malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012 ജനുവരി 28, ശനിയാഴ്‌ച

ഒരു യാത്രികന്റെ ചിന്ത

എന്റെ കവിൾചാലില്‍ കണ്ണീര്
മണ്ണിന്റെ മാറില്‍ മഴനീര്
നനഞ്ഞ മണ്ണില്‍(മാറില്‍) ചവുട്ടി
ഞാന്‍ നടന്നു
അമ്മയുടെ മാറിലൂടെ
പിഞ്ചു കുഞ്ഞെന്ന പോലെ
എങ്ങോട്ടാണീ യാത്ര ?!
നാടും,വീടുമില്ലാത്ത
പഥികന്‍ ഞാന്‍
പാഥേയത്തിനു
പാർത്തുനില്‍ക്കുന്നവന്‍
ഏതു പാർത്ഥനാണ്
പ്രത്യക്ഷനാവുക !
വസ്ത്ര മില്ലാത്തവന്
ഏതു സത്രം
അസ്ത്ര മെയ്യുകയാണ്‌
ശത്രു വിനോടെന്നപോൽ.
കണ്ണിന്റെ കമ്പ് കൊണ്ട്
കരള്‍ മുറിയുകയാണ്
ദാനം തരാതവനോടു
ദയ യാചിക്കരുത്
ഭയ മില്ലാത്തവന്
അഭയം കൂരിരുട്ട്‌

2012 ജനുവരി 27, വെള്ളിയാഴ്‌ച

കത്തുകള്‍

കത്തുകള്‍ ഒരുവഴിയടയാളമാണ്
അറിയാതൊരാളും,കാണാതൊരാളും
തമ്മിലുള്ള
ആശയവിനിമയമാണ്‌
ഇരുസുഹൃത്തുക്കള്ടെ
ഇടവേളയിലെ
മൌനമാണ്
പ്രണയത്തിന്റെപാതയും
പ്രണയികളുടെ
കൂടിച്ചേരലുമാണ്
അകലെയുള്ളവരുടെ
അടുപ്പവും,
അരികിലുള്ളവരുടെ
അകല്ച്ചയുമാണ്
കത്തുകള്‍ കഴിഞ്ഞ കാലത്തിന്റെ
നല്ല ഓര്‍മ്മകളാണ്
ഇന്ന്കത്തുകള്‍ ആരും
കുത്തിക്കുറിക്കാറേയില്ല
കംപ്യൂ ട്ടറിലൂടെകാണാ -
മറയത്തിലൂടെ
ഇ-മെയ് ലു കളായി
ജാരന്മാരെപ്പോലെ
കയറിപ്പോവുകയാണ്

2012 ജനുവരി 25, ബുധനാഴ്‌ച

ഓഷ് വിറ്റ്സ്

നരഹത്യയുടെ നരക വാതില്‍
വേട്ടക്കാരുടെ വിളനിലം
വൈദ്യ പരീക്ഷണങ്ങളുടെ
വെള്ളയെലി
നാസീ വിനോദങ്ങ ളുടെ
കോണ്‍ സന്ട്രെഷന്‍ ക്യാമ്പ്
റുഡോള്‍ഫ് ഹോസിന്റെ കളിക്കളം
മരണ വ്യാപാരത്തിന്റെ പ്രതീകം
മണിക്കൂറുകളില്‍ നിന്ന് മണിക്കൂറുകളിലേക്ക്
ദിവസങ്ങളില്‍നിന്നു ദിവസങ്ങളിലേക്ക്
ഗ്യാസ് ചേമ്പറില്‍ നിന്ന് ഗ്യാസ് ചേമ്പറിലേക്ക്
ഹൃദയങ്ങള്‍ വാറ്റി വീഞ്ഞ് കുടിക്കുന്ന
ഭ്രാന്തന്‍ ചെന്നായ്ക്കളുടെ ഉറവിടം
വിടരുന്ന മൊട്ടുകളെ ചീന്തി എടുത്ത്‌
ചോരയീമ്പിക്കുടിക്കുന്ന
പിശാചുക്കളുടെചുടലക്കളം
ഉത്തരവുകളുടെഉരുക്ക് മനസ്ഥിതിക്ക്
മൃഗങ്ങള്‍ പോലും മരവിച്ചു പോകുന്നയിടം

2012 ജനുവരി 23, തിങ്കളാഴ്‌ച

വാര്‍ത്തമാനകാലത്തിലൂടെ

നടവഴിയില്‍ നിന്നും
ഇടവഴിയിലേക്കിറങ്ങുമ്പോള്‍
കാല്‍ക്കല്‍വീണപേക്ഷിക്കുന്നു
ഒരു പക്ഷി
ഉപേക്ഷിക്കരു തേ എന്ന്.
കപോതന്‍ കൊത്തിയ
കപോതകത്തിന്റെ
കരിനീലിച്ചിരിക്കുന്നു കണ്ണ്.
കുറിച്ചിടുന്നെന്തോ കാല്‍വിരലില്‍
കൊക്കുകൊണ്ട്‌
മരണ ക്കുറിപ്പാവാം.
കപോതകന്‍ ചീറി വന്നെത്തുന്നു
കൊത്തുമെന്നു ഫണം വിടര്‍ത്തുന്നു
തട്ടി നീക്കിടാം
കണ്ടില്ലെന്നു നടിക്കാം
മരിക്കുകയോ,ജീവിക്കുകയോ ചെയ്യട്ടെ
കാര്യ മെന്തു ണ്ടെനിക്കിതില്‍
ലാഭ നഷ്ട്ട കണക്കുകൂട്ടി
നാട്ടിന്‍ നടുവേ നടക്കാം.

2012 ജനുവരി 21, ശനിയാഴ്‌ച

ഇത് ഇന്ത്യ

ഇത് പഴയൊരു മാളിക വീട്
കൂട്ട് കുടുംബ സ്വത്ത്
കണ്ണും,കരളും കൂടിചേര്‍ന്ന്
നീരും,ചോരയും മണ്ണിലൊഴുക്കി
അറിയാതായിരമായിരമാളുകള്‍
പടുത്തൊരു മാളിക വീട്
ചിതലുകള്‍ പണ്ടേ കയറിയെങ്കിലും
കാതല് കവരാന്‍ കഴിഞ്ഞില്ലിനിയും.
വിറ്റു തുലയ്ക്കാന്‍ ഉണ്ടൊരു കൂട്ടര്‍
കച്ച മുറുക്കി നടന്നീടുന്നു
ക്ഷണിച്ചു വരുത്തുന്നുണ്ടവര്‍
ക്ഷയിച്ചൊരു മാളിക വീടെന്നോതി
വെള്ളിക്കാശിന് ഉന്നം വെച്ചവര്‍.
മച്ചക വാതിലിനുള്ളില്‍ നിന്നും
പിച്ചും,പേയും ചില നേരം കേള്‍ക്കാം
ഇരുളില്‍ പൊട്ടിച്ചിരിയും ,പൊട്ടിത്തെറിയും,
മാനം പോയൊരു പെണ്ണിന്‍ തേങ്ങലും.
എങ്കിലുമിവിടെയുള്ള സുരക്ഷ
സ്വന്തം വീടിതിലുള്ളൊരു രക്ഷ
കിട്ടീടില്ല വാടക വീട്ടില്‍
വേണ്ട,വേണ്ട വില്‍ക്കരുതിതുനാം
വേണ്ടൊരു വെള്ള കൊട്ടാരം

2012 ജനുവരി 13, വെള്ളിയാഴ്‌ച

ദശാസന്ധികള്‍

ദശാ സന്ധികളേറെ
ജീവിതത്തില്‍
പ്യൂപ്പയായ് അമ്മയുടെ വയറ്റില്‍.
പുഴുവായ് മുട്ടിലിഴഞ്ഞ് .
ചിത്രശലഭമായ് ചിറകു വിരിച്ച് .
ജന്മം ഒന്ന് എന്നതുപോലെ
മരണവും ഒന്നേയുള്ളൂ
മരണത്തിനിടയിലെജീവിതം
പാഞ്ചാലിചേലപോലെ
അഴിച്ചാലും,അഴിച്ചാലും തീരാതെ
സംഭവ ബഹുലം
കുറച്ചു പേര്‍ കുറിച്ചു വെയ്ക്കും
കുറേ അടയാളങ്ങള്‍
കുറച്ചു പേര്‍ കൊത്തി വെയ്ക്കും
കുറേ വടുക്കള്‍
കുറച്ചുപേര്‍ കവച്ചു വെച്ച് കടന്നു പോകും
കാവനങ്ങളാവാത്തനാടന്‍ പാട്ടുപോലെ
ഓര്‍മ്മയില്‍ തികട്ടുന്നവരായി.
കുറേ പേര്‍ കടന്നു പോകും
ആരുമറിയാതെ ഓര്‍മ്മയില്‍ തങ്ങാതെ

കണ്ണും,കണ്ണാടിയും

നീലക്കണ്ണാടിയില്ലാത്തയെനിക്കു
നിന്റെ കണ്ണുകള്‍ കണ്ണാടി
നിന്റെ കൃഷ്ണ മണിയില്‍
എന്റെരൂപംകൊത്തിവെച്ചിരിക്കുന്നു
നിന്റെഹൃത്തിലുംനിന്നിലും
ഞാനെന്നു ഞാനറിയുന്നു
പാപങ്ങളുടെ ഒരുപായ-
ക്കപ്പലാണ്ഞാന്‍
കാറ്ററിഞ്ഞു തൂറ്റുന്നവരുടെ-
കളിപ്പാട്ടം
കന്യകാത്വംകവര്‍ന്നകാട്ടാളന്‍ഞാന്‍
എന്നിട്ടും നീയെനിക്ക് കാമിനി
കഷ്ട്ടപ്പാടിന്റെ ഒരു കടല്‍
നിനക്ക്എന്റെസമ്മാനം
കടല്‍ മുഴുവന്‍കുടിച്ച്
കാട്ടാറിനെപ്പോലെ എന്നിട്ടുനീ
ചിരിക്കുന്നു
സ്നേഹമേ,
നിന്നെഞാന്‍ എന്ത്പേരിട്ടുവിളിക്കും
എന്റെകണ്ണും, കണ്ണാടിയുമായനിന്നെ .
ഞാനിന്നലെ വാങ്ങിയനീലക്കണ്ണാടിയില്‍
എന്റെ പ്രതിബിംബമില്ല
നിന്റെ കണ്ണിലാണ്എന്റെപ്രതിബിംബം