ചിന്തയുടെ ചിലന്തി വലകള്‍
ചീന്തി എറിഞ്ഞ്
പകല്‍ പടവുകള്‍ ഇറങ്ങി ഞാന്‍ -
നടക്കുമ്പോള്‍
പിരിയാത്ത കൂട്ടുകാരനായത്
നിഴല് മാത്രം
ദുഖത്തിന്റെ ഉള്‍ ചുഴിയില്‍ പ്പെട്ട്
ഉടഞ്ഞു പോയ ഘടമാണെന്റെ ഹൃദയം
പാതാള ഗര്‍ത്തത്തില്‍ നിന്ന്
മരണ പക്ഷിയുടെ ചിറകനക്കം
ഇഷ്ട്ടങ്ങള്‍ക്ക് ഇടമില്ലാതെ പോയ ഒരു നഷ്ട്ട ജീവിതം
മുതല്‍ ക്കൂട്ട് ചിന്തകള്‍ കലങ്ങി പോയ
ഒരു മൃത സാഗരം
രക്ത ഛവികലര്‍ന്ന ഈ സന്ധ്യയില്‍
ക്രൂശിതന്റെ മുഖ ഭാവത്തോടെ
വിജനതയുടെ ഇരുള്‍ മുഖത്തേക്ക്
പാതാള പക്ഷിയുടെ കുക്ഷി നിറയ്ക്കുവാന്‍
പരാചിത പ്രവാചകനായി ....!
2011 ഏപ്രിൽ 19, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ