malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016 ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

ചിത്രശലഭം



മരുപ്പറമ്പായുള്ളൊരെൻ മനസ്സ്
നീ വന്ന നാളിൽ മലരണിഞ്ഞു
ഹൃദയംനിറഞ്ഞു കവിഞ്ഞു നിന്നു
കറയറ്റൊരാസ്നേഹവായ്പ്പിനാലെ
പുളകം പുതുമുളയായ് വിരിഞ്ഞു
പുലരൊളി പോലെ തെളിഞ്ഞു നിന്നു
എങ്ങുനിന്നെങ്ങുനിന്നെത്തി നീയെൻ
ചിത്ര പതംഗമേയൊന്നു ചൊല്ലൂ
പ്രണയ പരാഗം വിതറി നീയെൻ
 കരളു കവർന്നു കടന്നുവല്ലോ
കാട്ടുപൂഞ്ചോല തൻ നാദമായി
നിൻ മൊഴിയിന്നു മെന്നുള്ളിലുണ്ട്
പൂന്തെന്നൽപാടുന്ന പാട്ടു പോലെ
നിൻ ചിരിയുന്നുമെന്നുള്ളിലുണ്ട്
എങ്ങുനീ,യെങ്ങുനീ പ്രണയമേ നീ
തങ്കക്കിനാവായ് മറഞ്ഞു നിൽപ്പൂ

മുതലാളി



നിന്നെയെന്നും
മുന്നിൽ നിർത്തി
മുന്നേറിയത്
മുതലാളിയാക്കുവാ
നല്ല
പിന്നിൽ നിന്ന്
പാലം വലിക്കുവാനാ
യിരുന്നു

2016 ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

കുഞ്ഞ്



കുഞ്ഞിക്കണ്ണുകൾ തെല്ലു തുറന്നു
നീണ്ടുവളഞ്ഞൊന്നു മൂരിനിവർന്നു
ചുരുൾ നിവരാത്ത ചെറുകൈകൾ
കൊണ്ട്
തിരുമ്മി തിരുമ്മി കണ്ണു തുറന്നു
മധുരസ്വപ്നത്തിൻ ലഹരിയിൽ മുങ്ങി
ഓർമ്മയും, മറവിയുംഒന്നിച്ചു വന്ന്
ഓമനക്കവിളിൽ നിഴലുവിരിച്ചു
അക്ഷമയോടവ നൊച്ചകൾ വെച്ചു
പഠിച്ച പണിപതിനെട്ടുംപയറ്റി
ഒച്ച വെച്ചൊന്നു കരഞ്ഞു വിളിച്ചു
ഓമനിക്കും കൈകൾ എന്നിട്ടുമില്ല
ഉമ്മ നിറഞ്ഞ മുഖവും കണ്ടില്ല
ചില്ലിചുളിച്ചവൻ ചുറ്റിലുംനോക്കി
യേതോ ചിന്തതൻ പ്രേരണ പോലെ
കുഞ്ഞികൈവിരൽ ഊറിനുണഞ്ഞു

2016 ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

പ്രണയരേഖ



കടംകൊണ്ടപ്രണയമെന്ന്
നീകരുതുന്നുണ്ടാവും
എഴുതിവെച്ചിട്ടില്ലഞാൻ -
കണക്ക്
കരുതിവെച്ചതുപോലെയാണ്
കയറിവന്നത് യെന്നിൽ നീ
എന്താകുംനമ്മേ പ്രണയത്തിലാ
ക്കിയത് ?!
വയറിന്റെ വിശപ്പല്ല, ശരീരവി
ശപ്പല്ല
ശിശിരമാസസന്ധ്യയിൽ കുളിരു
കൊണ്ടുവന്നതല്ല
ദുഃഖ,മുള്ളിൽമുറ്റിനിൽക്കേ പരസ്
പരംതഴുകുവാൻ
സാന്ത്വനത്തിൽ ശാദ്വലതയിൽ
ഒന്നുചേർന്നിരിക്കുവാൻ
കാലംനമ്മിൽ കൽപ്പിച്ചുതന്ന
താകാ,മീപ്രണയം
എന്നെ നീയുംനിന്നെഞാനും
കണ്ടതില്ലയിതുവരെ,
യെന്നാൽ;
പ്രണയംനമ്മിൽ പതിനേഴിൻ
പ്രായമായ് പുണർന്നുനിൽ
ക്കുന്നു


2016 ഓഗസ്റ്റ് 3, ബുധനാഴ്‌ച

വിചാരം



ജ്വരബാധയേറ്റ സൂര്യനയനങ്ങൾ
ഭൂമിയിലേക്ക് തിളച്ചുമറിയുന്ന
താപരശ്മികൾ
ഉരുക്കിയൊഴിക്കുന്നു
അവൻ മരത്തണലിൽ നീണ്ടു നിവർ
ന്നുകിടന്നു
ഈണം തെറ്റിയ ജലമർമ്മരം കർണ്ണ
പുടങ്ങളെ തഴുകി
സ്വരമറിയാത്ത, യാരോകിനാവിൽ
മൂളുന്നു
മണ്ണിൽ അറിയാതെ കൈകൾ പരതി
പെൺകൊടിയുടെ,യീർപ്പമുള്ള ചൂടുള്ള
 ദൃഢമായ മാംസം പോലെ
മണ്ണ്
എന്നിൽ നിന്നു തന്നെ,യെനിക്ക്
പാലായനം ചെയ്യണം
എന്റെപാത ശൂന്യവും,ഏകാന്ത വും
ജീവിതവും, മരണവുംസമ്മേളിക്കു
ന്ന തലങ്ങളിലൂടെ ഞാൻ നടക്കുന്നു
വികലവും, വീർപ്പുമുട്ടിക്കുന്നതു
മായ തൃഷ്ണകൾ
പ്രതികാരത്താൽ അട്ടഹസിക്കുന്നു
ചുവന്ന ഉടുപ്പിട്ട ആരാച്ചാർ തൂക്കു
മരത്തിലേക്ക് നയിക്കുന്നു
ഞെട്ടിയുണരുമ്പോൾ വിയർപ്പിൽ
കളിച്ചിരിക്കുന്നു
ശരീരം തീച്ചൂള പോലെ തിളച്ചു
മറിയുന്നു
മങ്ങിയ,യിരുട്ടിൽ അങ്ങനെകിട
ക്കവേ
ചുമരലമാരയിലെ ഒറ്റ കൈയ്യൻ
ക്ലോക്കിന്റെ
ചർവിത ചർവണമുയരുന്നു
കുശാലായി,യിണ ചേർന്ന് സുഖമാ
യുറങ്ങുന്ന
മരണത്തിന്റെ ചിറകുകളുടെ സ്പർശം,
യിന്നു വരെയേൽക്കാത
വരെക്കുറിച്ച്
ഞാൻ വിചാരപ്പെടേണ്ട കാര്യമെന്ത്?!

2016 ഓഗസ്റ്റ് 2, ചൊവ്വാഴ്ച

മരണ നേരത്ത്



പിടികിട്ടാത്ത ഒരു ഭാഷയാണ് നിശ്ശ
ബ്ദത.
ഗർഭ മേഘങ്ങൾ മലമുകളിൽ
കനം വെച്ച് തൂങ്ങുന്നു
പൊടി മണൽ കണക്കെ ഇടയ്ക്ക്
മഴത്തുള്ളികൾ
കൂട്ടമായി പാറി വരുന്നു
മരണമില്ലാത്ത നീല കോളാമ്പിപൂ
ക്കളുടെ വള്ളികൾ
നിലത്താകെ പടർന്നിരിക്കുന്നു
ആരുടെയും പാദസ്പർശമേൽ
ക്കാത്ത ശ്മശാനഭൂമിക
ഇത്രയുംകാലംഈ വൃദ്ധ നയനം
തിരഞ്ഞുകൊണ്ടിരുന്നത് ഇതുത
ന്നെയല്ലെ
എത്ര വലിയവനെങ്കിലുംഅവസാ
 ന അഭയം,യിവിടം
എന്റെദേഹമാസകലംരക്തം ഇര ച്ചു
 കയറുന്നു
ഒരിക്കൽഎന്റെഎല്ലാമെല്ലാമായി
രുന്നവർ
അധികാരത്തിന്റെയും, സമ്പന്നത
 യുടേയും പടവുകളേറ്റിയവർ
ഞാൻ പുച്ഛിച്ചു തള്ളിയ, യുറ്റവർ
അവരിൽ നിന്നും ഒറ്റയായൊരു
വേർപെടൽ
മരണത്തിനു ശേഷം സാദ്ധ്യമല്ല.
കാലുകളെ മരണമില്ലാത്ത നീല
കോളാമ്പിവള്ളികൾ
കുരുക്കിയിരിക്കുന്നു
എന്റെ കണ്ണിൽ അസുര ചൈതന്യ
ത്തിന്റെ
അഗ്നി സ്ഫുല്ലിംഗങ്ങൾ കത്തിയെ
രിയുന്നു
ദുഃഖത്തിന്റെ പ്രാചീനനായ ഒരു
പൈങ്കിളിയുടെ
സാനിദ്ധ്യമിപ്പോൾ ഞാനറിയുന്നു
വൈകിപ്പോയില്ലെ, സ്നേഹമാണ്
സ്ഥായിയായിട്ടുള്ളതെന്ന്
കാണിച്ചു കൊടുക്കുവാൻ

2016 ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

മറക്കുവാൻ കഴിയാതെ



ഇന്നലെ ഞാൻ കണ്ട സ്വപ്നത്തിൽ
നീയുണ്ട് ഞാനുണ്ട്
നീയെനിക്കു നേരെ നീട്ടിപ്പിടിച്ച
മഞ്ഞ കോളാമ്പിപ്പൂക്കളുണ്ട്.
നമുക്കിടയിൽ ഒഴുകിക്കൊണ്ടി രുന്ന
ഒരു കുഞ്ഞരുവി പ്രണയമായിരി
ക്കണം
എന്നാൽ;എനിക്കും നിനക്കുമിട യിൽ
എത്ര പെട്ടെന്നാണ്
ഭീതിജനകമായ ഒരു ഗർത്തം രൂപ
പ്പെട്ടത്
മനസ്സിനെ പുണ്ണു പോലെ കാർന്നു
തിന്നുന്ന
ഒരു വൃണമായതെന്നുള്ളിൽ
മായാത്തൊരു പൊള്ളൽപ്പാടായ
തുള്ളിൽ.
മിന്നി മറയുന്ന ഒരു ദീപ്ത ശകലമാ
കരുത് നീ
നിലംപതിക്കുന്ന ഉൽക്കയുമാക
രുത്
നിന്റെ മാന്ത്രികനയനങ്ങളുടെ ഓർമ്മ
 ,അതിന്റെ മാസ്മരീകത
സദാ എന്നോടൊപ്പമുണ്ട്
പരസ്പരം സ്വയം സമർപ്പിക്കാത്ത
ഇനിയെന്താണ് നമ്മിലുള്ളത്
ജീവിതവുമായി അഭേദ്യമായി
ബന്ധപ്പെട്ടു കഴിഞ്ഞ നിന്നെ
എങ്ങിനെയാണ്,യെനിക്ക് മറക്കു
വാൻ കഴിയുക