malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016 ഡിസംബർ 25, ഞായറാഴ്‌ച

ജനുവരി ഒന്ന്





മഞ്ഞിന്റെ നനുത്ത കാലൊച്ച
അടുത്തു വരുന്നു
മൂർച്ഛിച്ച ശൈത്യം വാതിലിൽ
മുട്ടിവിളിക്കുന്നു
ഇന്ന്; ജനുവരി ഒന്ന്
പുതുവർഷത്തിന്റെ ജന്മദിനം
നെഞ്ചിലൊരു നെരിപ്പോടെരിയു
മ്പോഴും
മഞ്ഞ് മുഖത്തു നോക്കി പുഞ്ചിരി
ക്കുന്നു
തരുക്കളുടെ തലമുടിയിൽ വിരൽ
കോർക്കുന്ന തണുപ്പ്
വാതായനത്തിന്റെ വിടവിലൂടെ
വാളലകു പോലെ ശിരസ്സിനുമേലെ
തൂങ്ങി നിൽക്കുന്നു
പോയ കാലത്തിന്റെ പായലുകൾ
ഓർമ്മകളിൽ കുഴഞ്ഞുമറിയുന്നു
പുതിയൊരു ജീവിതം,യിരമ്പിയെത്തുന്നു
മഞ്ഞിൻ പുകച്ചുരുളിനെ പ്രകാശിപ്പി
ച്ചുകൊണ്ട്
ചന്തമുളെളാരുസൂര്യൻ ചവോക്ക് ശിഖിര
ങ്ങൾക്കിടയിലൂടെ
ഒളിഞ്ഞു നോക്കുന്നു
തെരുവിന്റെ വിജനതകൾ ചലനാത്മക
മാകുന്നു
പുതുവത്സരത്തിന് ആശംസയുമായി
പൂവുകൾ പുഞ്ചിരിക്കുന്നു

2016 ഡിസംബർ 24, ശനിയാഴ്‌ച

പുതുവത്സരം



ശാന്തമായൊഴുകട്ടെ
ശിഞ്ജിതമുണരട്ടെ
ശാന്തിതൻ സൗഗന്ധികം
സുഗന്ധം പരത്തട്ടെ
പുതുവത്സര സിന്ധു സംഗീതം
പൊഴിക്കട്ടെ
സ്വച്ഛമായൊഴുകട്ടെ
ശുഭപ്രതീക്ഷയേകട്ടേ
ശാന്തിതൻ കവാടങ്ങൾ
മലർക്കേതുറക്കട്ടെ
അശാന്തിപർവങ്ങളെ
ആട്ടിയോടിച്ചീടട്ടെ
വേദന ജനകമാം ഒട്ടേറെ
സ്മരണകൾ
കണ്ണുനീർ ചിത്രങ്ങളും
കണ്ടു മടുത്തു പോയി
കൂട്ടത്തിൽ ചെറു ചെറു
വെളിച്ചങ്ങളും കണ്ടു
തുച്ചമാം തെച്ചിപ്പൂവിൻ
തെളിച്ചങ്ങളും കണ്ടു
എങ്കിലും പുതുവർഷമേ
കാത്തിരിക്കുന്നു നിന്നെ
ജീവിത കൊടിപ്പടം
ഉയരേ പറത്തുവാൻ

ജീവിത സ്വപ്നങ്ങൾ




ഉറങ്ങുന്ന ഉച്ചയെഞോടിയുണർത്തി
വിജനപാതയിൽ പൊട്ടിച്ചിരിക്കുന്നു
വെയിൽ
എല്ലാതോടും വറ്റിവരണ്ടയീച്ചൂടിൽ
മനസ്സിലൊരു ജലധാര ഒച്ചവെയ്ക്കുന്നു
കൊഴുത്തു നിന്ന കാടിന്റെ കാന്തി കെട്ടു
പോയിരിക്കുന്നു
പ്രണയകാലം പറന്നു പോയിരിക്കുന്നു
ഉറവ ഉണങ്ങിപ്പോയിരിക്കുന്നു
ഇവിടെ ഭൂമികുലുക്കി പക്ഷികളുടെ
തേർവാഴ്ച്ച
ഒടുങ്ങിപ്പോകുന്ന വന വൃക്ഷങ്ങളുടെ
തേങ്ങൽ ആരു കേൾക്കാൻ
ഉടുപ്പുരിഞ്ഞ് കാട്ടുപെണ്ണിനെ
ചാട്ടവാറാലടിക്കുന്നു വെയിൽ
അവൾ അമ്മയെന്നു, മുൺമയെന്നു
മോർക്കാതെ
കാമാർത്തിയുടെ കാട്ടാളത്വമാടിയില്ലെ
നിങ്ങളവളിൽ
പൊലിഞ്ഞു പോയ അവളുടെ ജീവിത
സ്വപ്നങ്ങൾ
അശനിപാതമായി നിന്നിലുയിർക്കും
വാതിൽപ്പൊളിയുടെയിടയിൽ
ചതഞ്ഞരഞ്ഞ ഒരു പാറ്റയാകും നീ.

പഴമ




എണ്ണയും, എരിവും അലഞ്ഞു തിരിയുന്ന
കറുത്ത മേശയ്ക്കരികിലിരുന്ന്
ഞാൻ കണക്ക് കുറിക്കുന്നു
മല്ലി, മഞ്ഞൾ,..... പറങ്കി, പരിപ്പ് ......
നീണ്ടു മെലിഞ്ഞൊരു കുപ്പി
കാലൻകുടയ്ക്ക്പിറകിൽവന്നുനിൽ
ക്കുന്നു
കാസറെട്ടെന്ന് കുനിഞ്ഞു പറയുന്നു.
പാളതൊപ്പിയിൽ മത്തിയുമായൊരു
കൊക്കതൊടങ്ങ് വരുന്നു
പല്ലിരിച്ചല് മാറ്റാൻ പൊകേല കൊട്ടെന്ന്
കുന്തിച്ചിരിക്കുന്നു.
പെണ്ണൊരുത്തി പതം പറഞ്ഞു വരുന്നു
തട്ടുവാർത്തയെണ്ണയെന്ന് കൈക്കുമ്പിള്
കാട്ടുന്നു
നോട്ടും,ചില്ലറയുംഞാൻമാറിമാറിയെ
ണ്ണുന്നു
നോട്ടത്തിൽ പെണ്ണൊരുത്തി പതറി നിൽ
ക്കുന്നു
ചൂട്ട്,നേരമായെന്ന് കാത്തുനിൽക്കുന്നു
നിരപ്പലക ചേർന്ന് ചേർന്ന് കോർത്തു
നിൽക്കുന്നു
കള്ളുകുടിച്ച കാറ്റിനൊപ്പം
ആടിയാടി ചൂട്ട് യെന്നെ നടത്തുന്നു

പ്രത്യാശ



നഗ്നമായ തുടകളെ നിർവ്വേദത്തോടെ
തഴുകുന്ന ജലകരങ്ങൾ
ഏതു നിമിഷവും ഇക്കിളിയുടെ കിളിയെ
ഞെരിച്ചു കൊന്ന്
ആഴങ്ങളിലേക്ക് വലിച്ചു താഴ്ത്തി അവളുടെ
കൊലയാളിയായേക്കാം!
ജീവിതത്തിന് ഓർക്കാപ്പുറത്ത് എന്തൊക്കെ
സംഭവിക്കാം
പകലന്തിയോളം ജോലിചെയ്ത് ക്ഷീണിച്ചു
വരുന്നവൾക്ക്
പുഴയുടെ സ്നേഹത്തലോടലിന്റെ,യീ സ്നാന മധുരമല്ലാതെ മറ്റെന്താണ് ജീവി
തത്തിലുള്ളത്
പക്ഷേ, അതിലേറെ മധുരമുണ്ടെന്ന്
തോന്നിക്കുന്ന മുഖവേഷമണിയുന്നുയിവൾ
മധുരമെല്ലാം വെളിയിൽ പൂശി
കയ്പു മാത്രം കൈമുതലാക്കുന്നു
ഇനിയുമൊരു പ്രഭാതത്തിൽ കാണാമെന്ന്
വെളിച്ചം കൊണ്ടെഴുതി വെച്ച്
പടിഞ്ഞാറ് സൂര്യൻ പുഴവീടിന്റ നിലവറ
യിലേക്ക്
മുങ്ങാങ്കുഴിയിടുന്നു
യാതനയുടെ രാത്രികളെക്കുറിച്ചോർക്കു
മ്പോൾ
പ്രത്യാശയുടെ സാന്ധ്യ താരകം
അവിടവിടെ പ്രത്യക്ഷപ്പെട്ട് കണ്ണിറുക്കി
കാട്ടുന്നു

പിറക്കാതെ പോയ മകൻ




നിന്റെ സാനിദ്ധ്യം കൊണ്ട് ഒരു നൂൽ
പ്പാലമുണ്ടാക്കി
ഞാനതിലൂടെയാടിയാടി നടക്കുന്നു
അശാന്തിയുടെ ഒരു പുക തലച്ചോറിനെ -
യൂതിവീർപ്പിക്കുന്നു
ഉള്ളിലെ തിരത്തള്ളലിൽ വീണു വീണില്ല
യെന്ന മട്ടിൽ ആടിയുലയുന്നു
നോക്കുന്നിടമെല്ലാം അനേകം കുഞ്ഞു
മുഖങ്ങൾ
അവർക്കെല്ലാം പിറക്കാതെ പോയ,യെന്റെ
മകന്റെ മുഖച്ഛായ
തെരുവിൽ തിളക്കം തൂവി പുസ്തകസഞ്ചി
യുമായവർ
സ്ക്കൂളിലേക്ക് ഓടിപ്പോകുന്നു
എന്റെ മനസ്സിൽ മഴ നനഞ്ഞ്
ഒരു കുഞ്ഞ് നടന്നു നീങ്ങുന്നു
നനുത്ത പുഞ്ചിരിയാലെ നാണം മറയ്ക്കാൻ
തെരുതെരെയിമതല്ലുന്ന കണ്ണുകൾ
കുഞ്ഞു മുഖത്ത് മഴത്തുള്ളിയുടെ
മുല്ലമൊട്ടുകൾ
എന്നിലെ കരഞ്ഞുകൊണ്ടിരിക്കുന്ന
അച്ഛനെ
ആശ്വസിപ്പിക്കാൻ കഴിയാതെ
ഞാനുഴറി നടക്കുന്നു

കാമുകി



കവിതയ്ക്കോരില,യീരില നീട്ടി
കളമൊഴി നീ വരികേ
തൂമഞ്ഞിൻ മണിയേറ്റു വിരിയും
പൂവുകളെപ്പോലെ
വെള്ളി വെളിച്ചം തെളീച്ചു നടക്കും
അമ്പിളിയെപ്പോലെ
കാറ്റു തൊടുമ്പോൾ കുളിർകോരു
ന്നൊരു
തളിരിലയെപ്പോലെ
മഴവിൽചില്ലയിൽകുളിർന്നുവിറയ്ക്കും
നക്ഷത്രം പോലെ
അരുമക്കുഞ്ഞിനു അമ്മ കൊടുക്കും
അമ്മിഞ്ഞപ്പാൽ പോലെ
കവിതയ്ക്കോരില,യീരില നീട്ടി
കാമുകിയേപ്പോലെ