malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 ജനുവരി 1, ഞായറാഴ്‌ച

മഴ



മീനക്കാറ്റ് തല്ലിക്കൊഴിച്ച
മാമ്പഴം പോലെ,യവൾ കിടന്നു
സന്ധ്യയുടെ,യിളം തെന്നൽ നഗ്ന-
മേനിയിൽ
ആയിരം വിരലാൽ തലോടിയപ്പോൾ
തുടുത്ത ഓർമ്മകളെ മേയാൻ വീട്ട്
അവൾ വയലിലേക്കിറങ്ങി
ദാഹം കൊണ്ടുവരണ്ട മണ്ണിന്റെ ചുണ്ടുകൾ
വിണ്ടിരിക്കുന്നു
കാമാർത്തയായ പെണ്ണിനെപ്പോലെ മണ്ണ്
മലർന്നു കിടക്കുന്നു
ആർത്തലച്ചു പെയ്യുന്ന പ്രീയനായ് കാത്തി
രിക്കുന്നു
മഴ മണ്ണിന്റെ പ്രീയൻ.
അവന്റെ രേതസ്സിനായ് അവളുടെ ഗർഭ
പാത്രം തുടിക്കുന്നു
ആയിരം പച്ചപ്പുകളെ പെറ്റുവളർത്താൻ
ആർത്തയായിരിക്കുന്നു
വരണ്ട വയലിൻ ദാഹം പോലെ
അവളിൽ പ്രതീക്ഷയേറുന്നു
നരച്ച ആകാശത്തെ ആർത്തിയോടെ
നോക്കുന്നു
പോക്കുവെയിൽ മുത്തമിടുന്ന കവിൾ തഴുകി,യവളോർത്തു
മഴയെത്ര സുന്ദരം
എല്ലാ അഴുക്കുകളേയും ഒഴുക്കി കളയുന്നു
മഴ
കതിന വെടിയുടെ,യൊറ്റ വെളിച്ചത്തിൽ
മിഴിയിൽ നോക്കുന്ന മഴ
പതുക്കെ വരുന്ന മഴ പിന്നെ വേഗം വേഗം
നടക്കുന്നു
ഞാൻ മുഴുവനും നിന്റെ താണല്ലോയെന്ന്
അവളെ കെട്ടിപ്പിടിക്കുന്നു

ദൂരം




സ്മൃതിയുടെ ക്ഷീരപഥത്തിൽ
മാന്ത്രിക കണ്ണാടിയിലെന്ന പോലെ
നിന്നെക്കാണുന്നു
മനസ്സിലെ വെള്ളിമേഘങ്ങൾ
കാർമുകിലിനെതുരത്തുന്നു
തേങ്ങലെന്ന രാഗത്തിൽ
വേദനയുടെ ഗാനമുതിർക്കുന്നു
ഹൃദയമാമോടക്കുഴൽ.
വീഞ്ഞും,പൂക്കളുമില്ലാത്തയീരാത്രിയിൽ
നിലാവ് കവിയെ നോക്കിച്ചിരിക്കുന്നു
പ്രണയത്തിന്റെരജതശുഭ്രമായ
രശ്മികളിൽ
വിഷാദം ചുവയ്ക്കുന്നു
നീയെന്റെ ഹൃദയം അപഹരിച്ചവൾ
ഞാൻ പറന്നു തളർന്ന പറവ
വെറും അംഗുലങ്ങളുടെ അകലമെങ്കിലും
നീയെത്ര ദൂരെയാണ്

പ്രണയ (വ) രഹസ്യം




കോറിയിട്ടിട്ടുണ്ട് ഞാൻ മനസ്സിന്റെ
ക്യാൻവാസിൽ നിന്റെ സുന്ദര ചിത്രം.
സ്വപ്നം കാണുന്ന കണ്ണുകളും, തിളങ്ങുന്ന
കവിളുകളുമാണ് ഞാനാദ്യം വരച്ചത്
അന്നെന്ന പോലെ ചൂളിനിൽപ്പുണ്ട്
നീയിന്നുമെന്നുള്ളിൽ
ചിത്രകഥയിലെ നായിക പോലെ.
ജന്മാന്തരങ്ങളിൽ തേടിയെത്തിയവർ
നാം രണ്ടു പേർ
ഒരു ബാലികയുടെ ഉത്സാഹചേഷ്ട്ടകൾ
കാട്ടുന്നുണ്ട് ഉള്ളിൽ നിന്നും നീ
മഞ്ഞിൽ വിരിഞ്ഞ റോസ പോലെ സുഗന്ധം പരത്തുമ്പോൾ
പ്രണയാർദ്രമാകുന്നുണ്ട് മനസ്സ്
നീയെന്നിൽ സ്നേഹത്തിന്റെ ചെടി വളർത്തി
ആനന്ദത്തിന്റെ സൂനം വിടർത്തി
പ്രണയത്തിന്റെ പ്രണവ മന്ത്രം നമുക്ക്
ഉരുക്കഴിച്ചു കൊണ്ടേയിരിക്കാം
വെണ്ണക്കല്ലിൽ പതിച്ച പവിഴമുത്തിന്റെ
നിനാദം പോലെ
നിന്റെ ശബ്ദവീചികൾ എന്നിൽ പ്രകാശം
പരത്തട്ടെ

എങ്ങനെ മറക്കും ഗ്രാമം




എങ്ങനെ മറക്കും ഗ്രാമത്തെ
കളി പറഞ്ഞു ചിരിച്ചോടുന്ന കൈ -
ത്തോടുകളെ
പ്രണയത്തെ ഊട്ടിയുറപ്പിക്കുന്ന
ഊടുവഴികളെ
ഹരിതവിരിപ്പിട്ട നെൽപ്പാടങ്ങളെ
രാഗം തുളുമ്പിനിൽക്കുന്ന കരിങ്കൽ
ശില്പങ്ങളെ
പൗരാണികക്ഷേത്രങ്ങളെ
എങ്ങനെ മറക്കും ഗ്രാമങ്ങളെ.
അമ്പലക്കുളങ്ങളെ, ആമ്പൽ പൂക്കളെ,
പൂവുകൾ ഉതിർന്നു വീഴുന്ന നടപ്പാതകളെ
കണ്ണുപൊത്തി ഉറക്കമുണർത്തുന്ന പുല_
രികളെ
ഉത്സവങ്ങളെ, തോർത്തുമുണ്ടിൽ കോരി -
യെടുത്ത പരൽ മീനുകളെ എങ്ങനെ
മറക്കും.
ചിരിച്ചു കളിക്കുമ്പോൾ കല്ലുപെൻസിൽ
കുളത്തിൽ പതിക്കുമ്പോഴുണ്ടാകുന്ന
ജലവീചികൾ പോലെ വിടരുന്ന കുട്ടിക
ളുടെ നുണക്കുഴികളെ
നാട്ടിലെ മൊട്ടക്കുന്നുകളെ, ഹൃദയ ഭിത്തി
യിൽ
ഊർന്നു പതിക്കുന്ന കവിതകളെ

സെൽഫോൺ കഴുകൻ




രതിയുടെ വന്യതയിലേക്ക്
ഒരു വിരൽത്തുമ്പ് ദൂരം
സെൽഫോണിലെ കാമത്തിന്റെ
കൊടുങ്കാട്ടിൽ
കരിനാഗങ്ങളുടെ സീൽക്കാരങ്ങൾ
അടച്ചിട്ട മുറിയിൽ ഏകാന്തതയുടെ
ഉപഭൂഖണ്ഡത്തിൽ
കൗമാരത്തിന്റെ കണ്ണും കാതും
കൊടുംവനത്തിലെ ശൈത്യങ്ങളെ,
തീക്ഷണ ഗ്രീഷ്മ ങ്ങളെ തിരയുന്നു.
ചാറ്റിങ്ങിന്റെ ചാന്ദ്ര വെളിച്ചത്തിൽ
പുറപ്പെട്ടു പോകലിന് ആക്കം കൂടുന്നു
പൂജാമുറി വിട്ട് ഭൂതാവേശരെപ്പോലെ
മധ്യവയസ്ക്കരും അസ്വസ്ഥരാകുന്നു
അജ്ഞാത ലോകത്ത് നിന്ന്
രതിസുഖമേകാൻ ഭൂമിയിലിറങ്ങിയ
ഗഗനചാരികളെപ്പോലെ
പുംകഴുകൻമാർവട്ടം ചുറ്റിക്കൊണ്ടിരി ക്കുന്നു
ഏറ്റവും പുതിയ ടെക്നോളജിയെ
പുഴുക്കുത്തുകളേൽപ്പിച്ചു കൊണ്ട്
ഞരമ്പുരോഗികൾ പെണ്ണിനെ പിച്ചിച്ചീ
ന്തിക്കൊണ്ടേ യിരിക്കുന്നു

കണ്ടുമുട്ടുന്നവർ.....!




പുലരിയുണരുമ്പോൾ
കവലപ്പീടികയിലെ കടുപ്പത്തിലുള്ള
ഒരു കാലിച്ചായ മോന്തിക്കുടിക്കണം
മൂടൽമഞ്ഞിൻ മുലക്കച്ചകെട്ടിയ
കുന്നുകളെ നോക്കിയിരിക്കണം
മമ്മദ്ക്കാന്റെ ചുരുട്ട് വലിച്ച്
പത്രത്തിന്റെ പരന്ന വായന കേൾക്കണം
സെൻസർ ചെയ്യപ്പെടാത്ത നാട്ടുവർത്ത
മാനത്തിന്റെ
അച്ചു നിരത്തലുകൾ കേൾക്കണം
ഊടുവഴികളിലൂടെ, ആരുടേയും അടുക്കള
പ്പുറത്തുകൂടെ, നടുമുറ്റത്തൂടെ, കൊള്ളുകയറി, മുള്ളുവേലി കടന്നു നടക്കണം
തട്ടമുട്ടി വരുന്ന കന്നുകൂട്ടവുമായി
മിണ്ടാപ്രാണികളുമായി വാതോരാതെ
സംസാരിക്കണം.
നഷ്ട്ടപ്പെട്ടു പോയിരിക്കുന്നു എനിക്കെന്റെ
ഗ്രാമം
കണ്ടുമുട്ടുന്നവർ ദയവായി വിവരമറിയി ക്കണേ
നഗരങ്ങളുടെ പീഡനമേറ്റ് ഓടിപ്പോയതാണ്,
യെന്നൊരു സംസാരമുണ്ട്
മതം മാറി മറ്റുള്ളവരുടെ കൂടെ കൂടിയതാ
ണെന്നും

പ്രണയ ശീലുകൾ




തന്നിഷ്ട്ടം പോലെയെഴുതാനും
മായ്ക്കാനും കഴിയുന്ന സ്ലേറ്റാണ്
മനസ്സെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
എല്ലാം മായ്ക്കുന്ന കാലത്തിനു പോലും
കഴിയില്ല മനസ്സിൽ കുറിച്ചിട്ട ചിലത് മായിക്കാൻ.
പ്രത്യേകിച്ചും അത് പ്രണയമാകുമ്പോൾ!
പ്രണയ പദങ്ങളുടെ നാനാർത്ഥങ്ങളെക്കു
റിച്ച്നമുക്കെന്തറിയാം!!
പ്രണയം വികാരജന്യമെന്നോ? വിവേകരാ
ഹിത്യമെന്നോ?
പ്രണയത്തിന്റെ തൂവാല തുന്നി തീർത്തവരാ
യാരുണ്ട്?
ശോണിമയാർന്ന തിലകമാണ് പ്രണയം.
എന്നിട്ടും; അകലാനൊരു കാരണമുണ്ടാക്കി
അകലാൻ വയ്യാത്ത സ്നേഹത്തിന്റെ
നിശ്ചല തടാകത്തിലേക്ക്
മഞ്ഞുമലയsർത്തിയിട്ട് നീ പോയില്ലെ?
സ്‌നേഹത്തിന്റെ ജ്വാലകൾ ജ്യോത്സനാ
പ്രവാഹമാണ്.
നിന്റെ പ്രണയത്തിന്റെ ശീലുകൾ യിന്നും
എന്നിലുണ്ട്.