malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016 സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ജീവിതപാഠം



എന്നും അവൾ പഠിക്കുവാൻ കോളേജി
ലേക്ക് വീട്ടിൽ നിന്നുമിറങ്ങി
എന്നും കൃത്യ സമയത്ത് വീട്ടിൽ തിരിച്ചെത്തി
കോളേജിൽ മാത്രം, യെത്തിയില്ല!
ഒരു ദിവസം ക്ലാസ് ട്യൂട്ടർ വീട്ടിലേക്ക് വിളിച്ചു:
എന്നും വീട്ടിൽ നിന്നു,മിറങ്ങുന്നുവെന്ന്
മറുപടി
വീട്ടുകാർ അന്വേഷണമായി
ഒരു കൂട്ടർ ബസ്റ്റാൻഡിൽ കണ്ടെന്ന്
മറ്റൊരു കൂട്ടർ വെയിറ്റിംഗ് ഷെൽട്ടറിൽ,
ഐസ് ക്രീം പാർലറിൽ, ഇന്റർനെറ്റ് കഫേയിൽ, ബ്യൂട്ടി പാർലറിൽ.
ഒരു ദിനം അവൾവീട്ടിലുമെത്തിയില്ല.
താമസിയാതെ ഒരു സന്ദേശം അച്ഛന്റെ
മൊബൈലിൽ വന്നു:
'തിരയണ്ട, ഇഷ്ട്ടപ്പെട്ട ആളുടെ കൂടെ പോകുന്നു'.
അപ്പോഴാണറിഞ്ഞത് ഇത്രയും കാലം
പഠിച്ച
ജീവിത പാഠമിതായിരുന്നെന്ന്






നല്ല ഓർമ്മയുണ്ട്



എങ്ങുനിന്നോ പുറപ്പെട്ട വരികൾ
ഇല്ലിക്കൂട്ടങ്ങൾക്കിടയിലൂടെ
കാറ്റിന്റെ ചുണ്ടുകൾ മൂളിക്കൊണ്ടു
വരുന്നു
ചിലമ്പണിഞ്ഞ പുഴവെള്ളത്തിനു മുകളി
ലൂടെ
മൊഹയറമരത്തിന്റെ കൊഴിഞ്ഞു വീണ
ചുവന്ന പൂക്കൾ സാവകാശമൊഴുകി.
പഴങ്കാരണവരെപ്പോലെ പടർന്നു നിൽക്കുന്നു ആഞ്ഞിലിമരം
നാവുണ്ടായിരുന്നെങ്കിൽ ചൊല്ലുമായിരുന്നു
നാട്ടുപഴങ്കഥകൾ
കിഴക്കനാകാശത്ത് പകുതി കടിച്ചെടുത്ത
പത്തിരിക്കഷ്ണം പോലെ നിലാവ്
ഓർമ്മകളുടെ താഴ്വരയിൽ
ഒരു നിശാഗന്ധിപോലെയവൾ പൂത്തു നിന്നു
ഇല്ലിനാമ്പുകൾക്കിടയിലൂടെ ഊർന്നിറങ്ങിയ
നിലാവ്
മഞ്ഞിൽ കുതിർന്ന കരിയിലകളെ തൊട്ടു
നിലാവിന്റെ കൈകളിലൂടെ അമ്മയിറങ്ങി
വന്ന്
അരികിൽ നിൽക്കുന്നു
നിശാഗന്ധിപ്പൂവിന്റെ ഗന്ധമെങ്ങുമുയരുന്നു
അമ്മയ്ക്ക് നിശാഗന്ധിയുടെഗന്ധമാണ്.
നല്ല ഓർമ്മയുണ്ട് ;
തോട്ടിറമ്പിൽ നിന്ന് ഒടിച്ചെടുത്ത പൂങ്കുലകൾ
അമ്മ മുടിയിൽ ചൂടി തന്നത്
മുത്തങ്ങൾ തരുമ്പോൾ ഞാൻ കൊച്ചരി
പ്പല്ലുകൾ കാട്ടിച്ചിരിച്ചത്
നല്ല ഓർമ്മയുണ്ട് ;
ഇല്ലിക്കാടിന്റെ അരികുപറ്റിയാണ് അമ്മ
അന്ന് നടന്നു പോയത്

2016 സെപ്റ്റംബർ 11, ഞായറാഴ്‌ച

പാലം



കെട്ടിയുണ്ടാക്കി നാം നമ്മിലേക്കൊരു
ഒറ്റത്തടിപ്പാലം
പാലങ്ങളും, നദികളും ഒരുപാടു കടന്ന
വർനാം
എങ്കിലും, മദ്ധ്യാഹ്നത്തിലാണ് നമുക്ക്
ഇങ്ങനെ ഒരു പാലം കെട്ടാൻ തോന്നിയത്
പുലരിയിലും, പാതിരാവിലുംപുത്തനുന്മേഷ
ത്തിലൂടെ
പലവുരു നാമാ പാലം കടന്നു
മരുക്കാറ്റിന്റെ വേവിൽ നിന്ന്
കുളിർക്കാറ്റിലെത്തിയ പോലെ
നിത്യവും വാക്കുകളുടെ വേഴ്ച്ചയിൽ
നാം മൂർച്ഛപ്പെട്ടു കിടന്നു
ഇന്ന് നാം ഇലകൊഴിഞ്ഞ ശിശിരശാഖികൾ
വാക്കുകളാണ് ആദ്യം കൊഴിഞ്ഞു തുട
ങ്ങിയത്
മൗനത്തിന്റെ വാത്മീകത്തിൽ
ഇന്ന് ഹൃദയ മർമ്മരങ്ങൾ മാത്രം
വികാരങ്ങളുടെ സമുദ്ര നയനങ്ങൾ
വിതുമ്പിക്കൊണ്ടിരിക്കുന്നു
പൂതലിച്ച ഒറ്റത്തടിപ്പാലമായി
നാ,മക്കരെയിക്കരെ
സായാഹ്നങ്ങൾ വിദൂരമല്ല!
ചുണ്ടുകൾ താഴിട്ടടയക്കുന്നതാണ് നല്ലത്
ഏത,ർത്ഥസാരങ്ങൾ തേടിയാണ്
ഇനിയും നാം പാലം പുതുക്കേണ്ടത്

ഓണം വരുമ്പോൾ




കോടക്കാറെല്ലാമൊഴിഞ്ഞു പോയി
കോടിയുടുത്തു വെൺമേഘമെത്തി
ചിന്നിച്ചിരിയാലെ ചിങ്ങമെത്തി
ചിത്രപദംഗങ്ങൾ കൂടെയെത്തി
ഒരു തുമ്പ വന്നെന്റെ കാതിൽ ചൊല്ലി
ഒരു തുമ്പി വന്നെന്റെ കാതിൽ മൂളി
വന്നു പോയ് വന്നു പോയ് ചിങ്ങമാസം
വന്നു പോയ് വന്നു പോയ് ഓണനാള്
അല്ലിയും, മല്ലിയും കാത്തു നിന്നു
മുല്ലമലർ പല്ലുകാട്ടി നിന്നു
പിച്ചിയും, തെച്ചിയും, ചിറ്റാടയും
ചെമ്പകപ്പൂവും കുശലം ചൊല്ലി
മുക്കുറ്റി മഞ്ഞയുടുപ്പണിഞ്ഞു
കാക്കപ്പു കണ്ണെഴുതാനിരുന്നു
കിലുകിലെ കാശിതുമ്പചിരിച്ചു
നീൾമിഴി ശംഖുപുഷ്പമുണർന്നു
പൊന്നിൻ കതിർക്കുല താളമിട്ടു
പച്ചപ്പനന്തത്ത പാട്ടു പാടി
വന്നു പോയ് വന്നു പോയ് ചിങ്ങമാസം
വന്നു പോയ് വന്നു പോയ് ഓണനാള്

2016 സെപ്റ്റംബർ 8, വ്യാഴാഴ്‌ച

അഴലുകൾ പൂക്കുമ്പോൾ



അതിരില്ലാ ദുഃഖമെരിതീക്കനലായി
നെഞ്ചിടത്തിൽ നീറി നീറി നിൽക്കേ
അഴലുകൾ പൂക്കുമപൂർവ്വ രാഗങ്ങളെൻ
അന്തരംഗത്തിൽ മുഴങ്ങിടുന്നു
പുറമേയ്ക്ക് പുഞ്ചിരി പൂരമെന്നാകിലും
ഉള്ളം ഉഴുതുമറിച്ചിടുന്നു
നാം നട്ട ചെമ്പകം നാം തന്നെ വെട്ടുന്നു
സുഗന്ധമെല്ലാം പോയ് മറഞ്ഞിടുന്നു
നേരുതിരിയുവാൻ നാം മുറിവുണ്ടാക്കി
മുറിവിൽ നാം കുത്തിയതെന്തിനാവോ ?!
നിന്നഴൽ കണ്ടു ഞാൻ ഘോഷിച്ചിരുന്നില്ല
അരുതാതതൊന്നുമേ ചെയ്തതില്ല
കപടവേദാന്തങ്ങൾ ചൊല്ലിയിരുന്നില്ല
ചപല മോഹങ്ങളും ചൊല്ലിയില്ല
ചൊല്ലിയതൊക്കെയും ജീവപ്രപഞ്ചത്തിൽ
അനുഭവമായുള്ള സത്യമല്ലോ
പ്രണയിച്ചു പോയെന്ന കുറ്റത്തിനാലിന്ന്
പ്രീയങ്ങളൊക്കെ പിഴുതു മാറ്റേ
കാലമേ നീ തന്നെ രക്ഷയും, ശിക്ഷയും
സഹിക്കാൻ കഴിയില്ലയെന്നാകിലും

ശവം ദഹിപ്പിക്കുന്നവരോട്



എന്റെ ശവം ദഹിപ്പിക്കുന്നവരോട്:
നെഞ്ചിൻകൂട് അവസാനമേകത്തു
അക്ഷമ കാണിക്കരുത്
പച്ചമാവിന്റെ വിറകെടുത്ത് കുത്തിയ
മർത്തരുത്
പ്രണയം കൊത്തിവെച്ച ഒരു ഹൃദയമു
ണ്ടുള്ളിൽ
പ്രണയം കണക്കെ പതുക്കെ മാത്രമെ
കത്തിക്കയറു
കത്തിപ്പിടിച്ചാൽ പൊട്ടിത്തെറിക്കുന്നൊ -
രൊച്ച കേൾക്കാം
അപ്പോൾ എല്ലാം തീർന്നെന്ന് നിങ്ങൾക്ക്
സമാധാനിക്കാം
എന്നാൽ; അപ്പോഴാണ് അവളുടെ ഓരോ
അണുവിലും പ്രണയം ചേക്കേറുക
സിരകളിൽ ശോണ രക്താണുക്കളെപ്പോ
ലെപ്രവഹിക്കുക
നിങ്ങൾ പ്രണയിച്ചിട്ടുണ്ടെങ്കിൽ
പിണങ്ങിയിട്ടുണ്ടാകും
.അപ്പോൾ നിങ്ങൾക്കുണ്ടായിരുന്ന 'ഒരിതി' -
ല്ലെ
അതുപോലുള്ളഒരിതല്ല ഇത്.
അത് ഏതാനും മണിക്കൂർ, ഒന്നോ രണ്ടോ
ദിവസം
ഇത് ഒരു പതഞ്ഞൊഴുകലാണ്
തന്റെ അരികിൽ അവൾ വന്നെത്തും
വരേയുള്ള പ്രണയ പതയൽ
പ്രണയത്തോളം പൊള്ളൽ ഉണ്ടായിട്ടു
ണ്ടാവില്ല
ഇന്നുവരെ ഒരു ലാവാപ്രവാഹത്തിനും

2016 സെപ്റ്റംബർ 7, ബുധനാഴ്‌ച

മിസ് കോൾ



നിങ്ങൾഒരു മിസ് കോൾ ചെയ്യൂ
ഞങ്ങളുടെ,യേറ്റവും പുതിയ
ഓഫർ
നിങ്ങളെ തേടിയെത്തും
പരസ്യം നിങ്ങൾ കേട്ടിട്ടില്ലേ?
അങ്ങനെ മിസ് കോൾ ചെയ്തു,
ചെയ്താണ്
അവൾ മിസ്സായത്!
മിസ്കോളടിച്ചാൽ മിസ്സാകുന്നത്
ഗേളാണെന്ന് അന്നാണെനിക്ക് മന
സ്സിലായത്.
എന്നിട്ടും, നിർത്തിയിട്ടുണ്ടോ
നിങ്ങളാരെങ്കിലും മിസ്സടി?
മനസ്സില്ല, മനസ്സില്ലാ,യെന്ന് ആദ്യ
മൊക്കെ പറഞ്ഞിട്ടുണ്ടാകും
എന്നാലും ഓഫറിന്റെ, യേർപ്പാ
ടാകുമ്പോൾ
ആരാണടിച്ചു പോകാത്തത്
അങ്ങനെ മിസ്സായവരുടെ കൂട്ട ത്തിൽ
ഞാനെന്നെ തിരയുകയാണി
പ്പോൾ!