malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016 ജനുവരി 6, ബുധനാഴ്‌ച

മരണം



ജീവിതമെന്ന കുറ്റത്തിനുള്ള
ശിക്ഷയാണോ മരണം ?!
ജീവിതംഒരു പുസ്തകംപോലെയാണ്
അച്ചടിയും അടുക്കി വെച്ച് കുത്തി
ക്കെട്ടുമുള്ള
ദിനസരിക്കുറിപ്പിന്റെ പുസ്തകം
വൃത്തത്തിന്റെ തടവു മുറിയെ
ബേധിച്ച്
അലങ്കാരങ്ങളെ അഴിച്ചുമാറ്റിയുള്ള
കവിതാ വായനപോലെ
വെള്ളയും ചോപ്പും പുതച്ച വസ്ത്ര
ങ്ങൾക്കും
പുഷ്പ്പങ്ങൾക്കുമൊപ്പം മടങ്ങി വരുന്ന
ശരീരത്തെ
മണ്ണ് വായിച്ചെടുക്കുന്ന ഒരു വായന
യുണ്ട്
ചുട്ട വെയിലിന്റെകൊടിയിറ ങ്ങിയ
ആ യാത്രയിൽ
അതു വരെ നടന്ന ഇടവഴിയിൽ നിന്ന്
വൃശ്ചിക കാറ്റിന്റെ കൈകളിൽ നിന്ന്
കിളികളുടേയും, പൂക്കളുടേയു-
മിടയിൽ നിന്ന്
വാക്കുകൾ ചിതറി കേൾക്കാതെ
പോയ നിമിഷത്തിൽ
എല്ലാ ഊഷ്മള സൗഹൃദവും
അവസാനിക്കുകയാണെന്ന ഒരോർ
മ്മപ്പെടുത്തലുണ്ട്

2016 ജനുവരി 5, ചൊവ്വാഴ്ച

പ്രണയത്തിന്റെ പേര്



പ്രണയം, പ്രണയമെന്നെല്ലാരും
പറയുന്നു
പ്രണയത്തിന് എന്തു പേരിട്ട് വിളിക്കും ?!
പ്രണയം ഒരു പകർച്ച പനിയല്ല
പ്രതിരോധവുമല്ല
തെറിച്ചു വരുന്നുണ്ട് രോദനത്തി ന്റ ചീളുകൾ
അകത്തളത്തിൽ,കുറ്റിക്കാട്ടിൽ, പാ -
തി രാത്രിയിൽ.
തെളിഞ്ഞ കണ്ണിലെ പ്രകാശമെ വിടെ
പ്രണയത്തിന്റെചൂടുള്ള കുളിർ സ്വനമെവിടെ
കണ്ണിൽ ഘനശ്യാമം
കാതിൽ ഘർഘരം
ദർപ്പത്തന്റെ സർപ്പം
പത്തിവിടർത്തുന്നു
വെട്ടാൻ വരുന്ന പോത്തിന്റെ
കണ്ണാണിപ്പോൾ പ്രണയം
വേടനും ബുദ്ധനുമിടയിലെ
മാടപ്രാവ്

2016 ജനുവരി 4, തിങ്കളാഴ്‌ച

പുൽപ്പള്ളി


അടിവാരത്തു നിന്ന് അടിവച്ചു കയ
റുന്ന
വണ്ടിയിൽ ചുരം കയറുമ്പോൾ
ഹെയർ പിൻ വളവുകളിൽ
കാട്ടു മൂപ്പനപ്പോലെ കരുത്തുള്ള
പാറകളിൽ
കാലത്തിന്റെ മണ്ണടരുകൾ മലർന്ന
കറുത്ത ചരടിൻ റോഡിൽ
കുന്നിനു മുകളിൽ മുട്ടി നിൽക്കുന്ന
മേഘങ്ങളെ
തൊട്ടുരുമിപ്പോകുമ്പോൾ
താഴെയും മേലെയുമുള്ള അഗാധ
നീലിമയിലൂടെ
ഒഴുകി ചെന്ന് കയറുമ്പോൾ
പച്ചയൂണിഫോമണിഞ്ഞ സ്കൂൾ
കുട്ടികൾ
അസംബ്ലിക് നിൽക്കുന്നതു പോലെ
നിരന്നു നിൽപ്പുണ്ടാവും
തേയിലച്ചെടികൾ
കല്ലുമാലയണിഞ്ഞ കാട്ടുപെണ്ണി
നെപ്പോലെ
കുണുങ്ങി നിൽപ്പുണ്ടാവും
കാപ്പിച്ചെടികൾ
ലവകുശൻമാരുടെ കുസൃതികൾ കണ്ട്
കണ്ണിമയനക്കാതെ നിൽക്കും
സീതാദേവിയെപ്പോലെ പുൽപ്പള്ളി

അപമൃത്യു



അഹിംസയുടെ അസ്ത്രമെടുത്ത വന്
ആയുധത്താൽ അപമൃത്യു
അറിവിന്റെ അസ്ത്രമെടുത്ത വന്
ആണി തറച്ച് അപമൃത്യു
പെണ്ണിന്റെ പൊള്ളും രുചിയറി യാൻ
പടിവാതിലിൽ മുട്ടിയ പാതി -
 വൃത്യം പാടി നടന്ന
നീലക്കുറുക്കന്റെ കടിയേറ്റ്
പെണ്ണിന് അപമൃത്യു

2016 ജനുവരി 3, ഞായറാഴ്‌ച

പുതു പ്രഭാതം



പ്രഭാതമേ നിൻ വരവിനായി
പ്രണയാതുരനായി ഞാൻ കാത്തി രിപ്പൂ
ഉഡുക്കളെ നിങ്ങൾ കാൺമതുണ്ടോ
അകലെയെങ്ങാനുംനോക്കിടാമോ
ഞാൻകാത്തിരിക്കുംപ്രഭാതത്തിനെ
ജാതി മതാദി കടലിടുക്കിൽ
ഭ്രാന്തമാം ചുഴിയും മലരികളും
വർഗ്ഗീയതയുടെ കാകോളവും
കാളിയൻ മാർതൻ കോലാഹലവും
സ്നേഹമാംകൊച്ചുകൊതുമ്പുവള്ളം
രാക്കടൽ താണ്ടി വരുന്ന നേരം
നോക്കണേയിത്തരംകീടങ്ങളേ
പ്രഭാതമേ ഞാൻ നിന്നെ കാത്തിരി ക്കും.
വൈതരണിയാലെത്രവൈകിയാലും
നേരിൻ കൊടിപ്പടം നേരെ നീട്ടി
പ്രതീക്ഷ തൻപൂത്തിരിനാളവുമായ്
പുതിയ കാലത്തിന്നുദയമായി
സമഭാവന തൻ സ്മൃതിയുമായി
വന്നെത്തിടുമെന്നെനിക്കറിയാം
പ്രഭാതമേ നിൻ വരവിനായി
പ്രണയാതുരനായ് ഞാൻ കാത്തിരി
പ്പൂ

ഭ്രാന്തെടുത്ത ദൈവം



ദൈവമേയെന്ന് വിളിക്കാറില്ല ഞാ-
നിപ്പോൾ
എനിക്കറിയാം ദൈവം അജ്ഞാതവാസത്തിലെന്ന്
ചെകുത്താൻ നാണിച്ചു പോം
വചനങ്ങളുടെ ഭ്രാന്തെടുത്ത
ദൈവമല്ലെൻ ദൈവം.
അറിവിന്റെ കനികൊടുത്തത്
അജ്ഞത മാറ്റീടുവാൻ
എരിച്ചു കളയുവാനും, എറിഞ്ഞുട ക്കാ നുമല്ല
നാഗരികതയെന്തെന്നറിയുന്നു ഞാ
നിന്ന്
നരക സാഗരത്തിൻ സായന്തനതീരം
അമ്പലത്തിനരികത്തു പാടില്ലിനി
മനുഷ്യരായോർ നടത്തീടുന്ന കച്ചവടം
മതങ്ങളാണിനി മത്സരബുദ്ധിയാൽ
ദൈവത്തിനു ജോലി വിഭജിച്ചു നൽ
കീടുക
ദൈവമേയെന്നു വിളിക്കാറില്ല ഞാ
നിപ്പോൾ
വചനങ്ങളുടെ ഭ്രാന്തെടുത്ത
ദൈവമല്ലെൻ ദൈവം

ജന്മദിനം


ഇന്ന് യെന്റെ ജന്മദിനം
കേക്ക് മണക്കുന്ന തെരുവിലൂടെ
ഞാനലയുന്നു
കേക്കിന്റെമണംവിശപ്പിന്റെ യാഴം കൂട്ടുന്നു
രണ്ട് മെഴുകുതിരികൾ പോലെ
തിളങ്ങുന്ന യെന്റെ കണ്ണുകൾ
ഉരുകിയുരുകി കവിളിലൂടെയൊ
ഴുകുന്നു
കേക്കിന്റെ കുന്നുകൾ കുഴച്ചെറി
ഞ്ഞു കളിക്കുന്നു
ഹാളിൽ കുട്ടികൾ
കാവൽ നിൽക്കുന്ന തോക്കിൻ കുഴൽ
തട്ടി മാറ്റുന്നു യെന്നെ തെരുവിൽ.

വിശക്കുന്നവന് ഇനി ജന്മദിന മോർ
മ്മയുണ്ടാവരുത്