malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 മാർച്ച് 12, ഞായറാഴ്‌ച

മനുഷ്യമൃഗം



അഗ്നിയിലകപ്പെട്ട പാത്രം പോലെ
വ്യഥയുടെ അഗ്നിയിൽ ഞാൻ തിളയ്ക്കുന്നു
മണൽത്തരി പോലെ പൊരിയുന്നു.
നിന്റെ കരകൗശലത്തെ ചൊല്ലി
നീ സന്തോഷിക്കുന്നു
ഉദിതശരീരത്തിന്റെ ഊറ്റം
അവളിൽ തീർക്കുന്നു
നീ ബലിയുടെ ഉത്സവം നടത്തുന്നവൻ
അവൾ ഇര
നിന്നിലെ കാമാന്ധതയുടെ കാളക്കൂറ്റൻ
ബലിയെക്കുറിച്ചുമാത്രം ചിന്തിക്കുന്നു
പുതുരക്തത്തിന് ദാഹിക്കുന്നു
നിനക്ക് അവൾ ബലിമൃഗമായ പശു.
സ്ത്രീ, ജനനി
ജീവന്റെ പഞ്ചാമൃതം നിന്റെ ചോരി
വായിലേക്ക്
ആദ്യമായിറ്റിച്ചു തന്നവൾ
ജീവന്റെ ജലത്തിൽനിന്ന്
നിന്നെ ലില്ലിപ്പൂവായു,യർത്തിയവൾ.
നീ മനുഷ്യനായു,യിർകൊണ്ടു
മൃഗമായ് ജീവിക്കുന്നു
അധമനായ മനുഷ്യാ....!
വഴിയിലുടനീളം അടർന്നുവീണ
എന്റെ കണ്ണിലെ രക്ത തുള്ളികൾക്ക്
നീ മറ്റെന്തെങ്കിലും അർത്ഥംകണ്ടെ
ത്തുമോ ?!

2017 മാർച്ച് 5, ഞായറാഴ്‌ച

ജീവിത വഴി



എത്ര,യകലെ,യെങ്കിലും
അരികിലെന്ന പോലെ
ഇരുമെയ്യെങ്കിലും ഒരുമനമായ
കാലമുണ്ടായിരുന്നു
ഇന്ന്, അളന്നു മുറിച്ചഒരകലം
സൂക്ഷിക്കുന്നു
കണ്ടുമടുത്ത ചിത്രംപോലെ -
യവഗണിക്കുന്നു
വീണുകിട്ടുന്ന സായാഹ്നങ്ങൾ മടു-
ക്കുന്നു
കാല്പനികതയുടെ വൃക്ഷംപാടേയില- കൊഴിഞ്ഞിരിക്കുന്നു
വിരസതഘനം തൂങ്ങുന്നു
അടുത്തിരിക്കുമ്പോഴെല്ലാം
പേപ്പറിലെയേതോ അക്ഷരങ്ങളിൽ
മറഞ്ഞിരിക്കുന്നു
എല്ലാ വിവാഹവും അവസാനമെത്തുന്ന
മണൽപ്പരപ്പാണോയിത്?!
ചുണ്ടിലെ ചായവും, സുഗന്ധത്തിന്റെ
തീക്ഷണതയുമല്ല ജീവിതമെന്ന്
കാലംകാട്ടിത്തരുന്നു
എങ്കിലം, കാണാതിരിക്കുമ്പോൾ
എത്രമേൽഗാഢമാണ് പ്രണയമെന്നറിയുന്നു

പ്രണയപ്പുഴ




പുഴചാലുകളായി,യിണചേർന്ന്
കുണുങ്ങിച്ചിരിക്കുന്നു
ഉപ്പുകാറ്റുകൾ ചുറ്റിത്തിരിയുന്നു
ഇഷ്ട്ടപ്പെട്ട് ഇണങ്ങിവന്നതിനെ
ഓളപ്പാളികളുണർത്തുന്നു
വികാരങ്ങൾ കൽക്കെട്ടുകളിൽ
ദ്രുതതാളത്തിൽ ചിതറിയുടയുന്നു
ഇക്കിളിച്ചും, തൊട്ടുതഴുകിയും
മാറത്തുചാഞ്ഞ് പ്രേമപാരവശ്യ
മുയർത്തുന്നു
ആദ്യസമാഗമമെന്നപോലെ
കോരിത്തരിക്കുന്നു
ഇംഗിതങ്ങളുടെ താമരയിതളുകൾ
ആലിംഗനങ്ങളിലമരുന്നു
അങ്ങകലെ കാമാർത്തിപൂണ്ടകടൽ
കരങ്ങൾ വിടർത്തി
ഞരക്കങ്ങളും,മൂളക്കങ്ങളുമുതിർക്കുന്നു
സന്ധ്യയുടെ തങ്കപ്പുളപ്പിൽ
കവിൾത്തടംമിനുക്കി വശ്യമായ്ചിരിക്കുന്നു

മഴനിലാവ്



മഴനിലാവുണ്ട് കാത്തിരിക്കുന്നു
മദാലസമനോഹരിയായി പടിഞ്ഞാറ്
മായാത്തചിരിയായുധം ചുണ്ടത്തുണ്ട്
മൂക്കുത്തിയുടെമിന്നലാട്ടം തെളിയുന്നുണ്ട്
താളപ്പെടുന്നുണ്ട്അവയവ മുഴുപ്പുകൾ
ആശയൊടുങ്ങാത്ത കണ്ണുകൾക്ക് കീഴെ
കരിവാളിപ്പ്
മഞ്ഞിന്റെ നനഞ്ഞമുണ്ടാൽ
മുഴച്ചുന്തിയമാറ് മറച്ചിട്ടുണ്ട്
മിനുപ്പേറിതിളങ്ങുന്നുണ്ട് ഉടൽവടിവുകൾ
നിശ്ശബ്ദതകൾ നീരാട്ടിനിറങ്ങുമ്പോൾ
രാമുല്ലകൾസുഗന്ധം പരത്തുമ്പോൾ
കേൾക്കാംചുംബനത്തിന്റെനെടു- വീർപ്പുകൾ
മൈഥുനത്തിന്റെ സുഖലാസ്യങ്ങൾ

ഒരു സ്ത്രീയും പറയാത്തത്




കൊളുത്തുപൊട്ടിയ ജനാലപോലെ
എത്രഅടച്ചാലും തുറന്നുവരുന്ന -
ഓർമ്മകൾ
പലപ്പോഴുംപറന്നുവന്ന് ആക്രമിക്കുന്ന
കാക്കക്കൂട്ടങ്ങളാകുന്നു
പീഡിപ്പിക്കപ്പെട്ടഎഴുപത്കാരിക്കും, -
ഏഴുകാരിക്കുമിടയിലൂടെ
അവളുടെ ദിനങ്ങൾ .
ഓരോപുരുഷനിലും അവസരംപാർത്തി -
രിക്കുന്ന ഒരുകഴുകനുണ്ടോ?!
ഓരോവാഹനത്തിലും, നിരത്തിലും
ഏതോഒരുമകളുടെ നിസ്സഹായമായ
ഒരുനോട്ടമുണ്ടോ?
കണ്ടിട്ടുണ്ടോനിങ്ങൾ:
കരടുപോയികലങ്ങിയതെന്ന്മറയ്ക്കുന്ന -
കണ്ണ്
കവിളിലേക്കിറ്റുവീഴുന്ന ഒരുതുള്ളികണ്ണീർ
അങ്ങുമിങ്ങുംപടർന്ന മഷിക്കറുപ്പ്
വിതുമ്പലിനെ അമർത്തിവെയ്ക്കുന്ന -
ചുണ്ടുകൾ
ഓരോസ്ത്രീയിലുമുണ്ട് ഒരുസ്ത്രീയും
പറയാത്തഒന്ന്
എല്ലായിപ്പോഴും അനുഭവിക്കുന്ന
പറയാതെവിട്ടുകളയുന്ന സത്യമായഒന്ന്

തെരുവ് വിയർത്തു നിൽക്കുമ്പോൾ




വിയർത്തു നിൽക്കുന്ന തെരുവിൽ
വിങ്ങിപ്പൊട്ടി നിൽക്കുന്നൊരു കുഞ്ഞ്
വെയിലിനെകുടിച്ച് വിളർത്തുവിളറിയ
നരച്ചക്യാൻവാസിലെ മുഷിഞ്ഞചിത്രം -
പോലൊരുകുഞ്ഞ്
പള്ളയിൽതാളമിട്ട് പാട്ടിനെവരയ്ക്കുക
യാണവൾ
പശിയൊന്നുമാറ്റുവാൻ പിഞ്ചിയകുപ്പായ
ത്തിലെ
ജീവിതത്തെതുന്നുകയാണവൾ
കാണികളറെയുണ്ട് കാണാൻ
നാണയത്തുട്ടിനായ്വിരിച്ച വിരിയിൽ
കാണിക്കയായത് കത്തിക്കരിയുന്ന
വിശപ്പ്മാത്രം
കാറിലിരുന്നൊരുകൊച്ചമ്മ,യൂട്ടുന്നുണ്ട്
ശ്വാനനെ
ലിപ്സ്റ്റിക്കിട്ട്ചുവപ്പിച്ച ശ്രുതിചേർക്കുന്ന
ചുണ്ടുകൾ
പകർത്തുന്നുണ്ട് മൊബൈൽ ക്യാമറയിൽ
ലൈവായൊരുജീവിതം
കുമിഞ്ഞുകൂടുന്നുണ്ട് ലൈക്കും,കമൻറും
വാഴ്ത്തുന്നുണ്ട്വാനോളം.
കൺമുന്നിൽതന്നെയെങ്കിലും കാണുന്നില്ല നാംകുരുന്നു ജീവിതം
കരുണയില്ലാകാലത്തെ നോക്കിയാബാല്യം
തെരുവുപോൽ വിയർത്തുനിൽക്കുന്നു

സ്നേഹവീട്



മകൻ അച്ഛനോട് പറഞ്ഞു:
മരങ്ങളെല്ലാം മുറിക്കണം
വലിയ മതിൽ കെട്ടി
മാളിക പണിയണം
ഓരോരാൾക്കും ഓരോ -
മുറിവേണം
ഒന്നിനും വെളിയിലേക്കിറങ്ങരുത്
ഒരു കുറവുമുണ്ടാകരുത്.
അച്ഛൻ, മനസ്സിലൊരു മരംനട്ടു
മതിലുകളെല്ലാം പൊളിച്ചുനീക്കി
ഒരു കുഞ്ഞു വീടുപണിതു
ചാണകത്തറയിൽ പാവിരിച്ച്
അച്ഛനു,മമ്മയും, കുഞ്ഞുങ്ങളും
ചേർന്നുറങ്ങുന്ന ഒരു കുഞ്ഞു
സ്നേഹവീട്