malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 മേയ് 28, ഞായറാഴ്‌ച

ചുട്ടുപൊള്ളുമ്പോൾ



പേരെടുത്തുപറഞ്ഞ്
എത്രപ്രാകിയിട്ടുണ്ട്
പേരാല്ചരിഞ്ഞെന്ന്
നെഞ്ചിലടിച്ചിട്ടുണ്ട്
കള്ളക്കർക്കടകമെന്ന്
കലിതുള്ളിയിട്ടുണ്ട്
പഞ്ഞക്കാലമെന്ന്
പിച്ചിക്കീറിയിട്ടുണ്ട്
കൊതിയാവാറുണ്ടിന്ന്
ഒന്നുകാണാൻ
തൊട്ടുനോക്കാൻ
ആകുളിരിലൊന്ന്
നനഞ്ഞ്കുതിരാൻ
ചുട്ടുപൊള്ളുന്നുണ്ടുള്ളം
ചട്ടുകപഴുപ്പായിജീവിതം
കണ്ടിരുന്നു ഇന്നുംരാവിലെ
അങ്ങകലെഒരുപൊട്ടുപോലെ
എങ്ങോപോയ് മറഞ്ഞതിൻ
കലയായി

2017 മേയ് 27, ശനിയാഴ്‌ച

പുലരി



ആകാശംനിറയേ മേഘകുഞ്ഞു
ങ്ങളാണ്
മുട്ടുകുത്തി,യിഴഞ്ഞ്, പിച്ചവെച്ചു -
കളിക്കുന്നവ
അവപരസ്പരം ഉരുമ്മിക്കളിക്കുന്നു
എങ്ങോട്ട് പോകണമെന്ന് നിശ്ച-
മില്ലൊട്ടുമേ
സൂര്യന്റെ സ്വർണ്ണനൂലുകൾകൊണ്ട്
പുലരി പൂവാടതുന്നുന്നു
അങ്ങകലെ ഭൂമിയുടെനീലക്കണ്ണുക
ളായതടാകങ്ങൾ
വെള്ളിയരഞ്ഞാണമായ അരുവികൾ
മുലകളായമലകളിൽ അമ്മിഞ്ഞ കുടക്കുന്ന
മേഘക്കുഞ്ഞുങ്ങൾ
ഹാ.... എത്രമനോഹര,മീപ്രഭാതം

2017 മേയ് 23, ചൊവ്വാഴ്ച

അതിൽപിന്നെ,യിന്നേവരെ



ഒരു വെളുപ്പാൻ
കാലത്താണ്
ഇറയത്തെ ഗ്രില്ലി
നരികിലിരുന്ന്
ചുമരിലെ കണ്ണാടി
നോക്കി
ഒരു പ്രാവ് ചിറകൊതു
ക്കുന്നു
അപ്പോൾ മേൽപ്പുര
യിലേക്ക്
പക്ഷിയെപ്പോലെ
ഒരുമേഘം പറന്നു
വരുന്നുണ്ടായിരുന്നു
ഓർക്കാപ്പുറത്ത് ഒരിടി
നാദം
പിന്നെ മാലപ്പടക്കം
തച്ചോളി ഓതേനന്റെ
ഉറുമി പോലെ വെള്ളിടി
വാൾ
ചാഞ്ഞും ചരിഞ്ഞും.
പൊടുന്നനെപൊട്ടിവീണു
മഴ
പിന്നെ താമസിച്ചില്ല
മഴയെ കൊത്തിയെടുത്ത്
കാറ്റിനൊപ്പംപ്രാവ് പറന്നു
അതിൽ പിന്നെയിന്നേവരെ
വന്നിട്ടില്ല
മഴയും, പ്രാവും

ഇവൾ പെണ്ണ്



ആരിവൾ
അരിവാളേന്തിയോൾ
നേരിന്റെ അലകും -
പിടിയുമായവൾ
തെറ്റിന്റെ മുന്നിൽ
തോറ്റു പോകാത്തവൾ
ശരിതൻശരമായുറഞ്ഞാടി
നിന്നവൾ
സ്ത്രീയെന്നും ഭോഗതൃഷ്ണ
യകറ്റുന്ന
തൃണമെന്നു നിനയ്ക്കുന്ന
കാമാന്ധരേയോർക്ക.
മുലപറിച്ചെറിഞ്ഞവൾ
ജീവിച്ച നാടിത്
കണ്ണകി കാത്തു രക്ഷിച്ചു
ള്ളനാടിത്
നിർഭയം, നിർഭയമാർ കാത്തു
സൂക്ഷിച്ച
ചാരിത്ര്യശുദ്ധികളിയാടുംനാടിത്
പൊന്നരിവാളേന്തി നിൽക്കുക
പെണ്ണെനീ
രതിവൈകൃതത്തിന്റെ വിഷ-
ബീജദണ്ഡിനെ
ശരിതൻ ഗരിമയാ,ലറുത്തെറി
ഞ്ഞീടുക


2017 മേയ് 22, തിങ്കളാഴ്‌ച

ചരമഗീതം



പൂമരമില്ലിന്ന്
പൂങ്കാവനമില്ല
പൂങ്കുയിലെങ്ങുമേയില്ല.
കാനനഭംഗി
കണികാണുവാനില്ല
കദനങ്ങൾമാത്രമേ ബാക്കി.
നെല്ലുവിളഞ്ഞുള്ള പാടങ്ങളി
ല്ലെങ്ങും
നിലവിളിച്ചെത്തങ്ങൾമാത്രം.
നീലക്കയങ്ങൾതീർത്തൊഴു
കും പുഴയില്ല
നിലയില്ലാക്കയങ്ങളായ് ജീവി
തങ്ങൾ.
നീരണിഞ്ഞുളെളാരു കാറണി
മേഘത്തെ
നാളെത്രയായിനാം കാത്തിരിപ്പൂ.
നീരദവർണ്ണങ്ങൾ ഇല്ലയിന്നെ
ങ്ങുമേ
നീരിനായ് കാത്തുമരിച്ചുവീഴും.
നേരിന്റെ നാളുകൾ എന്നുവരു
മിനി
നന്മതൻവാക്കുകൾ എന്നുപൂ
ക്കും.
എന്നേ ,കുറിച്ചിട്ടു മനീഷികവി
വരൻ
അമ്മയാം ഭൂമിതൻ ചരമഗീതം
കണ്ടാലും കൊണ്ടാലും പഠി-
ക്കില്ല, യെന്നു ശഠിക്കുന്നകാല
ത്തിലല്ലൊനമ്മൾ


2017 മേയ് 19, വെള്ളിയാഴ്‌ച

കാമുകിയോട്




പെണ്ണേ, നിൻമന്ദസ്മിതമുണ്ടിരി
ക്കുമ്പോൾ
കോൾമയിർകൊള്ളുന്നെന്നന്തരംഗം
കാർമുകിലായിനീ ചാരേയണഞ്ഞെങ്കിൽ
മാമലയായിഞാൻ മാറിൽചേർക്കാം
താമരപൊയ്കയായ് ചാരുതച്ചാർത്താ
കിൽ
ഓളത്തിൻകൊച്ചലച്ചാർത്തായ് മാറാം
വെൺമണൽതട്ടായി ചാരത്തിരിക്കുകിൽ
പ്രേമത്തിരയായി പുൽകിനിൽക്കാം
വാരൊളിചന്ദ്രികയായിവന്നീടുകിൽ
തൂമഞ്ഞുതുള്ളിയായ് തഴുകിനിൽക്കാം
രാധയായ്വന്നു നീ, യാടിനിന്നീടുകിൽ
കണ്ണനായ് വേണുനാദം പൊഴിക്കാം
കോകിലമായിനീ കാകളിപാടുകിൽ
പൂമരക്കൊമ്പായ്ഞാൻ കൂടൊരുക്കാം
പ്രണയകാന്താരമായെന്നീലണയുകിൽ
കാനനച്ചോലയായ് നിന്നിൽച്ചേരാം

ജീവിതം മരണത്തോട്പറഞ്ഞത്




മരണം
ജീവിതത്തോട് പറഞ്ഞു:
ജീവിതമേ, നീനശ്വരം
അനശ്വരമായിട്ടുള്ളത് ഞാൻ
മാത്രം
ശങ്കിച്ചു നിന്നില്ല ജീവിത, മൊട്ടു
നേരം....!
മരണമേ; തളിർക്കുകയും
പൂക്കുകയും ചെയ്യുന്നുണ്ട് ഞാൻ
മരിച്ചാലും തെരുവിലൂടെ നടക്കു
ന്നുണ്ട്
മരണവീട്ടിലിപ്പോൾ വെള്ളമൗന
ങ്ങളുടെ
പരലോകപറവകളല്ല പറക്കുന്നത്
ജീവിതത്തിന്റെഫീനിക്സ് പക്ഷിക
ളാണ്
കണ്ണും, കരളും, ഹൃദയവും പ്രണയ
കവിതയിലെ
സ്നേഹവരികളല്ലിന്ന്
പുതുജീവിതത്തിന്റെ പുളകപ്പൂ
വുകളാണ്
മരണമേ, മരിച്ചാലും ജീവിക്കുന്നു
ഞാൻ
മരണമില്ലാതെ