ഉഷ്ണ പ്രവാഹമായ്
ഉച്ചി കത്തിക്കുന്നു
ഉത്തരം കിട്ടാത്ത
സമസ്യയായ് മാറുന്നു
പച്ചപ്പിനാല്‍ പിച്ച -
വെച്ച വയലേല
പട്ടട യായ് മാറി
നെഞ്ചകം പൊള്ളുന്നു
പച്ച വിരിയിട്ട കുന്നു കുഴിച്ചവര്‍
കാടുകള്‍ വെട്ടിയാ,കാശുഎണ്ണി ആര്‍ക്കുവോര്‍
അറിയുന്നതേയില്ല
മാറും പരിസ്ഥിതി
മാറാല നീക്കി നോക്കുന്നതെയില്ലവര്‍
ഭൂമിയും, വാനവും ,ചരാചര മൊക്കെയും
പൂരകമെന്നത് ഓര്‍ക്കുന്നതേയില്ല
സ്വ സുഖം വാഴുവാന്‍
വെട്ടി പിടിക്കുവോര്‍
അറിയുന്നതില്ലവര്‍
ഓര്‍ക്കുന്നതില്ലവര്‍
താന്‍ താന്‍ ശവക്കുഴി
തോണ്ടുക യാണെന്ന്
2010 മാർച്ച് 27, ശനിയാഴ്‌ച
കണ്ണന്റെ ലീല
അച്ചുതാ നിന്നുടെ ഇങ്കിതമെന്തെന്ന്
അംഗന മാര്‍ ഞങ്ങള്‍ ഓര്‍ത്തതില്ല
ആടകള്‍ എല്ലാമെ
ആലിന്റെ മേടയില്‍
ചര്ത്തിടു മെന്നു നിരീച്ചതില്ല
കണ്ണാ നിന്‍ ലീലകള്‍
ഇത്തര മേറുകില്‍
കോപത്താല്‍ ഞങ്ങള്‍ കലമ്പി പോകും
മാറ് മറക്കാതെയെരുവതെങ്ങിനെ
നീരാടി നേരമാതെരെയായി
സത്വരം വീട്ടില്‍ ചെന്നെത്തിടുന്നില്ലെങ്കില്‍
അമ്മതന്‍ കോപത്തിന്‍ പാത്ര മാകും
ആലിന്റെ കൊമ്പിന്‍ മേല്‍
ഓട ക്കുഴലുമായ്
കള്ള ചിരിയാലിരിക്കും-
കണ്ണാ
ചേലകള്‍ എല്ലാമെ
ചാരെ എത്തിക്കുകില്‍ ചേണര്‍ന്ന
ചെമ്പക പൂക്കള്‍ നല്‍കാം
പാരം വിശപ്പിനു
പാല്‍ വെണ്ണ നല്‍കീടാം
മധുര പലഹാരം വേറെ-
നല്‍കാം
അംഗന മാര്‍ ഞങ്ങള്‍ ഓര്‍ത്തതില്ല
ആടകള്‍ എല്ലാമെ
ആലിന്റെ മേടയില്‍
ചര്ത്തിടു മെന്നു നിരീച്ചതില്ല
കണ്ണാ നിന്‍ ലീലകള്‍
ഇത്തര മേറുകില്‍
കോപത്താല്‍ ഞങ്ങള്‍ കലമ്പി പോകും
മാറ് മറക്കാതെയെരുവതെങ്ങിനെ
നീരാടി നേരമാതെരെയായി
സത്വരം വീട്ടില്‍ ചെന്നെത്തിടുന്നില്ലെങ്കില്‍
അമ്മതന്‍ കോപത്തിന്‍ പാത്ര മാകും
ആലിന്റെ കൊമ്പിന്‍ മേല്‍
ഓട ക്കുഴലുമായ്
കള്ള ചിരിയാലിരിക്കും-
കണ്ണാ
ചേലകള്‍ എല്ലാമെ
ചാരെ എത്തിക്കുകില്‍ ചേണര്‍ന്ന
ചെമ്പക പൂക്കള്‍ നല്‍കാം
പാരം വിശപ്പിനു
പാല്‍ വെണ്ണ നല്‍കീടാം
മധുര പലഹാരം വേറെ-
നല്‍കാം
പഴയ വാടക കെട്ടിടം
കട്ടിയിരുട്ട്കൂട്ടിനുള്ള
കുണ്ടനകത്തളങ്ങള്‍
കുമ്മായമടര്‍ന്ന-
ചുമരില്‍
പഴുതാര ഇഴയലുകള്‍
ചിതലരിച്ച കഴുക്കോലും
പൊട്ടിയ ഓടുകളും
നഗര വക്കില്‍ ഓര്‍മ്മ തെറ്റുപോലെ
കൊഞ്ഞനം കുത്തി നില്‍ക്കുന്ന
പഴയ വാടക കെട്ടിടം
പഴയ കാല പ്രതാപത്തിന്റെ
ജീര്‍ണിച്ച ഒരു കോലം
രാപ്പകലില്ലാതെ
കളി ചിരിയും കുപ്പി വള=
ക്കിലുക്കവുമായ്
നിറഞ്ഞാടിയ ഒരു കാലമുണ്ടായിരുന്നു
കടന്നു വന്നവരും ചവിട്ടി തേച്ചു പോയവരും -
നിരവധി
തിരിഞ്ഞു നോക്കുന്നില്ലിന്നാരും
മുഖം തിരിച്ച്-
മൂക്ക് പൊത്തി കടന്നു പോകുന്നു
ഇടവരരുത് ആര്‍ക്കുമിനി
ഇങ്ങനെ ഒരു ജന്മ മുണ്ടാകാന്‍
കുണ്ടനകത്തളങ്ങള്‍
കുമ്മായമടര്‍ന്ന-
ചുമരില്‍
പഴുതാര ഇഴയലുകള്‍
ചിതലരിച്ച കഴുക്കോലും
പൊട്ടിയ ഓടുകളും
നഗര വക്കില്‍ ഓര്‍മ്മ തെറ്റുപോലെ
കൊഞ്ഞനം കുത്തി നില്‍ക്കുന്ന
പഴയ വാടക കെട്ടിടം
പഴയ കാല പ്രതാപത്തിന്റെ
ജീര്‍ണിച്ച ഒരു കോലം
രാപ്പകലില്ലാതെ
കളി ചിരിയും കുപ്പി വള=
ക്കിലുക്കവുമായ്
നിറഞ്ഞാടിയ ഒരു കാലമുണ്ടായിരുന്നു
കടന്നു വന്നവരും ചവിട്ടി തേച്ചു പോയവരും -
നിരവധി
തിരിഞ്ഞു നോക്കുന്നില്ലിന്നാരും
മുഖം തിരിച്ച്-
മൂക്ക് പൊത്തി കടന്നു പോകുന്നു
ഇടവരരുത് ആര്‍ക്കുമിനി
ഇങ്ങനെ ഒരു ജന്മ മുണ്ടാകാന്‍
2010 മാർച്ച് 19, വെള്ളിയാഴ്‌ച
ഒന്നിച്ചു യാത്ര യായവര്‍
പ്രണയം തളിരിട്ട പ്പോഴാണ്
പൂമരം പൂത്തു വിടര്‍ന്നത്
പ്രണയത്തിന്റെ പ്രതീക മാണ്-
പോലും പൂമരം .
എന്ന് പറഞ്ഞാല്‍ വസന്തം -
വഴങ്ങി തരുമോ ?
പ്രണയിനി കളുടെ
പരേതാത്മാക്കള്‍
പൂമരത്തിലാണ് പോലും
കുടിയിരിക്കുക
എന്ത് തന്നെ പറഞ്ഞാലും
പൂക്കള്‍ക്ക് നിറമുള്ളത് പോലെ
പ്രണയവും വര്‍ണ്ണ മുള്ളതാണ്
ആ വര്‍ണ്ണങ്ങള്‍ ആ യിരിക്കണം
അവരെയും
ആ മരച്ചോട്ടില്‍ എത്തിച്ചത്
ആരും കാണാത്ത വര്‍ണങ്ങള്‍
തേടിയായിരിക്കണം
അവരാ പൂമര ക്കൊമ്പിലേരി
ഒന്നിച്ചു യാത്ര യായതും
പൂമരം പൂത്തു വിടര്‍ന്നത്
പ്രണയത്തിന്റെ പ്രതീക മാണ്-
പോലും പൂമരം .
എന്ന് പറഞ്ഞാല്‍ വസന്തം -
വഴങ്ങി തരുമോ ?
പ്രണയിനി കളുടെ
പരേതാത്മാക്കള്‍
പൂമരത്തിലാണ് പോലും
കുടിയിരിക്കുക
എന്ത് തന്നെ പറഞ്ഞാലും
പൂക്കള്‍ക്ക് നിറമുള്ളത് പോലെ
പ്രണയവും വര്‍ണ്ണ മുള്ളതാണ്
ആ വര്‍ണ്ണങ്ങള്‍ ആ യിരിക്കണം
അവരെയും
ആ മരച്ചോട്ടില്‍ എത്തിച്ചത്
ആരും കാണാത്ത വര്‍ണങ്ങള്‍
തേടിയായിരിക്കണം
അവരാ പൂമര ക്കൊമ്പിലേരി
ഒന്നിച്ചു യാത്ര യായതും
പെയ്തിറങ്ങുന്നത്
വൈകി ഉറങ്ങിയതിന്റെ
ആലസ്യത്തില്‍
റെയില്‍വേ സ്റ്റേഷന്‍ ഉണരുന്നത്തെ ഉള്ളു
തീവണ്ടിയുടെ ചൂളം വിളിയാണ്
ഓര്‍മയില്‍നിന്നുഅവളെ ഉണര്‍ത്തിയത്
ഇള വെയ്ലിന്റെ പൂക്കള്‍ വിത റിയാണ്
സൂര്യന്‍ ഉണര്‍ന്നത്
ജീവിതത്തിനു എന്ത് അര്‍ത്ഥ മാണ്ഉള്ളത്
സ്വന്തവും, ബന്ധവും ,അര്‍ത്ഥ മില്ലാത്ത -
കുറേ പദങ്ങള്‍
തിരക്കിട്ട ജീവിതങ്ങള്‍ ,വെട്ടി പ്പിടിക്കലുകള്‍
കുഞ്ഞുങ്ങള്‍ കൂടു വിട്ടു കൂടു മാറുമ്പോള്‍
ഒറ്റ പ്പെട്ടു പോകുന്ന ജീവിതത്തിനു
കൂട്ടിരിക്കുന്നത് ഏകാന്തത
ഹൃദയത്തിന്റെ മുറിവ് മാത്രം ആരും കാണുന്നില്ല
നെഞ്ചോടു ചേര്‍ന്നവര്‍
മണ്ണോടു ചേര്‍ന്നാല്‍
സ്നേഹത്തിന്റെ പൂക്കള്‍ എന്നവ്യാജേന
കടയില്‍ നിന്നും ഒരു കുല പൂവുമേന്തി
കല്ലറയില്‍ വെച്ച്
രണ്ടിറ്റു കണ്ണീര്‍ പൊഴിച്ച്
കടന്നു പോകുന്നവരെ കാണുമ്പോള്‍
അവളുടെ ഹൃദയത്തിന്റെ
കല്ലറയില്‍ നിന്നും
മുറിവേറ്റ ഒരു പ്രണയ ഗീതം
പെയ്തിറങ്ങുക യായിരുന്നു
ആലസ്യത്തില്‍
റെയില്‍വേ സ്റ്റേഷന്‍ ഉണരുന്നത്തെ ഉള്ളു
തീവണ്ടിയുടെ ചൂളം വിളിയാണ്
ഓര്‍മയില്‍നിന്നുഅവളെ ഉണര്‍ത്തിയത്
ഇള വെയ്ലിന്റെ പൂക്കള്‍ വിത റിയാണ്
സൂര്യന്‍ ഉണര്‍ന്നത്
ജീവിതത്തിനു എന്ത് അര്‍ത്ഥ മാണ്ഉള്ളത്
സ്വന്തവും, ബന്ധവും ,അര്‍ത്ഥ മില്ലാത്ത -
കുറേ പദങ്ങള്‍
തിരക്കിട്ട ജീവിതങ്ങള്‍ ,വെട്ടി പ്പിടിക്കലുകള്‍
കുഞ്ഞുങ്ങള്‍ കൂടു വിട്ടു കൂടു മാറുമ്പോള്‍
ഒറ്റ പ്പെട്ടു പോകുന്ന ജീവിതത്തിനു
കൂട്ടിരിക്കുന്നത് ഏകാന്തത
ഹൃദയത്തിന്റെ മുറിവ് മാത്രം ആരും കാണുന്നില്ല
നെഞ്ചോടു ചേര്‍ന്നവര്‍
മണ്ണോടു ചേര്‍ന്നാല്‍
സ്നേഹത്തിന്റെ പൂക്കള്‍ എന്നവ്യാജേന
കടയില്‍ നിന്നും ഒരു കുല പൂവുമേന്തി
കല്ലറയില്‍ വെച്ച്
രണ്ടിറ്റു കണ്ണീര്‍ പൊഴിച്ച്
കടന്നു പോകുന്നവരെ കാണുമ്പോള്‍
അവളുടെ ഹൃദയത്തിന്റെ
കല്ലറയില്‍ നിന്നും
മുറിവേറ്റ ഒരു പ്രണയ ഗീതം
പെയ്തിറങ്ങുക യായിരുന്നു
ഇതും ജീവിതം
ഉപ്പന്റെ കണ്ണുമായി
അപ്പന്‍ ആടിയാടി എത്തും
ഒപ്പം ഒരു കുപ്പി കള്ളും
കള്ള് കുടിച്ച അപ്പനെയാണ് എനിക്കിഷ്ട്ടം
കഥകളും, കൈ കൊട്ടും കളികളും
അപ്പോഴാണ് വരിക
അമ്മ ചിരിച്ചു കണ്ടതും അപ്പോഴാണ്
കള്ളിന്റെ കെട്ട് വിട്ടാല്‍
കത്തി വാളെടുക്കുംഅപ്പന്‍
അമ്മയുടെ മടി ക്കുത്തിലെ
അവസാനത്തെ നാണയവും -
തട്ടി പ്പറിക്കും
അരി വാങ്ങാന്‍ കാശു-
ഇല്ലേലും
അല്ലല്‍-
ഇല്ലാതിരിക്കാന്‍
അര ക്കുപ്പിക്കുള്ള കാശു -
ഉണ്ടാക്കി കൊടുക്കും അമ്മ .
അപ്പനെ ഓര്‍ത്ത് അമ്മ ഇന്ന് ഇരിപ്പാണ്
കത്തി വാളോങ്ങുന്ന-
അപ്പന്
കള്ള് കുടിക്കാന്‍ കാശു ഉണ്ടാക്കുന്നതാണ് പോലും ജീവിതം
എല്ലാ സൌകര്യവും ഉള്ള
ഈ വലിയ വീട്
മീനിനെ പിടിച്ചിട്ട
ചില്ല് കൂടാണ് പോലും .
അപ്പന് ആടിയാടി എത്തും
ഒപ്പം ഒരു കുപ്പി കള്ളും
കള്ള് കുടിച്ച അപ്പനെയാണ് എനിക്കിഷ്ട്ടം
കഥകളും, കൈ കൊട്ടും കളികളും
അപ്പോഴാണ് വരിക
അമ്മ ചിരിച്ചു കണ്ടതും അപ്പോഴാണ്
കള്ളിന്റെ കെട്ട് വിട്ടാല്‍
കത്തി വാളെടുക്കുംഅപ്പന്‍
അമ്മയുടെ മടി ക്കുത്തിലെ
അവസാനത്തെ നാണയവും -
തട്ടി പ്പറിക്കും
അരി വാങ്ങാന്‍ കാശു-
ഇല്ലേലും
അല്ലല്‍-
ഇല്ലാതിരിക്കാന്‍
അര ക്കുപ്പിക്കുള്ള കാശു -
ഉണ്ടാക്കി കൊടുക്കും അമ്മ .
അപ്പനെ ഓര്‍ത്ത് അമ്മ ഇന്ന് ഇരിപ്പാണ്
കത്തി വാളോങ്ങുന്ന-
അപ്പന്
കള്ള് കുടിക്കാന്‍ കാശു ഉണ്ടാക്കുന്നതാണ് പോലും ജീവിതം
എല്ലാ സൌകര്യവും ഉള്ള
ഈ വലിയ വീട്
മീനിനെ പിടിച്ചിട്ട
ചില്ല് കൂടാണ് പോലും .
അജ്ഞാത ശവം
നിരത്ത് വക്കില്‍ നീണ്ടു നിവര്‍ന്നാണ്
ശവം കിടന്നിരുന്നത്
നിദ്രയില്‍ ആണെന്നെ തോന്നു ,കള്ള് -
കുടിച്ചു പലരും കിടക്കുന്നത് കൊണ്ട്
കാര്യ മാക്കിയില്ല
കത്തഴിഞ്ഞുപോയതിനാല്‍
കുടുംബ ക്കാരും നോക്കിയില്ല
ആളൊഴിഞ്ഞ റോഡായതിനാല്‍
അഴുകി ത്തുടങ്ങിയിരുന്നു
കറുത്ത രക്ത്തവും കൂനന്‍ ഉറുമ്പും
ഒരുപോലെ തോന്നിച്ചു
കാക്കയുടെ കലമ്പലും
പട്ടികളുടെ പടപ്പുറപ്പാടും
കേട്ടാണ് ശ്രദ്ധിച്ചത്
വഴിയെ വന്ന മുന്‍സിപ്പാലിട്ടിയുട
വേസ്റ്റ്-
വണ്ടിയാണ് അതും കോരിയത്
ഇപ്പോള്‍ കാത്തിരിക്കുന്നത് വീട്ടു കാരല്ല
താലൂക്ക് ആസ് പത്രിയിലെ
മോര്‍ച്ചറിയില്‍ അയാളാണ്
വീട്ടുകാരെ .
ശവം കിടന്നിരുന്നത്
നിദ്രയില്‍ ആണെന്നെ തോന്നു ,കള്ള് -
കുടിച്ചു പലരും കിടക്കുന്നത് കൊണ്ട്
കാര്യ മാക്കിയില്ല
കത്തഴിഞ്ഞുപോയതിനാല്‍
കുടുംബ ക്കാരും നോക്കിയില്ല
ആളൊഴിഞ്ഞ റോഡായതിനാല്‍
അഴുകി ത്തുടങ്ങിയിരുന്നു
കറുത്ത രക്ത്തവും കൂനന്‍ ഉറുമ്പും
ഒരുപോലെ തോന്നിച്ചു
കാക്കയുടെ കലമ്പലും
പട്ടികളുടെ പടപ്പുറപ്പാടും
കേട്ടാണ് ശ്രദ്ധിച്ചത്
വഴിയെ വന്ന മുന്‍സിപ്പാലിട്ടിയുട
വേസ്റ്റ്-
വണ്ടിയാണ് അതും കോരിയത്
ഇപ്പോള്‍ കാത്തിരിക്കുന്നത് വീട്ടു കാരല്ല
താലൂക്ക് ആസ് പത്രിയിലെ
മോര്‍ച്ചറിയില്‍ അയാളാണ്
വീട്ടുകാരെ .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
