malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015 സെപ്റ്റംബർ 7, തിങ്കളാഴ്‌ച

മനസ്സ് ഒര് ഒട്ടകം



വീണു പോയി വെട്ടേറ്റ വാഴ പോലെ.
മജ്ജയിൽ മസാലക്കൂട്ട് കലർന്ന
പോലെ -
യെരി പൊരി കൊള്ളുന്നു
എനിക്ക് അപ്പവും വീഞ്ഞുമായത്
ഒപ്പമുണ്ടായവൻ
എല്ലാറ്റിനുംഎന്തൊരുതിളക്കമായി
രുന്നു
പൊഴിഞ്ഞു പോയി കൂടൊരുക്കും
പക്ഷി
കൊഴിഞ്ഞകാലങ്ങൾ ചുഴിഞ്ഞ്
നോക്കുമ്പോൾ
കളഞ്ഞുകിട്ടിയത്
ക്ലാവ് പിടിച്ച ജീവിതം
ഭദ്രരഥത്തിന്റെ ഭാഗ്യചക്രം
ഏതു ചെളിയിലാണ് പുതഞ്ഞു
പോയത്
കർണ്ണാ,നീയില്ലാതെ ഇനിയെന്തു
യുദ്ധം!
ദുഃഖം മറക്കുവാൻ വഴിയൊന്നു
മാത്രം
സുഖമരീചിയിൽ മനസ്സിനെ മേയ്
ക്കുക
കരുതപ്പെട്ടിട്ടുണ്ടാകും മനസ്സാകും
ഒട്ടകത്തിന്
ദാഹജലമെവിടെയോ.

2015 സെപ്റ്റംബർ 3, വ്യാഴാഴ്‌ച

ഓർമ്മയുടെ ഒറ്റക്കൽ മണ്ഡപം



കടലിനെ ചുരുട്ടി കൂട്ടി ഒരു
തിര വരുന്നു
കൊണ്ടു കളയാനെന്നോണം.
ഉറക്കത്തിന്റെ ഉലയുന്ന മുടി
യുമായവനിരുന്നു
ഒറ്റയുടുപ്പിട്ടോടിപ്പോയ
ബാല്യത്തിലേക്കുണർന്നു
പഴയ മതിൽ ചുമരിൽ
ചെളിവെള്ളം ചിത്രം വരച്ചി
രി ക്കുന്നു
ഉപ്പു കാറ്റിൽ വരണ്ട വട്ടക്കണ്ണു
ക ൾ
കൂടുതൽവികസിക്കുന്നു
ഹീലിയം നിറച്ച ബലൂൺ പോലെ
ദേഹമാകെ ലാഘവം
പച്ചമുത്തു പോലെ ചിതറിയ
ജലകണങ്ങൾ വിളിച്ചുണർത്തി
പടിഞ്ഞാട്ട് സന്ധ്യ കറുത്ത പൊട്ടു
തൊട്ട്
കാത്തിരുന്നു
പ്രദിക്ഷണ വഴികൾ ശൂന്യം
രാവിന്റെ ഒറ്റക്കൽ മണ്ഡപം
ഉയരുകയായി.

2015 സെപ്റ്റംബർ 2, ബുധനാഴ്‌ച

അവൾ അഗ്നി



കനൽ കണ്ണുമായി അവൾ
കാത്തു നിൽക്കുന്നു
കള്ള കർക്കടകത്തെപൊള്ളി
ക്കുവാൻ
ആസക്തിയുടെ ആനന്ദഭൂജാത
യെന്ന്
ആർത്തുവിളിച്ചവരെ
അഗ്നിയിലർപ്പിക്കാൻ
വിഷം കുടിച്ച് കുലീനയാവാൻ
ഞാനില്ല
കുലsയെന്ന് വിളിച്ചാലും
കുടിച്ച കയ്പ്പോളം വരില്ല
കണ്ണിലെ കാട്ടുപോത്തിനെ
ഞാനഴിച്ചു വിടുന്നു
അമ്മയെ വേട്ടവരോട്
അനുകമ്പയില്ല

ഓർമ്മകളും കാലങ്ങളും



വയലിന്റെ കരയിൽ
ഓലമേഞ്ഞൊരു വീട്
മഹാവിജനതയുടെ
മധ്യത്തിലെന്ന പോലെ.
ഓർമ്മകളും കാലങ്ങളും
തിരിച്ചു വരുന്നു
ഇടവഴിയിലെ നിഴൽക്കാടു
ക ളിൽ
ഒരിലയനക്കം
എനിക്കറിയില്ല എന്റെയുള്ളി
ലെന്തെന്ന്
ശംഖിനകത്തെ കടലാണെനിക്കത്
ഒറ്റപ്പെടലിൽ നിന്ന് കൂട്ടിക്കൊണ്ടു
പോകുന്നു അത്
കവിതയുടെ വിപിനത്തിലേക്ക്
കൈപിടിക്കുന്നു

കവിജന്മം



അല്ലലില്ലാതെ
എല്ലുകൾ പോലും തിന്നാൻ വിടില്ല
ഈ പട്ടികൾ
പല്ലുകൾക്ക് വീര്യം കെട്ടു
എല്ലുകൾക്ക് ക്ഷതവും
ക്ഷണിക മീ ജീവിതം എന്നൊക്കെ
പാടാം
ജീവിച്ച് തീർക്കയാണ് ഒരു ജന്മം
ശുനക ജീവിതമായി
പട്ടികൾക്കും തോന്നി തുടങ്ങിയിട്ടു
ണ്ടാവും
വ്യർഥമായി ജീവിതമെന്ന്!
മാപ്പ്, പട്ടിക്കുട്ടികളെ മാപ്പ്
പെട്ടു പോയി എച്ചിൽ കൂനയ്ക്ക്
മുന്നിൽ
പട്ടു പോയൊരു കവിജന്മം

അന്തകൻ

അന്തകൻ

കലാപത്തിന്റെ കാലത്ത്
വേടനേയുള്ളു ബുദ്ധനില്ല
കാലത്തെ കടലെടുത്തു പോ
കട്ടെ!
ഇത് കൊല്ലും കൊലക്കും അധി
കാരമുള്ളവരുടെ കാലം
കൊല്ലാനെയധികാരമുള്ളു
വളർത്താനില്ല!
വെള്ളരിപ്രാവുകളെല്ലാം
വീരമൃത്യു പ്രാപിച്ചു
ബുദ്ധനും വരും ഒരു നല്ല കാലം
തളരരുത്.
ജ്ഞാന ബുദ്ധൻ തപസ്സുണർന്നു
വേടന് കൂടണയാൻയിനി വീടുണ്ടാ
വില്ല
കാടവൻമുന്നേ വെട്ടി കഴിഞ്ഞല്ലോ
അവൻ തന്നെ അവന്റെയന്തകൻ

ബലൂൺ




ദു:ഖത്തിന്റെ വീർത്തമുഖവുമായി
കുട്ടികളിലെത്തിയാൽ ഞാനൊരു
കോമാളി
നിന്നെ പിച്ചവെപ്പിച്ചത്
ഞാൻ പന്തായി നിന്ന്
ഉണ്ണിയിലെ ഉൺമയേയാണ്
ഞാനുണർത്തിയത്
എന്നിട്ടും; ഉള്ള് പൊള്ളയെന്ന്
നീ കളിയാക്കിയില്ലെ
എത്ര വട്ടം ഊതിയൂതിപെരുപ്പി
ച്ചിട്ടുണ്ട്
നീ എന്റെ ദുഃഖത്തെ
എന്നിട്ടും എതിർത്തില്ലല്ലോ
ഞാനൊരിക്കലും
നീ തന്നെയാണെന്നെ
ചാവേറാക്കിയതും