നീ വരുംഎന്ന പ്രതീക്ഷയാണ്
എന്നെ ജീവിപ്പിക്കുന്നത്
പക്ഷെ-
നീ വരരുത്
നീ വരും എന്നപ്രതീക്ഷയാണ്
എന്റെ രാത്രിയെ പകലാക്കിമാറ്റുന്നതും
നിന്റെ നിശ്വാസമെന്റെകവിളിലും
നിന്റെനനുത്ത ചിരിയെന്റെയുള്ളിലും
തണുപ്പുള്ള കൊച്ചു വെളുപ്പാന്‍കാലത്ത്
ഉറക്കിന്റെ ഉള്ളറയിലേക്ക്
കെട്ടിപ്പിടിച്ചടുപ്പിക്കുന്നത് .
പക്ഷെ-
നീ വരരുത്
നീ വന്നാല്‍ പിന്നെ സ്വപ്നമില്ല
പ്രതീക്ഷയില്ല
പിന്നെയെന്തു ജീവിതം
അതുകൊണ്ട്
നീ വരരുത്
2011 ജൂൺ 15, ബുധനാഴ്‌ച
2011 ജൂൺ 11, ശനിയാഴ്‌ച
വെറും വാക്കുകള്‍
അച്ഛനുമമ്മയുമില്ലാത്ത ഒരു
നിമിഷം
ഓര്‍ക്കുവാന്‍ കഴിഞ്ഞിരുന്നില്ല
കുഞ്ഞു നാളില്‍
അവരുടെയിടയില്‍, മടിയില്‍
അവര്‍ തെളിച്ച വഴിയില്‍ .
വലുതായപ്പോള്‍
ഭാര്യ,കുഞ്ഞുങ്ങള്‍
പുത്തന്‍വീട് ,പുതുവഴി
അച്ഛനമ്മമാര്‍ വെറും വിരുന്നുകാര്‍ .
മരിച്ചപ്പോള്‍ ;
കഴിഞ്ഞ കാലത്തെകുറിച്ച് -
ഒരു നിമിഷം
ഒരു തേങ്ങല്‍ ,രണ്ടിറ്റു കണ്ണീര്‍ .
ഇന്ന്;
പറഞ്ഞു കൊടുക്കാറുണ്ട്
മക്കള്‍ക്ക്
മുത്തശ്ശനേയും, മുത്തശ്ശിയേയുംകുറിച്ച്
ഓര്‍മ്മകളില്ലാത്ത
വാക്കുകളായി
നിമിഷം
ഓര്‍ക്കുവാന്‍ കഴിഞ്ഞിരുന്നില്ല
കുഞ്ഞു നാളില്‍
അവരുടെയിടയില്‍, മടിയില്‍
അവര്‍ തെളിച്ച വഴിയില്‍ .
വലുതായപ്പോള്‍
ഭാര്യ,കുഞ്ഞുങ്ങള്‍
പുത്തന്‍വീട് ,പുതുവഴി
അച്ഛനമ്മമാര്‍ വെറും വിരുന്നുകാര്‍ .
മരിച്ചപ്പോള്‍ ;
കഴിഞ്ഞ കാലത്തെകുറിച്ച് -
ഒരു നിമിഷം
ഒരു തേങ്ങല്‍ ,രണ്ടിറ്റു കണ്ണീര്‍ .
ഇന്ന്;
പറഞ്ഞു കൊടുക്കാറുണ്ട്
മക്കള്‍ക്ക്
മുത്തശ്ശനേയും, മുത്തശ്ശിയേയുംകുറിച്ച്
ഓര്‍മ്മകളില്ലാത്ത
വാക്കുകളായി
പ്രണയം ബസ്സിലെപാട്ടുപോലെ
ഒരിക്കലും തുറന്നുപറയാത്തതായിരുന്നു
എന്റെ പ്രണയം
തുറന്നു പറഞ്ഞവളോട് അതിനു -
ഞാനില്ലെന്നു പറഞ്ഞു
കുടുംബമായിരുന്നു എനിക്ക് വലുത്
പ്രണയിച്ചു പിന്നാലെനടന്നാല്‍
മുട്ടുന്നത് കഞ്ഞികുടി .
സുഹൃത്തുക്കളില്‍ ചിലര്‍എന്നോടുപറഞ്ഞു
ചിലതെല്ലാം കണ്ടു
പ്രണയം ബസ്സിലെപാട്ട്പോലെ
പാട്ട് പകുതി യാകുമ്പോള്‍
ചിലര്‍ ഇറങ്ങിപോകും
ചിലര്‍ അവിടെനിന്ന്തുടങ്ങും
പാട്ടില്‍ മയങ്ങിപോയവര്‍
ഇറങ്ങേണ്ടസ്ഥലം കഴിഞ്ഞുപോയല്ലോയെന്ന്
വേവലാതി പ്പെടും,പരിതപിക്കും
പാട്ട് മുഴുവന്‍ കേട്ടഏതാനുംചിലര്‍ മാത്രം
കൃത്യസ്ഥലത്ത്തന്നെ ഇറങ്ങിയിട്ടുണ്ട്പോലും
എന്റെ പ്രണയം
തുറന്നു പറഞ്ഞവളോട് അതിനു -
ഞാനില്ലെന്നു പറഞ്ഞു
കുടുംബമായിരുന്നു എനിക്ക് വലുത്
പ്രണയിച്ചു പിന്നാലെനടന്നാല്‍
മുട്ടുന്നത് കഞ്ഞികുടി .
സുഹൃത്തുക്കളില്‍ ചിലര്‍എന്നോടുപറഞ്ഞു
ചിലതെല്ലാം കണ്ടു
പ്രണയം ബസ്സിലെപാട്ട്പോലെ
പാട്ട് പകുതി യാകുമ്പോള്‍
ചിലര്‍ ഇറങ്ങിപോകും
ചിലര്‍ അവിടെനിന്ന്തുടങ്ങും
പാട്ടില്‍ മയങ്ങിപോയവര്‍
ഇറങ്ങേണ്ടസ്ഥലം കഴിഞ്ഞുപോയല്ലോയെന്ന്
വേവലാതി പ്പെടും,പരിതപിക്കും
പാട്ട് മുഴുവന്‍ കേട്ടഏതാനുംചിലര്‍ മാത്രം
കൃത്യസ്ഥലത്ത്തന്നെ ഇറങ്ങിയിട്ടുണ്ട്പോലും
ചുണ്ടില്‍ചായംതേക്കുന്നവര്‍
എന്തിനാണ്ചുണ്ടില്‍ ചായം തേക്കുന്നത് ?
വണ്ടുകളെ യാകര്‍ഷിക്കാന്‍ വര്‍ണ്ണ -
പുഷ്പ്പങ്ങളാകാനോ?!
എന്തിനാണ് കവിളില്‍ ചായം തേക്കുന്നത് ?
കമ്പോളത്തിലെമുന്തിയ ചരക്കെന്നറിയിക്കാനോ ?!!
ചായങ്ങളും,ചമയങ്ങളും ചിലന്തിവലപോലെ
അറിയാതെ കുരുക്കും ഇരകളെ വലകളില്‍
എന്നിട്ടും;
പ്രീയപ്പെട്ടവളെ
ഞാന്‍ നിനക്ക് ഹൃദയം തന്നു
നീയെനിക്ക് ശരീരവും
നിനക്ക്നഷ്ട്ടപ്പെടാന്‍ ഒന്നുമില്ലായിരുന്നു
ഊരിയെറിയുന്ന ഉടയാടയല്ലാതെ
എനിക്ക് നഷ്ട്ടമായത്
എന്റെ ഹൃദയംതന്നെയാണ്
പറിച്ചെറിയാനൊരു മുലയുണ്ടായിരുന്നെങ്കില്‍
ദഹിപ്പിക്കുമായിരുന്നു ഞാനീ ലോകം തന്നെ
വണ്ടുകളെ യാകര്‍ഷിക്കാന്‍ വര്‍ണ്ണ -
പുഷ്പ്പങ്ങളാകാനോ?!
എന്തിനാണ് കവിളില്‍ ചായം തേക്കുന്നത് ?
കമ്പോളത്തിലെമുന്തിയ ചരക്കെന്നറിയിക്കാനോ ?!!
ചായങ്ങളും,ചമയങ്ങളും ചിലന്തിവലപോലെ
അറിയാതെ കുരുക്കും ഇരകളെ വലകളില്‍
എന്നിട്ടും;
പ്രീയപ്പെട്ടവളെ
ഞാന്‍ നിനക്ക് ഹൃദയം തന്നു
നീയെനിക്ക് ശരീരവും
നിനക്ക്നഷ്ട്ടപ്പെടാന്‍ ഒന്നുമില്ലായിരുന്നു
ഊരിയെറിയുന്ന ഉടയാടയല്ലാതെ
എനിക്ക് നഷ്ട്ടമായത്
എന്റെ ഹൃദയംതന്നെയാണ്
പറിച്ചെറിയാനൊരു മുലയുണ്ടായിരുന്നെങ്കില്‍
ദഹിപ്പിക്കുമായിരുന്നു ഞാനീ ലോകം തന്നെ
2011 ജൂൺ 9, വ്യാഴാഴ്‌ച
കഥരചിക്കുന്നവര്‍
'അരുമയാ,മെന്‍മക്കള്‍
ഇന്ത്യതന്‍പൊന്‍മക്കള്‍
ഏകരായ് ഹ്ലാദത്താല്‍
വാഴ്വില്ലേയൊന്നിച്ച് '?
ആകുലമായോരീചോദ്യം
യമുനതന്‍ ഓളത്തെ-
തെല്ലൊന്നുലച്ചു നിര്‍ത്തീടവേ
രാജഘട്ടത്തിലെശയ്യയിലൊറ്റക്കിരുന്നു -
മുത്തച്ഛന്‍
പുലമ്പുന്നതെന്തെന്നു
പാതിജീവന്‍മാത്രംശേഷിച്ചുനില്‍ക്കും
മെലിഞ്ഞുതളര്‍ന്നൊരാ
യമുനചിരിച്ചുപോയ്
ഉണ്ട്നിന്‍മക്കളില്‍ഏക-
മനസ്ക്കരായ്
ഒരുകൂട്ടര്‍കോടികള്‍കൊയ്ത്തുകൂട്ടുന്നുണ്ട്
ഉണ്ട്,ഉണ്ട് കോടിജനങ്ങളെ
കോടി പുതപ്പിക്കാന്‍ ഇക്കൂട്ടര്‍ -
മത്സരിക്കുന്നുണ്ട്
പട്ടിണിയാലെപിടയുന്നമക്കള്‍ക്ക്
പട്ടടകൂട്ടുവാന്‍പ്രമേയംപാസാക്കുന്നുണ്ട്
പടിഞ്ഞാട്ടുകാര്‍ക്ക് പ്രീയംവിളമ്പീടുവാന്‍
നട്ടുച്ച നേരത്തുംചൂട്ടുവീശുന്നുണ്ട്
വീരരാണെന്നുള്ള വീമ്പും പറഞ്ഞവര്‍
ജയിലില്‍ കിടന്നാത്മകഥരചിക്കുന്നുണ്ട്
ഇന്ത്യതന്‍പൊന്‍മക്കള്‍
ഏകരായ് ഹ്ലാദത്താല്‍
വാഴ്വില്ലേയൊന്നിച്ച് '?
ആകുലമായോരീചോദ്യം
യമുനതന്‍ ഓളത്തെ-
തെല്ലൊന്നുലച്ചു നിര്‍ത്തീടവേ
രാജഘട്ടത്തിലെശയ്യയിലൊറ്റക്കിരുന്നു -
മുത്തച്ഛന്‍
പുലമ്പുന്നതെന്തെന്നു
പാതിജീവന്‍മാത്രംശേഷിച്ചുനില്‍ക്കും
മെലിഞ്ഞുതളര്‍ന്നൊരാ
യമുനചിരിച്ചുപോയ്
ഉണ്ട്നിന്‍മക്കളില്‍ഏക-
മനസ്ക്കരായ്
ഒരുകൂട്ടര്‍കോടികള്‍കൊയ്ത്തുകൂട്ടുന്നുണ്ട്
ഉണ്ട്,ഉണ്ട് കോടിജനങ്ങളെ
കോടി പുതപ്പിക്കാന്‍ ഇക്കൂട്ടര്‍ -
മത്സരിക്കുന്നുണ്ട്
പട്ടിണിയാലെപിടയുന്നമക്കള്‍ക്ക്
പട്ടടകൂട്ടുവാന്‍പ്രമേയംപാസാക്കുന്നുണ്ട്
പടിഞ്ഞാട്ടുകാര്‍ക്ക് പ്രീയംവിളമ്പീടുവാന്‍
നട്ടുച്ച നേരത്തുംചൂട്ടുവീശുന്നുണ്ട്
വീരരാണെന്നുള്ള വീമ്പും പറഞ്ഞവര്‍
ജയിലില്‍ കിടന്നാത്മകഥരചിക്കുന്നുണ്ട്
ഒരു സായാഹ്നത്തില്‍
മൂടിക്കെട്ടിയവാനം
മൂകമാ,മന്തരീക്ഷം
മരിച്ചവീട്പോലെ
മ്ലാനതപരന്നെങ്ങും
കരഞ്ഞുതളര്‍ന്നൊരു
പെണ്ണിന്റെകവിളുപോല്‍
നനഞ്ഞറോഡില്‍നിന്നും
ഒരുചാല്‍നീളുന്നുണ്ട്
മിന്നല്‍വന്നിടയ്ക്കിടെ
പെണ്ണിന്റെകവിള്‍ത്തടം
തുടച്ചുപൊടുന്നനെ
മറയുന്നതിദ്രുതം
കീശയില്‍നിന്നുംകാശ്
കൊളുത്തി വലിക്കുന്നു
കുന്നത്തെ ഷാപ്പിലേക്ക്
കുറുക്കുവഴിതേടാം
വെള്ളക്കൊറ്റിപോലുള്ള
കള്ള്നിറച്ചകുപ്പി
പതഞ്ഞു തൂവീടുന്നു
തെറിപ്പാട്ടിന്റെശീല്
മൂകമാ,മന്തരീക്ഷം
മരിച്ചവീട്പോലെ
മ്ലാനതപരന്നെങ്ങും
കരഞ്ഞുതളര്‍ന്നൊരു
പെണ്ണിന്റെകവിളുപോല്‍
നനഞ്ഞറോഡില്‍നിന്നും
ഒരുചാല്‍നീളുന്നുണ്ട്
മിന്നല്‍വന്നിടയ്ക്കിടെ
പെണ്ണിന്റെകവിള്‍ത്തടം
തുടച്ചുപൊടുന്നനെ
മറയുന്നതിദ്രുതം
കീശയില്‍നിന്നുംകാശ്
കൊളുത്തി വലിക്കുന്നു
കുന്നത്തെ ഷാപ്പിലേക്ക്
കുറുക്കുവഴിതേടാം
വെള്ളക്കൊറ്റിപോലുള്ള
കള്ള്നിറച്ചകുപ്പി
പതഞ്ഞു തൂവീടുന്നു
തെറിപ്പാട്ടിന്റെശീല്
2011 ജൂൺ 7, ചൊവ്വാഴ്ച
അടുക്കളയുദ്ധം
അടുക്കള ഒരുയുദ്ധക്കളമാണ്
ചട്ടീം,കലങ്ങളും തട്ടലും മുട്ടലും
പാതിരയാവ്വോളം പ്രാക്കിന്റെ പെയ്ത്തുകള്‍
എരിയുന്ന കണ്ണുകള്‍ ,പൊരിയുന്ന മനസ്സുകള്‍
തിളയ്ക്കുന്ന തൃഷ്ണയായ് കനലിന്നനല്ച്ചകള്‍
കുടിച്ചുവന്നച്ചിയെ പള്ളയ്ക്കുതച്ചപോല്‍
ചളുങ്ങികിടക്കും പഴയചെമ്പുപാത്രങ്ങള്‍
വിയര്‍പ്പില്‍ കുളിക്കും വെറുപ്പും,മുഷിപ്പും
മുറിഞ്ഞവിരല്‍ത്തുമ്പിന്‍ ചോരതന്നുപ്പും
പൊട്ടിത്തെറിക്കുന്നു വാക്കായ്കടുകുകള്‍
പാതിരാവായെന്നു പടിവാതിലടയ്ക്കുന്നു
ചട്ടീം,കലങ്ങളും തട്ടലും മുട്ടലും
പാതിരയാവ്വോളം പ്രാക്കിന്റെ പെയ്ത്തുകള്‍
എരിയുന്ന കണ്ണുകള്‍ ,പൊരിയുന്ന മനസ്സുകള്‍
തിളയ്ക്കുന്ന തൃഷ്ണയായ് കനലിന്നനല്ച്ചകള്‍
കുടിച്ചുവന്നച്ചിയെ പള്ളയ്ക്കുതച്ചപോല്‍
ചളുങ്ങികിടക്കും പഴയചെമ്പുപാത്രങ്ങള്‍
വിയര്‍പ്പില്‍ കുളിക്കും വെറുപ്പും,മുഷിപ്പും
മുറിഞ്ഞവിരല്‍ത്തുമ്പിന്‍ ചോരതന്നുപ്പും
പൊട്ടിത്തെറിക്കുന്നു വാക്കായ്കടുകുകള്‍
പാതിരാവായെന്നു പടിവാതിലടയ്ക്കുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
