കവിതയുടെ കണ്ണീര്‍ വീണു
കലങ്ങിയ മനസ്സുമായി
കസാലയിലേക്ക് ചായുമ്പോള്‍
കവിളിലെ കരിയും
കൈയില്‍ കട്ടന്‍ ചായയുമായി
അടുപ്പ് കല്ലുപോല്‍ അവള്‍ മുന്നില്‍ .
കഥയുടെ രണ്ടാം തിരിവില്‍
കഠിന ജീവിതത്തില്‍
കലിടറുമ്പോള്‍
തണല്‍ തന്നു തുണയായതും
കൈതന്നു കരകയറ്റിയതുംഅവള്‍
2012 ഫെബ്രുവരി 10, വെള്ളിയാഴ്‌ച
പ്രണയത്തിനര്‍ത്ഥം
കനല്‍ച്ചൂടുള്ള നിശ്വാസങ്ങളില്‍ -
നിന്നാണ്
പ്രണയമെന്തെന്നവനറിഞ്ഞത്
അതുകൊണ്ട് തന്നെ അവനവളെ
മറക്കാനും കഴിഞ്ഞു .
കിനാവുകള്‍ ചൂഴ്ന്ന രാവുകളില്‍ -
നിന്നാണ്
പ്രണയ മെന്തെന്നവളറിഞ്ഞത്
അതുകണ്ട് തന്നെ
അവള്‍ക്കവനെ വെറുക്കാനും
കഴിയുന്നില്ല.
നിന്നാണ്
പ്രണയമെന്തെന്നവനറിഞ്ഞത്
അതുകൊണ്ട് തന്നെ അവനവളെ
മറക്കാനും കഴിഞ്ഞു .
കിനാവുകള്‍ ചൂഴ്ന്ന രാവുകളില്‍ -
നിന്നാണ്
പ്രണയ മെന്തെന്നവളറിഞ്ഞത്
അതുകണ്ട് തന്നെ
അവള്‍ക്കവനെ വെറുക്കാനും
കഴിയുന്നില്ല.
ബലിയാട്
വെളുത്ത സ്വപ്നങ്ങളുമായാണ്
കറുത്ത മണ്ണില്‍ കാലു കുത്തിയത്
കൊലമര ച്ചുവട്ടിലെ
കൊച്ചു വര്ത്തമാനങ്ങലായിരുന്നു -
യെല്ലാം
പാല് കൊടുത്തകൈയില്‍തന്നെ
പാമ്പ് കൊത്തുന്നു
കരളില്‍ കറുപ്പ് നിറച്ചു
വെളുത്ത മുഖം കാട്ടുന്നു
താലത്തില്‍ വെച്ചുതന്ന ഉടവാള്
തലയെടുക്കാനുള്ളതെന്ന് വ്യഗ്യം
വാക്കുകള്‍ നാക്കില്‍ സര്‍പ്പത്തിന്റെ -
ചീറ്റലുകളാകുന്നു
കുരുതിപ്പൂക്കള്‍ കുന്നേറിയ-
സമതലങ്ങളില്‍
പൊള്ളുന്ന വെയിലുകള്‍
പൊട്ടിച്ചിരിക്കുന്നു
കാലമെന്ന കാര്‍മ്മികന്റെ
ആലയിലേക്ക്
ശിരസ്സു കുനിച്ചുപോകുന്ന
ബലിയാടാണ് ഞാന്‍
കറുത്ത മണ്ണില്‍ കാലു കുത്തിയത്
കൊലമര ച്ചുവട്ടിലെ
കൊച്ചു വര്ത്തമാനങ്ങലായിരുന്നു -
യെല്ലാം
പാല് കൊടുത്തകൈയില്‍തന്നെ
പാമ്പ് കൊത്തുന്നു
കരളില്‍ കറുപ്പ് നിറച്ചു
വെളുത്ത മുഖം കാട്ടുന്നു
താലത്തില്‍ വെച്ചുതന്ന ഉടവാള്
തലയെടുക്കാനുള്ളതെന്ന് വ്യഗ്യം
വാക്കുകള്‍ നാക്കില്‍ സര്‍പ്പത്തിന്റെ -
ചീറ്റലുകളാകുന്നു
കുരുതിപ്പൂക്കള്‍ കുന്നേറിയ-
സമതലങ്ങളില്‍
പൊള്ളുന്ന വെയിലുകള്‍
പൊട്ടിച്ചിരിക്കുന്നു
കാലമെന്ന കാര്‍മ്മികന്റെ
ആലയിലേക്ക്
ശിരസ്സു കുനിച്ചുപോകുന്ന
ബലിയാടാണ് ഞാന്‍
2012 ഫെബ്രുവരി 3, വെള്ളിയാഴ്‌ച
ജീവ ചക്രം
കവരന്‍കപ്പകമ്പ് വെച്ചു
വട്ടുരുട്ടി കളിക്കുമ്പം
കരിയിലേ കാട്ടുമരത്തിന് ചുറ്റും
സൈക്കിളോട്ടാന്‍ പൂതി
കൂട്ടുകാര്‍ രണ്ടുണ്ട് കൂട്ടിനുണ്ട് കൂടെ
കൂതി കുത്തി വീഴാതെ
കാത്തിടാമെന്നേറ്റു .
വട്ടത്തില്‍ ചവുട്ടിയാല്‍
നീളത്തിലോടും
നീളെ നോക്കിയില്ലേല്‍
നടുവൊടിഞ്ഞു വീഴും
ചങ്ങലക്കണ്ണി ബന്ധത്തിന്‍
ബന്ധമറ്റു പോകും
നാടു,വടിച്ചു വളവു തീര്‍ത്തു
നേര്‍ വഴിയേ നടത്തിച്ചു
ഭൂമി പോലെവലംവെച്ചു
ഭാവിയിലേക്കൊടിച്ചു.
വഴിയാധാര മായില്ല
വീടാധാരം പോയില്ല
കടമ്പകള്‍ കടന്നതിനു
കടപ്പാടുണ്ടേറെ.
കൂടുകാരായുള്ളോര്‍
കൂടൊഴിഞ്ഞു വെങ്കിലും
ഉരുണ്ടിടുന്നു യിന്നും
കണ്ണി യറ്റിടാതെയാ
ജീവചക്രം.
വട്ടുരുട്ടി കളിക്കുമ്പം
കരിയിലേ കാട്ടുമരത്തിന് ചുറ്റും
സൈക്കിളോട്ടാന്‍ പൂതി
കൂട്ടുകാര്‍ രണ്ടുണ്ട് കൂട്ടിനുണ്ട് കൂടെ
കൂതി കുത്തി വീഴാതെ
കാത്തിടാമെന്നേറ്റു .
വട്ടത്തില്‍ ചവുട്ടിയാല്‍
നീളത്തിലോടും
നീളെ നോക്കിയില്ലേല്‍
നടുവൊടിഞ്ഞു വീഴും
ചങ്ങലക്കണ്ണി ബന്ധത്തിന്‍
ബന്ധമറ്റു പോകും
നാടു,വടിച്ചു വളവു തീര്‍ത്തു
നേര്‍ വഴിയേ നടത്തിച്ചു
ഭൂമി പോലെവലംവെച്ചു
ഭാവിയിലേക്കൊടിച്ചു.
വഴിയാധാര മായില്ല
വീടാധാരം പോയില്ല
കടമ്പകള്‍ കടന്നതിനു
കടപ്പാടുണ്ടേറെ.
കൂടുകാരായുള്ളോര്‍
കൂടൊഴിഞ്ഞു വെങ്കിലും
ഉരുണ്ടിടുന്നു യിന്നും
കണ്ണി യറ്റിടാതെയാ
ജീവചക്രം.
ആമ്പ്രന്നോന്‍
ഉണ്ടാവും ചില പെണ്ണുങ്ങള്‍
കഞ്ഞി കുടിക്കാനില്ലാതെ
മുണ്ട് മുറുക്കിയുടുത്ത്
പാതിരാത്രിയിലും
കള്ള് കുടിച്ചു വരുന്ന
കേട്ട്യോനേയും കാത്ത്.
ചൂട്ടു മിന്നുന്ന വെട്ടം
പാട്ട് മൂളുന്ന ചെത്തം
കണ്ണും,കാതും കൂര്‍പ്പിച്ച്
വേരിറങ്ങിയ ഇരുത്തം.
പുതച്ചു മൂടി കിടക്കുമ്പോഴും
താനുറക്കമല്ലെന്ന്
വിളിച്ചു പറയുന്നുണ്ടാവും
മൂത്ത ചെക്കന്‍ മുക്കിയും,മൂളിയും.
ഉമിനിറച്ച തുപ്പ ച്ചിരട്ടയിലേക്ക്
ഒരു തുപ്പ്.
ഒരു തൊണ്ടയനക്കം
അവളും പറയുന്നുണ്ടാകും
ഞാനും ഉണര്‍ന്നിരിക്കുന്നെന്നു.
ചപ്പിന്റെ കിരുകിരുപ്പ്
ഇറന്കല്ലിന്റെ അനക്കം
പുറത്തേക്കിറങ്ങി അവള്‍
ഒച്ചയനക്കും.
"മൂന്തി കഴിഞ്ഞാലെങ്കിലും
ഓര്‍ക്കണ്ടേ ഇങ്ങനെ
ഒരുകൂട്ടരുണ്ടെന്ന്"
ചോരച്ചകണ്ണ്കൊണ്ടവന്‍
തുറിച്ചു നോക്കുമ്പോഴും
ചുണ്ടിലൊരു ചെറു ചിരി
അവളില്‍ തങ്ങിനില്‍ക്കും
ഇവനെന്റെ ആമ്പ്രന്നോനെന്നു
അഹങ്കരിക്കും .
കഞ്ഞി കുടിക്കാനില്ലാതെ
മുണ്ട് മുറുക്കിയുടുത്ത്
പാതിരാത്രിയിലും
കള്ള് കുടിച്ചു വരുന്ന
കേട്ട്യോനേയും കാത്ത്.
ചൂട്ടു മിന്നുന്ന വെട്ടം
പാട്ട് മൂളുന്ന ചെത്തം
കണ്ണും,കാതും കൂര്‍പ്പിച്ച്
വേരിറങ്ങിയ ഇരുത്തം.
പുതച്ചു മൂടി കിടക്കുമ്പോഴും
താനുറക്കമല്ലെന്ന്
വിളിച്ചു പറയുന്നുണ്ടാവും
മൂത്ത ചെക്കന്‍ മുക്കിയും,മൂളിയും.
ഉമിനിറച്ച തുപ്പ ച്ചിരട്ടയിലേക്ക്
ഒരു തുപ്പ്.
ഒരു തൊണ്ടയനക്കം
അവളും പറയുന്നുണ്ടാകും
ഞാനും ഉണര്‍ന്നിരിക്കുന്നെന്നു.
ചപ്പിന്റെ കിരുകിരുപ്പ്
ഇറന്കല്ലിന്റെ അനക്കം
പുറത്തേക്കിറങ്ങി അവള്‍
ഒച്ചയനക്കും.
"മൂന്തി കഴിഞ്ഞാലെങ്കിലും
ഓര്‍ക്കണ്ടേ ഇങ്ങനെ
ഒരുകൂട്ടരുണ്ടെന്ന്"
ചോരച്ചകണ്ണ്കൊണ്ടവന്‍
തുറിച്ചു നോക്കുമ്പോഴും
ചുണ്ടിലൊരു ചെറു ചിരി
അവളില്‍ തങ്ങിനില്‍ക്കും
ഇവനെന്റെ ആമ്പ്രന്നോനെന്നു
അഹങ്കരിക്കും .
മൊട്ടുകളേയും....!
രാവിലെ എഴുന്നേറ്റാല്‍
ചെടിയില്‍ പൂവ് വിരിഞ്ഞിരിക്കുന്നത് -
കാണാം
രാത്രി കിടക്കുന്നത് വരെ
ഉണ്ടായിരിക്കില്ല
എപ്പോഴാണ് പൂവ് വിരിയുന്നത്?
എവിടെ നിന്നാണ് പൂവ് വരുന്നത്?!
പൂവിരിക്കുന്ന തണ്ടില്‍ നിന്നോ ,
തണ്ടിരിക്കുന്ന വേരില്‍ നിന്നോ ,
മണ്ണില്‍നിന്നു വേരിലൂടെ പടര്‍ന്ന് -
തണ്ടില്‍ വന്നു വിടരുകയാണോ?!!!.
മൊട്ടിനെയാരും മുട്ടിയുരുമാറില്ല
അതിന്റെ നാള്‍ വഴികളിലേക്ക്
നടന്നു കയറാറില്ല.
വിടര്‍ന്ന പൂവിനെ മാടി വിളിക്കും
മൃദു ദലങ്ങളെ അടര്‍ത്തിമാറ്റും .
ഇന്ന് രാവിലെ എഴുന്നേറ്റപ്പോള്‍
ഒരു മൊട്ട് ചെടിക്ക് താഴെ
അടര്‍ന്നു വീണിരിക്കുന്നു !
മൊട്ടുകളേയുമിന്ന് വെറുതേ വിടുന്നില്ല
മൊട്ടുകളാണ്പോലും മോഹിപ്പിക്കുന്നത്
കശ്മല കൈയ്യുകളെ കോരിത്തരിപ്പിക്കുന്നത്
ചെടിയില്‍ പൂവ് വിരിഞ്ഞിരിക്കുന്നത് -
കാണാം
രാത്രി കിടക്കുന്നത് വരെ
ഉണ്ടായിരിക്കില്ല
എപ്പോഴാണ് പൂവ് വിരിയുന്നത്?
എവിടെ നിന്നാണ് പൂവ് വരുന്നത്?!
പൂവിരിക്കുന്ന തണ്ടില്‍ നിന്നോ ,
തണ്ടിരിക്കുന്ന വേരില്‍ നിന്നോ ,
മണ്ണില്‍നിന്നു വേരിലൂടെ പടര്‍ന്ന് -
തണ്ടില്‍ വന്നു വിടരുകയാണോ?!!!.
മൊട്ടിനെയാരും മുട്ടിയുരുമാറില്ല
അതിന്റെ നാള്‍ വഴികളിലേക്ക്
നടന്നു കയറാറില്ല.
വിടര്‍ന്ന പൂവിനെ മാടി വിളിക്കും
മൃദു ദലങ്ങളെ അടര്‍ത്തിമാറ്റും .
ഇന്ന് രാവിലെ എഴുന്നേറ്റപ്പോള്‍
ഒരു മൊട്ട് ചെടിക്ക് താഴെ
അടര്‍ന്നു വീണിരിക്കുന്നു !
മൊട്ടുകളേയുമിന്ന് വെറുതേ വിടുന്നില്ല
മൊട്ടുകളാണ്പോലും മോഹിപ്പിക്കുന്നത്
കശ്മല കൈയ്യുകളെ കോരിത്തരിപ്പിക്കുന്നത്
കവിതയായത്......!
കായല്‍ക്കരയിലെ
കുറ്റിക്കാട്ടിലായിരുന്നു
മഞ്ഞു വീണഒരു പ്രഭാതത്തില്‍
കണ്ണീരു വീണു കലങ്ങി പരന്നിരുന്നു.
കുടിച്ച മദ്യത്തിന്റെ കെട്ട് വിട്ടപ്പോള്‍
കോറിയിടാത്ത കുറേ വാക്കുമായി
ഞാന്‍ കുന്നു കയറുമ്പോഴാണ്
കരഞ്ഞു വിളിച്ചത്
കവിത്വ മില്ലാതവന്റെ
കൈയില്‍ പെട്ടുപോയെന്ന്
കുതറി പ്പിടഞ്ഞപ്പോള്‍
കുരുങ്ങി പോയതെന്ന് .
കൈയ്യുംപിടിച്ചു നടക്കുമ്പോള്‍
എനിക്കറിയില്ലായിരുന്നു
എന്ത് വേണമെന്ന് ,
ആള്‍ക്കാരോട് എന്ത് പറയുമെന്ന് .
കവിത തന്നെയാണ് പറഞ്ഞത് :
ഞാന്‍ കൈക്കോട്ടു കാരന്റെ മകളെന്നു
കഷ്ട്ട പ്പെടുന്നവന്റെ
കൂടപ്പിറപ്പെന്നു
ആ കണ്ണീരാണ് ഞാന്‍
കോറിയിട്ടത്
ആ വാക്കുകളാണ് കവിതയായതു
കുറ്റിക്കാട്ടിലായിരുന്നു
മഞ്ഞു വീണഒരു പ്രഭാതത്തില്‍
കണ്ണീരു വീണു കലങ്ങി പരന്നിരുന്നു.
കുടിച്ച മദ്യത്തിന്റെ കെട്ട് വിട്ടപ്പോള്‍
കോറിയിടാത്ത കുറേ വാക്കുമായി
ഞാന്‍ കുന്നു കയറുമ്പോഴാണ്
കരഞ്ഞു വിളിച്ചത്
കവിത്വ മില്ലാതവന്റെ
കൈയില്‍ പെട്ടുപോയെന്ന്
കുതറി പ്പിടഞ്ഞപ്പോള്‍
കുരുങ്ങി പോയതെന്ന് .
കൈയ്യുംപിടിച്ചു നടക്കുമ്പോള്‍
എനിക്കറിയില്ലായിരുന്നു
എന്ത് വേണമെന്ന് ,
ആള്‍ക്കാരോട് എന്ത് പറയുമെന്ന് .
കവിത തന്നെയാണ് പറഞ്ഞത് :
ഞാന്‍ കൈക്കോട്ടു കാരന്റെ മകളെന്നു
കഷ്ട്ട പ്പെടുന്നവന്റെ
കൂടപ്പിറപ്പെന്നു
ആ കണ്ണീരാണ് ഞാന്‍
കോറിയിട്ടത്
ആ വാക്കുകളാണ് കവിതയായതു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
