malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012 ജൂൺ 26, ചൊവ്വാഴ്ച

അച്ഛനോടെന്തു പറയും

കരുതി യിരുന്നില്ല മരിക്കുമെന്ന് .
എങ്കിലും മനസ്സ് പറഞ്ഞിരുന്നില്ലേ
സംഭവിച്ചു കൂടായ്കയില്ലെന്നു
കാല്‍ വണ്ണയിലെ കഴപ്പും
ആസ്ത്മയുടെ ആധിക്യവും
കരുവാളിച്ച മുഖം കുറിച്ചു-
വെച്ചിരുന്നില്ലേ .
കാത്തു കാത്തിരുന്നു കാര്യ മറിയാതെ-
യമ്മ
കഞ്ഞി തണുക്കാതെ കാത്തു വെച്ചിരുന്നു
മക്കളെല്ലാവരും വന്നെത്തിയിരുന്നു
മധുര നാരങ്ങ നീര് അച്ഛന്‍ കുടിച്ചു .
കയിപ്പു നീരിറക്കി കാത്തിരുന്നു അമ്മ-
കാതിലാ ചെത്തം കേള്‍ക്കാന്‍ കൊതിച്ചിരുന്നു
രാവിലെ വീട്ടില്‍ നിന്നും നടന്നു പോയോരച്ചന്‍
നടന്നു കയറിയില്ല പിന്നെയാ-
പടിഞ്ഞാറ്റ
മനസ്സെന്നോട് പറയുന്നു ഇപ്പോഴും
ആശുപത്രി കട്ടിലില്‍ കിടക്കയാണച്ഛന്‍ 
എഴുന്നേറ്റുവരുംഎല്ലാകാര്യവും തിരക്കും
അമ്മയെവിടെയെന്നു 
ആമുഖമായി ചോദിച്ചാല്‍
ഉത്തരമെന്തു ഞാന്‍ ചൊല്ലും
അജ്ഞനാണിന്നും ഞാന്‍

2012 ജൂൺ 23, ശനിയാഴ്‌ച

നിര്‍വൃതി

വഴി വക്കിലൊരു കുഞ്ഞു
വെയില്‍ നുണഞ്ഞു കിടക്കുന്നു
അമ്മ ആശയ വിനിമയത്തിന്‍
കേബിള്‍ കുഴി നിര്‍മ്മാണത്തില്‍
തരു ശാഖി വെയ്ലിന്റെ
കൊമ്പില്‍ ചേക്കേറുന്നു
തണലിന്റെ തളിര്‍ തെന്നല്‍
താഴേക്കു വീശുന്നു
താറിട്ട റോഡിന്മേല്‍
വെയില്‍ തീ തിളക്കുന്നു
തളിര്‍ മേനിയിളക്കിയാ
കുഞ്ഞു കരയുന്നു
വിയര്‍ത്ത മനസ്സാലെ
അമ്മ പാഞ്ഞെത്തുന്നു
വരണ്ട മുലക്കണ്ണാചൊടിയില്‍ -
തിരുകുന്നു
വിയര്‍പ്പിന്റെ ഉപ്പിന്‍ പാല്‍
കുഞ്ഞു നുണയുന്നു
അടങ്ങാതാഹ്ലാദത്താല്‍  
കുഞ്ഞുകാലിളക്കുന്നു
കണ്ണുനീര്‍ ചാലാലമ്മ
കുഞ്ഞിനെ മുത്തീടുന്നു
നിര്‍വൃതി യാലേയിരു-
മിഴിയും കൂമ്പീടുന്നു 

ഭോഗം

കുടുംബ നാനാണ്
രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനാണ്
നല്ലവളായ ഭാര്യയുമൊത്ത്
തൃപ്തി കരമായ ജീവിതമാണ് .
അരുതാത്തതൊന്നും ചെയ്തിട്ടില്ല
ആ സക്തി ഒട്ടുമില്ല
അശ്ലീല കണ്ണാലെ നോക്കിയിട്ടേയില്ല
മോഹം മുളയ്ക്കുന്ന പ്രായത്തില്‍ പോലും.
അതെ എല്ലാം രിയാണ്
എന്നാലും;
ഏകാന്തതയില്‍
തണുത്ത രാത്രികളില്‍
ഓര്‍മ്മയില്‍ എത്ര പെണ്ണുങ്ങളെ
ഭോഗിചിട്ടുണ്ട് നീ
ആലസ്യത്തോടെഉറങ്ങി പോയിട്ടുണ്ട് 

പൂക്കാലം വരവായി

ഹരിനീല തൃപട്ടു വിരിച്ചപോലെ
രവിരാവിലെ കണ്‍മിഴിച്ചുനോക്കെ
അരിയോരണി പന്തലായ് ഭുവനം
പൂവാക പോലെ വിതിത്തു നില്‍പ്പൂ
പുകങ്ങളാലിളകും പൂവ് പോലെ
പൂമ്പാറ്റകളെങ്ങും പാറിടുന്നു .
വനമുല്ല വായുവില്‍ തലയിളക്കി
നൃത്ത ചുവടാലെ എന്നതുപോല്‍ .
അലസാംഗിഒന്ന് നിവര്‍ന്നിരിക്കെ
ലാലസി ഭംഗി ഉണര്‍ന്നിടുന്നു
വിരിയാതൊരല്പമഞ്ഞ കണ്ണില്‍ 
വാസന്ത ലക്ഷ്മി ഉണര്‍ന്നെണീപ്പൂ  

സമ്മാനം

വാക്കുകളെല്ലാതെ മറ്റെന്തു ഞാന്‍ സമ്മാനിക്കാന്‍
നീ എന്റെ അറിവിന്റെ പീത  ബിന്തു
അറിവില്ലായ്മയെ അകറ്റി നിര്‍ത്തും
ലൈസോസൈം
മരിച്ചത് നീയെല്ലെന്നും
എന്റെ ബുദ്ധിയാണെന്നും
വിശ്വസിക്കാനാണ് ഏറെ ഇഷ്ട്ടം
അഷ്ട്ടിക്ക് വകയില്ലാതെ
കഷ്ട്ടതയിലായപ്പോള്‍  
അക്ഷരങ്ങളുടെ ഇഷ്ട്ടത്തിലേക്ക്
മുഷ്ട്ടിയുടെമുദ്രാവാക്യത്തിലേക്ക് 
വായനയുടെ അകത്തളത്തിലേക്ക്
എഴുത്തിന്റെ ഇഴയടുപ്പത്തിലേക്ക്
ഉഷ്ണത്തിന്റെ ഊഷരതയില്‍  നിന്ന് 
തണുപ്പിന്റെ ഊര്‍വ്വരതയിലേക്ക്
കൈ തന്ന്‌ മെയിമറന്നു ഉയര്‍ത്തിയ
എന്റെ സുഹൃത്തെ
ഈ അവസാന നിമിഷത്തില്‍
വിതുമ്പി പോകുന്ന വാക്കുകളല്ലാതെ
മറ്റെന്തു ഞാന്‍ സമ്മാനിക്കാന്‍

2012 ജൂൺ 22, വെള്ളിയാഴ്‌ച

ബലൂണ്‍

ഉണ്ട് കുറേ ബലൂണുകള്‍
നമുക്ക് ചുറ്റും
പൊങ്ങച്ചത്തിന്റെ കാറ്റ് നിറച്ച്
ഒഴുകി നടക്കുന്നവര്‍
വിമര്‍ശനത്തിന്റെ മുള്ളുകളും 
മുനകളും അവയ്ക്ക് പേടിയാണ്
തട്ടാതെ,മുട്ടാതെ തുഴഞ്ഞും,ഇഴഞ്ഞും -
പോകും .
അവസരമൊത്താല്‍തട്ടിയും,മുട്ടിയും
പരിഹസിച്ചും,നോവിച്ചും പരിലസിക്കും
ഉണ്ട് മറ്റൊരു കൂട്ടര്‍
പ്രശംയുടെ നൂലുകെട്ടി
അല്പ്പാല്പ്പമായിഅയച്ചയച്ചു കൊടുത്താല്‍ -
മതി
പൊങ്ങി പൊങ്ങി
ആകാശം മുട്ടിക്കൊള്ളും 

കൃഷിയെ കടത്തിക്കൊണ്ടു പോയവര്‍

ആരിയന്‍ പാടത്ത് വിളകളില്ല
മുണ്ടകന്‍ പാടത്ത് മുളകളില്ല
വിതയില്ല,മുളയില്ല,വിളകളില്ല 
നേരില്ല,നെറിയില്ല ,നേരമില്ല
നേരില്‍ വിളയും കതിരുമില്ല
കാരിയ മെന്തിതു കാരനോരെ?.
കളകള്‍ കരളിതില്‍ തിങ്ങിവിങ്ങി
 വേലികള്‍ തന്നെ വിളകള്‍ തിന്നു
കൊയ്ത്തു പാട്ടെല്ലാം കടല്‍ കടന്നു
 കൊയ്ത്തരി വാളുംകഥ മറന്നു
ഞാറു പറിച്ചു നടുന്നൊരു പെണ്ണിനെ
കാണാന്‍ കടല്‍ കടന്നാളുവന്നു
 പാങ്ങളെലാം പഠിച്ചു പോയോര്‍
പാടങ്ങളെലാം പകുത്തെടുത്തു
 നാരായ വേര് പറിച്ചെടുത്തു
നേരിന്റെ വേരും മുറിച്ചെടുത്ത
നാട് ഭരിക്കുവോര്‍ നാട്ടു പ്രമാണിമാര്‍


കവാത്ത് മറന്നു തരിച്ചിരുന്നു
വയലിന്റെ മക്കള്‍ തന്‍ വയര്‍ കത്തി -
നില്‍ക്കുമ്പോള്‍
വാടിക്കരിഞ്ഞവര്‍ വീണു നശിക്കുമ്പോള്‍
കയറിന്റെ തുമ്പത്ത് ജീവന്‍ പിടയുമ്പോള്‍
വായിക്കരിയിടാന്‍ വിദേശത്ത് നിന്നെത്തും
കഴമയും,കുറുമയും,കുഞ്ഞിനെല്ലും 
കഴിഞ്ഞ കാലത്തിന്‍ വയല്‍ മണവും