എങ്ങുനിന്നോമനെ
കാതോര്‍ത്തുകേള്‍ക്ക നീ
മധുര സംഗീതത്തിന്‍ നിര്‍ഝരീകള്‍
മധുര പ്രതീക്ഷകള്‍ പൂവിട്ടുനില്‍ക്കുമീ
പനിമതിപുഞ്ചിരി തൂകുംരാവില്‍
അഴകിന്റെ കൊവിലായ്കോടപുതച്ചുള്ള
ലോകമീ രാത്രിയില്‍ കാണുന്നേരം
അഴലു കളെല്ലാമെ അടിവെച്ചകലുന്നു
അലയടി ചെത്തുന്നു പരമാനന്ദം
സന്തോഷാശൃക്കള്‍ പൊഴിക്കുംമിഴിപോലെ
ഊഴിയിലിറ്റുന്നു മഞ്ഞിന്‍കണം
കാറ്റിന്‍കുളിര്‍കൈകള്‍ കെട്ടിപ്പിടിച്ചപ്പോള്‍
പാഴ്മുളംതണ്ടിന്റെ ഇക്കിളിയോ
നമ്മളില്‍തുള്ളിക്കളിക്കുന്ന ഹര്ഷത്തിന്‍
തിരയടിചെത്തുന്നതിന്‍സ്വനമോ
പൊന്മുളംതണ്ടുപോല്‍ ഇന്ദ്രജാലംകാട്ടും
പ്രകൃതിവിലാസം വിചിത്രംതന്നെ
2011, ജൂൺ 29, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ