malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016 ജൂലൈ 24, ഞായറാഴ്‌ച

പ്രണയ രാവിൽ



ഒരു തണുത്ത കാറ്റ് നനഞ്ഞ മണ്ണി
ൻറേയും
വിരിയുന്ന പൂക്കളുടേയും മഞ്ഞു
മണവും വഹിച്ച്
ജനലരികിലേക്കെത്തി
സങ്കൽപ്പത്തെ ശാന്തമാക്കാൻ അപ്പോഴും
അവനിൽ ഉറക്കം എത്തിനോക്കി
യിരുന്നില്ല
കണ്ണടച്ചാൽ അവളുടെ മുഖം പ്രത്യ
ക്ഷപ്പെടും
അവളുടെ മഞ്ഞ വസ്ത്രങ്ങൾ തെളി
യും
തന്റെ തോളുകളിൽ അവളുടെ
ചുണ്ടുകൾ
അമരുന്നതായ് തോന്നും
നിലാത്തിരികൾ ഒരു മോഷ്ട്ടാവി
നെപ്പോലെ,യകത്തു കടക്കുന്നു
കുറിഞ്ഞിപൂച്ച പതുക്കെമുറിയി ലേക്ക്
നുഴഞ്ഞു കയറുന്നു
ഓമനേ,യതു നീയായിരുന്നെങ്കിൽ
പ്രണയമെന്നിൽ ഒരു വെള്ളരി
പ്രാവായ്
കുറുകി നടക്കുന്നു

2016 ജൂലൈ 23, ശനിയാഴ്‌ച

ചുവന്ന നാട്



പുഴയിലൂടെ ഒരു പാട് വെള്ളമൊ
ഴുകി
കടത്തു തോണികടവ്കടന്നുപോയി
പാലം പാറാവുകാരനായി
പലരും ജനിച്ചു പലരും മരിച്ചു
മനുഷ്യരേക്കാൾ ആശയങ്ങൾ ജനി
ക്കുകയും മരിക്കുകയും ചെയ്തു
നല്ലതിൽ കുറേ,യേറെയും
ചീത്തയിൽകുറച്ചുംനശിച്ചുപോയി
കൊടുങ്കാടുകൾ ഒറ്റ മരവും തരിശ്ശു
ഭൂമിയുമായി
കാട്ടുമൃഗങ്ങളിൽ പലതും ചില മനുഷ്യരായ്
രൂപാന്തരപ്പെട്ടു
നരൻ ചത്ത് നരിയായി നാരിയെ
കടിച്ചുകീറി.
നവീനവും, സുന്ദരവുമായ ചില
തൊക്കെ
പൂർണ്ണ വളർച്ചയെത്തി
വളർച്ചയെത്താത്ത ചിലതായിരി
ക്കണം
ഭീകരതയുടെ ബോംബായി പൊട്ടി
ത്തെറിക്കുന്നത്

ഗഗനചാരി



ഉച്ച തെറ്റിയെൻ പ്രായം
ഉച്ചിയിൽ കത്തുന്നു പ്രണയം
പഴയോർചവച്ചൊരു പാട്ടു ചെ
ല്ലത്തിലെ
പൊട്ടും പൊടിയുമെന്നുള്ളിൽ
പാക്കു ചതയ്ക്കുന്ന ശബ്ദമെന്നു ള്ളിൽ
തമരടിനാദത്തിന്നോർമ്മ
തിമിരം നിറഞ്ഞൊരീ കണ്ണിനക
ക്കണ്ണിൽ
താരിളം പൈതലിൻ കാഴ്ച്ച
പൂവാട ചുറ്റിയ കാടും, കതിർക്കുല
യാട്ടിനിന്നീടും വയലും
കാവും, കുളങ്ങളും, കുട്ടികളാം ഞ
ങ്ങൾ
കാട്ടും കുസൃതിയുമെല്ലാം
കണ്ണും, കരളും,കവിതയുമാണെ ന്റെ
മണ്ണെന്ന് വീമ്പു പറഞ്ഞ നാൾ
പെണ്ണാണ് മണ്ണെന്നും, മാതൃത്വ
മാണെന്നും
പാടീനടന്നു പറഞ്ഞ നാൾ
ഓർമ്മക്കടലുകൾ ഉള്ളിൽ പെരു
കുന്നു
കടലെടുത്തു പോയെന്റെ മണ്ണ്
ഇണയും,പ്രണയവും, ഓർമ്മയുമു
ണ്ടെങ്കിലും
മണ്ണില്ലാ ഞാൻ ഗഗനചാരി

2016 ജൂലൈ 22, വെള്ളിയാഴ്‌ച

എന്റെ കവിത



ഒറ്റയ്ക്കിരുന്നു ഞാൻ
ഓർത്തവ,യൊക്കെയും
നിന്നെക്കുറിച്ചായിരുന്നു.
ഒരു നാളിൽ കാണുമെന്നോ
ർത്തോർത്തിരുന്നു ഞാൻ
കാണാതെ പോകയോ,മൽസഖി.
എന്നന്തരംഗതുടിപ്പിൽ നിറയേയും
നീയെന്ന മന്ത്രണംമാത്രം.
ഓർക്കുവാൻ മാത്രമേ, യോമലേ
നമ്മൾക്ക് കാലംകനിയു, വെന്നാ
യിരിക്കാം
നിയതിതൻ നിയമവുമായിരിക്കാം
കാലപ്പകർച്ചയാൽ പലപലമാ റ്റങ്ങൾ
നമ്മളിരുവർക്കുംവന്നുചേരാം
എങ്കിലു,മോമലേ, യെന്റെകവിത
യായ്
നീ,യെന്റെകൂടെയുണ്ടാകുമെന്നും
മിണ്ടിയില്ലെന്നു നീ പരിഭവിക്കേ
ണ്ടടോ
മിണ്ടാട്ടം മാത്രമോ,യീ പ്രണയം?!
പ്രണയത്തിനർത്ഥമിതെന്തെന്ന്
നിന്നുടെ
ഹൃദയത്തിൽ കൈചേർത്തു നോക്കുപ്രീയേ.

2016 ജൂലൈ 21, വ്യാഴാഴ്‌ച

വേരുറച്ച മതിൽ



ഇക്കരെയ്ക്ക് വരാൻ നീയും
അക്കരെയ്ക്ക് വരാൻ ഞാനും
ഏറെ കൊതിക്കുന്നു
നമുക്കിടയിൽ ഒരു പുഴയുണ്ട്
തടഞ്ഞു നിർത്തുവാൻ കഴിയാത്ത
അടിയൊഴുക്കിനാൽ ദൃഢമായ
പുഴ
എങ്കിലും;നമ്മുടെ പ്രണയംകമ്പി
യില്ലാകമ്പിവഴി
അക്കരെ,യിക്കരെ യാത്രയിലാണ്
വാഴ കൈയ്യിലിരുന്ന് ഒരു കാക്ക -
യെന്നും വിളിച്ച് ചോദിക്കുന്നു:
എങ്ങനെയുണ്ട് നിങ്ങളുടെപ്രണയം
ദാഹിച്ചുവലഞ്ഞ കാക്ക കല്ലുകൾ
പെറുക്കിയിട്ട്
പാത്രത്തിലെ ജലമുയർത്തിയ
കഥയാണെനിക്കപ്പോൾ ഓർമ്മ
വരിക
ഒരു ബന്ധത്തിനുംതകർക്കാൻ കഴി
യില്ല പ്രണയത്തെ

2016 ജൂലൈ 20, ബുധനാഴ്‌ച

പ്രണയ നൊമ്പരം



കാലമേ, കറുത്ത കോട്ടിട്ടനിൻ
ന്യായവിധിയിൽ ഞാൻ തൃപ്ത
നല്ല
പാർത്തു നിൽക്കുന്നു നീ
കരുതി നിൽക്കുന്നു നീ
കരുതിയാണു നിൻ ലക്ഷ്യം.
പ്രണയ മിന്നെന്നെ പുറത്തു നിർത്തി
പടിയടച്ചു പോയല്ലോ!
പ്രണയമെന്നത് പറഞ്ഞു പോകു
വാൻ
വെറും പാഴ്വാക്ക് മാത്രമോ പ്രീയേ
സ്നേഹമാണെല്ലനാംയെന്നും കൊ
തിച്ചത്
പ്രീയേ, നീയെനിക്കു തന്നതത്രയും
വേദന മാത്രമാണല്ലോ.
വസ്ത്രം പോലെ നീ, യൂരിയെറി
യുന്നു
പ്രണയത്തിനർത്ഥമിതെന്ത്
പോവുക പുത്തൻ പാതതേടിനീ
കാത്തുനിന്നിടുംപനീർതോപ്പുകൾ.
ഓർക്കണംഒരിക്കൽമാത്രമെങ്കിലുംനീ!
ദേഹത്തിൽ ദേഹിയെന്ന പോൽ
എനിക്ക് നിന്നോട് പ്രണയം

2016 ജൂലൈ 19, ചൊവ്വാഴ്ച

പ്രണയ ചേതന



നെടു,മ്പാതിരാവിൽ
പ്രണയ മഴയെന്നെ
പെരിയൊരാലിംഗനത്തിൽ
മൂടവേ
വരച്ചുവെച്ചൊരാ നിൻമുഖ
മെന്നുള്ളം
ഇക്കിളിയാൽ നനച്ചീടവേ
മുളയ്ക്കുന്നു യെൻ കാതിൽ
വരൾച്ചയും നോവും സഹിച്ച
നിൻവാക്കിൻ വിതുമ്പൽ
നോവിലെ നേരിനെ നെഞ്ചോട്
ചേർത്തു ഞാൻ
സാന്ത്വനമേകാൻ ശ്രമിക്കവേ
ഹൃദയമെന്നോട് മന്ത്രിച്ചിടുന്നുണ്ട്:
ഒരു പാഴ് കണ്ണീരിൻ നനവല്ല പ്രണയം
ചേർന്നു നിന്നു നീ ചൊരിയുന്ന
തെന്നിൽ
ചോരയെന്നു ഞാനറിയുന്നു
കണ്ടതും, കേട്ടതും, ചൊല്ലിയതു
മല്ല
പ്രണയമെന്നു ഞാനറിയുന്നു
മറഞ്ഞതൊന്നുമേ കിനാവല്ല,
നീ -യെന്റെ പ്രണയമെന്നറിയുന്നു
വളരുന്നുണ്ടവ, വഴിപിഴക്കാതെ യെൻ
ഹൃദയത്തിൻ നെടുമ്പാതയിൽ
പ്രണയമേ നിന്റെ പ്രണയം
ചടുലമാക്കുന്നു, യെൻ ചേതന