കത്തുന്ന വെയിലിലേക്ക്
ഒരു കന്യക യിറങ്ങുന്നു
കണ്ണുകളില്‍ കര്‍ക്കിടകം പെയ്യാനായ്
വെമ്പുന്നു
കുത്തി ച്ചുടനപ്പോഴും
മരക്കൊമ്പില്‍ കുറുകുന്നു
അമ്മയുടെ വരവ് കാത്ത്
വേരിറങ്ങി നില്‍ക്കുമ്പോള്‍
മിഴികളിലെ മാന്‍ പേടകള്‍
വിഹ്വലതയുടെനട വരമ്പില്‍
കുടിലിന്റെ കവാടത്തില്‍
അച്ഛനൊരാൾഇരിപ്പുണ്ട്
കുടിലതയും,കാടകവും
കൂട്ടിന്നിരിപ്പുണ്ട്
2011 സെപ്റ്റംബർ 7, ബുധനാഴ്‌ച
മരണ വീട്ടില്‍
തീ പ്പിടിച്ച തലയില്‍ നിന്ന്
ത്രിശൂലമുയരുന്നു
വാ പിളര്‍ന്ന് നാവുയര്‍ന്ന്
നാഗത്താന്‍ ച്ചീറ്റുന്നു
കന്യയാം വെയില്‍ പെണ്ണിനെ
കഴുകക്കാറുകള്‍ കൊത്തിക്കീറുന്നു
കണ്ണീരു വീണ മണ്ണില്‍ നിന്ന്
രക്തപ്പുഴ യൊഴുകുന്നു
മുരിക്ക് മരത്തിലിരുന്നു കാക്ക
ബലിച്ചോറിനു വാപിളര്‍ക്കുന്നു
മുള്ള് തറഞ്ഞ കണ്ണില്‍ നിന്ന്
എള്ളും,പൂവു മുതിരുന്നു
നോക്കുകുത്തിപോലെ ഞാന്‍-
നോക്കി നില്‍ക്കുമ്പോള്‍
കറുകമോതിരമാരോ
വിരലിലണിയിക്കുന്നു
തറ്റുടുത്ത് തറയില്‍ ഞാന്‍
ഒറ്റ മുട്ട് കുത്തുമ്പോള്‍
ബലിയിട്ടു കൈ മുട്ടി മാടി വിളിക്കുന്നു
മണ്ണില്‍ നിന്നുമാരോ എന്നെ
മാറോടു ചേര്‍ക്കുന്നു
ബലി കാക്കയായി ഞാന്‍
ചോറുരുള കൊത്തുന്നു
ത്രിശൂലമുയരുന്നു
വാ പിളര്‍ന്ന് നാവുയര്‍ന്ന്
നാഗത്താന്‍ ച്ചീറ്റുന്നു
കന്യയാം വെയില്‍ പെണ്ണിനെ
കഴുകക്കാറുകള്‍ കൊത്തിക്കീറുന്നു
കണ്ണീരു വീണ മണ്ണില്‍ നിന്ന്
രക്തപ്പുഴ യൊഴുകുന്നു
മുരിക്ക് മരത്തിലിരുന്നു കാക്ക
ബലിച്ചോറിനു വാപിളര്‍ക്കുന്നു
മുള്ള് തറഞ്ഞ കണ്ണില്‍ നിന്ന്
എള്ളും,പൂവു മുതിരുന്നു
നോക്കുകുത്തിപോലെ ഞാന്‍-
നോക്കി നില്‍ക്കുമ്പോള്‍
കറുകമോതിരമാരോ
വിരലിലണിയിക്കുന്നു
തറ്റുടുത്ത് തറയില്‍ ഞാന്‍
ഒറ്റ മുട്ട് കുത്തുമ്പോള്‍
ബലിയിട്ടു കൈ മുട്ടി മാടി വിളിക്കുന്നു
മണ്ണില്‍ നിന്നുമാരോ എന്നെ
മാറോടു ചേര്‍ക്കുന്നു
ബലി കാക്കയായി ഞാന്‍
ചോറുരുള കൊത്തുന്നു
2011 സെപ്റ്റംബർ 6, ചൊവ്വാഴ്ച
എന്റെ വേദന
കെട്ടു പ്രായം കെട്ട പെങ്ങള്‍
കെട്ടിയോളും,കുട്ടികളുമായ അനുജന്‍
അന്തിയോളമാടിയിട്ടുംഅമ്മയുടെ -
കണ്ണീര്‍ തോരുന്നില്ല
പട്ടച്ചാരയത്തിനു പത്ത് കാശുതെണ്ടുന്ന -
അച്ഛന്‍
കോച്ചി വലിക്കുന്ന കൈകാലുകള്‍ -
മൂടാന്‍ ഒരു കമ്പിളി കാത്തു-
കാത്തിരുന്നു കാലം കഴിക്കുന്ന ഒരമ്മൂമ്മ
മഞ്ഞുറയുന്ന ഈ രാത്രിയില്‍
മരണമുണരുന്നയീ അതിര്‍ത്തിയില്‍
ഓര്‍മ്മയുടെ വേദനകളാണ്
എന്റെ സിരയില്‍ ചൂട് പകരുന്നത് .
ശത്രു വിന്റെ നെഞ്ചിലേക്ക്
തുളഞ്ഞു കയറുന്ന വെടിയുണ്ടയാണ് -
എന്റെ വേദനകള്‍
ശത്രു വിന്റെകണ്ണിലെ കൃഷ്ണമണിയെ
മുറിച്ചെടുക്കുന്നതാണെന്റെ വേദനകള്‍
ശത്രു പാളയത്തിലേക്ക് പടക്കോപ്പുമായി
പാഞ്ഞു കയറുന്നതാണ് എന്റെ വേദനകള്‍
ഒരു വെടിയുണ്ട എന്റെ നേരെ ഉന്നം പിടിക്കുമ്പോള്‍
ആയിരം വേദനകള്‍ അവന്റെ
നെറ്റിത്തടം പിളര്‍ക്കുന്നു
കെട്ടിയോളും,കുട്ടികളുമായ അനുജന്‍
അന്തിയോളമാടിയിട്ടുംഅമ്മയുടെ -
കണ്ണീര്‍ തോരുന്നില്ല
പട്ടച്ചാരയത്തിനു പത്ത് കാശുതെണ്ടുന്ന -
അച്ഛന്‍
കോച്ചി വലിക്കുന്ന കൈകാലുകള്‍ -
മൂടാന്‍ ഒരു കമ്പിളി കാത്തു-
കാത്തിരുന്നു കാലം കഴിക്കുന്ന ഒരമ്മൂമ്മ
മഞ്ഞുറയുന്ന ഈ രാത്രിയില്‍
മരണമുണരുന്നയീ അതിര്‍ത്തിയില്‍
ഓര്‍മ്മയുടെ വേദനകളാണ്
എന്റെ സിരയില്‍ ചൂട് പകരുന്നത് .
ശത്രു വിന്റെ നെഞ്ചിലേക്ക്
തുളഞ്ഞു കയറുന്ന വെടിയുണ്ടയാണ് -
എന്റെ വേദനകള്‍
ശത്രു വിന്റെകണ്ണിലെ കൃഷ്ണമണിയെ
മുറിച്ചെടുക്കുന്നതാണെന്റെ വേദനകള്‍
ശത്രു പാളയത്തിലേക്ക് പടക്കോപ്പുമായി
പാഞ്ഞു കയറുന്നതാണ് എന്റെ വേദനകള്‍
ഒരു വെടിയുണ്ട എന്റെ നേരെ ഉന്നം പിടിക്കുമ്പോള്‍
ആയിരം വേദനകള്‍ അവന്റെ
നെറ്റിത്തടം പിളര്‍ക്കുന്നു
അസ്ഥി മാടം
ഇച്ഛയുടെവിരലുകള്‍ പിടിച്ച്
അച്ഛനാണ് നടത്തിച്ചത്
ജീവിതം വെട്ടും ,കുത്തും നിറഞ്ഞ -
ഒരു പുസ്തകം
അമ്മയാണെന്നെ ആദ്യാക്ഷരം -
പഠിപ്പിച്ചത്
അമ്മിഞ്ഞപ്പാലും,ആശിസ്സുമാണ്
പിച്ച വെപ്പിച്ചത്
മനുഷ്യര്‍ക്ക് മതമാകാന്‍ മാത്രകള്‍ -
മാത്രം മതിയായിരുന്നു
പകയാണ് അമ്മയെ പുകയാക്കി മാറ്റിയത്
അമ്മയും,ഉമ്മയും അവര്‍ക്ക് ബേദ മുണ്ടായിരുന്നില്ല
ഉണ്ടാകുമോ ഇന്നും എന്റെ വീട് ,അച്ഛന്‍
ഉറങ്ങാതെ കാത്തിരിക്കുന്ന
അമ്മയുടെ അസ്ഥി മാടം
അച്ഛനാണ് നടത്തിച്ചത്
ജീവിതം വെട്ടും ,കുത്തും നിറഞ്ഞ -
ഒരു പുസ്തകം
അമ്മയാണെന്നെ ആദ്യാക്ഷരം -
പഠിപ്പിച്ചത്
അമ്മിഞ്ഞപ്പാലും,ആശിസ്സുമാണ്
പിച്ച വെപ്പിച്ചത്
മനുഷ്യര്‍ക്ക് മതമാകാന്‍ മാത്രകള്‍ -
മാത്രം മതിയായിരുന്നു
പകയാണ് അമ്മയെ പുകയാക്കി മാറ്റിയത്
അമ്മയും,ഉമ്മയും അവര്‍ക്ക് ബേദ മുണ്ടായിരുന്നില്ല
ഉണ്ടാകുമോ ഇന്നും എന്റെ വീട് ,അച്ഛന്‍
ഉറങ്ങാതെ കാത്തിരിക്കുന്ന
അമ്മയുടെ അസ്ഥി മാടം
ഓണച്ചന്തം
ശൈശവം കൈതവം കാട്ടി നില്പൂ
കൈ നീട്ടി നിന്നെ പുണര്‍ന്നു നില്പൂ
മുക്കുറ്റി പൂവേ നിന്‍ മഞ്ഞയല്ലേ
മോഹങ്ങളായെന്നില്‍ പൂത്തു നില്പൂ
മഞ്ഞിന്‍ പുതപ്പു വലിച്ചു നീക്കി
കണ്‍ മിഴിച്ചീടുന്നകുഞ്ഞു മുല്ലേ
മഞ്ഞ ക്കിളിതന്‍ കുസൃതികണ്ട്
നിറ ചിരിയാലെ തുടുത്തതെന്തേ
കാക്കപ്പൂ കണ്ണെഴുതിച്ച വാനം
ഏഴുവര്‍ണ്ണങ്ങള്‍വരച്ചുവെയ്ക്കെ
ഇന്നു നിന്‍ വിസ്മയ ഭംഗിയെന്റെ -
യുള്ളിലോണത്തിന്‍ കളങ്ങള്‍ തീര്‍പ്പൂ
കനകാംബരം പൂത്തഭംഗിയോടെ
കസവിന്റെ കോടി ഞ്ഞൊഞ്ഞുടുത്ത്
കന്യമാര്‍ കൈ കൊട്ടി പാട്ട് പാടും
തിരുവോണമേ നിനയ്ക്കെന്തു ഭംഗി
കൈ നീട്ടി നിന്നെ പുണര്‍ന്നു നില്പൂ
മുക്കുറ്റി പൂവേ നിന്‍ മഞ്ഞയല്ലേ
മോഹങ്ങളായെന്നില്‍ പൂത്തു നില്പൂ
മഞ്ഞിന്‍ പുതപ്പു വലിച്ചു നീക്കി
കണ്‍ മിഴിച്ചീടുന്നകുഞ്ഞു മുല്ലേ
മഞ്ഞ ക്കിളിതന്‍ കുസൃതികണ്ട്
നിറ ചിരിയാലെ തുടുത്തതെന്തേ
കാക്കപ്പൂ കണ്ണെഴുതിച്ച വാനം
ഏഴുവര്‍ണ്ണങ്ങള്‍വരച്ചുവെയ്ക്കെ
ഇന്നു നിന്‍ വിസ്മയ ഭംഗിയെന്റെ -
യുള്ളിലോണത്തിന്‍ കളങ്ങള്‍ തീര്‍പ്പൂ
കനകാംബരം പൂത്തഭംഗിയോടെ
കസവിന്റെ കോടി ഞ്ഞൊഞ്ഞുടുത്ത്
കന്യമാര്‍ കൈ കൊട്ടി പാട്ട് പാടും
തിരുവോണമേ നിനയ്ക്കെന്തു ഭംഗി
2011 സെപ്റ്റംബർ 5, തിങ്കളാഴ്‌ച
ജന്മിയും,കുടിയാനും
നാകത്തില്‍നരകം പണിഞ്ഞ ജന്മി
ശോകങ്ങള്‍ മാത്രം സമ്മാനിച്ച ജന്മി
സമത്വ മില്ലായ്മയാം സത്യമെന്നു
പന്തമുയർത്തി പറഞ്ഞ ജന്മി
കോലോത്ത് കാണും കളപ്പുരയില്‍
അടിയാത്തി ക്കയ്ത്തം കല്‍പ്പിക്കാത്ത -
ജന്മി
പാദങ്ങളെന്നും പരിചരിക്കാന്‍
പാവങ്ങള്‍ തൄണമെന്ന് കരുതും ജന്മി
കാറുകള്‍ കീറ ത്തുണികള്‍ ചുറ്റി
മാനത്തൂടങ്ങിങ്ങായ് ഓടിടുമ്പോള്‍
ചോരുന്ന ചാള പ്പടിയില്‍ നില്‍ക്കും
അടിയാ ന് ആനന്ദ മൊന്നുമാത്രം
കാടി കുടിക്കുവാനില്ലെങ്കിലും
കീറ ത്തുണികള്‍ മുറുക്കി ച്ചുറ്റി
പാടച്ചെളി ച്ചാർത്ത് മൂടി വെയ്ക്കും
പച്ച പുതുപ്പട്ട് എന്നപോലെ
പകലന്തിയോളം പണിയെടുത്ത്
പാരിനു പച്ച ക്കുട പിടിക്കും
ശോകങ്ങള്‍ മാത്രം സമ്മാനിച്ച ജന്മി
സമത്വ മില്ലായ്മയാം സത്യമെന്നു
പന്തമുയർത്തി പറഞ്ഞ ജന്മി
കോലോത്ത് കാണും കളപ്പുരയില്‍
അടിയാത്തി ക്കയ്ത്തം കല്‍പ്പിക്കാത്ത -
ജന്മി
പാദങ്ങളെന്നും പരിചരിക്കാന്‍
പാവങ്ങള്‍ തൄണമെന്ന് കരുതും ജന്മി
കാറുകള്‍ കീറ ത്തുണികള്‍ ചുറ്റി
മാനത്തൂടങ്ങിങ്ങായ് ഓടിടുമ്പോള്‍
ചോരുന്ന ചാള പ്പടിയില്‍ നില്‍ക്കും
അടിയാ ന് ആനന്ദ മൊന്നുമാത്രം
കാടി കുടിക്കുവാനില്ലെങ്കിലും
കീറ ത്തുണികള്‍ മുറുക്കി ച്ചുറ്റി
പാടച്ചെളി ച്ചാർത്ത് മൂടി വെയ്ക്കും
പച്ച പുതുപ്പട്ട് എന്നപോലെ
പകലന്തിയോളം പണിയെടുത്ത്
പാരിനു പച്ച ക്കുട പിടിക്കും
അരങ്ങൊഴിയട്ടെ ഞാന്‍
അരങ്ങൊഴിയട്ടെ ഞാനിനി
അണിയറയില്‍ ചെന്നണിയല മഴിക്കട്ടെ
ആവില്ലെനിക്കിനിയുമീ ജീവിതം
അഭിനയിച്ച്,അഭിനയിച്ച് ഫലിപ്പിക്കുവാന്‍
ഒറ്റ നിമിഷത്തിലായിരം വേഷങ്ങള്‍
ഒതുക്ക മോടെ ഞാന്‍ നടന മാടവേ
സ്വജന വേഷം ചമഞ്ഞു വന്നെത്തി
സുമ മനോഹര സുസ്മിതം കാട്ടിയോര്‍
താള മൽപ്പം പിഴച്ചെന്നു കാണവേ
തലയറുക്കെന്നു തകില് കൊട്ടുന്നു
കഴു മരവുമായ് കാത്തു നില്‍ക്കുന്നു
കച്ച കെട്ടുവാന്‍ കഴിയില്ലെനിക്കിനി
കളരിയില്‍ നിന്നും മാറി നില്‍ക്കട്ടെ
അരങ്ങൊഴിയട്ടെ ഞാനിനി
അണിയറയില്‍ ചെന്നണിയല മഴിക്കട്ടെ
അണിയറയില്‍ ചെന്നണിയല മഴിക്കട്ടെ
ആവില്ലെനിക്കിനിയുമീ ജീവിതം
അഭിനയിച്ച്,അഭിനയിച്ച് ഫലിപ്പിക്കുവാന്‍
ഒറ്റ നിമിഷത്തിലായിരം വേഷങ്ങള്‍
ഒതുക്ക മോടെ ഞാന്‍ നടന മാടവേ
സ്വജന വേഷം ചമഞ്ഞു വന്നെത്തി
സുമ മനോഹര സുസ്മിതം കാട്ടിയോര്‍
താള മൽപ്പം പിഴച്ചെന്നു കാണവേ
തലയറുക്കെന്നു തകില് കൊട്ടുന്നു
കഴു മരവുമായ് കാത്തു നില്‍ക്കുന്നു
കച്ച കെട്ടുവാന്‍ കഴിയില്ലെനിക്കിനി
കളരിയില്‍ നിന്നും മാറി നില്‍ക്കട്ടെ
അരങ്ങൊഴിയട്ടെ ഞാനിനി
അണിയറയില്‍ ചെന്നണിയല മഴിക്കട്ടെ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
