malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 മാർച്ച് 28, ചൊവ്വാഴ്ച

പ്രണയത്തിന്റെ മീവൽപക്ഷികൾ




ചായക്കൂട്ടുകൾ തട്ടി മറഞ്ഞതുപോലെ
വർണ്ണങ്ങൾ നിറഞ്ഞ മനസ്സ്
വാൻഗോഗിന്റെ മഞ്ഞ പോലെ പ്രണയാ
തുരം
ചില്ലുജാലകത്തിനപ്പുറം
മീവൽ പക്ഷികൾ ചിറകടിക്കുന്നു
മനസ്സിലൊരു ഭൂപടം നിവർന്നു വരുന്നു
വൻകരകളും, സമുദ്രങ്ങളും, കടലിടുക്കു
കളും,മഞ്ഞുപർവ്വതങ്ങളും,മരുഭൂമികളും
നിന്റെ കണ്ണുകളിൽ പ്രണയത്തിന്റെ
പതിനാലു ലോകങ്ങൾ
എന്റെ വിരലുകൾ നിന്റെ ഭൂപടത്തിലേക്ക്
നീളുന്നു
പ്രണയത്തിന്റെ അലകടലിൽ
നാവികനും, കപ്പലുമായ് നാമിരുവരും
ഇപ്പോൾ മറ്റൊന്നുമോർക്കുന്നില്ല
മേഘരഹിതമായ നീലാകാശത്തിൽ
മീവൽ പക്ഷികളായ് നാമിരുവരും

2017 മാർച്ച് 23, വ്യാഴാഴ്‌ച

അമ്മയുടെ മരണം



ജാലകത്തിനപ്പുറം
ചിതകത്തിയമരുന്നു
വായുവിനിപ്പോഴും ചന്ദനത്തിരിയുടേയും
വെന്തതേങ്ങയുടേയുംഗന്ധം
തേങ്ങിത്തളർന്ന കുഞ്ഞിനെപ്പോലെ
വീട് മൂകമായിരിക്കുന്നു
അമ്മപോയി, ചേച്ചിയുടെ കവിളിലൂടെ
രണ്ടു തോടുകൾ ചാലുകീറി
" എവിടേക്ക് ''?_ എന്ന ചോദ്യത്തിനെ
നെഞ്ചോട് ചേർത്തമർത്തി ഒരു ഗദ്ഗദം
കരഞ്ഞു തളർന്ന കണ്ണുകൾ
ഉറക്കമില്ലാത്തരാത്രിയിൽ അമ്മയെ
ത്തേടി
കുഞ്ഞുകൈകൾ അമ്മയെപരതി
മുറിയിൽ മുലപ്പാലിന്റെ മണം
മാറോട് ചേർത്തമർത്തുന്ന സുരക്ഷി
തത്വത്തിന്റെമൃദുത്വമാർന്നകൈ
തീയാളുന്ന ഉടലുമായി ഉരുകിത്തീരുന്ന
അമ്മഅരികിലേക്കു വരുന്നു
ഉറക്കത്തിലുറക്കെകരഞ്ഞ്
ഞെട്ടിയുണർന്നപ്പോൾ
അമ്മയെവിടെ?!
ജാലകപ്പുറത്ത്ഒരുകനൽ അനലുന്ന പോലെ

അമ്മനട്ടനാരകം




കുശലം ചൊല്ലുന്നപോൽ
കുറുകുന്നുഒരുകാക്ക നാരകച്ചില്ലയിൽ
അമ്മനട്ട നാരകത്തിൽ പുഞ്ചിരി പോ-
ലൊരുപൂവ് വിരിഞ്ഞുനിൽക്കുന്നു
അമ്മയുടെ ഓർമ്മയാണ് നാരകം
അമ്മ കുഞ്ഞിനെ കൈയ്യുയർത്തി
വിളിക്കുന്നപോലെ
ചില്ലയുയർത്തി വിളിക്കുന്നു നാരകം
അമ്മ ചുമലിൽ മുഖമമർത്തിച്ചിരിക്കുന്നു
പടിഞ്ഞാറ്റയിൽ നിലവിളക്കായ് ജ്വലിക്കുന്നു
വെള്ള വസ്ത്രമണിഞ്ഞഅമ്മ
ഓർമ്മയുടെ നാരകപ്പൂവ് തന്ന്
ഏതു വഴിക്കാണ് പോയത്?!
നാരകച്ചില്ലകൾ കാറ്റിലുലയുന്നു
കണ്ണിൽ നിന്നൊരു കുടം തുളുമ്പുന്നു
ഓർമ്മയുടെ വാതിലിൽ ഒറ്റയ്ക്കാക്കി
അമ്മ പോയിരിക്കുന്നു.
ജലത്തിൽ നിന്നുംപിറന്ന ജീവൻ
ജലത്തിനുള്ളത് മൺകുടത്തിൽ മൂടിവെച്ച്
ഒന്നും മിണ്ടാതെ

2017 മാർച്ച് 21, ചൊവ്വാഴ്ച

വേരറ്റ വൃക്ഷം



ഗ്രാമത്തിന്റെ തുടിപ്പിൽ
തുടലൂരിയെറിയപ്പെട്ട
ഒരു ജീവിതമുണ്ടായിരുന്നു
യെനിക്ക്
പുലരിപോലെ തുടുത്തുനിന്ന
ഒരുയൗവ്വനകാലം
ഇന്ന്, ശിഖരങ്ങളൊടിഞ്ഞവൃക്ഷ
മാണുഞാൻ
ജന്മാന്ത്യത്തിന്റെ കൈപ്പുനീർകുടി
ക്കുന്നവൾ
കരിങ്കാറുകൾ കണ്ണിൽഇരമ്പിക്കയ
റുന്നു
വേനലിന്റെ ശമിക്കാത്തപുഴുക്കം
ഉള്ളിനെവേവിക്കുന്നു
ഇല്ലായ്മയുടെ മിഥുനസന്ധ്യയിലാ
ണുഞാൻ
ശവക്കച്ചപോലെ നനഞ്ഞുകിടക്കുന്നു
കവിൾത്തടം
കരിമ്പനതലപ്പുകൾ കരളിനുള്ളിലാടുന്നു
കാമംകുരുത്ത കണ്ണുകളും
ചോരതുളുമ്പുന്ന ചുണ്ടുകളും
തുള്ളിതുളുമ്പുന്ന മാറിടവുമായിരുന്നു
അവർക്ക് വേണ്ടത്
സ്നേഹംഅർത്ഥമില്ലാപദമായി
പാദങ്ങളാൽ ഞെരിഞ്ഞുടഞ്ഞു
ഇന്ന്, വേരറ്റുനിൽക്കുന്ന ശിഖരമൊടിഞ്ഞ
വൃക്ഷംഞാൻ

2017 മാർച്ച് 18, ശനിയാഴ്‌ച

പഴയവീട്



പഴയകാലവീടുകളിന്ന് ജീവിക്കുന്നത്
വരികൾക്കിടയിലാണ്
പൊടിപിടിച്ച ഷെൽഫിനകത്തിരുന്ന്
ചെറുകാടും,എം ടിയും പറയുന്നത്
മരുമക്കത്തായത്തിന്റെ തമ്മിൽതല്ലാണ്
ഉള്ളകങ്ങളിലെ ഉഷ്ണക്കാറ്റാണ്
പഴയകാലവീടുകൾ ഒരുത്തരമാണ്
ഉത്തരങ്ങളേക്കാൾ ശക്തമായ ചോദ്യവുമാണ്.
പഴയകാലവീടൊരു വടവൃക്ഷമാണ്
വൃക്ഷക്കൊമ്പിൽ സന്ധ്യതുണിതോരാ-
നിട്ടാൽ
പെരുത്തുവരുംപേടിച്ചെത്തം
മെല്ലെമെല്ലെ വൃക്ഷക്കൊമ്പിൽ
ഇരുട്ട്ചിറകടിക്കും
പെരുകിവരുന്നയിരുട്ടിൽ
സന്ധ്യമറന്നിട്ട വെളിച്ചത്തിൽ
യക്ഷിക്കൊട്ടാരംപോലെ നിഴൽ -
വിരിച്ചുനിൽക്കുംവീട്

എന്നിട്ടും നീ...!



രൂപങ്ങൾകൂടിക്കുഴയുന്ന കാഴ്ച്ചനഷ്ട്ട -
പ്പെട്ടമനസ്സ്
വാക്കുകൾപിച്ചിച്ചീന്തിയിട്ട മുറ്റമായിരി ക്കുന്നു
എന്റെമുറിവുകളിൽ മുളക് തേയ്ക്കാൻ
തള്ളിക്കയറുന്നു കണ്ണുകളിലേക്ക്സന്ധ്യ
അക്കങ്ങളുടെസങ്കലനപട്ടിക എവിടെ -
യാണ്പിഴച്ചത്?!
ഉറക്കംമാറിയിരുന്ന് വിരൽഞൊട്ടപൊട്ടി ക്കുന്നു
ഉമ്മറക്കോലായിൽ പ്രായംതളർന്നിരിക്കു
മ്പോഴും
വിഭ്രമാത്മകശബ്ദവും കണ്ണുകളിലെ
തീക്ഷണതയും,യിന്നുമോർത്തുപോകുന്നു
എന്നിട്ടുംകണ്ടെത്തുവാൻ കഴിഞ്ഞില്ലല്ലോ
യെനിക്ക്
നിന്റെകണ്ണിലൊളിപ്പിച്ച രഹസ്യദ്വീപ്
എനിക്ക്കുഞ്ഞുമോഹങ്ങളേ ഉണ്ടായിരു
ന്നുള്ളു
എന്റെസങ്കടങ്ങളെ,യറിയാൻ
ചിരിയിൽ ചരൽകല്ലെറിഞ്ഞ്
ചിറ്റോളമുണ്ടാക്കാൻ അരികിലെന്നുംനീ
സർപ്പഗന്ധം പൂക്കുന്ന നിന്റെ
നിമ്ന്നോന്നതങ്ങളായിരുന്നില്ലല്ലോ ഞാനാ
ഗ്രഹിച്ചത്
നിരയൊത്തനീണ്ടമുടി, പാദസരത്തിന്റെ
മൃദുസ്വനം, കുണുങ്ങിച്ചിരിക്കുന്നകുപ്പി
വളകൾ
അമ്പരപ്പിന്റെ കിതപ്പോടെയിന്നും നിന്നെ -
യറിയാൻ പാടുപെടുന്നുഞാൻ
മഞ്ഞുവീണ കരചരണങ്ങളിൽ
കണ്ണീർചൂടേറ്റ് ഒരുമഴച്ചാൽ രൂപപ്പെടുന്നു
കാറ്റിന്റെവിതുമ്പലായ്, കർക്കടകഘോഷ
മായ്
നീപെയ്തപ്പോഴൊക്കെ
ഒരുവൃശ്ചികകാറ്റായ്ഞാൻ തഴുകിയിരു
ന്നില്ലെ
എന്നിട്ടും നീ ....!

ജീവിതത്തെ വായിച്ചെടുക്കുമ്പോൾ




ജീവിതത്തെ എങ്ങനെവായിച്ചെടുക്കും.
കനവുകൾനിറഞ്ഞ കുട്ടിക്കാലമോർ
ക്കാൻനിങ്ങൾക്ക് മനസ്സുണ്ടോ?
ഒരുബിന്ദുവിൽതുടങ്ങി ആബിന്ദുവിൽ തന്നെതിരിച്ചെത്തുന്ന
വൃത്തത്തിന്റെ ആവർത്തനമാണ് ജീവിതം.
ഇത്ര ജീവിച്ചിട്ടും ജീവിതത്തെക്കുറിച്ച്
എന്തു പഠിച്ചു ?!
ആർത്തിപിടിച്ച കണ്ണുകളുടെ തടവറയിലാ
ണു നിങ്ങൾ !!
ഉള്ളവരുംഇല്ലാത്തവരും ഒരേദു:ഖിതർ
രണ്ടുകൂട്ടരും ഒരുപിടികടുകാണ്തിരയു
ന്നത്