുവിൽ സമാധാന
ത്തിന്റെ ചിത്രങ്ങൾമാത്രം അവശേഷിച്ചു!
കഴുകന്റെ ഉള്ളം പൊട്ടിപ്പൊട്ടിച്ചിരിച്ചു
ബുദ്ധന്റെ ബുദ്ധിയെന്ന് പുറമേ നടിച്ചു
സമാധാനത്തിന്റെ പ്രാവ് അവസാന
ശ്വാസത്തിനായ് പിടഞ്ഞു കൊണ്ടിരിക്കുന്നു

2018, ഏപ്രിൽ 26, വ്യാഴാഴ്‌ച

ജീവിതവഴിയിൽ ....!




വാക്കുകളടർന്ന് എവിടെയോ വീണ്
വറ്റിപ്പോകുന്നു
കാറ്റിന്റെ കുളിരും, പൂക്കളും, കുയിലും
ഓർമ്മകൾ മാത്രമാകുന്നു
കുഴഞ്ഞു മറഞ്ഞ ചിന്തകളിൽ മൗനം
ചിലന്തിവല തീർക്കുന്നു
സുഖം ഒടുവിൽ വേദന മാത്രം സമ്മാനിക്കുന്നു
മനസ്സിന്റെ ബോധിയിൽ ബുദ്ധനുറങ്ങുന്നു.
വറ്റിപ്പോയ ഒരു നദിയാണു ഞാൻ
ശംഖിനകത്ത് ഉറഞ്ഞു പോയ കടൽ
എരിഞ്ഞടങ്ങിയ കാലത്തിൽ അലിവിന്റെ
ഈർപ്പം
ഒലിച്ചിറങ്ങാതെ നിൽക്കുന്ന കണ്ണീർത്തുള്ളി
പ്രളയത്തിൽ താഴ്ന്നു കൊണ്ടിരിക്കുന്ന
താഴികക്കുടം
ദുഃഖത്തിന്റെ അനാഥ ഗർഭം വഹിച്ച്
മരണത്തിന്റെ പടിവാതിലിൽ നിൽക്കുന്നു
പടുമഴയുടെ കാലത്ത് പടുതയില്ലാതെ
നനയുന്നു
ഓർമ്മകളുടെ സിന്ദൂരചെപ്പിലെങ്കിലും
ഒരു തുമ്പിയാകാൻ കഴിഞ്ഞിരുന്നെങ്കിൽ

2018, ഏപ്രിൽ 25, ബുധനാഴ്‌ച

കാലം




ഗതിവേഗം തേടുന്ന ജീവിതങ്ങൾ
സെക്സ് ഗെയിം നിശകൾ
തിളച്ചുപൊങ്ങുന്ന ഹാങ്ങോവറുകളുടെ
പ്രഭാതങ്ങൾ
അഗ്നി ശാലകളാകുന്ന ഉടലുകൾ
ആഡംബരങ്ങൾക്കായി അണിഞ്ഞൊരു
ങ്ങൽ
നീലചിറകുകളിലൊതുക്കപ്പെട്ട്
പിടയുന്നസുഖം തേടി യുവത്വങ്ങൾ
ലഹരിയുടെ തിടമ്പുനൃത്തങ്ങൾ
കാലങ്ങൾ മാറിക്കൊണ്ടിരിക്കുന്നു
ഭ്രാന്തെടുത്തകാലങ്ങൾ ഉറഞ്ഞുതുള്ളുന്നു
ഇളം പൂവുകളെപിച്ചിച്ചീന്തുന്നു
ആരാധനാലയങ്ങൾ ഭ്രാന്താലയങ്ങളാകുന്നു
ജീവനില്ലാത്ത അക്ഷരങ്ങളെ കുത്തിവച്ച്
ഭ്രാന്തെടുത്ത ഗർഭങ്ങളെ വളർത്തിയെടു
ത്ത്
ചിന്തയില്ലാത്തൊരു ജനതയെ വാർത്തെ
ടുക്കുന്നു
ഇത് ചെന്നായകൾ വാഴും കാലം
ചെന്നിണങ്ങൾ പടരും കാലം.

2018, ഏപ്രിൽ 24, ചൊവ്വാഴ്ച

പ്രണയ വീണ




ഒരമ്പിൽ കോർത്ത രണ്ട് ഹൃദയങ്ങളാണു നാം
സന്തോഷത്തിന്റെ ഓളങ്ങളിൽ
ആലിലയിൽ കിടന്ന കൃഷ്ണനെപ്പോലെ
ആടുന്നമനസ്സിൽ
പറയാതെ ഒരു ശബ്ദം മുഴങ്ങിക്കൊണ്ടേ
യിരിക്കുന്നു
നിറവെളിച്ചമുണരുന്നു
നിശ്ശബ്ദതയുടെ ആഴങ്ങൾ നികത്തപ്പെടുന്നു
ചൂഴ്ന്നു നിന്നഎകാന്തത ചൂളമടിച്ചുപറന്നു
പോയി
മുൾക്കാടുകൾ മുരടിച്ചു ,നിറമുള്ള നിമിഷ
ങ്ങൾ പൂവിട്ടു
പൊങ്ങച്ചചിഹ്നങ്ങളിൽ വിഷാദങ്ങൾ
വിടപറഞ്ഞു
പ്രണയത്തിന്റെ സഞ്ജീവനീ രാഗമുയർന്നു.
അഭൗമമായ ഒരു ലോകത്ത് ഇമയിളക്കാതെ
ഇരുവരും പരസ്പരം നോക്കി നിൽക്കുന്നു
ആ മിഴികളിൽ പുലരികൾ പൂക്കുന്നു
സന്ധ്യകൾ തുടുക്കുന്നു.
അടുക്കുന്തോറും ആനന്ദിപ്പിക്കുന്നതും
അകലുമ്പോൾ നൊമ്പരപ്പെടുത്തുന്നതുമാകണം പ്രണയം
അജ്ഞാത രാഗങ്ങളുണരുന്ന ഒരു വീണ
യായ്
അതു പാടിക്കൊണ്ടേയിരിക്കണം.

2018, ഏപ്രിൽ 23, തിങ്കളാഴ്‌ച

കൊടിയടയാളം




ചോരി വായിൽ മണ്ണിടു -
നോർക്കറിയില്ല
പടരുന്ന ചോരതൻവീറ്
നഗ്നപാദത്താലെ കാതങ്ങൾ
താണ്ടിയ
കാരിരുമ്പിന്റെകരുത്ത്
നഗ്നതയെപ്പോലും കുപ്പായമാക്കിയ
നെഞ്ചിൻ തടത്തിൻ തുടിപ്പ്
പലതുള്ളി പെരുവെളളമെന്നുള്ള
സത്യം
പാടേ മറക്കുന്നു നീചർ
നഞ്ചുകലക്കിയ നെഞ്ചകത്താലവർ
തഞ്ചവും നോക്കീനടപ്പു
തുഞ്ചത്തു നിന്നു നിൻ ഉച്ചിയിലേക്കൊരു
മുഷ്ടിയുയർന്നു വരുന്നതുണ്ട്
മൃഷ്ടാന്നഭോജന ഏമ്പക്ക ഭർത്സനം
അഷ്ടിയില്ലാതോർക്ക് ,യേകീടവേ
പാറിപ്പറക്കുന്ന കൊടിയടയാളത്തിൻ
 നീ കേൾപ്പതില്ല
മേചക 

2018, ഏപ്രിൽ 21, ശനിയാഴ്‌ച

തളിരുകളേയും....!




മാവിന്റെ ശാഖകളിൽ
തളിരിലകൾ
എന്തു രസമാണ് തളിരിലകളെ
കാണാൽ
ഒന്നു തലോടാൻ
പുഞ്ചിരി പോലുള്ള ഇലമർമ്മര
ങ്ങൾ കേൾക്കാൻ
എന്നും വരുംകാറ്റ് കഥ പറയും
കളി പറയും
സന്തോഷം കൊണ്ട് ഇലക്കുഞ്ഞുങ്ങൾ
തുള്ളിച്ചാടും
കാറ്റിനായ് അവരെന്നും കാത്തിരിക്കും
അന്നും വന്നു കാറ്റ് കഥ പറഞ്ഞു
കളി പറഞ്ഞു
കിലുക്കാംപെട്ടി പോലെ പൊട്ടിച്ചിരിച്ചു.
ഞെട്ടറ്റ ഇലക്കുരുന്നുകൾ കീറിപ്പറിക്ക
പ്പെട്ട് താഴെ വീണു
കുരുന്നുകൾക്കറിയില്ലല്ലോ കാറ്റിന്റെ
കാമക്കൈകൾ
പിച്ചിച്ചീന്തുമെന്ന് കശക്കിയെറിയുമെന്ന്.

ആലിപ്പഴം പോലെ ....!




ദൂരെ ദൂരെ രണ്ട് പ്രണയികൾ
കാണാൻ കഴിയാതെ
കറുത്തകീബോർഡിലെ
വെളുത്ത അക്ഷരങ്ങളാൽ
വർണ്ണങ്ങളുടെ പ്രണയകവിത
വിരിയിക്കുന്നവർ.
വിരഹത്തിന്റെ അർദ്ധവിരാമവും,
വിധുരതയുടെ കോമയും ,
വികാരങ്ങളുടെ ആശ്ചര്യ ചിഹ്നവും,
വിരലുകളിലൂടെ വാക്കുകളാക്കി
നീണ്ട ഉമ്മകൾക്ക് കൊതിച്ചുകൊതിച്ച്
സ്നേഹസീൽക്കാരങ്ങളിൽ സ്വയം
മറന്ന്
ഇനിയും ഒരുപാടൊരുപാട് പറയാനുണ്ടെ
ന്നമട്ടിൽ
പ്രണയപ്പനിയുടെ ഉന്മാദാവസ്ഥയൽ
ചാറ്റൽ മഴപോലെചിരിച്ചും,
പേമഴപോലെ കരഞ്ഞും
മനസ്സുകൊണ്ട്കെട്ടിപ്പിടിച്ചും
പ്രണയപ്പാച്ചിലിനൊടുവിൽ
തകർന്നു പോയ കപ്പലിന്റെ അവശിഷ്ടം
പോലെ
ഓളങ്ങളിലാടിയായി വാക്കുകൾക്ക്
വിരാമമിടുമ്പോൾ
ഉയർന്നു നിൽക്കുന്ന ചോദ്യചിഹ്നത്തി
നിടയിലും
ആലിപ്പഴംപോലെ പൊഴിയുന്നുണ്ടാകും
പ്രണയം.

2018, ഏപ്രിൽ 20, വെള്ളിയാഴ്‌ച

കണ്ണാടി




കണ്ണാടി;
ഗതകാലത്തിന്റെ വാതിലിലേക്ക്
തുടർകാലത്തിന്റെ ജാലകത്തിലൂടെ
ആർദ്രമായ തിരിഞ്ഞുനോട്ടം.
ഇരുളിൽ ശബ്ദത്തുള്ളികളായ്
ഇറ്റിറ്റു വീഴുന്ന ഇറവെള്ളമാകുന്നു ഓർമ്മ.
തുലാവർഷ സന്ധ്യയിലെ കുടയില്ലാത്ത
ഒരുകുട്ടി
ഇരമ്പി വരുന്നു കണ്ണിൽ നിന്നൊരു
പെരുമഴ
പുഴയ്ക്കക്കരെ പഴയൊരു വീട്
അകാലത്തിൽ പൊലിഞ്ഞ അച്ഛനെന്ന
വിളക്കിനു മുന്നിൽ
ദുഃഖത്തിന്റെ കണ്ണീർ പുഷ്പമായി അമ്മ.
ബോധം മറഞ്ഞ് പനിപിടിച്ച കുട്ടിയുടെ
മനസ്സിന്റെ വാതിലിൽ അച്ഛനിടയ്ക്കിടേ
മുട്ടിവിളിക്കുന്നു
തുറക്കുവാൻ കഴിയുന്നില്ലല്ലോ വാതിൽ
ആരാണ് അച്ഛനെ തുലാവർഷപ്പെരുമ ഴയിൽ
പുഴയോരത്തെ പൂഴിമണലിൽ തനിച്ചാക്കി
യത്.
കണ്ണാടിക്കു മുന്നിൽ ആരും ഞെളിഞ്ഞു
നിൽക്കരുത്
ബാഹ്യമായ ഈ രൂപം മാത്രമല്ല
മനസ്സും കാണിച്ചു തരും കണ്ണാടി.

2018, ഏപ്രിൽ 19, വ്യാഴാഴ്‌ച

ഉsലുകളിലെ അധിനിവേശം




ആഗോളവത്ക്കരണകാലത്ത്
അധിനിവേശങ്ങളെല്ലാം ഉടലുകളിലാണ്
ഉടുത്തൊരുങ്ങലിൽ, ഉടയാട ഉരിയലിൽ,
വാസന സോപ്പിൽ, പെർഫ്യൂ ,ബോഡിസ്പ്രേ
ബ്രാ, പാന്റീസ്
എരിവാർന്ന മിഴികൾക്ക് ഇരയായിരിക്കുവാനേറെ ,യിഷ്ടം.
പെണ്ണില്ലാത്ത പരസ്യമെന്തിന്
സീൽക്കാരങ്ങളെ സുതാര്യതയെന്ന് -
ആഗോള ഭീമൻമാർ പണമെഴുക്കുന്നു
മാറുമറക്കാൻ മുലഛേദിച്ച നാട്ടിൽ
മുല കാട്ടുവാൻ പുതുമോടിവസ്ത്രങ്ങൾ
വലിയപണം നാം മുടക്കി ചെറുവസ്ത്ര
ത്തിലേറ്റും തന്ത്രം
തുറിച്ചു നോക്കേണ്ട മധു ഭരണിയിൽ
ചോണനുറുമ്പാവേണ്ട
പരസ്യമേകിയവർ മൃദുലതയിലേക്കു
ക്ഷണിക്കുന്നു
അധിനിവേശങ്ങളെത്രസുന്ദരം
ഉടലുകൾക്കെന്തു പരമാനന്ദം

2018, ഏപ്രിൽ 18, ബുധനാഴ്‌ച

വേനൽ



പാടങ്ങളിൽ പക്ഷികൾ
ദാഹനീരിനായ് പിടയുന്നു
ആദിത്യൻ ആദ്യകിരണത്തിൽ തന്നെ
തീക്കോരിയൊഴിക്കുന്നു
പുഴയിലെ ചൂടുകാറ്റ് അകത്തേക്കു
വരുന്നു
ഓർമ്മകൾ മനസ്സിന്റെ ഓക്കുമരങ്ങൾ
ക്കിടയിലൂടെ
പതുങ്ങി നടക്കുന്നു
പതിയെപ്പതിയെ ആകാശം പഴുത്തു തൂങ്ങുന്നു
നീരാവിയുടെ പുകകൾമുകളിലേക്കു യരുന്നു
ക്രമേണ ആകാശം പടുകൂറ്റൻ ചിലന്തി
വലയുടെ രൂപം പ്രാപിക്കുന്നു
ഭയാനകമായ നിശബ്ദത, ഭൂമിയുടെ
രോദനം
കര നാവുനീട്ടിവെള്ളത്തിനായ് അരുവി
യിലേക്കിറങ്ങുന്നു
പെട്ടെന്ന് ;
ആകാശത്ത് മേഘക്കീറുകൾ അറബി -
ക്കുതിരകളെപ്പോലെ തിക്കിതിരക്കി
ആശ്വാസത്തിന്റെ നെടുവീർപ്പുതിരുംമുമ്പേ
കാറ്റിന്റെ പുരാതനമായ ഒരു കാട്ടുപക്ഷി അവയെ കൊത്തിയെടുത്ത് പറന്നുപോയി
വയലിൻ തന്ത്രികൾ പോലെ മനസ്സിലൊരു
കൊലക്കയർ തുടിച്ചു നിൽക്കുന്നു

2018, ഏപ്രിൽ 17, ചൊവ്വാഴ്ച

ചില പ്രണയങ്ങൾ




ചില പ്രണയങ്ങൾ അങ്ങനെയാണ്
യാത്രയ്ക്കിടയിലെയേതോ വളവിൽ
വെച്ച്
പെട്ടെന്ന്കാണപ്പെട്ട വലിയകുന്നു
പോലെ
മോഹങ്ങളുടെ വാക്കുകൾ കൊണ്ട്
നമ്മേ അതിശയിപ്പിച്ച് നിർത്തും
കൊതിയുടെ കാണാക്കടലിലൂടെ ഊളിയിടും
പിന്നെ പിന്നെ കുന്നുകൾ
കുറഞ്ഞു കുറഞ്ഞു വരും
വാക്കുകൾ മുരടിക്കും
കനവിലും, നിനവിലും നീ മാത്രമെന്ന -
ഉദ്ദീരണത്തിന് ഉദ്ധാരണം കുറയും
കുന്നിനു മുകളിലെ കാറ്റെന്നെ പോലെ
അനായസം താഴേക്ക് വരികയും
വാക്കും,നോക്കും കുറഞ്ഞു കുറഞ്ഞ്
ഒരുദിനം പറവകളെപ്പോലെ പല ഭാഗ
ത്തേക്കു പറക്കും.
ചില പ്രണയങ്ങൾ അങ്ങനെയാണ്
ഉറവ പോലെ കിനിഞ്ഞു കൊണ്ടേ
യിരിക്കും
മറന്നു വെച്ചതു പോലെ തിരിഞ്ഞുനോക്കി
ക്കൊണ്ടിരിക്കും
കുടഞ്ഞാലും പോകാത്ത കുറേ സുഗന്ധ
ങ്ങൾ ബാക്കിയാക്കും
ചിലതുണ്ട്
തുടക്കത്തിലെ തഴച്ചുവളരുന്നവ
ഹൃദയത്തിലേക്ക് വേരാഴ്ത്തുന്നവ
രക്തത്തിൽ അലിഞ്ഞു ചേർന്നവ
രണ്ടെങ്കിലും ഒന്നെന്നറിയുന്നവ
പറിച്ചെറിഞ്ഞാലും പടർന്നു കയറുന്നവ
കവിത പോലെ കൂടപ്പിറപ്പായവ
കാലം കാത്തുസൂക്ഷിച്ച് പ്രണയമെന്തന്ന്
പരസ്പരം കാട്ടിക്കൊടുക്കുന്നവ


2018, ഏപ്രിൽ 16, തിങ്കളാഴ്‌ച

അസിഫയ്ക്ക്......!




അങ്ങു ജമ്മുവിൽ നിന്നും
പൈതലിൻ തേങ്ങിക്കരച്ചിൽ
പടഹധ്വനിയായി
കാതിൽ മുഴങ്ങീടുന്നു
അമ്മതൻ ആർത്തനാദം
നെഞ്ചുകലക്കീടവേ
ചേതനയറ്റുള്ളോരു
പിഞ്ചുമേനികാണവേ
ചലിക്കാൻ മറന്നു ഞാൻ
ചിതൽപ്പുറ്റായീടുന്നു.
മനുഷ്യൻ മതമായി, ജാതിയായ്
ജീവിതത്തെ
തല്ലിത്തകർത്തീടുന്ന
പഴയ കിരാതനായ്
പിഞ്ചിളം മേനികളെ
 പിച്ചിച്ചീന്തുംകശ്മലർ
ആരാധനാലയങ്ങൾ പോലും
ഭ്രാന്താലയമാക്കുന്നു.
അസിഫ ;
അസിയായ് നീ
ഉയർത്തെഴുന്നേറ്റീടണം
ആ ദുഷ്ട കണ്ഠങ്ങളെ
 നോക്കാതെ കണ്ടിക്കേണം

2018, ഏപ്രിൽ 15, ഞായറാഴ്‌ച

പൊൻകണി




എത്ര കിനാവുകൾ കണ്ടതാണീ
പൊന്നിൻ കണിക്കൊന്ന പൂമണികൾ
ഇന്നാ സമയം സമാഗതമായ്
പൊന്നിൻ വിഷുക്കണിനാളമായി
എത്ര രാവിന്റെ യാ, യുമ്മറത്തിണ്ണയിൽ
ഓർമ്മയ,യവിറക്കിക്കിടന്നു
എത്രയും സുന്ദര സങ്കൽപ്പ കാന്തിയിൽ
സത്വരം നീന്തിത്തുടിച്ചിരുന്നു
മൂകം മധുരമാ മഞ്ഞിൻ പടം നീക്കി
മുത്തുകൾ ചിക്കിപ്പെറുക്കി നിന്നു
വൈശാഖം വിവശയായ് നമ്രശിരസ്കയായ്
വലതുകാൽ വെച്ചു പടികയറി
ചൈത്രം ചിരി തൂകി,യാശംസയർപ്പിച്ച്
കളി ചൊല്ലി കൈവീശി പിൻമടങ്ങി
ഇന്നാ സമയം സമാഗതമായ്
പൊന്നിൻ വിഷുക്കണിനാളമായി

2018, ഏപ്രിൽ 14, ശനിയാഴ്‌ച

വിഷുവരുമ്പോൾ

വിഷുവരുമ്പോൾ


മേടമാസത്തിൻമണി -
യൊച്ചകൾ കേട്ടീടുന്നു
കണിക്കൊന്നകൾമെല്ലേ
കൺമിഴിച്ചു നോക്കുന്നു
കൃഷകർ കതിരു കാത്തി
രിക്കുംകിളികളേപ്പോൽ
കാത്തു കാത്തിരിക്കുന്നു _
കന്നിമഴയെക്കാത്ത്.
വിത്തുകൾ കാത്തിരിപ്പൂ
വിളഞ്ഞ നിലം നോക്കി
പ്രണയ മഴയേറ്റ് മുളനാ
മ്പിടാനായി.
ചിരിതൂകും ചക്കകൾ
ചാഞ്ഞുകിടന്നിടുന്നു ,
കദളിവാഴക്കുലകൾ
മഞ്ഞനിറം ചാർത്തുന്നു
കുലമാങ്ങയും ,കണിവെ
ള്ളരികളും
കന്നിപ്പെണ്ണിനെപ്പോലെ
കാത്തു കാത്തിരിക്കുന്നു.
വിരുന്നു വന്നീടുന്ന വിഷുവേ
വരവേൽക്കാൻ
ഫലമൂലാദികളാൽ
പ്രകൃതി കാത്തിരിപ്പൂ.

2018, ഏപ്രിൽ 13, വെള്ളിയാഴ്‌ച

ആത്മനൊമ്പരം




മക്കൾ കുട്ടികളായിരുന്ന കാലത്ത്
അന്നത്തിന് വകയില്ലാത്ത കാലത്ത്
കട്ടൻ കപ്പ ഊറ്റിയുടച്ചതെങ്കിലും
കുട്ടികൾ വിശപ്പു കൊണ്ട് കാലിട്ടടിച്ച്
കരയുമ്പോൾ
ഒട്ടിയ വയർ ഒന്നുകൂടി മുണ്ടാൽ മുറുക്കി
വക്ക് പൊട്ടിയ പിഞ്ഞാണത്തിൽ
കപ്പഞെരടിക്കൊടുക്കുമ്പോൾ
വയറുനിറഞ്ഞാലും, വേണ്ടെന്ന് തട്ടിയാലും
കാക്കയ്ക്ക് കൊടുക്കും, പൂച്ചയ്ക്ക്
കൊടുക്കും
എന്നൊക്കെ പറഞ്ഞ് കുഞ്ഞുവട്ടി നിറച്ച്
വളർത്തിയിട്ടും
ഇന്ന്, ശാന്തതയ്ക്കു മേലെ
അശാന്തമായൊരു കടൽ തിരതല്ലുന്നു
പേടിയുടെ ഒരു പാമ്പ് ഫണമുയർത്തുന്നു എന്തുകൊണ്ടായിരിക്കും
താഴത്തും, തലയിലും വെക്കാതെ വളർത്തിയ മക്കൾ
നല്ല സമ്പത്തുണ്ടായിട്ടും
തിന്നാനേറെ ഉണ്ടായിട്ടും
നേരത്തിനും, സമയത്തിനും ഭക്ഷണം
നൽകാതെ
ജീവിതത്തിന്റെ ഒരരികിലേക്ക് നമ്മേ
മാറ്റി നിർത്തിയിട്ടുണ്ടാകുക?.


2018, ഏപ്രിൽ 12, വ്യാഴാഴ്‌ച

പ്രണയപ്പൂവ്




എന്റെ പ്രണയപ്പാടം നിനക്കായ്
പകുക്കുന്നു
അതിരുകൾ നിശ്ചയിക്കരുത്
സന്തോഷത്തിന്റെ എരുതുകൾ
ചവുട്ടിക്കുഴക്കട്ടെ
ബന്ധങ്ങളുടെ വരമ്പുകൾ മുറി
ക്കരുത്
ബന്ധനത്തിൽ അമരരുത്
അവിടെ നീ പ്രണയം വിതയ്ക്കുക
സ്നേഹത്തിന്റെ തെളിനീരു നനയ്
ക്കുക
പ്രണയവിത്ത് മുളയിടട്ടെ ചെടികളായ്
തളിർക്കട്ടെ
ആട്ടിയോടിക്കരുത് നീ, യേളകളെ,
അരിപ്പിറാവുകളെ
അരിയസ്വപ്നങ്ങൾ അവവിതറുന്നു
നിറയെ പൂവുകൾ കാത്തു നിൽക്കുന്നു
നിറയെ പ്രണയമായ് നമുക്ക് പൂത്തിടാം
ചുവന്ന പൂവായ് വിരിഞ്ഞു നിന്നിടാം.

2018, ഏപ്രിൽ 11, ബുധനാഴ്‌ച

ഏപ്രിൽ




വിഷു വന്നു വിളിക്കുന്നു
വസന്തം വർഷിക്കുന്നു
പാടുക, കൂടേച്ചേർന്നുപാടുക നാം
വിഷുപ്പക്ഷിതൻ സ്നേഹഗാനം.
കർണ്ണികാരമലർക്കണി
പുലരിയിൽ കാണുക
മേടത്തിൻ പുലരിയിൽ കുളിരട്ടെ
കൃഷകമനവും
ഉത്തരായനക്കൂട്ടിൽ നിന്നും കേട്ടിടാം
വിഷു പക്ഷി തൻ ചിറകടി.
രാപ്പകലുകൾ തുല്ല്യമായ് ഭാഗിച്ച്
നമുക്കേകുന്നു പ്രപഞ്ചവും
വിഷുഫലം നമുക്കേകുന്നു.
വിണ്ണു മണ്ണിനെ പുണരും മഴ പൂക്കളായ്
വിത്തുകൾ ഉജ്വലകാന്തിയായ്
ചെടിയായ് കുരുക്കുന്നു.
ചിത്തിരക്കിളി പാടിയകറ്റുന്നു,യിരുളിനെ
ശുഭ്രനാളമായ് പുത്തനുടുപ്പിട്ട്
കരേറുന്നു മേടപ്പെണ്ണ്.
പൂത്തു തളിർത്തവൾ കുളിരേകുന്നു
ഫലമൂലാദികൾ തൻ സർവ്വാണിതുടരുന്നു


2018, ഏപ്രിൽ 10, ചൊവ്വാഴ്ച

രാമരാജ്യത്തിനായ്....!




രാമരാജ്യത്തിനായോടി നടക്കുവോർ
രാമനാമം ജപിച്ചട്ടഹസിക്കുവോർ
രാമായണം പാടും കിളിയുടെ നെഞ്ചി
ലേക്കമ്പെയ്തു മുമ്പേ പറഞ്ഞയച്ചു.
ശാശ്വത ശാന്തിക്കായ് നെഞ്ചുവിരിച്ചവൻ
ഊന്നുവടിയാലെ ഉലകങ്ങൾ ചുറ്റിയോൻ
ഇത്തിരി വസ്ത്രത്തിലിന്ത്യയെ ഒന്നാകെ
ലോകത്തിൻ മുൻമ്പാകെ ഉയർത്തിപ്പി - ടിച്ചവൻ
അവനുടെ നെഞ്ചിലെ ചോരച്ചപൂവിനാൽ
മാലകൊരുത്തവർ വ(മ)രണമാല്യം തീർത്തു.
കെണിയൊരുക്കിപ്പിന്നെ ഇന്നോളമവർ
കാണികളാക്കുന്നു മാളോരെയാകെ
കണിയിന്നു നിത്യവും കാണുന്നു നാം _
പച്ചജീവനെക്കൊന്നു തള്ളും കാഴ്ച്ച
ദുരന്തം വിതയ്ക്കുമീ കാട്ടാളക്കൂട്ടങ്ങൾ
കാലമേ നിൻകൈയ്യിലെന്നതോർക്ക




2018, ഏപ്രിൽ 9, തിങ്കളാഴ്‌ച

പ്രണയികളുടെ തീവണ്ടി




നീയെന്നും തീവണ്ടിയിൽ കയറി
യാത്ര ചെയ്യുന്നത് കണ്ടു കണ്ടാണ്
ഞാനൊരു തീവണ്ടിയായത്
എന്നും നിന്നിലേക്ക് മാത്രം കുതിച്ചെത്തുന്ന
തീവണ്ടി
എന്നാണ് നീയെന്നിൽ ചേക്കേറിയത്
തിരക്കുകൾക്കിടയിൽ തിരയായ് നീ
ഒഴുകുമ്പോഴും
എന്നെ തിരയാൻ തുടങ്ങിയത്
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ
ഒരു തീവണ്ടി പോലെ നാമോടുന്നു
എന്നിട്ടും കഴിയുന്നില്ലല്ലോ പെണ്ണേ
രണ്ടറ്റവും ഒന്നു കണ്ടു മുട്ടുവാൻ.
ജീവിതത്തിന്റെ ഈ തീവണ്ടിയിൽ
എല്ലാ ദു:ഖത്തിനിടയിലും
അതിർത്തികളില്ലാത്ത ഒരു പ്രണയത്തീവണ്ടി നമ്മിൽ കുതിക്കുന്നു
അവസാനിക്കാത്ത ഒരു പാത നിമ്മിൽ
നീണ്ടുനീണ്ടു പോകുന്നു
പ്രണയത്തിന്റെ തുറന്നിട്ട മുറിയിൽ നിന്നും
നാം ദു:ഖങ്ങളെ ആട്ടിയോടിക്കുന്നു
കഷ്ടപ്പാടുകളുടെ ഫ്ലാറ്റുഫോമുകളെ
സ്നേഹം കൊണ്ടു പിറകിലാക്കുന്നു
സത്യത്തിന്റെ പ്രണയത്തീവണ്ടി
പാളം തെറ്റാറേയില്ല.

2018, ഏപ്രിൽ 8, ഞായറാഴ്‌ച

കോടതി




വാദമാണ്
വിധി നിർണ്ണയിക്കുന്നത്
സത്യവും, ന്യായവും
പ്രതിക്കൂട്ടിലാണ്
അതുകൊണ്ടായിരിക്കണം
നീതിദേവത
കണ്ണും കെട്ടി നിൽക്കുന്നത്.

2018, ഏപ്രിൽ 7, ശനിയാഴ്‌ച

പുതുവഴി




കാലത്തിന്റെ കാന്താരം
നമുക്കായ് തുറക്കും ഒരു വഴി
സന്തോഷത്തിന്റെ കനിയായ് _
തീരും
വരും നാളുകൾ
പ്രകാശത്തിന്റെ അവസാന കീറും
കൊത്തി
പടിഞ്ഞാട്ടേക്കു പറന്ന പറവ
പുലരിയിലൊരു പാട്ടായ് തുളുമ്പി നിൽക്കുന്നു
കാറ്റിന്റെ ഗാനത്തിൽ പടരുന്ന തീയ്യിനെ
ജലത്തിന്റെ കവിതകൾ കണികകളായ _
ണയ്ക്കുന്നതു പോലെ
ജീവന്റെ ഉടലിൽ പുതു ലോകമുണരും
പുഴയായ് പുതുജീവൻ തളിർത്തു നിൽക്കും
കണ്ണാടിയെന്ന പോൽ
തുടച്ചു മാറ്റാം നമുക്കന്ന്
അന്ധത പേറിയ ഇന്ദ്രജാലങ്ങളെ
അടങ്ങാക്കലിയുടെ കോമരങ്ങളെ
അരുതായ്മകളുടെ അഴുക്കുകളെ.

കാലത്തിനോട്....!



കാലമേ എന്തെന്തു കാഴ്ച്ചകൾ
കണ്ടു ഞാൻ
കാവ്യകല്ലോലിനി താണ്ടി നടന്നു ഞാൻ
കൗമാര, യൗവ്വനക്കാവുകൾ തീണ്ടിഞാൻ
ചെഞ്ചോര തുപ്പിയ മുൾപ്പാത താണ്ടി ഞാൻ
രക്തസാക്ഷിക്കുന്നിലേറി മറഞ്ഞോർതൻ
നക്ഷത്രക്കണ്ണുകളേറെയും കണ്ടു ഞാൻ
ഇന്നും ഞാനിപ്പാതി വഴിയിൽ പതുങ്ങനെ
ഉഴറി നടക്കുന്നു തീരാത്ത പാതയിൽ
കാഴ്ച്ചകളൊക്കെയും മാറി മറയുന്നു
മധുരങ്ങൾ ചാലിച്ച കാകോളമൊഴുകുന്നു
കുരുന്നുകൾ കോമ്പല്ലിൽ കോർക്കപ്പെ ടുന്നു
അമ്മമാർ കണ്ണീർപ്പുഴയിൽ പിടയുന്നു
കാലമേ ;കാഴ്ച്ചകളെന്തൊക്കെ ഇനിയും
ഞാൻ കാണണം
കണ്ണടയ്ക്കാനൊരു വഴികാട്ടിത്തരണം


2018, ഏപ്രിൽ 6, വെള്ളിയാഴ്‌ച

ഉണങ്ങിയാലും തളിർക്കുന്നത്




പ്രണയത്തെ ആരും കാണാറില്ല
അതു മണ്ണിനടിയിലെ വേരുപോലെ
ഹൃദയത്തിൽ.
സ്നേഹത്തിന്റെ നനവിൽ അതു മുളയിടുന്നു
രണ്ടിലകളായ് വിരിഞ്ഞു നിൽക്കുന്നു
മനസ്സുകൊണ്ട് അവർ വെള്ളവും,വളവു
മേകുന്നു
അതു വളർന്നു വളർന്ന് വള്ളിയായ് പട
രുന്നു
ചെടിയായ് ചില്ലകളാട്ടുന്നു
മരമായ് പൂത്തുലയുന്നു, പൂമണമെങ്ങും
പരക്കുന്നു
ഉണങ്ങിയാലും ഓർമ്മകളിൽ തളിർക്കുകയും,പൂക്കുകയും ചെയ്യുന്ന
മരമാണ് പ്രണയം.

2018, ഏപ്രിൽ 5, വ്യാഴാഴ്‌ച

പച്ചക്കറി




പച്ചക്കറികൾ
കരയാറേയില്ല
അവയ്ക്കറിയാം
തങ്ങളുടെ വിധിയെ
ന്തെന്ന്
എപ്പോഴും അരിഞ്ഞു
വീഴ്ത്തപ്പെടാം
നെടുകയോ, കുറുകയോ
എന്നേനോക്കേണ്ടു
എങ്കിലും, ഉള്ളികേമനാണ്
അടുക്കളയിൽ
ഒരാളെയെങ്കിലും കരയിക്കും
ഒരു മുളക് തരം കിട്ടിയാൽ
തിളങ്ങുന്ന കണ്ണുകാണാതെ
കടിച്ചുകീറുന്ന പല്ലുകൾക്കിടയിൽ
ഒന്നു കൂടി ഞെരിഞ്ഞമർന്ന്
ഒരു തുള്ളി കണ്ണീരെങ്കിലും
വരുത്തി നിർവൃതി കൊള്ളും.

2018, ഏപ്രിൽ 4, ബുധനാഴ്‌ച

ചില മുഖങ്ങൾ




രാവിലെയെഴുന്നേറ്റാൽ
ഓട്ടക്കാരന്റെ പ്രഭാതസവാരി
പോലെ സമയം.
പിന്നെ ഒരു തിരക്കാണ്
കലത്തിലരി തിളയ്ക്കുന്നതു പോലെ
തിളച്ചു തൂവി
വണ്ടി പിടിക്കാനോടുമ്പോഴായിരിക്കും
മുടിയൊന്നു കോതിയൊതുക്കുക
വണ്ടിയൊന്നു തെറ്റിയാൽ
മിനിട്ടൊന്നു മാറിയാൽ
കാണാം കയറിച്ചെല്ലുമ്പോൾ
കരിഞ്ഞ കലത്തിന്റെയടിപോലെ
ചില മുഖങ്ങൾ

2018, ഏപ്രിൽ 3, ചൊവ്വാഴ്ച

ഇങ്ങനേയും....!




രാത്രിനീയെന്നിൽ പെയ്തുകൊണ്ടേ
യിരിക്കുന്നു
പകൽപളുങ്കുമണിയാ,യുള്ളം തുറക്കുന്നു
എന്റെ ദൃഷ്ടി മുനയിൽ നീ മുല്ലവള്ളിയായ്
പടരുന്നു
പ്രണയം പരന്നൊഴുകുന്ന ഒരു പുഴയാണ് നീ
പ്രകാശത്തിന്റെ ഒരു പ്രാകാരം
എന്നിലെ ഉൺമയും ഉപ്പിന്റെ ഉറവിടവും
ഉല്ലാസത്തിന്റെ ഒരു സ്ഫുലിംഗം നിന്നിൽ.
മദ്ധ്യാഹ്ന ദീപ്തിയിൽ പുഴയുടെ അടിത്ത
ട്ടിലെന്നപോലെ
സ്നേഹത്തിന്റെ ഉള്ളം നിന്നിൽ തെളിഞ്ഞു
കാണുന്നു
പാറയും,പറവയും നീ തന്നെ
എന്റെ ചിന്തകളെ നീ നഗ്നയാക്കുന്നു
കിനാവിന്റെ കടവിൽ വന്ന്
നിന്റെ മിഴികളെന്നെ കുടിക്കുന്നു
നിന്റെ ജലവേരുകൾ എന്റെ നെഞ്ചിലേ
ക്കഴ്ത്തുന്നു
എല്ലാ വസന്തവും ഒന്നിച്ചു വന്നതു പോലെ
നീയൊരു മരമായെന്നിൽ പൂത്തുലയുന്നു

2018, ഏപ്രിൽ 2, തിങ്കളാഴ്‌ച

എന്തെല്ലാമാണ്....!




അവൾ എന്തെല്ലാമാണ്.
പാതി ദൈവം
ജീവന്റെ പച്ചപ്പ്
തഴച്ചുവളരുമെന്നാശയാൽ
നിന്നിൽ നന്മയെ നട്ടുനനയ്
കുന്നവൾ
ഇരുളിലെ വെളിച്ചം
വെളിച്ചത്തിലെ തെളിച്ചം
അന്നവും, ദാഹനീരും
ഉറക്കത്തിലും ഉണർന്നിരിക്കു
ന്നവൾ
ഉറക്കം നടിപ്പിനെ ഉൾക്കാഴ്ച്ച
യാൽ കാണുന്നവൾ
അവൾ നിന്റെ പുലരിയും
നിശാഗന്ധിയും
വെറുതേയിരിക്കുമ്പോഴും
നിന്നെക്കുറിച്ച് മാത്രം ചിന്തി
ക്കുന്നവൾ
അവൾ നിന്റെ ഹൃദയ വനത്തിൽ
 നിന്നും
കതിരുകൾ വിളയിക്കുന്നു
കവിതയായ് കൂടെ നടക്കുന്നു
നിഴലായ് നിന്നിൽ തന്നെ നിറഞ്ഞു
നിൽക്കുന്നു
നിന്റെ സുഖത്തിൽ മാത്രം അവളുടെ
ദിനങ്ങൾ
നിന്റെ ദു:ഖത്തിൽ അടങ്ങാത്ത
തേങ്ങൽ
നിനക്കായി ഒരു ജന്മം മുഴുവൻ
ഉരുകി തീരുമ്പോഴും
നിനക്ക് പുച്ഛം, നീരസം.
എന്നിട്ടും;
അവൾ എന്തെല്ലാമല്ല എന്നു മാത്രം
ചിന്തിക്കുന്നു നീ