malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, മേയ് 31, വ്യാഴാഴ്‌ച

യാമിനി




യാമിനി ഉമ്മറപ്പടികടന്നെത്തുന്നു
വിളക്കിന്റെ അഗ്നിപുഷ്പങ്ങൾ വിടരുന്നു
ഹേമന്തരാവിൻ ചുവരിൽ വെളിച്ചത്തിൻ
ഛായാചിത്രം മെനഞ്ഞെടുത്തീടുന്നു
മേശയിൽ മോഹന സ്ഫടികപാത്രത്തിൽ
വീഞ്ഞിന്റെ വീര്യം നുരയിട്ടുനിൽക്കുന്നു
ജാലകവാതിലിനോരത്തുവന്നൊരു നക്ഷത്ര
കണ്ണുകൾ,യെത്തി നോക്കീടുന്നു
അത്താഴമൊരുമിച്ചിരുന്നു കഴിക്കുവാൻ
അത്തൽമറന്നുത്തമ,യായവൾ നിൽക്കുന്നു
വെള്ളി വെളിച്ചത്തിൻവാരിധിക്കപ്പുറം
വശ്യമൊരു ചിരിയാലവൾ നിൽക്കുന്നു
കവിത ചൊല്ലീടുന്ന കവിയാം ചിവീടിനെ
നീഹാരഹാരമണിയിപ്പു ചന്ദ്രനും
ഛത്രം പിടിച്ചു നിന്നീടും തരുക്കളും
സത്രത്തിലേക്കെത്തിനോക്കുന്നു നിർഭയം
ഞാനുറങ്ങീടാൻ കിടക്ക വിരിക്കുന്നു
ഞാനുറങ്ങീടാൻ വിളക്കണച്ചീടുന്നു
അന്നേരമവളെന്റെയരികിലണയുന്നു
കെട്ടിപ്പിടിച്ചെന്നിലൊട്ടിക്കിടക്കുന്നു
ഇവളെന്റെ കാമുകിയെൻ ജീവിതത്തിനെ
കൈപ്പിടിക്കുള്ളിൽ കിടത്തുന്ന യാമിനി

2018, മേയ് 30, ബുധനാഴ്‌ച

ഒന്നാകുവാൻ




ഞാനും, നീയും
നമുക്കിടയിൽ ഒരു പാലം പണിയാൻ
ശ്രമിച്ചുകൊണ്ടിരിക്കുന്നു
പക്ഷേ;
പുഴയുടെ വീതി കൂടിക്കൊണ്ടിരിക്കുന്നല്ലോ?
എങ്കിലും, ആകാശവീഥിയിൽ
കാണാതെ കണ്ടു നാം നമ്മെ പങ്കുവെ
യ്ക്കുവാൻ ശ്രമിക്കുന്നു
മനസ്സിന്റെ മരത്തടിയിൽ പിടിച്ച്
കടന്നു വരാൻ ശ്രമിക്കുന്നു
മോഹങ്ങൾ കൊണ്ട് നാം നമ്മെ
ഊട്ടുന്നു ,ഉടുപ്പിക്കുന്നു
ഉറക്കത്തിൽ നാം നമ്മിൽ മൂർച്ഛിക്കുന്നു
ഉണർച്ചയിൽ നാം നമ്മിൽ തളിർക്കുന്നു
മഴയിലും, മഞ്ഞിലും, വെയിലിലും
മായാത്ത ഒരു പുഴ നമ്മളിൽ
എന്നായിരിക്കുമിനി നമ്മൾ ഒരു കടലായ്
തിരയായ്ഒന്നായി തീരുക.



2018, മേയ് 29, ചൊവ്വാഴ്ച

ഉല്ലാസയാത്ര




അടിമാലിയുടെ അടിവാരത്തിലൂടെ
കോതമംഗലം ചുരത്തിലൂടെ
മലമ്പള്ളകളിലൂടെ വളഞ്ഞ് പുളഞ്ഞ് .
അങ്ങകലെ നാടൻ പെണ്ണിന്റെ
നിറഞ്ഞ മാറിടം പോലെ
മുഴുത്ത കുലകൾ തുളുമ്പി നിൽക്കുന്ന
തെങ്ങ്
മേഘങ്ങളില്ലാത്ത ആകാശത്തു നിന്ന്
കോടമഞ്ഞിറങ്ങി വന്ന് ചായത്തോട്ടങ്ങളെ
തൊട്ടുതലോടുന്നു
പച്ചക്കരിമ്പടം പുതച്ച് വെയിലു കായാനിരി
ക്കുന്ന
ചന്തക്കാരിയായ മലവാസി പെണ്ണിനെ
പ്പോലെ മൂന്നാറ്
വെയിലിന് നിലാവിന്റെ തണുപ്പ്
പച്ചവിരിപ്പിലൊരു വസന്തമായി റോസ്ഗാർ ഡൻ
എക്കോ പോയന്റിൽ കുഞ്ഞുബോട്ടിൽ
ചിരി മണി തൂവി തുഴഞ്ഞു പോകുന്ന
യുവമിഥുനങ്ങൾ
വിസ്മയത്തിന്റെ വിരുന്നൊരുക്കി ടോപ്
സ്റ്റേഷൻ
മഞ്ഞണിഞ്ഞ കുന്നുകൾ പച്ച കൈകളാൽ
മാടി വിളിക്കുന്ന
അനന്തവിഹായസ്.
ഹിൽ പാലസിൽ ചരിഞ്ഞു കിടക്കുന്നു
ഉച്ചമയക്കത്തിലെന്നോണം ബുദ്ധൻ
മ്യൂസിയത്തിൽ കാണാം ശിലായുഗം
മാനവ ചരിത്രത്തിന്റെ പുതുപ്പിറവിയായ
കൃഷി ആരംഭം
ആദി മലയാളമായ വട്ടെഴുത്തുകൾ.
മറൈൻഡ്രൈവിലൊരു ബോട്ടു സഞ്ചാരം
ഡോൾഫിന്റെ ഉല്ലാസയാത്ര, മണ്ണുമാന്തി
കപ്പൽ, ചീനവലകൾ,
അറബിക്കടലിന്റെ റാണി, ചരിത്രങ്ങൾ
കാത്തു സൂക്ഷിച്ച പാലസ്, ഗുതാമുകൾ
കഴിഞ്ഞകാല പ്രതാപത്തിന്റെ അവശേഷിപ്പുകൾ
യാത്രകൾ ഉല്ലാസങ്ങൾ മാത്രമല്ല നൽകു
ന്നത്
അറിവുകളുമാണ്.

2018, മേയ് 28, തിങ്കളാഴ്‌ച

അവൾ....!




വായിച്ചു തീർക്കുവാൻ കഴിയാത്ത
വലിയൊരു പുസ്തകമാണവൾ
ഓട്ടു വിളക്കു പോലൊരു പെൺകുട്ടി
ഓർക്കുമ്പൊഴേ നിറന്നു കത്തുന്നു ഉള്ളിൽ
വയൽ വരമ്പിൽ വളരുന്ന കറുകപ്പുല്ല്
കറമ്പിത്തിന്നുന്ന പശുവിനരികിൽ
ഒത്ത ഒരു തറവാട്ടമ്മ.
നാട്ടുമാവുകൾ കുടപിടിച്ചു നിൽക്കുന്ന
തോപ്പിൽ
കളിക്കൂട്ടുകാരി .
കോരിച്ചൊരിയുന്ന മഴയിൽ സ്കൂൾ വഴി
യിൽ
സഹോദരി
ഇടവഴിയിലെ അരളി മരച്ചോട്ടിൽ കാത്തു
നിൽക്കുന്ന
നിറമുള്ള സ്വപ്നങ്ങളിൽ നിറഞ്ഞുനിൽ
ക്കുന്ന
കാമുകി
ക്ഷീണിച്ചു വരുന്ന വേളയിൽ സ്നേഹ
ത്തിന്റെ
പുഞ്ചിരി പൂക്കളുമായി കൊഞ്ചിനിൽക്കുന്ന
മകൾ
കർമ്മങ്ങളിൽ കാര്യകാരണസഹിതം
ഒന്നിച്ചു നിൽക്കുന്ന ഭാര്യ
ദേഷ്യത്തിന്റെ വടിയെടുക്കുമ്പോൾ
സത്യത്തിന്റെ ഭസ്മക്കുറി തൊട്ട്
സ്നേഹത്തിന്റെ നാമം ജപിക്കുന്ന
മുത്തശ്ശി
വായിച്ചു തീർക്കുവാൻ കഴിയാത്ത
വലിയൊരു പുസ്തകമാണവൾ.

2018, മേയ് 27, ഞായറാഴ്‌ച

മണ്ണാങ്കട്ടയും, കരിയിലയും




വേഴ്ച്ചയ്ക്കുപതുങ്ങി വന്നമൃതി
സ്മൃതിയുടെ വാഴ്ച്ചയിൽ
അകന്നുപോകുന്നു
സിരകളിൽ സ്നേഹച്ചൂടിൻ
സരിത്തൊഴുകുന്നു.
നാം നമ്മെ പങ്കുവെയ്ക്കുമ്പോൾ
കാലവും പ്രകൃതിയുമാകുന്നു
മനസ്സിലൊരു സൂര്യനേത്രമുണരുന്നു
പ്രണയം ഒരു നീണ്ട യാത്രയാണ്
കടിഞ്ഞാണില്ലാത്ത കുതിര
ജീവിതം തീക്കൂനയും, കുന്നും, മലയും,
കുഴിയും, പുഴയുമാകുന്നു.
അനന്തതയുടെ ആഴങ്ങളിൽ പൂക്കുന്ന
ആശകൾ
നമ്മേ നടത്തിക്കുന്നു
അറിയാത്ത ആഴങ്ങളിൽ, വിപിനങ്ങളിൽ സ്വപ്നങ്ങളെ നാം നട്ടുവളർത്തുന്നു
നടന്നു തീർന്നിട്ടില്ല ജീവിതത്തിൽ
ഇന്നോളം ഒരു പാതയും.
തിരക്കൊഴിയാത്ത
ആളൊഴിയാത്ത
ജീവിതത്തിന്റെപൂരപ്പറമ്പിൽ
ഒരു ദിവസം ആളും ആരവവും ഒഴിയുന്നു
പിന്നെ മലയിറക്കമാണ്
കരിയിലയും, മണ്ണാങ്കട്ടയുമായി
മണ്ണിൽ അലിഞ്ഞു ചേരുന്നതിനായി

2018, മേയ് 26, ശനിയാഴ്‌ച

പനി




കാറ്റുതീ ,യെറ്റുന്ന മെയ്മാസ പുലരിയിൽ
കനൽക്കൂനയായ് പൊങ്ങി നിൽക്കുന്നു
സൂര്യൻ
കവിതയാം കാർമുകിൽപെണ്ണവൾ
വന്നൊന്നെത്തിനോക്കുന്നില്ല നാലുദിക്കൊ
ന്നിലും
ജലമൊരു ജലരേഖയായി മാറീടുന്നു
പുഴകൾ പുഴുവായി ജന്മമൊടുങ്ങുന്നു
വിയർപ്പിന്റെ വാരിധി തിരയടിച്ചെത്തുന്നു
പൊള്ളുംപനി പത്തിവിടർത്തി നിന്നാടുന്നു
തലതിരിഞ്ഞുള്ള പനി പിടിച്ചുലയ്ക്കുന്നു
ദുസ്സഹം ചുമ,യെല്ലു നുറുക്കിയെണ്ണീടുന്നു
വിശപ്പിനെ പരതുന്ന, ടുക്കളയിൽ കുഞ്ഞു
ങ്ങൾ
ഒരുവൾ കരച്ചിൽ തുടച്ചിരിക്കുന്നിങ്ങ്
ഇരുളാണ്ട ജീവിതം വവ്വാൽച്ചിറകടിയൊ ച്ചയായ് പൊങ്ങുന്നു
പൊലിയുന്നുവോ ജീവൻ
പുറമേ വെയിൽച്ചൂട് തിളച്ചുയരുമ്പോഴും
അകമെദു:ഖത്തിൻ,ഘോര മാരി ചൊരി
യുന്നു
മേഘഖഗങ്ങൾ പറന്നോരു വാനം
പന്തമായ് കത്തിജ്വലിക്കുന്ന നേരം
മണ്ണിൽ പനിക്കുളിർ വിറഞ്ഞു തുള്ളീടുന്നു
വാക്കു മുറിഞ്ഞു മൗനത്തിൽ വീണുടയുന്നു



കാറ്റുതീ ,യെറ്റുന്ന മെയ്മാസ പുലരിയിൽ
കനൽക്കൂനയായ് പൊങ്ങി നിൽക്കുന്നു
സൂര്യൻ
കവിതയാം കാർമുകിൽപെണ്ണവൾ
വന്നൊന്നെത്തിനോക്കുന്നില്ല നാലുദിക്കൊ
ന്നിലും
ജലമൊരു ജലരേഖയായി മാറീടുന്നു
പുഴകൾ പുഴുവായി ജന്മമൊടുങ്ങുന്നു
വിയർപ്പിന്റെ വാരിധി തിരയടിച്ചെത്തുന്നു
പൊള്ളുംപനി പത്തിവിടർത്തി നിന്നാടുന്നു
തലതിരിഞ്ഞുള്ള പനി പിടിച്ചുലയ്ക്കുന്നു
ദുസ്സഹം ചുമ,യെല്ലു നുറുക്കിയെണ്ണീടുന്നു
വിശപ്പിനെ പരതുന്ന, ടുക്കളയിൽ കുഞ്ഞു
ങ്ങൾ
ഒരുവൾ കരച്ചിൽ തുടച്ചിരിക്കുന്നിങ്ങ്
ഇരുളാണ്ട ജീവിതം വവ്വാൽച്ചിറകടിയൊ ച്ചയായ് പൊങ്ങുന്നു
പൊലിയുന്നുവോ ജീവൻ
പുറമേ വെയിൽച്ചൂട് തിളച്ചുയരുമ്പോഴും
അകമെദു:ഖത്തിൻ,ഘോര മാരി ചൊരി
യുന്നു
മേഘഖഗങ്ങൾ പറന്നോരു വാനം
പന്തമായ് കത്തിജ്വലിക്കുന്ന നേരം
മണ്ണിൽ പനിക്കുളിർ വിറഞ്ഞു തുള്ളീടുന്നു
വാക്കു മുറിഞ്ഞു മൗനത്തിൽ വീണുടയുന്നു

2018, മേയ് 25, വെള്ളിയാഴ്‌ച

അമ്മ




ഓർമ്മയുടെ തീരത്ത്
അമ്മ മാത്രമെയുള്ളു
അമ്മിഞ്ഞമണമാണെന്നമ്മയ്ക്ക്
സഹനത്തിന്റെ സഹ്യപർവ്വതം
സ്നേഹത്തിന്റെ സരയൂ നദി
ദു:ഖത്തിന്റെ ചാവുകടലിൽ
ചലനമറ്റു ഞാൻ പൊങ്ങിക്കിടക്കുമ്പോഴും
ചപലമോഹത്തിരകളിൽ നിറഞ്ഞാടി
യപ്പോഴും
കിനിയുന്ന മധുരമൊഴിയാൽ
കരം പിടിച്ചാളമ്മ
ഉടുമുണ്ടിൻ കോന്തലയാൽ കണ്ണീരൊപ്പു
മ്പോഴും
ഉപ്പിട്ടകഞ്ഞിവെള്ളത്താൽ വിശപ്പാറ്റി
തന്നവളെന്നമ്മ
കരുണതൻ കുളിർക്കാറ്റായെന്നു മരി
കിലമ്മ
കരിപടർന്ന കണ്ണുകളിൽ കടലൊളി
പ്പിച്ചാളമ്മ
പുലരിയായിന്നും പൂത്തുനിൽക്കുന്നമ്മ
പുതുജീവനേകിയെനെ പിച്ചവെപ്പിക്കുന്നമ്മ.

2018, മേയ് 24, വ്യാഴാഴ്‌ച

ഒറ്റപ്പെട്ടവൻ




കാറ്റ് ചുരം കടന്നെത്തി
കരിമ്പനകൾ മുടിയാട്ടു തുടങ്ങി
സായന്തനത്തിൽ ചെന്തീമല
ഉന്മാദിനിയായ മദാലസയെപ്പോലെ
മാറിടമുയർത്തി മലർന്നു കിടന്നു
അറിയാതെ വേവുന്നൊരു നോവ്
ഉള്ളിൽക്കിടന്ന് പിടയുന്നു
നൊമ്പരമേറ്റുവാങ്ങിയതു പോലെ
ആലിലകളുലയുന്നു
ജീവിതത്തിന്റെ നാളുകൾ ഉണങ്ങിയ
പത്രമായ്
കാൽച്ചുവട്ടിൽ അമർന്നു കിടന്നു
തെക്കുനിന്ന് ഇരുട്ടിന്റെ ഒരു കരിമ്പടവും
കൊത്തി
വടക്കോട്ടേക്കൊരു കാക്ക പറക്കുന്നു
ഒറ്റമൂക്കുത്തി പോലെ തെളിഞ്ഞു നിൽക്കുന്നു
അങ്ങൊരു നക്ഷത്രം
മുടിയാട്ടു കഴിഞ്ഞ് കള്ളു മോന്തി
ചുരമിറങ്ങി ആടിയാടിപ്പോകുന്ന
കാറ്റിനൊപ്പം
മിന്നാമിന്നി ചൂട്ടു വെളിച്ചത്തിൽ അവനും
നടന്നു
എങ്ങോട്ടെന്നില്ലാതെ എന്തിനെന്നറിയാതെ
തിരിച്ചുവിളിക്കുന്ന ഒരുവിളി കേൾക്കാൻ
തിരിഞ്ഞൊന്നു നോക്കാനുള്ള ആകാംക്ഷ
യടക്കി
ആരുമില്ലാത്തൊരുവന്റെ ആത്മവേദന
വേവുന്നൊരു നോവായി
ഉള്ളം നീറി നീറി .........

2018, മേയ് 23, ബുധനാഴ്‌ച

ഉണങ്ങിയാലും തളിർക്കുന്നത്




പ്രണയത്തെ ആരും കാണാറില്ല
അത് മണ്ണിനടിയിലെ വേരുപോലെ
ഹൃദയത്തിൽ .
സ്നേഹത്തിന്റെ നനവിൽ അതുമുള
യിടുന്നു
രണ്ടിലകളായി വിരിഞ്ഞു നിൽക്കുന്നു
മനസ്സുകൊണ്ട് അവർ വെള്ളവും വളവു
മേകുന്നു
അതു വളർന്നു വളർന്നു വളളിയായ്
പടരുന്നു
ചെടിയായ് ചില്ലകളാട്ടുന്നു
മരമായ് പൂത്തുലയുന്നു ,പൂമണമെങ്ങും
പരക്കുന്നു
ഉണങ്ങിയാലും ഓർമ്മകളിൽ തളിർക്കുകയും
പൂക്കുകയും ചെയ്യുന്ന മരമാണ് പ്രണയം.

2018, മേയ് 21, തിങ്കളാഴ്‌ച

പറയാതെ യാത്ര പോകുന്നവർ





എന്നും യാത്ര പറഞ്ഞ് പുറത്തു പോകുന്ന
പ്രീയപ്പെട്ടവർ
ഒരു ദിനം ഒന്നും പറയാതെ യാത്ര പോകുന്നു
ജീവിതത്തിൽ നിന്നു തന്നെ.
കരയുന്ന മനസ്സിനെ എന്തു പറഞ്ഞാണ്
ഞാൻ സാന്ത്വനിപ്പിക്കുക
ഇന്നലെവരെ പരസ്പരം പറഞ്ഞ് സന്തോഷിച്ചതല്ലേ മനസ്സുകൾ
ഇറ്റിവീണ കണ്ണീർതുള്ളി അടരുവാൻ
വയ്യെന്ന്
കവിളിനോടു കരയുന്നു
ദീർഘശിലപോലെ മൗനം ഉറഞ്ഞുനിൽ
ക്കുന്നു
ആർത്തു പെയ്തൊരു മഴ പാതിയിൽ
തോർന്നു പോയതുപോലെ
തോർന്നാലും ചാറിനിൽക്കുന്ന ഓർമ്മ
മഴയാണ് ബന്ധം
ഒരു മഴത്തുള്ളി കൺതടത്തിൽ എന്നും
അവശേഷിക്കുന്നു
വേദനകളെ ആരോടു പറയാൻ.
എങ്കിലും; സഹിക്കവയ്യാതെ വരുമ്പോൾ
മേഘങ്ങളോട് ,ഉയരേ പറക്കുന്ന പറവകളോട് പറയുന്നു ഞാൻ.
പെയ്യാതെ പോകുന്ന മേഘങ്ങളായ്
മൂടിക്കെട്ടി നിൽക്കുന്നു ദു:ഖം
ഇനിയെന്നുപൂക്കും മനസ്സിലൊരു നീല
ക്കുറിഞ്ഞി
വിരിയുന്നതിനു മുൻമ്പേഒടിഞ്ഞു പോകുന്ന
ചില്ലയാകുന്നു ജീവിതം

മാറ്റിവരയ്ക്കുന്ന ഭൂപടങ്ങൾ




കാണാതാവുന്നുണ്ട് നിത്യവും
കണ്ഠം കനക്കുന്നുണ്ട്
കളിചിരികൾ കണ്ണീരായൊഴുകുന്നുണ്ട്
പ്രഭാതങ്ങൾ മൂകമാണിപ്പോൾ
പത്രത്താളുകളിൽ കാണാതാവുന്നവ
രുടെ തിക്കും തിരക്കും
കുരുത്തു വരുന്നവയെല്ലാം കരുത്തിനു
മുന്നിൽ
കാണാതാവുന്നു
പിടയാൻ കഴിയാതെ, കരയാൻ അറിയാതെ.
മുൻമ്പും കാണാതാവാറുണ്ട്
രാവിലെ നോക്കുമ്പോൾ ഒരു പടു മരം
വെയിൽ മടങ്ങിപ്പോകുമ്പോഴേക്കും
ഒഴുക്കു നിലച്ച ഒരു തോട്
രാത്രിക്ക് രാത്രി ഒരു വീട്
ഇന്ന്;നിന്ന നിൽപ്പിൽ കാണാതാവുന്നു
ഒരു നദി
ഒരു വനം
ഒരു കുന്ന്
പെണ്ണില്ലാത്ത ഒരു ഭൂപടം അവർ പണിഞ്ഞു
കൊണ്ടിരിക്കുന്നു


2018, മേയ് 20, ഞായറാഴ്‌ച

എന്നും




നിദ്രയിൽ നീ സഖിയെന്നരികിൽ
മന്ത്രമോതീടുന്നു നമ്മളൊന്ന്
ചാന്ദ്രമുഖംപോൽ വിളങ്ങിടുന്നു
സാന്ദ്രമാം സ്നേഹനിലാസരിത്ത്
അന്നേരമന്നേരമെന്റെയുള്ളം
ചേതോഹരമായുണർന്നിടുന്നു
ചേതനതുള്ളിത്തുളുമ്പിടുമ്പോൾ
ചന്ദനക്കുളിരായ്നി,യെന്റെയുള്ളിൽ
ആ സ്നേഹസ്പർശത്തെ ഞാനറിവൂ
അറിയാതറിയാതെയാനിമിഷം
എന്നെന്നും ഞാനുളളിൽ സൂക്ഷിച്ചിടും
നീയെന്നുമെന്നുള്ളിൽ ജീവിച്ചിടും
നാമിരുഹൃദയവും കോർത്തു വെച്ചോർ
ആനാദമെന്നെന്നും കേട്ടു നിൽപ്പോർ
സമയമാം സമുദ്രസായന്തനത്തിൻ
തീരത്തു കൈകോർത്തുനിൽപ്പു നമ്മൾ
നീയാകും കരയിലേക്കെന്നുമെന്നും
ഞാനാകും തിരയെത്ര വന്നീടിലും
ഒന്നാകുവാൻ കഴിയില്ല സത്യം
അറിയുന്നു നാം പ്രണയസുമങ്ങൾ.
എങ്കിലു ,മോമനേ പ്രണയവല്ലി
വാടാതെ പൂവിട്ടു നിന്നിടേണം
പ്രണയത്തിന്നുന്നത സീമകളിൽ
പ്രാണന്റെ പ്രാണനായ് വാണിടേണം

2018, മേയ് 19, ശനിയാഴ്‌ച

ഒരു പുലരി കൂടി




അലസമായ തണലുകൾ പടർന്ന
ചരൽപ്പാതയിലൂടെ അയാൾ നടന്നു
പനയോലകൾ വിടർന്നു നിൽക്കുന്ന,
ചെമ്പരത്തിക്കാടുകൾ അതിരിട്ട
പുല്ലുമേഞ്ഞ, പൈക്കുട്ടികൾ മേഞ്ഞു
നടക്കുന്ന ബാല്യത്തിലേക്ക്
പൂക്കളെല്ലാം കൊഴിഞ്ഞു കിടന്ന ഒരു
പകൽ ദൂരത്തിൽ.
സന്ധ്യയ്ക്ക് എന്തു ചുവപ്പാണ്
ഗതകാല ഓർമ്മകളിൽ ഇരച്ചുകയറുന്നു
പ്രണയച്ചുവപ്പ്.
കാലം കാത്തുവെച്ച് തിരികെയേൽപ്പിക്കു ന്നതൊക്കെയും
ഓർമ്മകളെയാണ്
നോക്കുന്നിടത്തൊക്കെ മരീചികയാണിന്ന്.
ഇരുണ്ടു പന്തലിച്ച ഒരു ഭ്രാന്തൻ മരമാണ്
രാത്രി
വിഹ്വലരായ ഇലകൾ മൗനത്തിലാണ്
ഉടഞ്ഞു ചിതറിപ്പോയ രാവിന്റെ ചില്ലകളിൽ
നിന്ന്
അവസാനത്തെ തുള്ളിയും ഇറ്റി വീണുകൊ
ണ്ടിരുന്നു
ഒരു പുലരിയുടെ പിറവിയറിയിച്ചുകൊണ്ട്
കിഴക്കൻ മാനത്ത് ചോരയും,നീരും - പടർന്നു.


2018, മേയ് 18, വെള്ളിയാഴ്‌ച

പ്രണയവസന്തം




സിരകളിൽ രക്തമെന്നതു പോലെ
നീയെന്നിൽ
ചംക്രമണം ചെയ്തു കൊണ്ടിരിക്കുന്നു
വിചാരങ്ങളിലും, വികാരങ്ങളിലും
വിരിയുന്നതെല്ലാം നീയാണ്
നിലാവിന്റെ നിറമുള്ള കവിഭാവനയോ,
സുഗന്ധം പരത്തുന്ന ഒരു പൂങ്കുലയോ,
മറിച്ചു മറിച്ചുപോകാവുന്ന ഒരു പുസ്തക
താളോ അല്ല നീയെനിക്ക്
പ്രണയമെന്ന് ഒറ്റവാക്കിൽ പറഞ്ഞ്
ഒഴിഞ്ഞു മാറേണ്ടതല്ലെന്ന് ഇഴുകിച്ചേർ
ന്നതെന്ന് പറയേണ്ടതുമില്ല
എന്നിൽ നീ ഞാനാകുമ്പോൾ
നിനക്ക് എന്നിൽ ഒരു നാമമില്ല
എനിക്കും നിനക്കും ഒറ്റ നിഴലെന്ന്,
ഒറ്റയഴലെന്ന് പ്രത്യേകം പറയേണ്ടതില്ല
നീയെന്നിൽ പൂവല്ലിയായ് ചുറ്റിവരിയുന്നു
എന്നും പൂക്കളെ വിരിയിച്ച് സുഗന്ധം പരത്തുന്നു
നിന്റെ മുഖവും, മുലയും പോലെ സുഗന്ധ
പൂരിതം ഓർമ്മകളും
നിന്റെ ചൊടികളിലെ തേൻ തുള്ളികൊണ്ടെ
നിക്കമൃതേത്ത്
ഏകാന്തമായ രാവുകളിൽ നാം ഓർമ്മകളി
ലെത്ര ചുംബിച്ചു
അരിയസ്വപ്നങ്ങളിൽ ആരുമറിയാതിണ
ചേർന്നു
ഉമ്മകളുടെ ഉദ്യാനത്തിൽ വസന്തമായ്
പെയ്തു നിൽക്കണം നമുക്ക് .

2018, മേയ് 17, വ്യാഴാഴ്‌ച

പാലക്കാടൻ യാത്രയിൽ




കണ്ണൂരിൽ നിന്നാണ്
കരിമ്പനയുടെ നാട്ടിലേക്ക് വണ്ടി കയറിയത്.
ചരിത്രങ്ങളുടേയും മിത്തുകളുടേയും
പുരാണനാടുപോലെ തീവണ്ടി.
ഷെയ്ക്കിന്റെ കല്ലറയും, രാജാവിന്റെ
പള്ളിയും.
ചെതലിമലയുടെ മിനാരം പോലെ
തീവണ്ടിയുടെ ഹെഡ് ലൈറ്റ്
കരിമ്പനയിലിരുന്ന് ചൂളം വിളിക്കുന്ന കാറ്റിനെപ്പോലെ
തീവണ്ടിയുടെ ചൂളം വിളി.
പാലക്കാടൻ ചൂടിൽ കരിമ്പന,യതിരിട്ട
പാടത്തിലൂടെ
എളളു പൂത്തവയലുകളിലൂടെ
താളത്തിലോടുന്ന ബസ്സിൽ
പുറങ്കാഴ്ച്ചകളിൽ ലയിച്ച്
മലയേറി,യെത്തിനെല്ലിയാമ്പതിയിൽ.
പച്ചയൂണിഫോമിട്ട വിദ്യാർത്ഥികളെപ്പോലെ
വരിവരിയായി നിൽക്കുന്നതേയിലത്തോട്ടം
കാപ്പിരികളെപ്പോലെ കാത്തു നിൽക്കുന്ന
കാപ്പിത്തോട്ടം
വാനരൻമാർ വരവേൽക്കുന്ന വനപാതകൾ
കോടമഞ്ഞ് കോടിപുതച്ച താഴ്വാരങ്ങൾ
കാഴ്ച്ചക്കാരെ നോക്കി കൊഞ്ഞനം കുത്തുന്ന കുന്നും മലകളും
മുഴുത്തു തുടുത്ത സ്തന ഭാരവും പേറി
നാണിച്ചു നിൽക്കുന്ന യുവതികളെപ്പോലെ
ഓറഞ്ചുചെടികൾ.
പാലക്കാടൻ യാത്രയിൽ മധുരമാമോർമ്മ
യായ് മലമ്പുഴ
കാനായിതൻ കരവിരുതിൽ ഒറ്റക്കൽ
ശില്പമായ്
വിശ്വരൂപം കാട്ടി നിൽക്കും യക്ഷി.
യക്ഷിയെങ്കിലും അവൾ രക്ഷക
മലമ്പുഴയെക്കാത്തുരക്ഷിക്കു ,മമ്മ
മഴവില്ലിൻ വർണ്ണമൊളിചിതറും ജലധാര
കൾ
സുഗന്ധമുണർത്തും പൂവാടികൾ
കാഴ്ച്ചകളുടെ കാണാപ്പുറം തേടും
ആകാശ സഞ്ചാരികൾ
നെല്ലറതൻ നേരിൻ കാഴ്ച്ചകളെത്ര
സുന്ദരം
രവി മൈമൂനയിലെന്ന പോലെ
വേനൽവർദ്ധിതചൂട്
പാലക്കാടൻ മണ്ണിലേക്ക് പടർത്തുന്നു
അള്ളാപ്പിച്ച മൊല്ലാക്കയും, അപ്പുക്കി
ളിയും, നൈജാമലിയും എല്ലാം
ഓടിപ്പോകുന്ന തീവണ്ടിയിൽ നിന്ന്
മനസ്സിൽ മിന്നി മറയുന്നു.




2018, മേയ് 16, ബുധനാഴ്‌ച

ഇങ്ങനെയൊക്കെയെങ്കിൽ.....!





നീയൊരു പുഴയായൊഴുകുമെങ്കിൽ
ഞാൻ മഴത്തുള്ളിയായ് പെയ്തു നിൽക്കാം
നീ തിളയ്ക്കുന്നോരരുവിയാകിൽ
നീരാവിയായിഞാനുയരേ,യുയരാം
നീ മുല്ലമലരായി പൂക്കുമെങ്കിൽ
ഞാൻ മുല്ല മണമായി പടർന്നേറിടാം
നീ ചാറ്റൽ മഴയിൽ കുളിക്കുമെങ്കിൽ
കാറ്റായ് ഞാൻ വന്നു തുവർത്തി നിൽക്കാം
രാത്രിയായ് ചമഞ്ഞു നീ നിൽക്കുമെങ്കിൽ
ഞാൻ ചന്ദ്രമുഖമായ് തിളങ്ങി നിൽക്കാം
മൃദുലമാം മെത്ത നീയാകുമെങ്കിൽ
മധുരമാം പ്രണയമായ് മാറിടാം ഞാൻ
നക്ഷത്രമായ്ക്കണ്ണിറുക്കുമെങ്കിൽ
മഴവിൽ മലരായി പുഞ്ചിരിക്കാം
ചില്ലുകൂടായി നീ മാറുമെങ്കിൽ
സ്വർണ്ണമത്സ്യമായി ഞാൻ തുടിച്ചുനി ൽക്കാം.
കാണാതിരിക്കാൻ നിനക്കിഷ്ടമെങ്കിൽ
വാക്കിനെ കവച്ചു നീ കടന്നു പോക

2018, മേയ് 15, ചൊവ്വാഴ്ച

മനസ്സ്




സമയത്തെ നടത്തിക്കുന്നു
നാഴികമണി.
അകലങ്ങളെത്രയകലെയെങ്കിലും
മനസ്സിന്റെ ചിറകിലേറിയാൽ
നിമിഷങ്ങളുടെ ദൂരം.
എത്രയടുത്തെങ്കിലും ഏഴാങ്കടലിനു
മക്കരെയാകുന്ന ചില നേരങ്ങളുണ്ട്.
എത്രയരികിലെങ്കിലും അത്രയും
അകലത്തിലാകുന്ന ചില ദൂരങ്ങളുണ്ട്.
മനസ്സിനെ ആർക്കും കണ്ടെത്തുവാൻ
സാധിച്ചിട്ടില്ല ഇതുവരെ
മനസ്സോടുകൂടി നാമെന്തൊക്കെ ചെയ്യു
ന്നുണ്ട്!
മനസ്സില്ലാ മനസ്സോടെ ചെയ്യുന്നതാണേ റെയും
അപ്പോഴാണ് അടുക്കുന്തോറും ദൂരങ്ങ -
ളുരുണ്ടുരുണ്ട് മാറുന്നത്,
സമയത്തെകണ്ടെടുക്ക കാണാത്തത്,
കാലുകൾ പിന്നിലേക്ക് നടക്കുന്നത്,
വാതിൽപ്പാളികൾ വെറുപ്പോടെ വലിച്ചടച്ച്
ഇറങ്കല്ലിന്റെ മുതുകിൽ ആഞ്ഞു ചവുട്ടി
പെരുവിരലിൽ എത്തിനോക്കുന്ന വീടിനെ
യേന്തിയൊന്നു നോക്കാതെ തിരിഞ്ഞുന ടക്കുന്നത്,
വണ്ടിവൈകിവരുന്നതും വൈകിയ വണ്ടി
നിർത്താതെ പോവുകയും ചെയ്യുമ്പോൾ
ടാർ റോഡിലെ കറുപ്പു പ്രതലത്തിൽ
ആഞ്ഞു ചവുട്ടി
മനസ്സിന്റെ ചെരിപ്പുകല അച്ചുനിരത്തുന്നത്.
മനസ്സിന്റെ ഇറയിൽ ചെരുതിവെച്ച
ഓർമ്മകളുടെ ഉറുമ്പുകൾ
വെറുപ്പിന്റെ മുട്ടകളുമായി ചാലിട്ടുപോ
കുമ്പോൾ
തുടച്ച ഗ്ലാസിലെ കാഴ്ച്ചകൾ തെളിയു മ്പോലെ
മൂടലുകൾ മാറുകയും
പിന്നെയും, പിന്നെയും
ജീവിതത്തിന്റെ ഫൂട്പാത്തിലൂടെ
വാടിവീണ ദിനപ്പൂക്കളെ ചവുട്ടിമെതിച്ച്
റോഡരികിലെ മൈൽക്കുറ്റികളിലെ
അക്കങ്ങൾ മാറും പോലെ ആയുസ്സി
ന്റെ അക്കങ്ങൾ മാറി ദൂരം കുറഞ്ഞു
കൊണ്ടിരിക്കുന്നു.





2018, മേയ് 14, തിങ്കളാഴ്‌ച

മൂവാറ്റുപുഴ




കുന്നുകളുടെകോട്ടയ്ക്കുള്ളിൽ
കോടയുടെകൂടിയാട്ടത്തിൽ
തെറ്റി പക്ഷിയെപ്പോലെ
 വളഞ്ഞു പുളഞ്ഞ റോഡിലൂടെ
മന്ദം നീങ്ങുന്നു ബസ്സ്.
നവോഢയെപ്പോലെ നാണിച്ച്
മലമടക്കിലേക്ക് മുഖം ചേർത്ത്
കാമിനിയെപ്പോലെ കടക്കണ്ണെറിഞ്ഞ്
വെൺനുരയിടുന്ന വെള്ളിച്ചിലങ്കകൾ
കിലുക്കി
കാത്തിരിപ്പുണ്ട് കോളേജ്.
ചിരിയുടെ ചെറുമണികിലുക്കി
കുറിമാനത്തിലെ അക്ഷരങ്ങളെ
കൊറിച്ച്
ചെറുകാറ്റ് കൂട്ടിക്കൊണ്ടു പോകു
ന്നുണ്ട് ഞങ്ങളെ
അതാ, തലയുയർത്തി നോക്കുന്ന
 മലകൾക്കപ്പുറം
മൂവാറ്റുപുഴ ഓളങ്ങളിളക്കി
തുള്ളിച്ചാടുകയാവും
..............................
കുറിപ്പ് :- കോളേജ് -മൂകാംബിക കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽസ് ആന്റ് റിസേർച്ച് സെന്റർ

2018, മേയ് 13, ഞായറാഴ്‌ച

അവൾക്കരികിൽ




സ്വപ്ന ശലഭങ്ങൾ ജ്വര തൃഷ്ണകളായ് പറന്നുയരുന്നു
പുലരി വെള്ളശവക്കച്ച നീർത്തി പുതപ്പി
ക്കുന്നു ആശുപത്രിയെ
മരണത്തിന്റെ തണുപ്പിനരുകിൽ അവൻ
ചുട്ടുപൊള്ളി
ദിശകൾ ചൂണ്ടിയ റോഡിലൂടെ ആംബുല
ൻസിന്റെ നിലവിളിയുയർന്നു
കനകച്ചുണ്ടുകൾ നീട്ടിനിന്ന നെൽച്ചെടി
കൾക്കിടയിൽ
അവൾ നൽകിയത് നോവിന്റെ ഉമ്മകളെന്ന്
അവനറിയുന്നു
ചെളിവരമ്പിൽ തെന്നിവീണതും, തുടുത്ത
ബാല്യങ്ങൾ മഷിത്തണ്ട് തിരഞ്ഞതും
മിഴിവാർന്ന് കൺമുന്നിലിന്നും
ജലസ്ഫടികത്തിന്റെ പള്ളവീർപ്പുകളിൽ
മാനത്തുകണ്ണികൾ നീന്തി തുടിക്കുമ്പോൾ
വെള്ളത്തിൽ കുതിക്കുന്ന ജലകന്യയായ
വൾ
വടവൃക്ഷത്തിലെ വള്ളികളിൽ ഊഞ്ഞാല
യായവൾ
സ്നേഹത്തിന്റെ നിറകുടമായ്, സാന്ത്വന
ത്തിന്റെ മലരികൾ തീർത്തവൾ
ജീവന്റെ ജീവനായ് ഒപ്പം കൂടിയവൾ
മഴവെള്ളത്തിലൂടോടിക്കളിച്ച പെൺകു ട്ടിയുടെ
ചേറലിഞ്ഞ കാൽവെള്ളയുടെ അരികി
ലെന്നപോലെ
അവളുടെ പാദത്തിനരികിലവൻ
വെള്ളാരങ്കല്ലുപോലുള്ള ആ കണ്ണുകൾ
ഒന്നുകൂടി തുറക്കുമെന്ന,യാശയാൽ
ആ കൈയ്യുകൾ തനിക്കു നേരെ ഒന്നുകൂടി
ഉയരുന്നതും കാത്ത്.




2018, മേയ് 12, ശനിയാഴ്‌ച

നാട്ടുപാട്ട്




കാലം മാറിയെടി കുഞ്ഞാത്യേ
കണ്ടംകിളക്കാൻ വന്നേട്യേ
കൈക്കോട്ടെടുകട കുഞ്ഞിക്കോര
കട്ടയുടയ്ക്കെടി മാതേവി
വെണ്ണീരുതേവ്, വിത്തു വിതയ്ക്ക്
മാനമിളനീരു തെളിക്കണുണ്ട്.

കളപറിക്കെടി കുഞ്ഞാത്യേ
വളമിറക്കെടി മാതേവി
കൊമ്പനെ, കൂരനെ, പന്നിനെ, ഏളയെ
കൊട്ടിപ്പായ്ക്കട കുഞ്ഞിക്കോര.

നിരത്തിക്കൊയ്യടി കുഞ്ഞാത്യേ നിന്റെ  മനസ്സിലാര് ചൊന്നാട്ടേ
തുളുമ്പി നിൽക്കണപെണ്ണാളേ
വിളഞ്ഞു നിൽക്കണനെല്ലാണേ
നിറ മനസ്സാൽവന്നാട്ടേ
നിരനിരയായ് നിന്നാട്ടേ
താളത്തിൽ കൊയ്യടി, നിരത്തി കൊയ്യടി,
ഒതുക്കി കൊയ്യടി പെണ്ണാളെ
പൊന്നരിവാളിൻവായ്ത്തല പോലെ
മിന്നണതെന്താടിനിൻകണ്ണ്
മിന്നും നെൻമണി കറ്റകൾ പോലെ
ചന്തം എന്തെടി നിൻ മൊകത്ത്
മയങ്ങി നിൽക്കാതെ പെണ്ണാളെ നീ
കറ്റപെറുക്കെടി വേഗത്തിൽ
കുമ്പ കുലുക്കണ, മൊകറുകറുത്തുള്ള
തമ്പ്രാനെപ്പോൽ മഴക്കാറ്
മടിച്ചുനിൽക്കാതെ കൊയ്യേട്യേ
തരിച്ചുനിൽക്കാതെ കറ്റയെട്
പുത്തരിച്ചോറിന്റെ ,കുത്തരിച്ചോറിന്റെ വെള്ളം കുടിക്കാൻ ദാഹമെട്യേ
കളമൊരുക്കെടി പെണ്ണാളേ
കറ്റമെതിക്കെടി കുഞ്ഞോളേ.

2018, മേയ് 11, വെള്ളിയാഴ്‌ച

ഓർമ്മയിൽ....!




ഭൂതകാലത്തിന്റെ ആത്മപ്രയാണങ്ങൾ
ഉള്ളിന്നിറയിറുമ്പിൽ സ്തസ്യമായിറ്റുന്നു
ഓരോരോ രസികത്തരങ്ങളോർത്തീടവേ
ആർപ്പൂവിളികേൾക്കാം കർണ്ണത്തി നോരത്ത്.
മാങ്ങാച്ചുനയുള്ള അവധികാലങ്ങളിൽ
കാറ്റായി മാമരക്കൊമ്പിലേറുന്നതും
കുത്തിയൊഴുകുന്ന പുഴതൻ കയങ്ങളിൽ
കുത്തിമറിഞ്ഞു മദിച്ചു കളിക്കയും
കയിപ്പും ,കവർപ്പും,പുളിയും,മധുരവും,
സ്വാദുകളോരോന്നു മാസ്വദിച്ചങ്ങനെ
കുന്നിൻ മുകളേറി കൂവിവിളിക്കയും
കണ്ണിനെ ദൂരേയ്ക്കു മേയാൻ വിടുകയും
സന്ധ്യതൻ ആകാശചരുവിലായ് സൂര്യന്റെ
ചെങ്കടൽ അലയടിച്ചെങ്ങും പരക്കയും
അങ്ങിങ്ങ് നിശ്ചല നൗകകൾ പോലയാ
വെള്ളമേഘങ്ങൾ നിരന്നു നിൽക്കുന്നതും
സ്നേഹമായമ്മതൻ നീണ്ടവിരലുകൾ
മുടിയിഴ,കോതി പരതി നടന്നതും
മിഴികൾ നനഞ്ഞു തേമ്പിടുന്ന വേളയിൽ
മാറോടടുക്കിസൂരക്ഷിതമാക്കിയും
പിടയും ശലഭമിഴികളെ ചുംബിച്ച്
പുലരിതൻ കാഴ്ച്ചതെളിച്ചു കാണിക്കയും
എന്തൊക്കെയോർമ്മകളിന്നുമെന്നുള്ള
ത്തിൽ
സ്തന്യമായിറ്റിറ്റു വീഴുന്നു മധുരമായ്

2018, മേയ് 10, വ്യാഴാഴ്‌ച

ദേശസ്നേഹം




ദേശഭക്തി
എങ്ങനെയൊക്കെയാണ്
വ്യസ്ഥ ചെയ്യപ്പെട്ടിരിക്കുന്നത്
ജയ് വിളിച്ചോ
സിനിമാ ഹാളിൽ എഴുന്നേറ്റ് നിന്ന്
ദേശീയ ഗാനം ശ്രവിച്ചോ
പശുവിനെ പൂജിച്ചോ
മാംസം ത്യജിച്ചോ
മാടുകളെ വേണ്ടെന്ന് വെച്ച്
പട്ടിണി കിടന്ന് മരിച്ചോ
മതാചാരങ്ങളെ വെടിഞ്ഞോ
അനാചാരങ്ങളെ കൂട്ടുപിടിച്ചോ
ദേശഭക്തി
എങ്ങനെയൊക്കെയാണ്
വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നത്
ഈ മണ്ണിൽ പിറന്ന്
ഈ മണ്ണിൽ വളർന്ന്
ഈ മണ്ണിന് വേണ്ടി
ജീവിക്കുന്നവർ ഞങ്ങൾ
ഈ മണ്ണ് ഞങ്ങളുടെ അമ്മ.
അതിർത്തിയിലെ പക്ഷികളെ
പ്പോലെ നിങ്ങൾ
അപ്പുറവും ഇപ്പുറവും പറയുന്നു
നിങ്ങളുടെ ദേശസ്നേഹം
ആർക്കുവേണ്ടിയാണ്
മതത്തിനോ
ജാതിക്കോ
വർഗ്ഗത്തിനോ
മനുഷ്യനോ
മൃഗത്തിനോ
ദേശസ്നേഹം -
എങ്ങനെയൊക്കെയാണ്
അവ്യവസ്ഥിതമാക്കുന്നത്.

2018, മേയ് 9, ബുധനാഴ്‌ച

മലയാളമേ വാഴ്ക




അക്ഷരപ്പൂവുകളെത്ര വിതറിഞാൻ
മലയാളമരമായി പൂത്തുനിന്നു
ഈ മടിത്തട്ടിൽ മയങ്ങീ മഹാരഥർ
അക്ഷരം കുറിച്ചു പഠിച്ചു മക്കൾ
ശാഖോപശാഖകൾ നീട്ടി തളിർത്തു
തഴച്ചു തണലേകി കാത്തു ഞാനേ
പാറിയെത്തീടുന്നു പച്ചപ്പനന്തത്ത,
കിളിയും, കുയിലും, കുഞ്ഞാറ്റകളും
മലയാള മാമ്പഴം ആവോളം ഭക്ഷിച്ചു
മലയാളക്കവിതകൾ ചൊല്ലിയാടി
മധുരമാ,മക്ഷര മാമ്പഴപ്പൂളുകൾ
മൗനികൾക്കേകി പഠിപ്പിച്ചു ഞാൻ
കുനിയും ശിരസ്സിനെ ഉച്ചിയിലേ,ക്കുയ
രേ,യുയർത്താൻ പഠിപ്പിച്ചു ഞാൻ
കാലങ്ങളേറെ കഴിഞ്ഞു പോയീടവേ
എന്നോ ഞാനൊറ്റതിരിഞ്ഞു പോയി
ഒറ്റുകാർ വന്നെന്നെ ഒറ്റപ്പെടുത്തുവാൻ
തെറ്റുഞാനൊന്നുമേ ചെയ്തതില്ലാ
പ്രായമിന്നതിരുപണിഞ്ഞിടുന്നു
പ്രീയങ്ങൾ വിട്ടുപിരിഞ്ഞിടുന്നു
ശാഖകളുണങ്ങിക്കരിഞ്ഞിടുന്നു
പോടുകൾ വീണെന്റെ ഉളളത്തിലാകെയും
ദുഃഖത്തിൻ പാടുകൾ തിങ്ങിനിൽപ്പൂ
ചേക്കേറും പക്ഷികൾ കൂടൊഴിഞ്ഞേ
പോയി
കാറ്റുകൾ തല്ലിയിലകൊഴിച്ചേ പോയി
കണ്ടവർ കാണാതെപോയി
കുട്ടികൾ കല്ലെടുത്തെറിയുന്നിടക്കിടേ
കഴിഞ്ഞതെന്തറിവൂ കിടാങ്ങൾ
ചിതലരിച്ചാകെ ഞാൻ മണ്ണിലടിഞ്ഞാലും
മലയാളമേ നീ ഉയരെവാഴ്ക.


2018, മേയ് 8, ചൊവ്വാഴ്ച

പ്രണയ ജീവിതം




പ്രണയമെങ്ങനെ തളിരിട്ടു പൂവിട്ടു
അറിയുവതെങ്ങനെ പ്രീയേ
പറയുവാനെളുതല്ല പ്രണയപ്പിറവി
ആരി,ലെന്നെന്ന സത്യം
കവിതയായെത്ര വരച്ചു ഞാൻ നിന്നെ
ശോണ ലിപികളാൽ ഹൃത്തിൽ
അകലെയെങ്കിലും അരികിൽ നക്ഷത്ര
തിളക്കമായ് സ്നേഹമായി നീ
ഒരിക്കലും നമുക്കൊന്നു ചേരുവാൻ
കഴിയുകില്ലയെന്നാകിലും
പ്രണയമില്ലാതെ പോരുമോ പാരിൽ
പ്രണയം പരിണയമല്ലറിയുക
പവിത്രമാം പ്രണയം കാത്തു സൂക്ഷിച്ച
പ്രണയികൾതൻ ഹൃദയം
കാതമെത്രയോ അകലെയെങ്കിലും
കാലം കാത്തുസൂക്ഷിപ്പൂ
വൈകിയെത്തിയ കവിതയാണു നീ
എന്ന തോന്നലില്ലാതെ
എന്നുമൊന്നെന്നറിവിനാൽ
നേരത്തെപുറപ്പെട്ടവരെന്നപോൽ
പിന്നെയും കവിത വരച്ചു ചേർക്കുന്നു
കരളിൽ കാണാപ്രണയികൾ
ഒരിക്കലും നേരിൽചേർന്നിരിക്കുവാൻ
കഴിയില്ല ,നമുക്കെന്നാകിലും
ഒരിക്കലെങ്കിലുംഓർമ്മയിൽ ചേർന്നിരി
ക്കുവാൻ നമുക്കാകണം
നാം പ്രണയക്കവിതവരയ്ക്കവേ ജീവിത
മലിഞ്ഞു തീരണം

2018, മേയ് 7, തിങ്കളാഴ്‌ച

ഒറ്റക്കവിതയിൽ...!




തിരക്കൈകൾ കരയിൽ അള്ളിപ്പിടിക്കാൻ
ശ്രമിച്ചുകൊണ്ടേയിരിക്കുന്നു
കടൽവക്കിൽ പീച്ചാളികൾ ഓടിക്കളി
ക്കുന്നു
കൊത്തി പറക്കാൻ കാക്കകൾ വട്ടമിടുന്നു
സുഖദുഃഖങ്ങളെ കഴുകിക്കളഞ്ഞ-
ചാവിന്റെ സ്പർശനമാകുന്നു കടൽ
അലറിപ്പാഞ്ഞെത്തുന്ന ഓരോ തിരക്കൈ
കളും
കടലെടുക്കപ്പെട്ട പൂർവ്വികരുടേതാകുമോ.
എപ്പോഴും പൊട്ടിപ്പോയേക്കാവുന്ന
ജീവിതം പോലെ
ഊതി വീർപ്പിക്കുന്നുണ്ട് ഒരാൾ ബലൂണുകളെ.
വൃദ്ധ രതിപോലെ ഓർമ്മയിൽ സിഖലിച്ചു
പോകുന്നു ജീവിതം
എച്ചിലിലയിലെ അന്നം പോലെ ആർക്കും
വേണ്ടാതെ.
ആയുസ്സിൽ അലിഞ്ഞു ചേർന്നതുകൊ
ണ്ടാകണം
കൈവിട്ടില്ല കവിതമാത്രമെന്നെ.
വിളക്കുകളെല്ലാം കെട്ടു
വാതിലുകളെല്ലാം കൊട്ടിയടക്കപ്പെട്ടു
പഴന്തുണി പരുവത്തിലും
കവിത കൂടെ നിൽക്കുന്നു
നനഞ്ഞ മണലിൽ എഴുതിയതെല്ലാം
കടലുമായ്ക്കുമ്പോലെ
ഒറ്റക്കവിതയിൽ എല്ലാമെഴുതി
മായ്ച്ചു കളയണം എനക്ക് എന്നെ തന്നെ


2018, മേയ് 6, ഞായറാഴ്‌ച

ജീവിതം ഇങ്ങനെ




മുഷിയുന്നു ജീവിതം.
രാവിലെ എഴുന്നേറ്റാൽ
ഒരൊഴുക്കാണ്
പാതിരാവരെ
ദിനസരികൾ മനപ്പാഠമാണ്.
നടക്കാതെ പോകുന്ന കുറേമോഹങ്ങൾ
പ്രതീക്ഷകളുടെ ഇത്തിരി പഞ്ചസാര
ത്തരികൾ
ദു:ഖങ്ങളുടെ ഒരുകുന്ന്
സന്തോഷത്തിന്റെ ഒരു കൊള്ള്
ഒഴുകുന്നു
ഒഴുകുന്നു
തട്ടിയും, തടഞ്ഞും, ചാഞ്ഞും, ചരിഞ്ഞും
അവിയൽ പരുവത്തിൽ ഒരു ജീവിതം
മനസ്സ് എന്നും അടുക്കളപോലെ
വാരിവലിച്ചിട്ടിരിക്കുന്നു ചിന്തകളെ
ഉള്ളിയരിഞ്ഞ പോലെ, മുളകരച്ചപോലെ
നീറുന്നു.
അപ്പോഴും,
നുറുങ്ങി നുറുങ്ങി പോകുമ്പോഴും
മുഷിവാർന്നതെങ്കിലും
മിഴിവാർന്നു നിൽക്കുന്നു ജീവിതം.

2018, മേയ് 5, ശനിയാഴ്‌ച

ചില നേരങ്ങളിൽ




ചില നേരങ്ങളിൽ,
ഒരു കാറ്റ് കുതിച്ചു വരുമ്പോൾ
ഒരു കാറ്റ് കിതച്ചു വരുമ്പോൾ
അറിയാതെ ഞാൻ കസേരയിൽ
നിന്നെഴുന്നേറ്റ്
ഗ്രിൽക്കമ്പിയിൽ പിടിച്ച്
പുറത്തേക്കുറ്റുനോക്കും
മൺമറഞ്ഞ നമ്മുടെ തലമുറകൾ,
മഹാൻമാർ, ചരിത്രാതീതകാലത്തെ
മനുഷ്യർ
അവർ വരുന്നതായിതോന്നും
മണ്ണിന്റെ മണമായിരിക്കും പലപ്പോഴും
മനുഷ്യരെക്കുറിച്ചായിരിക്കും സംസാരം
കാലങ്ങളിൽ നിന്ന് കാലങ്ങളിലേക്ക്
അവർ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു
ചരിത്രങ്ങളെ മൂടിവെക്കാൻ ശ്രമിക്കുന്നത്
സൂര്യനെ പാഴ് മുറം ക്കെണ്ട് മൂടുന്നതു
പോലെയാണ്.
ചില നേരങ്ങളിൽ,
മഴ മേഘങ്ങളെ കാണുമ്പോൾ
അറിയാതെയെന്നിലൊരു കുളിരു കോരും
ഏതേതു ലോകങ്ങൾ ചുറ്റി വരുന്നവരാണ
വർ
എസ് .കെ .പൊറ്റക്കാടും, നിറഞ്ഞു പെയ്യുന്ന 'പി ' യും ,അജ്ഞാതരായ
ലോക സഞ്ചാരികളും മനസ്സിൽ നിറയും
മഴയെ തടുക്കാൻ ശ്രമിക്കുന്നവർക്കറി
യില്ല
പൊരുളിനെ തടയാൻ കഴിയില്ലെന്ന്.

2018, മേയ് 4, വെള്ളിയാഴ്‌ച

മൂങ്ങ




അയാളെന്നും ആപ്പീസിലെ
ആചില്ലുകൂട്ടിനരികിൽ വന്നു നിൽക്കും
നടക്കാത്ത തന്റെ ആവശ്യ നിവർത്തി ക്കായി.
ശീതീകരിച്ച ചില്ലുകൂട്ടിലിരുന്ന്
ആപ്പീസർ മൂളിക്കൊണ്ടേയിരുന്നു
കൂട്ടിയിട്ട ഫയൽക്കൂമ്പാരത്തിനകത്ത്
ഒരുമൂങ്ങ പാർപ്പുറപ്പിച്ചു
ഫയലിൽ കാഷ്ഠിച്ചു ,തൂവൽ പൊഴിച്ചു
മുട്ടയിട്ടു ,അടയിരിന്നു ,കുഞ്ഞു വിരിഞ്ഞു ,
വളർന്ന കുഞ്ഞുങ്ങൾ പറന്നു പോയി
ആപ്പീസർ എന്നും ഫയലുകൾ
കൊത്തിപ്പെറുക്കിക്കൊണ്ടിരുന്നു
ചിലത് മുകളിൽ നിന്ന് അടിയിലേക്ക്
ഊർന്നിറങ്ങി
ചിലത് അടിയിൽ നിന്ന് മുകളിലേക്ക് കുടിയേറി
ദിനങ്ങൾ പോയിക്കൊണ്ടേ യിരുന്നു
നടന്നു തളർന്ന പാവം ഇന്നും
ചില്ലുകൂട്ടിന് മുന്നിൽ
പകൽ കണ്ണു കാണാത്ത മുങ്ങയായിരുന്നു
ആപ്പീസർ.


2018, മേയ് 3, വ്യാഴാഴ്‌ച

ഇങ്ങനേയും ....!




കാലത്തിന്റെ അസ്ഥികൾ
മണ്ണിൽ പുതഞ്ഞു പോയിരിക്കുന്നു
മാന്തി നോക്കുവാൻ ആർക്കുണ്ട് നേരം!
കഥയാകെ മാറിയിരിക്കുന്നു
ഇത് കഥയില്ലാത്തവരുടെ കഥയുടെ
കാലം.
നഗരസന്ധ്യകളിലെ വിരുന്നു മേശകളിൽ
യൗവന രാഗങ്ങൾ പതഞ്ഞുതൂവുന്നു
വറുത്തു വെച്ചതിൻ തുടുത്ത മാംസമായ്
മിനുത്തു നിൽക്കുന്നു കാമിനി ഹൃദയങ്ങൾ.
ഹൃത്തിലൊരു കിളികൂടുകൂട്ടണം
സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ
അന്വേഷണങ്ങളുണ്ടാകാൻ
ഇത് ഹൃദയമില്ലാത്തവരുടെ കാലം.
തിളങ്ങി നിൽക്കുന്നു നക്ഷത്ര നഗ്നതകൾ
സ്നിഗ്ദ്ധതയിൽ പുളകംവിരിയിച്ചു
കൊണ്ട്
മോഹനദി ഒഴുകിപ്പരക്കുന്നു
പുഷ്പിക്കാനെത്തിയ വസന്തമായി
ഫ്ലവർ വേയ്സിൽ
സ്തനാഗ്രം പോലെ ചെമ്പകമൊട്ടുകൾ
രാഗമുദ്രയുടെ പാടുകളും പേറി
യൗവ്വന മുത്തുകൾ പൊട്ടിച്ചിരിക്കുന്നു
രാഗനീലിമയിൽ വിവശയാം സന്ധ്യ
സാന്ദ്രസംഗീതം പൊഴിക്കുന്നു
ചിതലെടുക്കുന്നു ചരിത്രമിവിടെ
ചിന്തിക്കാനാർക്കു നേരം


2018, മേയ് 2, ബുധനാഴ്‌ച

കവിത




എന്റെ
കവിതയാണുനി.
ഞാൻ
നിന്നെ എഴുതിക്കൊ
ണ്ടേയിരിക്കുന്നു.
നീ
പറയുന്നത്
ഞാൻ
പകർത്തുന്നു.
എനിക്ക്
കവിതയാകുവാൻ
നീ
നിന്നെ
എന്നിലേക്ക്
എറിഞ്ഞു തരുന്നു.
മഞ്ഞായും
മഴയായും
കുളിരായും
പ്രണയപ്പനി പകർന്ന്
ആ പാദചൂഢം
എന്നിലേക്ക്
പടർന്നേറുന്നു.

2018, മേയ് 1, ചൊവ്വാഴ്ച

സീതാ ജീവിതം



കൂടെ കൂട്ടുന്നത് കാട്ടിലുപേക്ഷിക്കാൻ
സീതയാകുവാനായി മാത്രം ഒരു ജന്മം
എത്ര അനായസമായാണ് നീ ഉപേക്ഷി
ക്കുന്നത്
നിന്നെ മാത്രം നിനച്ച് നിനക്കായ് മാത്രം
ജീവിച്ചിട്ടും
നീയെന്ന മന്ത്രം ഉരുക്കഴിക്കുമ്പോഴും
വിഴുപ്പു പോലെ വലിച്ചെറിയാൻ ഒരു മടി
യുമില്ല
ഒരു അഹല്യാ ശിലയായെങ്കിൽയെന്നു ഞാൻആശിച്ചു പോകുന്നു
വിലാപത്തിനും, കണ്ണീരിനുംയെന്തു വില
നിന്നെ വാഴ്ത്തുന്നവർ യെന്നെ അറിയുന്നില്ല
നീയവരുടെ പൂജാ ബിംബം
ആമയും മുയലും പുസ്തകത്താളിൽ കയറിയിരുന്നത് കഥയാകാൻ മാത്രമല്ല
 മുയലിന്റെ അഹങ്കാരം അവനെയറിയി
ക്കുവാൻ കൂടിയാണ്.