malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012 ഡിസംബർ 23, ഞായറാഴ്‌ച

അടുക്കള


അടുക്കളയില്‍
അടയിരിക്കുന്നുനിശ്ശബ് ദത
ഇരുട്ട് കഴുകി വെളുപ്പിച്ചിരിക്കുന്നു
പാത്രങ്ങളെ
പ്രതിഷേധത്തിന്റെ മുഖവുമായി
മൂലയിലിരിക്കുന്നു പ്രഷര്‍കുക്കര്‍
കരിനാക്ക് മൂര്‍ച്ചകൂട്ടി
കാത്തിരിക്കുന്നു ചിരവ
പാചകത്തിന്റെ വാചകമേള
കളില്ലാതെ 
മുഷിഞ്ഞിരിക്കുന്നു മുക്കണ്ണനടുപ്പ്
മുത്തശ്ശി മുല പോലെ ഞാന്നുകിടക്കുന്നു
ച്ചുരങ്ങാ തൊണ്ട് ചുമരരികില്‍
ചിരിച്ചു തുള്ളാന്‍ ചമഞ്ഞിരിക്കുന്നു
മിക്സി തട്ടിന്‍പുറത്ത്
മുഷിഞ്ഞ മൂലയില്‍ മൂത്ത് നരച്ച്
മാറാല കെട്ടിക്കിടക്കുന്നു ഒരാട്ടുകല്ല്
പെണ്ണ് ഒരുവളുടെ
പാദമൊന്നു തൊട്ടാല്‍മതി
മടുപ്പിന്റെ പുതപ്പിനെ വലിച്ചെറിയും
അടുക്കള

2012 ഡിസംബർ 21, വെള്ളിയാഴ്‌ച

അയ്യപ്പന്‍ കവിത


അമ്ലത്തിന്റെ നോവെരിച്ചിലുമായി
തെറ്റിയോടുന്ന ഘടികാരം പോലെ
മേടമാസ നട്ടുച്ചയില്‍ വെയില്‍ തിന്നു -
നടക്കുമ്പോള്‍
തെരുവോരത്തെ തണല്മരത്താഴെ
തെറിച്ചു വീണിരിക്കുന്നു
ഒരയ്യപ്പന്കവിത
കരിംപച്ചകവിതകടിച്ചപ്പോഴാണറിഞ്ഞത്
മധുരിക്കുന്നമാമ്പഴമെന്നു
പുറംപച്ചകണ്ട്പുറംതിരിഞ്ഞ്‌ നടക്കാതെ 
അകമധുരംനുണഞ്ഞപ്പോഴാണറിഞ്ഞത്
കല്ലുകടിക്കാത്ത പാഥേയമെന്ന്
വെയിലിലേക്ക്‌ തന്നെ ഞാനിറങ്ങുന്നു
ഞാണില്‍ നിന്നുവിട്ട അമ്പുപോലെ
മുള്ള് മരങ്ങള്‍ ക്കിടയിലൂടെ
തണലും തുണയുമില്ലാതെ
വിണ്ടുകീറിയ പാദവുമായി
കല്‍ക്കരി നിറമുള്ള കുട്ടിയായി
പരതി നടക്കുന്നു
കൈ മടക്കില്‍നിന്നും തെറിച്ചു വീണ
ഒരയ്യപ്പന്‍ കവിതതേടി 

എസ് .എം .എസ്

എന്നിട്ടും നീയെന്നെ
കണ്ടില്ലെന്ന് നടിച്ചില്ലേ ?
അന്നത്തെ ചിറപ്പിനു
ഇങ്ങനെയൊന്നുമായിരുന്നില്ലല്ലൊ ?
ഓ .....!അന്നത്തെ ചെറുപ്പമല്ല യെന്നാവാം -
ഭാവം
മനസ്സങ്ങ് വളര്‍ന്നാലും
മറക്കാന്‍ കഴിയുമോ .
കള്ള കണ്ണാ ലൊന്നുനീ
കിള്ളി നോക്കിയത്
കണ്ണീര്‍ ചില്ലിലൂടെ ഞാന്‍
കണ്ടതിനാശ്വാസത്തില്‍
അയക്കുന്നൊരെസ്സമ്മസ്സു -
കൈക്കുമ്പിളിലേക്ക് .
തിരികേ അയക്കണം
കാറ്റിന്‍ കുഞ്ഞി കയ്യില്‍
കുളിരും ഒരുവാക്ക്
കാത്തു കാത്തിരിക്കും ഞാന്‍ .
ആള്‍ തിരക്കിലും ഞാനാ
അരയാല്‍ തറ യേറി
പാടവും,പറമ്പും മറയോളം -
നോക്കിയല്ലോ .
പോട്ടെയീ പഴമ്പാക്കിനി
പറഞ്ഞിട്ടെന്തുകാര്യം .
ഇക്കൊല്ല ചിറപ്പിനു ആളുകള്‍-
യേറെ യല്ലെ
എന്തൊരു മേളം,പിന്നെ
ആട്ടവും,പാട്ടുകളും
കാത്തു കാത്തിരിക്കും ഞാന്‍
ഒട്ടുമേ മറക്കല്ലേ -
എസ് .എം.എസ്കിളിയേയും
  കാത്തു കാത്തിരിക്കും ഞാന്‍ 

2012 നവംബർ 22, വ്യാഴാഴ്‌ച

മരണംവന്ന വഴി



മരണംവന്നത്
മധുവായും,വധുവായും
അവനെന്റെ പ്രീയസുഹൃത്ത് .
ക്ഷീരം നിറഞ്ഞ അവളുടെ അകിടില്‍
ക്ഷ്വേളമെന്ന് കരുതിയിരുന്നില്ല
ക്ഷാരം നിറഞ്ഞ മനസ്സെന്നും-
ചാരമാക്കാന്‍ മോഹമെന്നു-
 മറിഞ്ഞിരുന്നില്ല .
കാമുകനുവേണ്ടി കണവന്റെ 
ജീവനെടുക്കാന്‍ പിറന്നവള്‍
കടന്നു കളയാ മായിരുന്നില്ലെ
കടലു താണ്ടി യെത്തിയ പണവും,-
പണ്ടവുമായി
കളഞ്ഞിട്ട് പോകാമായിരുന്നില്ലേ
കാരുന്ണ്യ ത്തിന്റെ ഒരുറവയെങ്കിലും
കാത്ത് സൂക്ഷിക്കുവാന്‍ ജീവന്റെ ഒരു -
തരിയെങ്കിലും.
 

2012 നവംബർ 16, വെള്ളിയാഴ്‌ച

പാഠം

ഗാന്ധിയെ ആദ്യമായി കണ്ടത്
പാഠ പുസ്തകത്തിലാണ്
പിന്നെ,മതങ്ങളെറ്റുമുട്ടിയ
തെരുവില്‍ വെച്ച്
പതിതര്‍ പാര്‍ക്കുന്ന ഗലികളില്‍-
വെച്ച്
സാന്ത്വനത്തിന്റെ ഊന്നുവടിയുമായി
കവലകള്‍ തോറും.
പിന്നീട് പാഠ പുസ്തകത്തിലേക്കു
തിരിച്ചുവന്ന ഗാന്ധിയെ
മതങ്ങളെല്ലാം ചേര്‍ന്ന്
പിടിച്ച് പുറത്താക്കി പോലും
കണ്ടിട്ടില്ല അതില്പിന്നെയാരും -
ഇന്നേവരെ

2012 നവംബർ 10, ശനിയാഴ്‌ച

കലമ്പുന്നത് കവിത



കവിത കുറിക്കുവാന്‍
കടലാസ്സെടുത്തപ്പോള്‍
ചിലവാക്കുകള്‍ പൊതുജന-
ത്തിന്റെ
കണ്ണുകള്‍ പോലെ നീണ്ടു
ചിലത് പൊട്ടിത്തെറിക്കാന്‍ പാകത്തില്‍
വരികള്‍ക്കുള്ളില്‍ ഒളിച്ചു
ചിലത് പാളി നോക്കാനും ,മുട്ടി വിളിക്കാനും
ധൈര്യ പ്പെട്ടു
പലതും പരിചയം ഭാവിച്ച് പതുങ്ങിനിന്നു
ചിലതെങ്കിലും വഴിയില്‍ തടഞ്ഞു നിര്‍ത്താനും
ആശങ്ക കൈമാറാനും തുനിഞ്ഞു
ചിലത് കുറ്റപ്പെടുത്തി,തട്ടിക്കയറി
ആള്‍ക്കൂട്ടത്തില്‍ നിന്നും അകന്നു നടക്കുന്നതുപോലെ
അകന്നു നിന്നു
കര്‍ക്കശസ്വഭാവമുള്ളവയും താല്‍പ്പര്യ മൊട്ടും -
കാണിക്കുകയും ചെയ്യാത്ത
ചില വാക്കുകള്‍
വരികളില്‍നിന്നും ഇറങ്ങി നടന്നു
അവ കവിതകളായി കരളിനുള്ളില്‍
കലമ്പല്‍ കൂട്ടുന്നു

കുഞ്ഞു പെങ്ങള്‍



മാവു മരത്തിനു മറഞ്ഞു നിന്ന്
മാടി വിളിക്കുന്നു
വയസ്സറിയിക്കാത്ത ഒരു പെണ്‍കുട്ടി
മഞ്ഞപാവാടയും ,നീലജാക്കറ്റും
പിഞ്ഞി തുന്നിയ ദാരിദ്ര്യ ച്ചുളിവുകള്‍
കലങ്ങിയകണ്ണില്‍ കാന്തക്കൂട്ടൊരുക്കി
മുഴുപ്പും,തഴപ്പും കാട്ടി ,നോക്കി കൊതിപ്പിക്കാന്‍
കെല്‍പ്പുണ്ടെന്ന ഭാവം
രാത്രിയുടെ കൂട്ടുകാര്‍ വിശപ്പ് മാറിയപ്പോള്‍
വലിച്ചെറിഞ്ഞെന്ന്.
കത്തുന്നവയറിനു കാടിവെള്ളം തന്നാല്‍
മുഴുവനായും തരാമെന്ന് -
കാലില്‍വീണു കരയുന്നു കണ്ണീര്‍.
കഞ്ഞിയും,പയറും ആര്‍ത്തിയോടെ
കഴിച്ചപ്പോള്‍
കുസൃതിച്ചിരിയുമായി കുഞ്ഞു പെങ്ങളെപ്പോലെ
കവിതയില്‍ കയറിയിരിക്കുന്നു പെണ്ണ്