malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 ഏപ്രിൽ 29, ശനിയാഴ്‌ച

കഥകളി



പോയി ഞാനിന്നലെ
കഥകളി കാണുവാൻ
ആ മഹാക്ഷേത്രാങ്കണത്തിൽ
ആബാലവൃദ്ധം ജനങ്ങളൾ
ചേർന്നീടവേ
അർണ്ണവംപോലേവിളങ്ങി
ഒട്ടൊന്നുമില്ലെനിക്കറിയുന്നവരായി
അറിയുവോരോട് പിരിശം ചൊല്ലി
സന്താനഗോപാലം കാണാനിരുന്നു
ഞാൻ
ആട്ടവിളക്കു തെളിഞ്ഞു
മേളപ്പദങ്ങളുയർന്നുമുന്നിൽ
തിരശ്ശീലമെല്ലെയകന്നു
ദ്വാരകാപുരിതത്തിന്നിലെത്തിയോ -
രർജ്ജുനൻ
കൃഷ്ണനോടൊത്തു വസിക്കേ
കൈകളിലൊരു പിഞ്ചുകുഞ്ഞിൻ
ജഡവുമായ്
നെഞ്ചത്തടിച്ചുവിലപിച്ചുകൊണ്ട്
ഒൻമ്പതുമക്കളും നഷ്ട്ടമായുള്ളൊരു
അച്ഛൻ നിലവിളിക്കുന്നു
പത്താമതുണ്ണിയെ കാത്തുനൽകാമെന്ന്
ഫൽഗുനനുരചെയ്തിടുന്നു
കാത്തിരിക്കുന്നു ശരകൂടവുംതീർത്തു
കാലനെ കാലേകുടുക്കാൻ
പത്താമതുണ്ണിയും കാണാതെപോകുന്നു
താതനാം ബ്രാഹ്മണൻ ഭർസ്സിച്ചിടുന്നു
അഗ്നിക്കുതന്നെ സമർപ്പിക്കുവാനായ്
ചിതയൊരുക്കീസ്വയം പാർഥൻ
അവിവേകമരുതെന്ന് കൃഷ്ണനുര
ചെയ്യുന്നു രക്ഷകനായിമാറുന്നു
പാലാഴിയിൽചെന്നു വിഷ്ണുവിൽനിന്നും
ദശബാലകരുമായിവരുന്നു
ഇന്നേതു കൃഷ്ണൻ, കാണാതെപോകുന്ന
വസുധതൻ മക്കളെ രക്ഷിക്കുവാൻ
പീഡനമേറ്റു പിടയുന്നകൃഷ്ണയെ
കൃഷ്ണമണിപോലെ കാക്കാൻ

2017 ഏപ്രിൽ 28, വെള്ളിയാഴ്‌ച

മുഖം




പ്രീയപ്പെട്ടവളേയെന്നുവിളിച്ച്
എന്നെഎത്രമാത്രം ചുംബിക്കുമായി
രുന്നുനീ
പ്രണയനാഗമായ് ചുറ്റിവരിയുമായിരുന്നു
ഇലഞ്ഞിപ്പൂസുഗന്ധമെന്ന്,യെത്രമൊഴി-
ഞ്ഞിരുന്നു
വഴിയരികിലും,ബസ്സ്റ്റോപ്പിലും കാത്തു -
നിന്നിരുന്നു
ഞാനരികിലെത്തുമ്പോൾ നിന്റെ മിഴികളിൽ
നക്ഷത്രംപൂക്കുമായിരുന്നു
മഞ്ഞുപെയ്യുംരാവുകളിൽ
ഞരമ്പുകളിൽഅഗ്നി പടർത്തുമായിരുന്നു
ചുട്ടുപൊള്ളുംപകലിൽ കുളിരായ്
പടരുമായിരുന്നു
വാക്കുകളുടെ വികാരങ്ങളിൽ
ആലസ്യപ്പെടുമായിരുന്നു
ഇന്ന്കരിപിടിച്ച കൽത്തൂണുഞാൻ
ചിതറിയചിതൽപുറ്റ്
തിരസ്കൃതയുടെഹതാശയായ
ഒരലച്ചലിലാണുഞാൻ
നിന്റെഓർമ്മയിൽ മുഖംനഷ്ട്ടപ്പെട്ട
ഒരുവൾ.
ആരൊക്കെയിലൂടെയാണ്
വ്യഗ്രതയോടെനീ കടന്നുപോകുന്നത്
ഓർമ്മയുണ്ടോ? ഏതെങ്കിലും ഒരു മുഖം!

2017 ഏപ്രിൽ 24, തിങ്കളാഴ്‌ച

പ്രണയപ്പൂവ്



എനിക്ക് ഒരുറോസാച്ചെടി
വേണം
പൂവ്ഹൃദയംപോലെ ചുവന്നതും
പ്രണയംപോലെ തപ്തവുമായി
രിക്കണം
കുളിരുനുണയുന്ന,കിനാവുതിന്നുന്ന, -
പാട്ടുപെയ്യുന്ന, മഴവായിക്കുന്ന
ഒരു റോസാച്ചെടി.
പെണ്ണേ, നീയല്ലാതെ ആപ്രണയപ്പൂവ്
മറ്റെന്താണ് .

തോറ്റുപോകുന്ന ജീവിതം



മനസ്സ് വല്ലാതെ തളർന്നുപോയി
രിക്കുന്നു
എന്തെന്നില്ലാത്തഒരു വേദന -
എന്നെ കാർന്നുകൊണ്ടിരിക്കുന്നു
മരണത്തെ ഞാൻപഠിച്ചുതുടങ്ങി
മരണമല്ലാതെ എന്താണ്നാമിന്ന്
രാവിലെ ചൂടോടെയറിയുന്നത്
ജീവിതംഅപ്പാടെ തോറ്റുപോകുന്നല്ലോ?
പൂത്തുചുവന്ന വാകമരച്ചോട്ടിൽ
ചോരയിൽകുളിച്ചുകിടന്ന പെൺകുട്ടി
യുടെരക്തംതെറിച്ചുവീണത് യെന്റെ   മുഖത്താണ്
പൂവുപോലുളള ഒരുപെൺകുട്ടിയെ
 സ്വന്തംഅച്ഛൻവലിച്ചീമ്പിയത് യെന്റെ
കൺമുന്നിലാണ്.
ഒരുമകൻ അമ്മയെപീഡിപ്പിച്ച് ഗർഭിണി
യാക്കുന്നു
ആർആർക്കാണിന്ന് രക്ഷകനായിട്ടു
ള്ളത്?!
ഒറ്റക്കുതിപ്പിന് തൊടാനെത്താത്തൊരകലം
ആരുമായുംസൂക്ഷിക്കേണ്ടിയിരിക്കുന്നു

നിറംകെട്ട നാളുകൾ



നിറമില്ലായ്മയുടെ മൂർത്തരൂപമായി
രാത്രിയിരുണ്ടുനിന്നു
മഞ്ഞിന്റെ ഉറഞ്ഞുപോയജലകണങ്ങൾ
ജാലകപ്പാളിയിൽ മങ്ങിനിന്നു
ഇരുളിലും പൗരാണികമായഒരുമണം
നിറഞ്ഞുനിന്നു
എന്നുംപൂത്തുനിൽക്കുന്ന ഒരുഗ്രാമമായി
രുന്നുയെൻേറത്
ഓരോഋതുവിലും മഞ്ഞയും, പച്ചയും, _
മഞ്ഞയും, വെള്ളയും, ഹൃദയച്ചുവപ്പും.
ഒരിളംചൂടൻവെയിലുളള ദിവസമാണ്
ഞങ്ങളെപച്ചപ്പിനെകോരിക്കളയുവാൻ
യന്ത്രകൈകളെത്തിയത്
ഞങ്ങളുടെഹൃദയത്തിൽ നീളത്തിലൊരു
മുറിവുകുത്തിപണിതുടങ്ങിയത്
പതിനേഴുതികഞ്ഞ പെണ്ണിനെപ്പോലുളള
മണ്ണ്
എത്രപെട്ടെന്നാണ് അവളുടെവസ്ത്രങ്ങൾ
പറിച്ചുമാറ്റിയത്
അവളുടെഓരോ അവയവത്തിലൂടെ
യന്ത്രകൈകൾചലിച്ചത്
മൃതപ്രായയായി അവളിന്നും
അന്നുമുതലാണ്; ഞങ്ങളുടെകാടുകൾ
കുന്നിറങ്ങിപ്പോയത്
കുളങ്ങളും, കുന്നുകളുംനാടൊഴിഞ്ഞു
പോയത്
വയലുകൾകപ്പലേറിപടിഞ്ഞാട്ടേക്ക്
പോയത്
പകച്ചുമെലിഞ്ഞുപോയ സംസ്ക്കാരത്തി
ലേക്ക്
പച്ചപരിഷ്ക്കാരങ്ങൾ പിച്ചവെച്ചത്
വിടർന്നുവരുന്ന പെൺപൂക്കൾ
പാതിവഴിയിൽ പൊഴിയാൻതുടങ്ങിയത്

ഉപ്പ്പാടം പോലെ ......!



ജീവിതം ഒരുപ്പുപാടമാണ്
എപ്പോഴും അലിഞ്ഞുതീരാവുന്ന
ജീവന്റെഉപ്പുപാടം
ഞാൻ നട്ടുനനച്ചതെല്ലാം
തഴച്ചുവളർന്ന് തലയുയർത്തി
നിൽക്കുമ്പോൾ
ജീവിതവഴിയുടെ അവസാനയറ്റത്ത്
ഞാനറച്ചുനിൽക്കുന്നു
ആഗ്രഹങ്ങളുടെ വസന്തങ്ങളെല്ലാം
കെട്ടടങ്ങി
ഇനി ഗ്രീഷ്മം
ഇലകൊഴിഞ്ഞ ശിഖരങ്ങളില്ലാത്ത
ഒറ്റത്തടി
എന്നിട്ടും,അവളിന്നും ഒരുദ്വീപായെന്നിൽ
അവശേഷിക്കുന്നല്ലോ?!
അവളിലേക്കുള്ള കടലാഴങ്ങൾതാണ്ടു -
വാനാകാതെ
ഈകണ്ണീർമഴയിൽ നനഞ്ഞ്കുതിരുന്നല്ലോ

2017 ഏപ്രിൽ 20, വ്യാഴാഴ്‌ച

പെണ്ണായാൽ




പാട്ടുകൾകാക്കുന്നൊരു പെൺകുട്ടി
കളിപ്പാട്ടംതിരയുന്നൊരു പെൺകുട്ടി
ഞാനറിയുന്നു,യെങ്ങുംകാണാം, -
യിതുപോൽപെൺകുട്ടി.
എങ്ങനെയിന്നവൾ കേൾക്കുംപാട്ടുകൾ
എങ്ങനെതിരയും കളിപ്പാട്ടങ്ങൾ
വാക്കുകൾ, നോക്കുകൾ, വിഷമുനകൾ
വിഷയാസക്തിതൻ മിഴിമുനകൾ
പരിചിതരെന്നുനടിച്ചു വരാനായ് -
പഴുതുകൾപലതും നോക്കിയിരിപ്പൂ
ഇനിനനയില്ലീ മിഴികൾചൊല്ലി
കണ്ണിലൊരുകടലാഴം തീർപ്പൂ!
വിടരുംമുകുളം വിരിയാതെന്നും
വിഷാദംമൂടുന്നു.
കുഞ്ഞുമുഖങ്ങൾ കൂനിപ്പോയൊരു
ബന്ധിതമൊരു പക്ഷി
കൊത്തിക്കീറാൻ കാർക്കോടകരവർ
നടവഴിയിടവഴിയിൽ
വിടരുംമൊട്ടിന് വീഞ്ഞിൻവീര്യം
ചൊല്ലുംകാട്ടാളർ
കൊതിതീരാത്തൊരു കൂനനുറുമ്പുകൾ
ചാലിട്ടെത്തുന്നു
രക്തംതീർത്തൊരു ചുവന്നവീഞ്ഞവർ
ഉണ്ടുമദിക്കുന്നു