malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 മാർച്ച് 31, വെള്ളിയാഴ്‌ച

വാക്കുകൾ




ചില വാക്കുകളുണ്ട് ക്ഷാമകാല
ത്തെന്ന പോലെ
ഇറ്റിറ്റി വീഴും വളരെ കുറച്ചു മാത്രം
അല്ലെങ്കിൽ ആഗ്യംങ്ങളായും,
നോട്ടങ്ങളായും, മുദ്രകളായും.
ചില വാക്കിന്റെ വറ്റുകൾ വാരിയിടും
കൊത്തിയെടുക്കാൻ പാകത്തിനു
ള്ളവയും
അതികഠിനമായുള്ളവയും
ചിലത് വേഗം വിഴുങ്ങാം, ചിലത് തൊണ്ട
യിൽ കുടുങ്ങി കളിക്കും
ചിലവാക്കുകൾ പൊള്ളുന്നവയാണ്
സ്വയം തുണിയുരിഞ്ഞ് ഭ്രാന്തമായി തുള്ളി
തിമിർക്കും
ഘോരമായി അട്ടഹസിക്കും.
ചില വാക്കുകൾ മഴപോലെയാണ്
പതുക്കെ തുടങ്ങി പെട്ടെന്ന് അവസാനി
ക്കുകയോ, കോരിച്ചൊരിയുകയോ
ചെയ്യും
ചില വാക്കുകളുണ്ട് സംഗീതം പോലെ
സാന്ദ്രമായവ
കേട്ടാലും, കേട്ടാലും മതിവരാതെ
ഇനിയുമിനിയുമെന്ന് മനസ്സു പറയുന്നവ

കണ്ണീർ സീരിയൽ




കേരളം കണ്ണീരിൽ കുതിരുന്നു
വരൾച്ചയുടെ തളർച്ചയിലും
ഇറ്റുവെള്ളത്തിനലയുമ്പോഴും
വീടുകളുടെ നടുത്തളങ്ങൾ
കണ്ണീർച്ചാലുകളാണ്
സീരിയൽ തുടങ്ങിയതേയുള്ളു
സ്ത്രീ കഥാപാത്രം ദുഃഖം സഹിക്ക
വയ്യാതെ കരയുകയാണ്
കഥാപാത്രത്തിന്റെ കണ്ണീർ
സ്ക്രീനിൽ നിന്ന് നിലത്തേക്കൊഴു
ക്കുകയാണ്
ചുട്ടുപൊള്ളുന്ന ഒരിറ്റുവെള്ളമില്ലാത്ത
അറ്റവേനലിലും
എങ്ങിനെയാണിത്രയും കണ്ണീരുണ്ടാ
കുന്നത്

അമ്മ




ഉമ്മറത്തമ്മവെച്ച നിലവിളക്കിന്റെ
മുന്നിൽ
രാമനാമം ജപിച്ചതിന്നുമെന്നുള്ളിലുണ്ട്
നിറനിലവിളക്കായെൻ ഉള്ളിലുണ്ടിന്നു,മമ്മ
ജാലമില്ലാതെയിന്നും ജ്വലിച്ചുനിൽക്കു
ന്നുണ്ട്
മച്ചറയ്ക്കുള്ളിൽനിന്നും ഒച്ചകളിന്നും കേൾക്കേ
നക്ഷത്രവെളിച്ചമായ് മിഴികൾതിളങ്ങീടും
കുമ്മായച്ചുമരിൻമേൽ കാട്ടിയകുസൃതി യിൽ
ഉൺമയാം അമ്മച്ചിത്രം വരയായിന്നും കാണാം
ആ നല്ല നാളുകൾ ചിന്നി നിൽക്കുന്നു യിന്നും
തെന്നിയ സ്വപ്നം പോലെ ഓർത്തോർ
ത്തെടുക്കുന്നു
ക്ലാവു പിടിക്കാതുണ്ടാ,വാക്കെന്നുൾ
കിടാരത്തിൽ
തെന്നൽ താരാട്ടീടുന്നോരോളമായുള്ളി
ലുണ്ട്
ശോണ ദീപ്തമാ,മൊരു കമ്ര നക്ഷമ,മ്മ
കർമ്മം ചെയ്തു തീർത്തീടാൻ ശക്തിയു,
മിന്നെന്ന,മ്മ

2017 മാർച്ച് 28, ചൊവ്വാഴ്ച

ശ്മശാനം




കാറ്റാടി മരങ്ങളതിരിട്ട ശ്മശാനത്തിൽ
ആ യാത്രയൊടുങ്ങുന്നു
കാറ്റാടികളുടെമൂളക്കം രോദനംപോലെ
ഓടിനടക്കുന്നു
അത്അനുനിമിഷംതീവ്രമായി നെഞ്ചിൽ
തുളച്ചുകയറുന്നു
മഴപൊടുന്നനെ പൊട്ടിവീണപ്പോൾ
ഉള്ളിലെന്തോ പിടഞ്ഞുണരുന്നു
പൂമ്പാറ്റയെപ്പോലൊരു പെൺകുട്ടി.
കാറ്റിലിളകുന്ന പുൽത്തലപ്പുകൾക്കിടയിൽ
പതിരറിയാത്തപെണ്ണിന്റെ ഉടൽനിവരുന്നു
കറുത്ത കൊക്കുകൾ കൊത്തിവലിക്കുന്നു
നിലവിളിക്കുവാൻ കഴിയാതെ
അവളുംമഴയും പിടയുന്നു
മൃഗങ്ങൾ നാണിക്കും വിധത്തിൽ
ചൂടാറുന്നതുവരെ അവർ....
പണ്ടു പണ്ട് ഒരു പെൺകുട്ടിയുണ്ടായിരുന്നു
അമ്മൂമകഥതുടർന്നു
ഉറങ്ങിയുണരുമ്പോൾ കഥയുണ്ടായിരുന്നില്ല
അമ്മൂമേ, അന്നുപറഞ്ഞകഥയിലെപെൺ -
കുട്ടി
എവിടെയാണെത്തിയത് ?!
ശ്മശാനത്തിൽ ഒരു തലയോട്
ഇരുളിൽ തിളങ്ങുന്നു

ജാഥ




ഓരോജാഥയു,മിപ്പോൾ മൗനജാഥയാണ്
ജാഥകടന്നുപോകുന്നു,യെന്നറിയുന്നത്
മുന്നിൽനടക്കുന്ന ബാനറും,കൊടിയും -
കണ്ടാണ്
നീണ്ടവരികളിലെകണ്ണുകൾ നീളുന്നത്
വളർന്നുനിൽക്കുന്ന മാളുകളിലേക്കാണ്
ഇടയ്ക്കിടയ്ക്ക് ഒറ്റയുംതെറ്റയുമായി
തെറിച്ചുവരുംചിലവാക്യങ്ങൾ.
മുദ്രാവാക്യങ്ങളെല്ലാം മുദ്രണംചെയ്യപ്പെട്ടി-
രിക്കുന്നു
മുഷിഞ്ഞമുഖങ്ങളിൽ വലിഞ്ഞുമുറു-
കലില്ല
ചുരുട്ടിയമുഷ്ട്ടികളിൽ ദൃഢതയില്ല
കഷ്ട്ടതരംകാൺമാനില്ല
ജാഥകൾ നടന്നുകൊണ്ടേയിരിക്കുന്നു
മൗനത്തിന്റെ ചിതൽപ്പുറ്റുകൾ വളർന്നു -
കൊണ്ടും

പ്രത്യാശ



വേപഥുവാർന്നഒരുസ്വരം ഇഴഞ്ഞുവരുന്നു
പ്രീയതരമായതെല്ലാം മുന്നേമറയുന്നു
കാലത്തിന്റെ കാണാമറയത്ത് ചേക്കേറുന്നു
പുറത്തെങ്ങും കാറ്റു വീശുന്നു
കരിയിലകൾ കാറ്റിൽ പറക്കുന്നു
കാഴ്ച്ചമങ്ങിയ കണ്ണുകളുയർത്തി
അവളൊന്നുകൂടി നോക്കി
മൺകൂടാരത്തിന് ഏതോ ആകാശത്തിന്റെ
ഘനനീലിമയെന്നു തോന്നി
പാഴ്മഞ്ഞിന്റെ ഗിരിശിഖരങ്ങളിൽ
വെളളിമേഘങ്ങളുടെ പാളികൾ.
വെയിലിന്റെ വർണ്ണനൂലുകൾ
മരണത്തിനു മേൽ ഉയിർപ്പിന്റെ -
പ്രത്യാശകൾ
അവൾക്ക് സമ്മാനിക്കുന്നു.

പ്രണയത്തിന്റെ മീവൽപക്ഷികൾ




ചായക്കൂട്ടുകൾ തട്ടി മറഞ്ഞതുപോലെ
വർണ്ണങ്ങൾ നിറഞ്ഞ മനസ്സ്
വാൻഗോഗിന്റെ മഞ്ഞ പോലെ പ്രണയാ
തുരം
ചില്ലുജാലകത്തിനപ്പുറം
മീവൽ പക്ഷികൾ ചിറകടിക്കുന്നു
മനസ്സിലൊരു ഭൂപടം നിവർന്നു വരുന്നു
വൻകരകളും, സമുദ്രങ്ങളും, കടലിടുക്കു
കളും,മഞ്ഞുപർവ്വതങ്ങളും,മരുഭൂമികളും
നിന്റെ കണ്ണുകളിൽ പ്രണയത്തിന്റെ
പതിനാലു ലോകങ്ങൾ
എന്റെ വിരലുകൾ നിന്റെ ഭൂപടത്തിലേക്ക്
നീളുന്നു
പ്രണയത്തിന്റെ അലകടലിൽ
നാവികനും, കപ്പലുമായ് നാമിരുവരും
ഇപ്പോൾ മറ്റൊന്നുമോർക്കുന്നില്ല
മേഘരഹിതമായ നീലാകാശത്തിൽ
മീവൽ പക്ഷികളായ് നാമിരുവരും