malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015 ഡിസംബർ 20, ഞായറാഴ്‌ച

മഴയുടെ മരണം



കവിയായിരുന്ന കർക്കടക മഴ
ഇന്നലെയാണ് കാലം കൂടിയത്
ജീവിച്ചിരുന്നപ്പോൾ കള്ള് കുടിച്ച്
 കൂത്താടിയവനും കണ്ടവരെയെല്ലാം
കളിയാക്കിയവനും
കലിയടങ്ങാതെകൂടെചെന്ന്കുറ്റം
 പറഞ്ഞവനെന്നും
കുറ്റപ്പെടുത്തിയവരൊക്കെ
ഇന്ന് ദു:ഖത്തിന്റെ ചെറു മേഘങ്ങളായി
 നമിച്ചു നിൽക്കുന്നു.
വരുന്നുണ്ടൊരു വടക്കൻ കാറ്റ്
ശവമഞ്ചവുമായി
അന്ത്യോപചാരമർപ്പിക്കുന്നുണ്ട്
തൂവാനതുള്ളി പൂവുകളാൾ
മിന്നലുകളുടെ ഫോട്ടോ ഷൂട്ടാണ്
ഇപ്പോൾ നടക്കുന്നത്
ഉപചാരപൂർവ്വംഇടിനാദങ്ങളുടെ
ആചാരവെടികൾ മുഴങ്ങി
മഴയുടെ ശവമഞ്ചവും പേറി
വെയിൽ മഞ്ഞകൾ നടന്നു തുടങ്ങി
വെള്ളിമേഘങ്ങളുടെ മൗനജാഥ
പിന്നാലെയും
എവിടെയായിരിക്കും മഴയുടെ
ശവമടക്കെന്നറിയുവാൻ
ദിക്കുകൾ കാത്തിരിപ്പാണ്

2015 ഡിസംബർ 18, വെള്ളിയാഴ്‌ച

പൊയ്മുഖം



മരിച്ച വീട്ടിൽ ചെല്ലുമ്പോൾ
മുഖത്ത് ദു:ഖഭാവം പുരട്ടണം
മൊബൈൽ ഫോൺ ഓഫ് ചെയ്യണം
(എൻ കരളിൽ താമസിച്ചാൽ മാപ്പു
തരാം രാക്ഷസി) യെന്നു പാടി
യാലോ?!
മരിച്ചയാളുടെ മുഖത്ത് പടർന്നു കയറുന്ന
നെയ്ത്തിരി വെളിച്ചത്തിന് നിഴലു
വീഴ്ത്തി
തലക്കു നിച്ചൽപ്പം നിൽക്കണം
തന്നെ കൂടി നിന്നവരെല്ലാംകണ്ടെന്ന്
ഉറപ്പു വരുത്തണം
മരിച്ചമുഖമാണെന്ന് വിശ്വസിക്കാ ൻ
കഴിയുന്നില്ലെന്നും
ഉറങ്ങുകയാണെന്നേ തോന്നു വെന്നും
ഗദ്ഗദ കണ്ഠനായ് മൊഴിയണം
അയൽക്കാർ, ബന്ധുക്കൾ, പരിചയ
ക്കാർ വന്നുവോ?
എല്ലാറ്റിലും ഇടപെടുന്നുവെന്ന് വരുത്തി
 മണ്ടിനടക്കണം
കാണുന്നവർക്കൊക്കെ കൈ കൊടുത്ത്
ലോഹ്യം പറഞ്ഞ്
വാച്ചിലേക്ക് നോക്കി നോക്കി
അടുത്ത മരണ വീട്ടിലേക്ക് മൂക്ക്
പിഴിഞ്ഞ് വിട പറയണം

പ്രലോഭനം



രജസ്വലയായ പെൺകുട്ടിയെ പ്പോലെ
മൂവന്തി പൂത്തു നിന്നു
പ്രലോഭനംഅവളിൽ വിലക്കപ്പെട്ട
കനിതിന്നാനുള്ള കൊതിയുണ്ടാക്കി
രാത്രിയുടെ മദഗന്ധമുയർന്നു
കരളിലെ കടലിനു മുകളിൽ കറുത്ത,
 യാകാശമുയർന്നു
ചുടുകാട്ടിലെ ഫോസ്ഫറസ്സിന്റെ
അഗ്നി ബുദ്ബുദങ്ങളെപ്പോലെ
ചുടുരക്തം സിരകളിൽ തുളുമ്പി
അനന്തരം:
സർപ്പശരീരങ്ങളുടെ മിനുക്കവും
തിളക്കവും
ചലന വേഗവും നിലച്ചപ്പോൾ
നിശാ ഭ്രമങ്ങളിൽ നിന്നും
തിരിച്ചറിവിലക്കെത്തുമ്പോൾ
അവൾ, ആദിപാപത്തിന്റെ
ആലസ്യത്തിലായിരുന്നു

2015 ഡിസംബർ 13, ഞായറാഴ്‌ച

ശരി



തെറ്റിപ്പോകുന്ന നിമിഷങ്ങൾ
നമ്മെ ചിലത് പഠിപ്പിക്കയായി
രിക്കണം
ഒന്നും പൂർണ്ണമായും തെറ്റല്ലയെന്ന്
നിലച്ച ഘടികാരം പോലും ദിവസം
രണ്ടു നേരം ശരിയാണ്

2015 ഡിസംബർ 9, ബുധനാഴ്‌ച

പ്രണയം



ത്യാഗസന്നദ്ധതയില്ലാത്ത
സ്നേഹത്തെ
യെന്തു പേരിട്ടാണ് നാം വി-
ളിക്കുക
പ്രണയമെന്നോ
അങ്ങനെ ഒരു സ്നേഹമില്ല
ഉണ്ടെങ്കിൽ, പ്രണയമെന്ന
പേർ
അർഹിക്കുന്നുമില്ല.

2015 ഡിസംബർ 7, തിങ്കളാഴ്‌ച

അക്കരെ വീട്ടിലെ കണ്ണീർമഴ


( സമർപ്പണം: ചെന്നൈ നിവാസി കൾക്ക് )
മഴയരങ്ങിലേക്ക് മിഴിയും നട്ടു ഞാനിരുന്നു
പഴമൊഴികൾ പലതും മൊഴിഞ്ഞു
മിഴിയാഴവും കടന്ന് ജലം പെരുകി
പെരുകി വന്നു
പടിക്കെട്ടുകൾ കടന്ന് അകത്തളത്തി
ലേക്കെത്തി നോക്കി
ഭ്രാന്തൻ മഴയുടെ ഉറഞ്ഞാടലിൽ
നാടും നഗരവും നദീമുഖമായി
ഗ്രാമത്തിലെപ്പോഴും സന്ധ്യാസമയ മാ ണ്
പാവമൊരപ്പന് മാനത്ത് കണ്ണാണ്
മണ്ണ്, നനഞ്ഞവളം, മലിന പരിസരം
തൊഴുത്തിൽ കിടന്ന പശുപുഴമെ ത്തയിൽ
 കാലിട്ടടിക്കുന്നു
വിഭ്രാന്തമനസ്സിൽ ഒരപ്പൻ കരയുന്നു:
സ്ത്രീകൾക്ക് തന്നെ വയലിൽ വളം
പരത്താൻ കഴിയുമോ!
വിത്തും,കോപ്പുകളുംഎവിടെയാണ്?!!
പ്രളയ നദിയിൽ ഒരു ചങ്ങാടക്കു ഴൽ വിളി
ജലപ്പരപ്പിലൊഴുകി ചുമരിൽ തട്ടി
പ്രതിധ്വനിക്കുന്നു.
ജലത്തിനു നടുവിൽ ജലത്തിനായ്
കേഴുന്നവർ
ഒരു നേരത്തെയാഹാരത്തിന് ആർത്തി
 പിടിച്ചിരിക്കുന്നു
അക്കരെ വീട്ടിലെ കണ്ണീർമഴയിൽ ഞാൻ
കൂലംകുത്തിയൊഴുകുന്നു
ഒരു കൈ സഹായത്തിന് നാടാകെ
കേഴുന്നു

വൃദ്ധ

                   
അന്ന്;
          അവൾ വലിയ കാട്ടിൽ
          നാലുഭാഗത്തു നിന്നും ആഞ്ഞ
          ടിക്കുന്ന കാറ്റിനെ
          തടുത്തു നിർത്തിയവൻമരം
ഇന്ന്;
          അവൾ വെട്ടിത്തെളിക്കപ്പെട്ട
           പ്രദേശത്തെ
          പഴകിദ്രവിച്ച മരക്കുറ്റി