malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 ജനുവരി 29, ഞായറാഴ്‌ച

വാർദ്ധക്യം



കാക്കക്കാലുപോലെ കോറിയിട്ട
അക്ഷരങ്ങൾകാണുമ്പോൾ
വിവരണസാധ്യമല്ലാത്ത ഒരുവിഷാദ
മെന്നിൽനിറയുന്നു
നിരയൊത്ത അക്ഷരമുതിരുന്നഅച്ഛന്റെ
കൈപ്പടയാണ് യെന്റെമുന്നിൽ
ഒറ്റപ്പെടുന്നവരേക്കാൾ
ദുഃഖിതരായിയിവിടെയാരുണ്ട്
ഭാര്യയോ ഭർത്താവോ മരിച്ചുപോകുന്ന
തിനേക്കാൾ
കവിഞ്ഞൊരുദുരന്തവും ജീവിതത്തിലില്ല
വേദനകെട്ടിവെച്ച മാറാപ്പാണ് വൃദ്ധത്വം
തിടുക്കങ്ങളില്ലാത്ത, ശാഠ്യങ്ങളും
തീർപ്പുകളുമില്ലാത്ത ഒരപ്പൂപ്പൻതാടി
നിധികാക്കുന്ന വയസ്സൻഭൂതത്തെപോലെ ചൂണ്ടയിട്ടിരിക്കുന്ന ശാന്തനായ -
ചൂണ്ടക്കാരനെപ്പോലെ
മരിച്ചശലഭങ്ങളെപ്പോലെ ഉതിർന്നുവീഴുന്ന
മഞ്ഞയിലകളെ നോക്കിയങ്ങനെ.......

കവിതഉണ്ടാകുന്നത്



വാക്കിന്റെ വെയിലുകാഞ്ഞ്
വരികളുടെ വരമ്പത്തിരിക്കണം
കവിതയുടെ കൊമ്പത്തേറണം
അതിന് വാക്കുകളെവിടെ?!
കാത്തു കാത്തിരുന്ന് കാൽവിരൽ
വേരാഴ്ത്തിനിന്നു
മെയ്യൊരു മരമായ്വളർന്നു
മനസ്സൊരു മാമലയേറി
എന്നിട്ടും വാക്കുകളെവിടെ?!
മസ്തിഷ്ക്കം തീച്ചൂളയായി
മനംവെന്ത് ഗന്ധംവരവായ്
വേരറ്റവാക്കുകളെല്ലാം
ചിറകറ്റപക്ഷികളായി
മൗനത്തിൻ ചിതൽപുറ്റുകൾ
നാവേറിലുംകണ്ണേറ്റിലും.
കാതലില്ലാകരളിലെങ്ങനെ
കവിത പൂത്തുനിന്നീടും
കാറ്റുവന്നെൻ കാതിൽമൂളുന്നു
അന്നുഭവ തീച്ചൂളയിൽ മാത്രം -
കായ്ക്കും കവിത

ചില ആൺനോട്ടങ്ങൾ



സ്നേഹം തിരണ്ടു തിളങ്ങിനിന്നീടിന
കളങ്കമേശാതവനെന്നു തോന്നാം
സുന്ദരപ്രണയ പദാവലികൊണ്ടവൻ
ലൂതവലയിൽ കുടുക്കിവെയ്ക്കും
ഉച്ഛ്വാസംപോലും നുണയാക്കിമാറ്റുന്ന
സിദ്ധിലഭിച്ചവിടനാണവൻ
ദ്രാക്ഷാപാകമാം നിൻതളിർമേനിയിൽ
കണ്ണവനെന്നെന്നുമോർത്തുകൊൾക
നിറങ്ങൾഒഴുകി പരന്നജലംപോലെ
വർണ്ണംനിറഞ്ഞതാം നിന്റെപ്രായം
കാണാക്കയങ്ങളെ കാണുവാനെത്രയും
മോഹങ്ങൾനിന്നിൽ തുടിച്ചുനിൽക്കും
ജൃംഭിതമായൊരാ നെഞ്ചിലെചെത്തിപ്പൂ
മൊട്ടുപോൽ ചിത്തംമൊട്ടിട്ടുനിൽക്കും
പ്രീണനച്ചുണ്ടും, നുണക്കുഴിയും
ഉള്ളിലെന്തെന്നുകണ്ണാടിയാകും
ലക്ഷമണരേഖ കടന്നുപോയാൽ
ലക്ഷ്യത്തിലെത്തില്ലയെന്നതോർക്ക.
ആർത്തിനിറഞ്ഞുള്ള കൺകളിലെ
രതികൂജിതങ്ങൾനീ കേട്ടുകൊൾക

നീണ്ട കവിത



തീവണ്ടിയാപ്പീസിലെ
തിടംവെച്ചുവരുന്ന
ആൾക്കൂട്ടത്തിനിടയിൽ
ഒറ്റവരിക്കവിതയായി
അവളെന്നരികിൽനിൽക്കുന്നു
മൂക്കളഒലിപ്പിച്ച്, മുഷിഞ്ഞുപിന്നിയ
പാവാടചുറ്റി
ചെമ്പൻമുടിയെ കാറ്റിൽമേയാൻവിട്ട്
പശിയകറ്റുവാൻപൈസക്ക് യാചിക്കുന്നു.
ചായചായകാപ്പിച്ചുക്കുകാപ്പിയെന്നു -
പാടിക്കൊണ്ട്
ഒരു പലകാലകവിത അവിടവിടെ
ചുറ്റിത്തിരിയുന്നു.
ഭാഗ്യത്തിന്റെ വർണ്ണങ്ങൾചാലിച്ച്
ഭാഗ്യാന്വേഷികളെ തിരഞ്ഞുപിടിക്കാൻ
വെമ്പൽകൊള്ളുന്നുണ്ട്
ഒരു ഭാഗ്യംകെട്ട കവിത
കുതിച്ചു പാഞ്ഞ് കിതച്ചുനിന്നൊരു കവിത
ചില്ലക്ഷരങ്ങളും, കൂട്ടക്ഷരങ്ങളും,
കുത്തും,കോമയും,വിസർഗങ്ങളും
വള്ളിപുള്ളിഎല്ലാംനിറച്ച്
ഒരുനീണ്ടകവിതചമച്ച് വീണ്ടുംപായുന്നു

2017 ജനുവരി 26, വ്യാഴാഴ്‌ച

അടുക്കളയെ നോക്കിനിൽക്കുമ്പോൾ



പുലരികോട്ടുവായിട്ട് മുടിവാരിക്കെട്ടി
മൂരിനിവർന്നു
ചാരംവാരിക്കൂട്ടി വ്യസനത്തിന്റെ വിറകുകൾ
വെട്ടിക്കീറികനലെരിച്ചു
ആവിപറക്കുന്നകട്ടൻചായ അക്ഷരങ്ങളെ
കൊറിച്ചുകൊണ്ടിരിക്കുമ്പോൾ
തിരകളെതടുത്തുനിർത്തി കടലിലേ- ക്കിറങ്ങി.
കലമ്പൽകൂട്ടുന്ന ചെപ്പുക്കുടങ്ങളെ
ഒക്കത്തിരുത്തി
തുളുമ്പിയകണ്ണീരുകൾ തുടച്ചെടുത്തു
ചട്ടിയുംകലവും തട്ടിയുംമുട്ടിയും ഒപ്പം -
തന്നെകൂടി
സോപ്പുകുമിളകൾ ഒളിച്ചുകളിനടത്തുന്ന
വിഴുപ്പുകൾക്കെല്ലാം
നനക്കല്ലായ്നിന്ന് അടിച്ചുവെളുപ്പിച്ച്
അലക്കിയെടുത്തു
അടുപ്പിൽ അരിയായ്തിളച്ചു
മിക്സിയിൽ അരവായരഞ്ഞു
പടിഞ്ഞാറ്സൂര്യൻ ബാക്കിവന്നഇത്തിരി -
പ്പോന്ന ചുവന്നചാറും
ചട്ടിയിൽനിന്ന് വടിച്ചെറിഞ്ഞ്
കഴുകിതുവർത്തി കുളിക്കാനിറങ്ങിയ - പ്പോൾ
അടുക്കള,പുകയേറ്റുച്ചുവന്ന കണ്ണുംതിരുമി
അന്തിക്കുള്ള അങ്കത്തിന് തുടക്കം കുറിച്ചു


കാലചക്രം



ബാല്യകൗമാരങ്ങളും യൗവ്വനം -
പിന്നിട്ടിന്നീ
വാർദ്ധക്യകാലചക്രം ഉരുണ്ടുരുണ്ടെ -
ത്തിയല്ലോ
ഇന്നലെയൊന്നാകെയെൻ ഉള്ളിലു-
ണ്ടിന്നും
ഒന്നുംക്ലാവുപിടിക്കാ കിനാക്കളായ് -
പൂത്തുനിൽപ്പൂ
വെള്ളിച്ചിറകിലേറി, വാനിലേക്കുയർ-
ന്നതും
രാവിൽനക്ഷത്രമായി നാടാകെയല-
ഞ്ഞതും
പ്രേമത്തിൻ കവിൾത്തട്ടിൽ മുദ്രകൾ
ചാർത്തിയതും
ജീവിതപ്രേമസ്വാദ്, യിന്നേറിവരുന്നല്ലോ
അലകടലെന്നപോലെ ഉള്ളംതുളുമ്പീടുന്നു
ജീവിതാഗ്രഹം ഉളളിൽയേറി,യേറി - നിൽക്കുന്നു
ഈ,യകത്തളത്തിൽ ഞാൻ ചത്തൊരഗ്നി-
പർവ്വതം
കണ്ണും, കർണ്ണവും മറ്റും ചെതുമ്പാൽ മൂട-
പ്പെട്ടോൻ
എങ്കിലും കഥകളിയാടിയ വേഷമോർക്കേ
രസിച്ചുനിന്നീടുന്ന പഴയപയ്യൻതന്നെ

ഓർമ്മപ്പെടുത്തുന്നത്



പെണ്ണെനീ ഓർമ്മിക്കുക
പരാന്നഭോജികൾചുറ്റും
പവിത്രത ഓർത്തുകൊൾക
പ്രാണനെ കാത്തുകൊൾക
കൗശലക്കാരാണവർ
കുശലം ചോദിച്ചെത്തും
പ്രണയ പാശത്താലെ
ബന്ധനസ്ഥയാക്കീടും
ചതിച്ചരടറുക്കുവാൻ
ചിത്തമതുപോരല്ലോ
ചതിചിതമാക്കിയോരോ
ചിരിച്ചു രസിച്ചീടും
അരവയർ നിറയാത്തോളേ
പെരുവയറാക്കീയവർ -
പെരുവഴിതന്നിൽ തള്ളി
പെരിയോരായി വാഴും
പെണ്ണെനീ ഓർത്തുകൊൾക
വഞ്ചിതയായെന്നാകിൽ
വൻചിതമാത്രം പിന്നെകൂട്ടിനെ -
ന്നറിയുക