മ്യാവുയെന്നവിളിയാണ്
മനോരഥത്തില്നിന്നും ഉണര്‍ത്തിയത്
കൈക്കുഞ്ഞു കരയുന്നത്പോലൊരുവിളി
കാല്‍വെള്ളയില്‍ മുഖമുരസ്സിയപ്പോള്‍
കുഞ്ഞുകൈകള്‍കിക്കിളി കൂട്ടുന്നപോലെ
കട്ടിലിനുചുറ്റും കറങ്ങിനടന്നുകരഞ്ഞുവിളിക്കും
നടക്കുമ്പോള്‍കൂടെനടന്നു,കണംകാലില് തട്ടിക്കൊണ്ടിരിക്കും
അത്താഴവുംകഴിച്ച് രാത്രിപുറത്തേക്ക്ഇറങ്ങിയതാണ്
തിരിച്ചു വന്നതേയില്ല .
എന്നില്‍ കുടിയേറിയ ഒരു മ്യാവു വീണ്ടുമുയരുന്നു
കൈകാല്‍ വിരലുകള്‍ കൂര്‍ത്ത നഖങ്ങളാകുന്നു
കൃഷ്ണ മണികളിലെ വെളിച്ചംതീപച്ചയാകുന്നു
നട്ടെല്ലിന്റെ അറ്റം കിളിര്‍ത്തു വാല്‍നീണ്ട് വരുന്നു
കട്ടിലില്‍നിന്നും ചാടിയിറങ്ങി കാട്ടിലേക്ക് നടക്കുന്നു
കാട്ടിലെങ്ങും ഒരു കണ്ടന്‍ പൂച്ചയുടെ
മ്യാവു തേങ്ങുന്നു
2010 ഒക്‌ടോബർ 25, തിങ്കളാഴ്‌ച
സമകാലീക വാര്‍ത്ത
സകകാലീക വാര്‍ത്തകളില്‍
സമാശ്വസിക്കാന്‍വകയൊന്നുമില്ല
സത്യത്തിന്റെഅര്‍ഥം ചതിയെന്നാണ്
ശാലീന സൌന്ദര്യം
മാംസളതയുടെ മനംമയക്കലാണ്
മനോവ്യാപാരംപോലും മാംസ വാണിഭമാണ്
നീലപല്ലുകളില്‍ നീറിപ്പിടയുകയാണ് യുവത്വം
പടുത്തുയര്‍ത്തുന്നു അതില്‍നിന്നുംചിലര്‍-
സ്വപ്ന സാമ്രാജ്യം
പിഴച്ചപോക്കിന്നിലമൊരുക്കുന്നവരെ എന്തുപേരിട്ടാണ് -
വിളിക്കുക ?
പണത്തിനുവേണ്ടിമാത്രം ആടിത്തിര്‍ക്കാന്‍ -
ചില ജീവിതങ്ങള്‍
അറിയുന്നില്ലിവര്‍ തേച്ചാലും, മാച്ചാലും-
പോകാത്തതഈപിഴച്ച തഴംപെന്നു
അറിയുന്നില്ലിവര്‍ ഇനിയൊരു തിരിച്ചു പോക്ക്
മരീചികയെന്നു.
-------------------------------------------------------
നീലപല്ല് =ബ്ലൂടൂത്ത്
----------------
സമാശ്വസിക്കാന്‍വകയൊന്നുമില്ല
സത്യത്തിന്റെഅര്‍ഥം ചതിയെന്നാണ്
ശാലീന സൌന്ദര്യം
മാംസളതയുടെ മനംമയക്കലാണ്
മനോവ്യാപാരംപോലും മാംസ വാണിഭമാണ്
നീലപല്ലുകളില്‍ നീറിപ്പിടയുകയാണ് യുവത്വം
പടുത്തുയര്‍ത്തുന്നു അതില്‍നിന്നുംചിലര്‍-
സ്വപ്ന സാമ്രാജ്യം
പിഴച്ചപോക്കിന്നിലമൊരുക്കുന്നവരെ എന്തുപേരിട്ടാണ് -
വിളിക്കുക ?
പണത്തിനുവേണ്ടിമാത്രം ആടിത്തിര്‍ക്കാന്‍ -
ചില ജീവിതങ്ങള്‍
അറിയുന്നില്ലിവര്‍ തേച്ചാലും, മാച്ചാലും-
പോകാത്തതഈപിഴച്ച തഴംപെന്നു
അറിയുന്നില്ലിവര്‍ ഇനിയൊരു തിരിച്ചു പോക്ക്
മരീചികയെന്നു.
-------------------------------------------------------
നീലപല്ല് =ബ്ലൂടൂത്ത്
----------------
പ്രണയ പക്ഷികള്‍
മുറ്റത്തെ മാക്കൊമ്പിലെ
ഇണക്കുരുവികളെ
ഞാന്‍ പ്രണയപക്ഷിയെന്നുവിളിച്ചു
മന്ദാരത്തിന്റെ മധുവുണ്ട്
മുന്തിരി വള്ളിയിലെന്നപോലെ-
ഊഞ്ഞാലാടി
സച്ചിദാനന്ദന്റെ കവിതയിലേക്ക്
സാകൂതം നോക്കി ,പിന്നെ മൂളി
മകളവയെ മണിക്കുട്ടി, മണിക്കുട്ടി എന്ന് വിളിച്ചു
മധുരമുള്ളമാമ്പഴം മകള്‍ക്കായവനുള്ളിയിട്ടു
ഇറയത്തെ കസേരയിലിരുന്ന്-
എന്നും ഞാന്‍ വായിക്കുന്ന പുസ്തകത്തിലേക്ക് -
അവ പറന്നിറങ്ങി
വേദനയുടെമുള്ളുകള്‍ കൊത്തിയെടുക്കാന്‍എന്നോണം .
മകളും, ഭാര്യയും മറുനാട്ടിലേക്ക് പറന്നു
ഞാനുമെന്നോര്മകളും ഇറയത്തുതന്നെയിരുന്നു
എന്റെ പ്രണയപക്ഷികളെ നിങ്ങള്‍എവിടെയാണ്
തണുപ്പുള്ള ഈപ്പുലരിയില്
മന്ദാരത്തിന്റെ മണവും നുകര്‍ന്ന്
ഇന്നുമീ മാവുമരവും ഞാനും.
വരുമൊ ഒരിക്കലെങ്കിലും
ഈമിഴിനീരിനെകൊത്തിയെടുക്കാന്‍
ഇണക്കുരുവികളെ
ഞാന്‍ പ്രണയപക്ഷിയെന്നുവിളിച്ചു
മന്ദാരത്തിന്റെ മധുവുണ്ട്
മുന്തിരി വള്ളിയിലെന്നപോലെ-
ഊഞ്ഞാലാടി
സച്ചിദാനന്ദന്റെ കവിതയിലേക്ക്
സാകൂതം നോക്കി ,പിന്നെ മൂളി
മകളവയെ മണിക്കുട്ടി, മണിക്കുട്ടി എന്ന് വിളിച്ചു
മധുരമുള്ളമാമ്പഴം മകള്‍ക്കായവനുള്ളിയിട്ടു
ഇറയത്തെ കസേരയിലിരുന്ന്-
എന്നും ഞാന്‍ വായിക്കുന്ന പുസ്തകത്തിലേക്ക് -
അവ പറന്നിറങ്ങി
വേദനയുടെമുള്ളുകള്‍ കൊത്തിയെടുക്കാന്‍എന്നോണം .
മകളും, ഭാര്യയും മറുനാട്ടിലേക്ക് പറന്നു
ഞാനുമെന്നോര്മകളും ഇറയത്തുതന്നെയിരുന്നു
എന്റെ പ്രണയപക്ഷികളെ നിങ്ങള്‍എവിടെയാണ്
തണുപ്പുള്ള ഈപ്പുലരിയില്
മന്ദാരത്തിന്റെ മണവും നുകര്‍ന്ന്
ഇന്നുമീ മാവുമരവും ഞാനും.
വരുമൊ ഒരിക്കലെങ്കിലും
ഈമിഴിനീരിനെകൊത്തിയെടുക്കാന്‍
വന്യ സൌന്ദര്യം
മഞ്ഞിന്‍ വെളുപ്പും ,മിനുപ്പും, തണുപ്പും
കമനീയ കോട പുതച്ചുള്ള നില്‍പ്പും
മലരും, തളിരും രസമണിപോലെ
ഹിമകണംചാര്‍ത്തിയ ചാരുപ്രഭാതം.
ചിത്രശലഭങ്ങള്‍ അങ്ങിങ്ങ്പാറുന്നു
കുറുകുംപിറാവുകള്‍ ,കൂകുംകുയിലുകള്‍
മൈനകള്‍പാടി ലതനൃത്തമാടി
കാട്ടുറോസ്സിന്റെ പടര്‍പ്പില്‍കരിവണ്ട് -
പ്രണയപ്പരാഗങ്ങള്‍ ഏകുന്നകാഴ്ചകള്‍
പവിഴപ്പുറ്റെന്നത് തോന്നുന്ന പോലൊററ-
പൂത്തുള്ളചമ്പകമെത്ര മനോഹരം
കൂവളചില്ലയിലാടും കുരുവികള്‍
കാടതന്‍കാട്ടു പടര്‍പ്പിലെമേളങ്ങള്‍
നിശ്ചലച്ഛായ പതിഞ്ഞതടാകവും
നിശ്ച്ചയം അത്ഭുതം ഈവനാരാമവും
ആര് വരച്ചതീ സ്വര്ഗ്ഗീയ ചിത്രം
അല്ലയോ വിശ്വമെ എന്തിതിന്‍ രഹസ്യം
കമനീയ കോട പുതച്ചുള്ള നില്‍പ്പും
മലരും, തളിരും രസമണിപോലെ
ഹിമകണംചാര്‍ത്തിയ ചാരുപ്രഭാതം.
ചിത്രശലഭങ്ങള്‍ അങ്ങിങ്ങ്പാറുന്നു
കുറുകുംപിറാവുകള്‍ ,കൂകുംകുയിലുകള്‍
മൈനകള്‍പാടി ലതനൃത്തമാടി
കാട്ടുറോസ്സിന്റെ പടര്‍പ്പില്‍കരിവണ്ട് -
പ്രണയപ്പരാഗങ്ങള്‍ ഏകുന്നകാഴ്ചകള്‍
പവിഴപ്പുറ്റെന്നത് തോന്നുന്ന പോലൊററ-
പൂത്തുള്ളചമ്പകമെത്ര മനോഹരം
കൂവളചില്ലയിലാടും കുരുവികള്‍
കാടതന്‍കാട്ടു പടര്‍പ്പിലെമേളങ്ങള്‍
നിശ്ചലച്ഛായ പതിഞ്ഞതടാകവും
നിശ്ച്ചയം അത്ഭുതം ഈവനാരാമവും
ആര് വരച്ചതീ സ്വര്ഗ്ഗീയ ചിത്രം
അല്ലയോ വിശ്വമെ എന്തിതിന്‍ രഹസ്യം
2010 ഒക്‌ടോബർ 14, വ്യാഴാഴ്‌ച
സ്വപ്നജീവി
എന്റെ ഗ്രാമം എന്റെ ഞരമ്പുകളിലുണ്ട്
ഒരു തെളിനീര്‍ ചാല് ഹൃദയത്തിലും
ഭാന്തിപെണ്ണിന്റെ മുടിപോലെ
പാറിപ്പറക്കുന്ന തെങ്ങോലകളും
കവിതമൂളുന്ന കാറ്റും
പുതു മണ്ണിന്റെ ഗന്ധം ,ആദ്യത്തെ മഴ ത്തുള്ളികള്‍
നിലാവിന്റെ കീറും ,നനുനനുത്ത തണുപ്പും
നെല്ല് മൂര്‍ന്ന വയല്‍ മണം
തലപ്പന്ത് കളിയുടെ യാരവം
താളിപ്പത പുരണ്ടന്നനക്കല്ലും
നീന്തി തുടിക്കലിന്റെ മേള പ്പതയും
കെട്ടുപിണഞ്ഞ നാഗങ്ങളെ പ്പോലെ
ഞാന്നു കിടക്കുന്ന തടിയന്‍ വള്ളികള്‍
കൂട്ട്കാരും, കഴിഞ്ഞകാലവും
സിരകളിലൂടോഴുകുന്ന
ഒരു സ്വപ്ന ജീവിയാണ് ഞാന്‍
ഒരു തെളിനീര്‍ ചാല് ഹൃദയത്തിലും
ഭാന്തിപെണ്ണിന്റെ മുടിപോലെ
പാറിപ്പറക്കുന്ന തെങ്ങോലകളും
കവിതമൂളുന്ന കാറ്റും
പുതു മണ്ണിന്റെ ഗന്ധം ,ആദ്യത്തെ മഴ ത്തുള്ളികള്‍
നിലാവിന്റെ കീറും ,നനുനനുത്ത തണുപ്പും
നെല്ല് മൂര്‍ന്ന വയല്‍ മണം
തലപ്പന്ത് കളിയുടെ യാരവം
താളിപ്പത പുരണ്ടന്നനക്കല്ലും
നീന്തി തുടിക്കലിന്റെ മേള പ്പതയും
കെട്ടുപിണഞ്ഞ നാഗങ്ങളെ പ്പോലെ
ഞാന്നു കിടക്കുന്ന തടിയന്‍ വള്ളികള്‍
കൂട്ട്കാരും, കഴിഞ്ഞകാലവും
സിരകളിലൂടോഴുകുന്ന
ഒരു സ്വപ്ന ജീവിയാണ് ഞാന്‍
പ്രണയത്തിന്റെ ചിഹ്നം
പ്രണയത്തെ ക്കുറിച്ച്
പലരും പറഞ്ഞു കേട്ടിട്ടുണ്ട്
അന്നൊന്നുംപ്രണയഭാഷ എന്തെന്ന് അറിഞ്ഞിരുന്നില്ല
എന്തു തന്നെ ആയാലും
പ്രണയത്തിന്റെ ഭാഷ സംസാരമോ , സംസര്ഗ്ഗമോഅല്ല
പുഞ്ചിരിയും ,പൊട്ടിച്ചിരിയുമല്ല
ആലിങ്കനവും,അധരചുംബനവും അല്ല
പ്രണയിച്ചിരുന്നവരെല്ലാരും
വിവാഹിതരായില്ല
വിവാഹിതരായവരെല്ലാം
പ്രണയിചിരുന്നില്ല
പിന്നെ എന്താണ് പ്രണയത്തിന്റെ ചിഹ്നം ?!
മഞ്ഞു പെയ്തിറങ്ങുന്ന ഒരു പുലരിയിലാണ്
പ്രണയത്തെ ക്കുറിച്ച് അവന്‍
പറഞ്ഞു തുടങ്ങിയത്
അവന്റെമനസ്സ് വായിച്ചത്പോലെയാണ്
ജാലകപ്പടിയിലെ നനുത്ത തത്തയെ പ്പോലെ
അവളുടെ കിളി മൊഴി
മൊബൈലില്‍ നിന്ന് റിംഗ് ടോണായി ഉയര്‍ന്നത്
പലരും പറഞ്ഞു കേട്ടിട്ടുണ്ട്
അന്നൊന്നുംപ്രണയഭാഷ എന്തെന്ന് അറിഞ്ഞിരുന്നില്ല
എന്തു തന്നെ ആയാലും
പ്രണയത്തിന്റെ ഭാഷ സംസാരമോ , സംസര്ഗ്ഗമോഅല്ല
പുഞ്ചിരിയും ,പൊട്ടിച്ചിരിയുമല്ല
ആലിങ്കനവും,അധരചുംബനവും അല്ല
പ്രണയിച്ചിരുന്നവരെല്ലാരും
വിവാഹിതരായില്ല
വിവാഹിതരായവരെല്ലാം
പ്രണയിചിരുന്നില്ല
പിന്നെ എന്താണ് പ്രണയത്തിന്റെ ചിഹ്നം ?!
മഞ്ഞു പെയ്തിറങ്ങുന്ന ഒരു പുലരിയിലാണ്
പ്രണയത്തെ ക്കുറിച്ച് അവന്‍
പറഞ്ഞു തുടങ്ങിയത്
അവന്റെമനസ്സ് വായിച്ചത്പോലെയാണ്
ജാലകപ്പടിയിലെ നനുത്ത തത്തയെ പ്പോലെ
അവളുടെ കിളി മൊഴി
മൊബൈലില്‍ നിന്ന് റിംഗ് ടോണായി ഉയര്‍ന്നത്
മറക്കില്ലൊരിക്കലും
വാള് പോലെ ഉയരത്തില്‍
ചായ, യാറ്റുന്ന രാമേട്ടന്‍
കാലന്‍കുടയും കുത്തിപ്പിടിച്ചു
പത്ര പാരായണത്തിനെത്തുന്ന -
ആശാന്‍ അച്ചുതന്‍
രാവിലെപോയാല്‍ വൈകുന്നേരംവരുന്ന
ഏക ബസ്സ്
സിനിമാപോസ്റ്ററൊട്ടിച്ചു ,നോട്ടിസ്സുവാരി വിതറി-
വികാരത്തിന്റെ വേലിയേറ്റ മുണ്ടാക്കുന്ന നായരേട്ടന്‍
പുസ്ത്തകങ്ങള്‍ മാറോടു ചേര്‍ത്ത്
നക്ഷത്രങ്ങള്‍ മിന്നി മായുന്നത് പോലെ
പ്രകാശങ്ങള്‍ ഉതിര്‍ത്തു
പാവാട ഉലഞ്ഞ ശബ്ദമുണ്ടാക്കി
സ്കൂളിലേക്ക് നടന്നുപോകുന്ന പെണ്കുട്ടികള്‍
ആലിക്കയുടെ കാളവണ്ടി
'ചെന'-കൂട്ടാന്‍ പൂവന്‍കോഴികളെ തേടിനടക്കുന്ന
ഇസ്ഹാഖ് -ക്ക
വിസ്മ്ര് തിയിലേക്ക്മറഞ്ഞുപോയ
കുറെ കാഴ്ചകള്‍
ഇന്നുംമനസ്സില്‍ സ്വര്കൂട്ടി
തിരയാറുണ്ട് ഞാന്‍
ചെപ്പിനകത്ത് സൂക്ഷിച്ച മഞ്ചാടി മണിപോലെ -
നിലത്തേക്കു ചെരിഞ്ഞു
പരത്തി വെച്ച് എണ്ണി കൂട്ടാറുണ്ട്
എന്റെ യാഗ്രാമ്യസൌന്ദര്യത്തെ -
അക ക്കണണ് കൊണ്ട് കാണാറുണ്ട്
ചായ, യാറ്റുന്ന രാമേട്ടന്‍
കാലന്‍കുടയും കുത്തിപ്പിടിച്ചു
പത്ര പാരായണത്തിനെത്തുന്ന -
ആശാന്‍ അച്ചുതന്‍
രാവിലെപോയാല്‍ വൈകുന്നേരംവരുന്ന
ഏക ബസ്സ്
സിനിമാപോസ്റ്ററൊട്ടിച്ചു ,നോട്ടിസ്സുവാരി വിതറി-
വികാരത്തിന്റെ വേലിയേറ്റ മുണ്ടാക്കുന്ന നായരേട്ടന്‍
പുസ്ത്തകങ്ങള്‍ മാറോടു ചേര്‍ത്ത്
നക്ഷത്രങ്ങള്‍ മിന്നി മായുന്നത് പോലെ
പ്രകാശങ്ങള്‍ ഉതിര്‍ത്തു
പാവാട ഉലഞ്ഞ ശബ്ദമുണ്ടാക്കി
സ്കൂളിലേക്ക് നടന്നുപോകുന്ന പെണ്കുട്ടികള്‍
ആലിക്കയുടെ കാളവണ്ടി
'ചെന'-കൂട്ടാന്‍ പൂവന്‍കോഴികളെ തേടിനടക്കുന്ന
ഇസ്ഹാഖ് -ക്ക
വിസ്മ്ര് തിയിലേക്ക്മറഞ്ഞുപോയ
കുറെ കാഴ്ചകള്‍
ഇന്നുംമനസ്സില്‍ സ്വര്കൂട്ടി
തിരയാറുണ്ട് ഞാന്‍
ചെപ്പിനകത്ത് സൂക്ഷിച്ച മഞ്ചാടി മണിപോലെ -
നിലത്തേക്കു ചെരിഞ്ഞു
പരത്തി വെച്ച് എണ്ണി കൂട്ടാറുണ്ട്
എന്റെ യാഗ്രാമ്യസൌന്ദര്യത്തെ -
അക ക്കണണ് കൊണ്ട് കാണാറുണ്ട്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
