പിച്ചവെച്ചോടിനടക്കുമെന്നോമനെ
പൂക്കുനുണ്ടുള്ളില്‍ പ്രകാശരേണു
നീവരും നാളുകള്‍ക്കെത്രയോമുമ്പെഞാന്‍
ഓടി ക്കളിച്ചതല്ലേയന്കണം
അന്നു മെന്നമ്മയും ഓര്ത്തിരിക്കില്ലേഞാന്‍
ഓര്‍ക്കുന്ന പോലെയാകുഞ്ഞുകാലം
അന്നെന്‍ വിരലില്‍ പിടിച്ചു കൊണ്ടെന്നച്ഛന്
സ്നേഹ പ്പടവ് കയറിയതും
പഞ്ചാരമുത്തങ്ങള്‍ തന്നു കൊണ്ടെന്നുള്ളില്‍
ഉണ്മ യെന്തെന്നോതി നല്കിയതും
ഒന്നും മറക്കാതെ ഇന്നു മുന്ടെന്നുള്ളില്‍
ഉണ്ണീ യതുള്ളില്‍ നിറച്ചിടേണം
അച്ഛന്റെ യുള്ളിലെ സ്പന്ദനമാണുനീ
തല്‍ക്ഷണമോര്‍മ്മയിലെത്തിടേണം
നിന്‍ച്ചുണ്ടു തട്ടുമ്പോള്‍കോരിത്തരിക്കുന്നു
നെഞ്ചിലെ പീയുഷം ചാലിടുന്നു
ഞാനു മെന്നമ്മതന്‍ മാറിലെമധുവന്ന്
മതിവരാതെത്രനുകര്‍ന്നിരുന്നു
ഇന്നു ഞാന്‍ ഓര്‍ക്കുന്നോരോര്‍മ്മകള്‍ഒക്കെയും
അമ്മയായ് ക്കുഞ്ഞിനെ ലാളിക്കെ,യോമനെ നീയും -
അതോര്‍ക്കുമായി രിക്കുമല്ലേ .
2010 ഡിസംബർ 10, വെള്ളിയാഴ്‌ച
2010 ഡിസംബർ 3, വെള്ളിയാഴ്‌ച
മധു വിധു
കദനത്തിന്‍ കരി മേഘം നീങ്ങി
മണ്ണിന്‍ മധു വിധു വായി
വളര്‍ മഴവില്ലിന്‍അരുണിമകവിളില്‍
കുങ്കുമ രാഗം ചാര്‍ത്തി
അധരങ്ങള്‍ അടര്‍അല്ലികളായി
താരുന്ണ്യ ക്കുളിര്‍ചൂടി
ജഘനം, മാറും തുടുത്തു കൊഴുത്തു
പുഷ്പ്പിണി യായി ഭൂമി
ബാലേ, നിന്നുടെ മാദക ഗന്ധം
മദിരോത്സവസുഖസാരം
പഞ്ചാര പ്പുതു പുഞ്ചിരി നീട്ടി
മാന്തളിര്‍ മാടി വിളിപ്പൂ
ഭ്രമണം ചെയ്‌വൂ വാടികള്‍ തോറും
ഭ്രമരം മൂളി പ്പാട്ടാല്‍
പുലരി വെളിച്ചം കണ്ണ് മിഴിക്കെ
മഞ്ഞു പുതപ്പുകള്‍ നീക്കേ
കുഞ്ഞു നുണക്കുഴി നീട്ടീ വേണ്മലര്‍
കരളില്‍ കതിരില ചിതറി
പ്രണയത്തിന്‍ പുതു നാമ്പ് കിളിര്‍ത്തു
ഉജ്വല കിരണ പ്രസരം
നീലിമ യാര്‍ന്നൊരു നീള്‍മിഴിനീട്ടി
ബ്ഭൂമി പ്പെണണവള്‍ നോക്കേ
കുളിരിന്‍ കിങ്ങിണി മാലയുമായി
നീലാകാശംചാരെ
മണ്ണിന്‍ മധു വിധു വായി
വളര്‍ മഴവില്ലിന്‍അരുണിമകവിളില്‍
കുങ്കുമ രാഗം ചാര്‍ത്തി
അധരങ്ങള്‍ അടര്‍അല്ലികളായി
താരുന്ണ്യ ക്കുളിര്‍ചൂടി
ജഘനം, മാറും തുടുത്തു കൊഴുത്തു
പുഷ്പ്പിണി യായി ഭൂമി
ബാലേ, നിന്നുടെ മാദക ഗന്ധം
മദിരോത്സവസുഖസാരം
പഞ്ചാര പ്പുതു പുഞ്ചിരി നീട്ടി
മാന്തളിര്‍ മാടി വിളിപ്പൂ
ഭ്രമണം ചെയ്‌വൂ വാടികള്‍ തോറും
ഭ്രമരം മൂളി പ്പാട്ടാല്‍
പുലരി വെളിച്ചം കണ്ണ് മിഴിക്കെ
മഞ്ഞു പുതപ്പുകള്‍ നീക്കേ
കുഞ്ഞു നുണക്കുഴി നീട്ടീ വേണ്മലര്‍
കരളില്‍ കതിരില ചിതറി
പ്രണയത്തിന്‍ പുതു നാമ്പ് കിളിര്‍ത്തു
ഉജ്വല കിരണ പ്രസരം
നീലിമ യാര്‍ന്നൊരു നീള്‍മിഴിനീട്ടി
ബ്ഭൂമി പ്പെണണവള്‍ നോക്കേ
കുളിരിന്‍ കിങ്ങിണി മാലയുമായി
നീലാകാശംചാരെ
പുറന്പോക്കിലേക്ക് തള്ള പ്പെടുന്നവര്‍
കുളക്കടവിലും
ബസ് സ്ടോപ്പിലുമാണ്കണ്ടിരുന്നത്
കളി വാക്ക് പറഞ്ഞു ചിരിപ്പിക്കാന്‍
വലിയ മിടുക്കാണ്
കല്ല് പെന്‍സിലിനു കരയരുത്തെന്നൂം
കുറുമ്പ് കൂടുന്നു വെന്നും പറയും
കളര്‍ വസ്ത്രങ്ങളും, തെളിഞ്ഞമുഖവും .
കാലണഎന്നും കീശയിലിട്ടുതരും
നാരങ്ങ മിഠായുടെ മണമായിരുന്നു അവര്‍ക്ക് .
കയ്യിലെ കടലാസ് പൊതിയില്‍
അവരുടെ ജീവിത മാണെന്ന് പിന്നീടാണ് അറിഞ്ഞത്
പുറമ്പോക്കിലെ കുഞ്ഞു കൂരയിലെ കൂട പ്പിറപ്പൂകളെ
വലിയവരാക്കിയപ്പോള്‍
അവര്‍ പുറന്പോക്കിലേക്ക് തള്ളി പോലും
ഇപ്പോഴും കാണാറുണ്ട് ഇടയ്ക്കിടെ
പീടിക കോലായില്‍ ഭാണ്ഡക്കെട്ടും എല്ലും തൊലിയുമായി
കരഞ്ഞു പോകാറുണ്ട് ഞാന്‍
കൊടുത്തിട്ടും ഒന്നും വാങ്ങുന്നില്ലല്ലോ
ഒന്ന് ചിരിക്കുക പോലും......
ബസ് സ്ടോപ്പിലുമാണ്കണ്ടിരുന്നത്
കളി വാക്ക് പറഞ്ഞു ചിരിപ്പിക്കാന്‍
വലിയ മിടുക്കാണ്
കല്ല് പെന്‍സിലിനു കരയരുത്തെന്നൂം
കുറുമ്പ് കൂടുന്നു വെന്നും പറയും
കളര്‍ വസ്ത്രങ്ങളും, തെളിഞ്ഞമുഖവും .
കാലണഎന്നും കീശയിലിട്ടുതരും
നാരങ്ങ മിഠായുടെ മണമായിരുന്നു അവര്‍ക്ക് .
കയ്യിലെ കടലാസ് പൊതിയില്‍
അവരുടെ ജീവിത മാണെന്ന് പിന്നീടാണ് അറിഞ്ഞത്
പുറമ്പോക്കിലെ കുഞ്ഞു കൂരയിലെ കൂട പ്പിറപ്പൂകളെ
വലിയവരാക്കിയപ്പോള്‍
അവര്‍ പുറന്പോക്കിലേക്ക് തള്ളി പോലും
ഇപ്പോഴും കാണാറുണ്ട് ഇടയ്ക്കിടെ
പീടിക കോലായില്‍ ഭാണ്ഡക്കെട്ടും എല്ലും തൊലിയുമായി
കരഞ്ഞു പോകാറുണ്ട് ഞാന്‍
കൊടുത്തിട്ടും ഒന്നും വാങ്ങുന്നില്ലല്ലോ
ഒന്ന് ചിരിക്കുക പോലും......
ക്ഷണം
ക്ഷണികാന്‍ പോയതായിരുന്നു
വിവാഹത്തിനു
ക്ഷണികാതെവന്നത് മരണം
എന്തെല്ലാം പുകിലായിരുന്നു
ഇന്നലെ വരെ
അടുക്കളയിലും, അങ്ങാടിയിലും,-
പന്തലിലും, പറമ്പിലും
പൊന്നിന്റെ മിന്നലില്‍
പുരയുടെ ആധാരം പണയം വെച്ചതിന്റെ
വ്യസനമൊന്നും ഉണ്ടായിരുന്നില്ല
കണ്ണിലൊരു കള്ള ചിരിയും ഒളിപ്പിച്ചിരുന്നു
അച്ഛന്‍ പറയുന്നുണ്ടായിരുന്നു ഇടയ്ക്കിടെ
അമ്മയോട്
മകള്‍ക്ക്വന്നമഹാഭാഗ്യത്തെക്കുറിച്ച്
ആ അച്ഛന്റെ ജീവനാണ്
പറിച്ചു വെള്ള ത്തു്ണിയില് പൊതിഞ്ഞു കെട്ടിയത്
പറിഞ്ഞു പോകുന്നുണ്ട്
അവളുടെ ജീവനും
അടക്കാനാവാത്ത കരച്ചിലായി
വിവാഹത്തിനു
ക്ഷണികാതെവന്നത് മരണം
എന്തെല്ലാം പുകിലായിരുന്നു
ഇന്നലെ വരെ
അടുക്കളയിലും, അങ്ങാടിയിലും,-
പന്തലിലും, പറമ്പിലും
പൊന്നിന്റെ മിന്നലില്‍
പുരയുടെ ആധാരം പണയം വെച്ചതിന്റെ
വ്യസനമൊന്നും ഉണ്ടായിരുന്നില്ല
കണ്ണിലൊരു കള്ള ചിരിയും ഒളിപ്പിച്ചിരുന്നു
അച്ഛന്‍ പറയുന്നുണ്ടായിരുന്നു ഇടയ്ക്കിടെ
അമ്മയോട്
മകള്‍ക്ക്വന്നമഹാഭാഗ്യത്തെക്കുറിച്ച്
ആ അച്ഛന്റെ ജീവനാണ്
പറിച്ചു വെള്ള ത്തു്ണിയില് പൊതിഞ്ഞു കെട്ടിയത്
പറിഞ്ഞു പോകുന്നുണ്ട്
അവളുടെ ജീവനും
അടക്കാനാവാത്ത കരച്ചിലായി
കുഞ്ഞു പാവാടക്കാരി
കാരണം ഒന്നു മില്ലാതെ യാണ്
കലാപം തുടങ്ങിയത്
കുഞ്ഞു പാവാട ക്കാരിക്കു
കാലത്തിലേക്ക് കുതിക്കേണ്ട
കാലുതന്നെയാണ് നഷ്ട്ട മായാത്
"ദളം കൊഴിഞ്ഞു പോയ
എന്റെ പൂമ്പാറ്റ ക്കുഞ്ഞേ "-
കരഞ്ഞു തീര്‍ക്കാന്‍ മാത്ര മായൊരു ജന്മത്തിനു
എന്തു തെറ്റാണ് നീ ചെയ്തത് ?
ചോര തുടിക്കുന്ന ഹൃദയത്തിലേക്ക്
ക്രൂര നഖ മിറക്കിയ കാപാലികരെ
നിങ്ങള്‍ ഓര്‍ക്കുമോ
കത്തിദഹിക്കുന്ന കുഞ്ഞു ഹൃദയത്തെ
ഒന്നോര്ത്തോളൂ
ആ നോട്ടവും,
ആ നിശബ്ദതയും,
ആ ജീവിതവും,
നിന്റെ രാവും
നിന്റെ പകലും
ചുട്ടു പൊള്ളിക്കും
അവളുടെ പുള്ളി പാവാടയിലേക്ക്
തെറിച്ചു വീണ ചോര ത്തുള്ളി
അത് നിന്റെ അവസാനത്തെ ദാഹ നീരാവും ......
കലാപം തുടങ്ങിയത്
കുഞ്ഞു പാവാട ക്കാരിക്കു
കാലത്തിലേക്ക് കുതിക്കേണ്ട
കാലുതന്നെയാണ് നഷ്ട്ട മായാത്
"ദളം കൊഴിഞ്ഞു പോയ
എന്റെ പൂമ്പാറ്റ ക്കുഞ്ഞേ "-
കരഞ്ഞു തീര്‍ക്കാന്‍ മാത്ര മായൊരു ജന്മത്തിനു
എന്തു തെറ്റാണ് നീ ചെയ്തത് ?
ചോര തുടിക്കുന്ന ഹൃദയത്തിലേക്ക്
ക്രൂര നഖ മിറക്കിയ കാപാലികരെ
നിങ്ങള്‍ ഓര്‍ക്കുമോ
കത്തിദഹിക്കുന്ന കുഞ്ഞു ഹൃദയത്തെ
ഒന്നോര്ത്തോളൂ
ആ നോട്ടവും,
ആ നിശബ്ദതയും,
ആ ജീവിതവും,
നിന്റെ രാവും
നിന്റെ പകലും
ചുട്ടു പൊള്ളിക്കും
അവളുടെ പുള്ളി പാവാടയിലേക്ക്
തെറിച്ചു വീണ ചോര ത്തുള്ളി
അത് നിന്റെ അവസാനത്തെ ദാഹ നീരാവും ......
അച്ഛമ്മ
"നൊണ്ണിരിഞ്ഞിററ് നിക്കാന്‍ കൈന്നില്ല "
അച്ഛമ്മ യിടയ്ക്കിടെ നീട്ടി ത്തുപ്പും
ഇടിച്ച പാക്ക് തളിര്‍ വെററയില് പൊതിഞ്ഞ്
ഞ്റു ഞ്രാ കടിക്കും
ചൂരും വീര്യവും നോക്കി
പൊകേല മാറ്റി, മാറ്റിയിടും
ഇത് പട്ട, ഇത് കുതിര വാലന്‍
ജാപ്പാണന്‍ കിട്ടിയാല്‍
മണംവലിച്ചുകയറ്റിനീട്ടിതുമ്മും
കാലണ കടത്തിന് നാല് കണ്ടി പറമ്പും കടന്ന്
നായനാരെ വീട്ടില്‍ പോയതും ,നാണം കെട്ടതും
മൂക്ക് ചീറ്റും ഉടുത്ത തോര്‍ത്ത് മുണ്ടില്‍
വെള്ള കീറിയാല്‍ തള്ള വിരല്‍ കുഞ്ഞിന്റെ വായില്‍ തിരുകി
കുളുത്തിന്‍ വെള്ളം കലത്തില്‍ പേറി
കട്ടയുടക്കാന്‍ കണ്ടത്തില്‍ പോയത്
മുട്ടി മുട്ടി പ്പറയും
കണ്ണീരുപ്പിട്ടു അമ്മിഞ്ഞ കുടിച്ച
കാലത്തിനപ്പുറം കടന്ന് പോയ
കുഞ്ഞി പെണ്ണിനെ ക്കുറിച്ച്
കണ്ണീരോടെ കണ്ഠ മിടറി പ്പറയും
കാലത്തിന്റെ കൊഞ്ഞനം കുത്തലില്‍
കൂനിയിരിക്കുംപോള്‍
കഴിഞ്ഞു പോയ കഷ്ട്ടപ്പാടില്ലാതെ
കുഞ്ഞുങ്ങള്‍ കഴിയുമ്പോള്‍
കോരിത്തരിക്കും ,കുലുങ്ങി ച്ചിരിക്കും
അച്ഛമ്മ യിടയ്ക്കിടെ നീട്ടി ത്തുപ്പും
ഇടിച്ച പാക്ക് തളിര്‍ വെററയില് പൊതിഞ്ഞ്
ഞ്റു ഞ്രാ കടിക്കും
ചൂരും വീര്യവും നോക്കി
പൊകേല മാറ്റി, മാറ്റിയിടും
ഇത് പട്ട, ഇത് കുതിര വാലന്‍
ജാപ്പാണന്‍ കിട്ടിയാല്‍
മണംവലിച്ചുകയറ്റിനീട്ടിതുമ്മും
കാലണ കടത്തിന് നാല് കണ്ടി പറമ്പും കടന്ന്
നായനാരെ വീട്ടില്‍ പോയതും ,നാണം കെട്ടതും
മൂക്ക് ചീറ്റും ഉടുത്ത തോര്‍ത്ത് മുണ്ടില്‍
വെള്ള കീറിയാല്‍ തള്ള വിരല്‍ കുഞ്ഞിന്റെ വായില്‍ തിരുകി
കുളുത്തിന്‍ വെള്ളം കലത്തില്‍ പേറി
കട്ടയുടക്കാന്‍ കണ്ടത്തില്‍ പോയത്
മുട്ടി മുട്ടി പ്പറയും
കണ്ണീരുപ്പിട്ടു അമ്മിഞ്ഞ കുടിച്ച
കാലത്തിനപ്പുറം കടന്ന് പോയ
കുഞ്ഞി പെണ്ണിനെ ക്കുറിച്ച്
കണ്ണീരോടെ കണ്ഠ മിടറി പ്പറയും
കാലത്തിന്റെ കൊഞ്ഞനം കുത്തലില്‍
കൂനിയിരിക്കുംപോള്‍
കഴിഞ്ഞു പോയ കഷ്ട്ടപ്പാടില്ലാതെ
കുഞ്ഞുങ്ങള്‍ കഴിയുമ്പോള്‍
കോരിത്തരിക്കും ,കുലുങ്ങി ച്ചിരിക്കും
2010 ഡിസംബർ 2, വ്യാഴാഴ്‌ച
ചാരം മൂടിയ ഓര്‍മ്മകള്‍
കാറ്റാണ്കൂട്ടിക്കൊണ്ട്പോയത്
കഴിഞ്ഞ കാലത്തിലേക്ക്
കൊക്കോ മാവിന്റെ കൊമ്പില്‍ നിന്നാണ് വന്നത്
കയ്യില്‍കുറെമധുരിക്കുന്നഓര്‍മ്മകളുമായി
മണ്ണപ്പംചുട്ടകണ്ണന്‍ചിരട്ടഅതുപോലെയുണ്ട് -
മണ്ണ് മൂടാതെ
കോലംകെട്ടികാത്തിരിപ്പാണ്
ശീമക്കൊന്ന പൂക്കള്‍
പട്ടുടുത്ത് പുറപ്പാടിനോരുങ്ങി
മുരിക്കിന്‍ പൂക്കളും
നാണിച്ച പെണ്ണ് ചൂളി യിരിക്കുംപോലെ
തൊട്ടാവാടികള്‍
വെള്ളരി ക്കണ്ടത്തിലെ
നാടക ക്കളരിയിലെക്കൊന്നിറങ്ങി
വയലെല്ലാം തീ പ്പിടിച്ചിരിക്കുന്നു
തീഗോളംആകാശത്തെ വിഴുങ്ങുന്നു
അതിനുള്ളില്‍ കത്താതെ ഞാന്‍ മാത്രം .
പൊട്ടിത്തെറിച്ച് കൊണ്ട്
എല്ലാംകത്തിതീരുന്നു
ഇപ്പോള്‍ വയലുകളെയില്ല
വര്‍ണ്ണ പ്രകാശങ്ങളില്‍ മുങ്ങിക്കുളിച്ച
കെട്ടിടങ്ങള്‍ മാത്രം
ഇപ്പോള്‍ ഞാന്‍ മാത്രം കത്തുന്നു
ഓര്‍മ്മകളെ ചാരങ്ങള്‍ മൂടുന്നു
പുക പിടിച്ച തറയിലേക്കു ഞാന്‍ തല -
പൂഴ്ത്തുന്നു
കഴിഞ്ഞ കാലത്തിലേക്ക്
കൊക്കോ മാവിന്റെ കൊമ്പില്‍ നിന്നാണ് വന്നത്
കയ്യില്‍കുറെമധുരിക്കുന്നഓര്‍മ്മകളുമായി
മണ്ണപ്പംചുട്ടകണ്ണന്‍ചിരട്ടഅതുപോലെയുണ്ട് -
മണ്ണ് മൂടാതെ
കോലംകെട്ടികാത്തിരിപ്പാണ്
ശീമക്കൊന്ന പൂക്കള്‍
പട്ടുടുത്ത് പുറപ്പാടിനോരുങ്ങി
മുരിക്കിന്‍ പൂക്കളും
നാണിച്ച പെണ്ണ് ചൂളി യിരിക്കുംപോലെ
തൊട്ടാവാടികള്‍
വെള്ളരി ക്കണ്ടത്തിലെ
നാടക ക്കളരിയിലെക്കൊന്നിറങ്ങി
വയലെല്ലാം തീ പ്പിടിച്ചിരിക്കുന്നു
തീഗോളംആകാശത്തെ വിഴുങ്ങുന്നു
അതിനുള്ളില്‍ കത്താതെ ഞാന്‍ മാത്രം .
പൊട്ടിത്തെറിച്ച് കൊണ്ട്
എല്ലാംകത്തിതീരുന്നു
ഇപ്പോള്‍ വയലുകളെയില്ല
വര്‍ണ്ണ പ്രകാശങ്ങളില്‍ മുങ്ങിക്കുളിച്ച
കെട്ടിടങ്ങള്‍ മാത്രം
ഇപ്പോള്‍ ഞാന്‍ മാത്രം കത്തുന്നു
ഓര്‍മ്മകളെ ചാരങ്ങള്‍ മൂടുന്നു
പുക പിടിച്ച തറയിലേക്കു ഞാന്‍ തല -
പൂഴ്ത്തുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
