malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 ജൂൺ 6, ചൊവ്വാഴ്ച

മുക്തഛന്ദസ്സ്




ഹൃദയത്തിന്റെ
രണ്ടുവരിക്കോപ്പിയിൽ
എത്രയെഴുതിയിട്ടും
കൈപ്പട നന്നാവാത്ത
ഒരു പ്രണയം
വെളിയിലേക്കിറങ്ങിനടന്നു.
നാണത്തിന്റെ വെയിൽ
വിതറിയ
വെള്ളിനാണയംപോലെ
ചിരിക്കുന്നവളെതേടി
സ്നേഹത്തിന്റെ പച്ച -
ത്തണ്ടിൽ
ഒറ്റപ്പൂവായ് വിരിഞ്ഞു -
നിൽക്കുന്നവളെതേടി.
ഇലകളും, ശാഖകളുമില്ലാത്ത
ഒറ്റപ്പൂവാണ് പ്രണയം.
ഇന്ന്, ഹൃദയത്തിന്റെ
രണ്ടുവരിക്കോപ്പിയിൽ
കൈപിടിച്ചെഴുതിക്കുന്നു
അവൾപ്രണയം
മുക്തഛന്ദസ്സിൽ ഒരു
കവിത വിരിയുന്നു.

2017 ജൂൺ 4, ഞായറാഴ്‌ച

നീയാണെല്ലാം



ചില്ലകളെ തൊട്ടനക്കുന്ന
കുഞ്ഞുകാറ്റുപോലെ
നിന്റെഓർമ്മകൾ
എന്റെഹൃദയത്തെ
തൊട്ടനക്കുന്നു
കവിതയൂറുന്ന കണ്ണുകൾ
കവനംനടത്തുന്നു
കാർമേഘത്തുണ്ടുപോലെ
സങ്കടത്തിന്റെഒരു കരിമഷി
ത്തുണ്ട്
പടർന്നുകയറുമ്പോൾ
പെയ്യാൻവിതുമ്പിനിൽക്കു
മ്പോൾ
നിന്റെഓർമ്മകൾക്കല്ലാതെ
ആർക്കുംകഴിയില്ല
അടക്കിനിർത്താൻ
പെണ്ണെ ,നീയെനിക്കാരാണ് ?!
ഉള്ളകങ്ങളിൽ ഒളിഞ്ഞിരി
പ്പുണ്ട്നീയെന്നും
അതുകൊണ്ടായിരിക്കണം
വഴിപിഴയ്ക്കാതെ
പഴികേൾക്കാതെ
സങ്കടക്കടൽ മുറിച്ച്കടക്കാൻ
കഴിയുന്നത്
പെണ്ണേ,നീയെനിക്കെല്ലാമാണ്!

ഇഷ്ട്ടമെങ്കിൽ....!




കൂറ്റൻ കന്മതിലില്ല
കോൺക്രീറ്റ് നടപ്പാതയില്ല
മൊസൈക്കിട്ട മുറ്റമില്ല
കാട്ടുമരക്കാതൽകടഞ്ഞ
വാതിലുകളോ
വർണ്ണപെയിന്റു ചാർത്തിയ
ചുമരുകളോയില്ല
തെങ്ങിൻകഴുക്കോലിൽ
പുല്ലുകൊണ്ട് മേൽപ്പുര
മേഞ്ഞ
പുരാതന ചിത്രംപോലൊരു
കുഞ്ഞുവീട്
ചാണകംമെഴുകിയ അകത്ത
ളങ്ങൾ
മൗനത്തിൽമുഴുകിയ ഇരുളറകൾ
കാട്ടുമരങ്ങളുടെ നീലിമയിൽ
നിലാവുപൂത്തതുപോലെ
പെണ്ണേ, മുറ്റത്തെക്കൊളളിൽ
നിന്റെഗോപിക്കുറിപോലെ
ചാഞ്ഞുവളർന്നു കിടക്കുന്ന
ഒരുവെൺചെമ്പകമുണ്ട്
കുസൃതിമൂളുന്ന കുഞ്ഞുകാറ്റുണ്ട്
നിന്റെകവിൾത്തടംപോലെ
ചുവന്നുതുടുത്ത
ചെക്കിപ്പൂങ്കുലയുണ്ട്
ഓർമ്മപൂക്കുന്ന ഒരുപാട്കഥകളുണ്ട്
ചെമ്പകത്തിലെന്നും നിന്റെ
പുഞ്ചിരിപോലെ
സുഗന്ധംപരത്തുന്ന ഒരുപൂക്കുലയുണ്ട്
വാടാതെയെന്നും സ്നേഹം പൂത്തു
നിൽക്കുന്ന
ഒരുഹൃദയമുണ്ടെന്റെയുള്ളിലും
പെണ്ണേ, കൂടൊരുക്കാം നമുക്കീകിളി
ക്കൂട്ടിൽ
ഇഷ്ട്ടമാണെങ്കിൽ മാത്രം!

കണ്ണുകൾ




കണ്ണുകൾ വെറും
കാഴ്ച്ചക്കാരല്ല
മനസ്സിന്റെ കണ്ണാടിയാണ്
കണ്ണിൽനോക്കിയാലറിയാം
കള്ളനെ, കാമുകനെ,
രക്ഷകനെ, ശിക്ഷകനെ,
അനർഗ്ഗളവാചാലതയെ,
നിഗൂഢമൗനത്തെ.
കണ്ണുകളിൽകാണാം
കവിതയെ, കഥയെ,
കളിയെ, പ്രണയത്തെ,
നാനാഭാഷകളെ,
മൂന്ന്കാലങ്ങളെ.
കണ്ണുകൾ വെറും
കാഴ്ച്ചക്കാരല്ല.
ചരിത്രാതീതകാലത്തുനിന്ന്
തുടങ്ങി
ചരിത്രംസൃഷ്ട്ടിച്ച്
ചരിത്രത്തിലേക്ക് നീണ്ടു
നിൽക്കും
സൂക്ഷ്മമാപിനി


2017 ജൂൺ 2, വെള്ളിയാഴ്‌ച

ബന്ധം



രാവിലെ വീട്ടിൽനിന്നിറങ്ങിയ
ഞാനല്ല
രാത്രിയിൽ വീട്ടിൽതിരിച്ചെത്തുന്നത്
ഞാൻ നവീകരിച്ചെന്നുപറയണോ
അതോ; മരിച്ചെന്നോ?!
കുഞ്ഞുനാളിൽ കളിച്ചുനടന്നവർ,
സുഹൃത്തുക്കൾ ,പരിചയക്കാൻ,
ബന്ധുക്കൾ
ദിവസവുംപത്രത്താളിലെ ചരമ -
കോളത്തിൽ ചേക്കേറുന്നു
അല്ലെങ്കിൽ; പലവഴിയേ പറഞ്ഞ
റിയുന്നു
എന്നിട്ടും, എനിക്കൊന്നുംതോന്നു
ന്നില്ല
കാരണം, ഞാൻ മുന്നേമരിച്ചവനല്ലോ!
അത്യാഗ്രഹത്തിന്റെ ഒരുഭാണ്ഡമാണ്
മനുഷ്യൻ
ബന്ധമെന്ന ഒരുചങ്ങലക്കുരുക്കിൽ
തളയ്ക്കപ്പെടുമ്പോഴും
ഉള്ളിലെങ്ങോസ്വന്തമെന്നതിനപ്പുറം
 ബന്ധമൊട്ടുമില്ലാത്തവൻ

കാക്ക ജീവിതം



വാക്കുകളെ വരഞ്ഞിടുന്നു
വേലിയിലൊരുകാക്ക
വെളുത്തവറ്റാൽപെറുക്കി
യെടുക്കുന്നു
കറുത്ത ജീവിതത്തെ
ചീത്തയെന്നു നിങ്ങൾപാർത്തു
കളഞ്ഞതൊക്കെയും
ആർത്തരാമവർപാർത്തുവെച്ച്
കാലംകൂട്ടുന്നു
ആർത്തിപൂണ്ടനിങ്ങളധികാര
ദണ്ഡാലേ
ദണ്ഡിച്ചുദാസരാക്കിയെന്നും
രസിച്ചുവാഴുന്നു
ചീത്തകൊത്തിവലിച്ചിടുവാൻ
ചേറ്റു,കണ്ട,മവർക്ക്
ചോറുരുളതിന്നബാക്കി,എച്ചിലവർക്ക്
കാലമായെഴുന്നേൽക്കുവാനെന്ന്
കാക്കുവാനവർ
കൽപ്പനകൾ കാതുചേർത്തു കേൾക്കു
വാനവർ
കാക്കകളാംകറുത്തവര,വർ അരികു
പറ്റേണ്ടോർ
കാലിൽകാൽവച്ചിരിക്കുവോരോ
നാടുകാക്കേണ്ടോർ


പ്രവാസം



എത്രവേഗമാണ് ദിവസങ്ങൾമറയുന്നത്
പൂവിതളുകൾപോലെ കൊഴിഞ്ഞു പോകുന്നത്
ഇനി പ്രവാസത്തിന്റെവനവാസം
എന്റെ,നാടിന്റെ പിന്നോർമ്മകൾപോലെ
വണ്ടിയുടെചില്ലുഗ്ലാസിലൂടെ പിന്നോട്ട്
ഓടിമറയുന്നു പാതയും ,പാതയോരവും,
നാടും
പുഴുക്കളെപ്പോലെനുരയ്ക്കുന്നു റോഡിൽ
വാഹനങ്ങൾ
എല്ലാവരും തിരക്കിലാണ്
ആർക്ക് ആരെഓർമ്മിക്കുവാനിവിടെ
നേരം
ശീതീകരിച്ച ഈവണ്ടിയിരിക്കുമ്പോഴും
ശരീരത്തിലേക്ക് തണുപ്പിന്റെതരികൾ
ആഴ്ന്നിറങ്ങുമ്പോഴും
അകക്കാമ്പിൽ അലറിക്കരിയുന്നൊ
ണ്ടൊരുവിരഹം
സ്നേഹങ്ങളും, മോഹങ്ങളുമുപേക്ഷിച്ച്
ജീവിതത്തിന്റെനാൾവഴികളിൽ അന്നം
തേടിയുള്ള അലച്ചലുമായി
മണലുകൾപൂത്ത മരുഭൂമിയിൽ ഞാനി
റങ്ങുന്നു
പ്രണയത്തിന്റെ കാടുകൾപൂത്തമനസ്സിൽ
വിരഹത്തിന്റെകണ്ണീർമഴ പെയ്തു
കൊണ്ടേയിരിക്കുന്നു