malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018 മേയ് 31, വ്യാഴാഴ്‌ച

യാമിനി




യാമിനി ഉമ്മറപ്പടികടന്നെത്തുന്നു
വിളക്കിന്റെ അഗ്നിപുഷ്പങ്ങൾ വിടരുന്നു
ഹേമന്തരാവിൻ ചുവരിൽ വെളിച്ചത്തിൻ
ഛായാചിത്രം മെനഞ്ഞെടുത്തീടുന്നു
മേശയിൽ മോഹന സ്ഫടികപാത്രത്തിൽ
വീഞ്ഞിന്റെ വീര്യം നുരയിട്ടുനിൽക്കുന്നു
ജാലകവാതിലിനോരത്തുവന്നൊരു നക്ഷത്ര
കണ്ണുകൾ,യെത്തി നോക്കീടുന്നു
അത്താഴമൊരുമിച്ചിരുന്നു കഴിക്കുവാൻ
അത്തൽമറന്നുത്തമ,യായവൾ നിൽക്കുന്നു
വെള്ളി വെളിച്ചത്തിൻവാരിധിക്കപ്പുറം
വശ്യമൊരു ചിരിയാലവൾ നിൽക്കുന്നു
കവിത ചൊല്ലീടുന്ന കവിയാം ചിവീടിനെ
നീഹാരഹാരമണിയിപ്പു ചന്ദ്രനും
ഛത്രം പിടിച്ചു നിന്നീടും തരുക്കളും
സത്രത്തിലേക്കെത്തിനോക്കുന്നു നിർഭയം
ഞാനുറങ്ങീടാൻ കിടക്ക വിരിക്കുന്നു
ഞാനുറങ്ങീടാൻ വിളക്കണച്ചീടുന്നു
അന്നേരമവളെന്റെയരികിലണയുന്നു
കെട്ടിപ്പിടിച്ചെന്നിലൊട്ടിക്കിടക്കുന്നു
ഇവളെന്റെ കാമുകിയെൻ ജീവിതത്തിനെ
കൈപ്പിടിക്കുള്ളിൽ കിടത്തുന്ന യാമിനി

2018 മേയ് 30, ബുധനാഴ്‌ച

ഒന്നാകുവാൻ




ഞാനും, നീയും
നമുക്കിടയിൽ ഒരു പാലം പണിയാൻ
ശ്രമിച്ചുകൊണ്ടിരിക്കുന്നു
പക്ഷേ;
പുഴയുടെ വീതി കൂടിക്കൊണ്ടിരിക്കുന്നല്ലോ?
എങ്കിലും, ആകാശവീഥിയിൽ
കാണാതെ കണ്ടു നാം നമ്മെ പങ്കുവെ
യ്ക്കുവാൻ ശ്രമിക്കുന്നു
മനസ്സിന്റെ മരത്തടിയിൽ പിടിച്ച്
കടന്നു വരാൻ ശ്രമിക്കുന്നു
മോഹങ്ങൾ കൊണ്ട് നാം നമ്മെ
ഊട്ടുന്നു ,ഉടുപ്പിക്കുന്നു
ഉറക്കത്തിൽ നാം നമ്മിൽ മൂർച്ഛിക്കുന്നു
ഉണർച്ചയിൽ നാം നമ്മിൽ തളിർക്കുന്നു
മഴയിലും, മഞ്ഞിലും, വെയിലിലും
മായാത്ത ഒരു പുഴ നമ്മളിൽ
എന്നായിരിക്കുമിനി നമ്മൾ ഒരു കടലായ്
തിരയായ്ഒന്നായി തീരുക.



2018 മേയ് 29, ചൊവ്വാഴ്ച

ഉല്ലാസയാത്ര




അടിമാലിയുടെ അടിവാരത്തിലൂടെ
കോതമംഗലം ചുരത്തിലൂടെ
മലമ്പള്ളകളിലൂടെ വളഞ്ഞ് പുളഞ്ഞ് .
അങ്ങകലെ നാടൻ പെണ്ണിന്റെ
നിറഞ്ഞ മാറിടം പോലെ
മുഴുത്ത കുലകൾ തുളുമ്പി നിൽക്കുന്ന
തെങ്ങ്
മേഘങ്ങളില്ലാത്ത ആകാശത്തു നിന്ന്
കോടമഞ്ഞിറങ്ങി വന്ന് ചായത്തോട്ടങ്ങളെ
തൊട്ടുതലോടുന്നു
പച്ചക്കരിമ്പടം പുതച്ച് വെയിലു കായാനിരി
ക്കുന്ന
ചന്തക്കാരിയായ മലവാസി പെണ്ണിനെ
പ്പോലെ മൂന്നാറ്
വെയിലിന് നിലാവിന്റെ തണുപ്പ്
പച്ചവിരിപ്പിലൊരു വസന്തമായി റോസ്ഗാർ ഡൻ
എക്കോ പോയന്റിൽ കുഞ്ഞുബോട്ടിൽ
ചിരി മണി തൂവി തുഴഞ്ഞു പോകുന്ന
യുവമിഥുനങ്ങൾ
വിസ്മയത്തിന്റെ വിരുന്നൊരുക്കി ടോപ്
സ്റ്റേഷൻ
മഞ്ഞണിഞ്ഞ കുന്നുകൾ പച്ച കൈകളാൽ
മാടി വിളിക്കുന്ന
അനന്തവിഹായസ്.
ഹിൽ പാലസിൽ ചരിഞ്ഞു കിടക്കുന്നു
ഉച്ചമയക്കത്തിലെന്നോണം ബുദ്ധൻ
മ്യൂസിയത്തിൽ കാണാം ശിലായുഗം
മാനവ ചരിത്രത്തിന്റെ പുതുപ്പിറവിയായ
കൃഷി ആരംഭം
ആദി മലയാളമായ വട്ടെഴുത്തുകൾ.
മറൈൻഡ്രൈവിലൊരു ബോട്ടു സഞ്ചാരം
ഡോൾഫിന്റെ ഉല്ലാസയാത്ര, മണ്ണുമാന്തി
കപ്പൽ, ചീനവലകൾ,
അറബിക്കടലിന്റെ റാണി, ചരിത്രങ്ങൾ
കാത്തു സൂക്ഷിച്ച പാലസ്, ഗുതാമുകൾ
കഴിഞ്ഞകാല പ്രതാപത്തിന്റെ അവശേഷിപ്പുകൾ
യാത്രകൾ ഉല്ലാസങ്ങൾ മാത്രമല്ല നൽകു
ന്നത്
അറിവുകളുമാണ്.

2018 മേയ് 28, തിങ്കളാഴ്‌ച

അവൾ....!




വായിച്ചു തീർക്കുവാൻ കഴിയാത്ത
വലിയൊരു പുസ്തകമാണവൾ
ഓട്ടു വിളക്കു പോലൊരു പെൺകുട്ടി
ഓർക്കുമ്പൊഴേ നിറന്നു കത്തുന്നു ഉള്ളിൽ
വയൽ വരമ്പിൽ വളരുന്ന കറുകപ്പുല്ല്
കറമ്പിത്തിന്നുന്ന പശുവിനരികിൽ
ഒത്ത ഒരു തറവാട്ടമ്മ.
നാട്ടുമാവുകൾ കുടപിടിച്ചു നിൽക്കുന്ന
തോപ്പിൽ
കളിക്കൂട്ടുകാരി .
കോരിച്ചൊരിയുന്ന മഴയിൽ സ്കൂൾ വഴി
യിൽ
സഹോദരി
ഇടവഴിയിലെ അരളി മരച്ചോട്ടിൽ കാത്തു
നിൽക്കുന്ന
നിറമുള്ള സ്വപ്നങ്ങളിൽ നിറഞ്ഞുനിൽ
ക്കുന്ന
കാമുകി
ക്ഷീണിച്ചു വരുന്ന വേളയിൽ സ്നേഹ
ത്തിന്റെ
പുഞ്ചിരി പൂക്കളുമായി കൊഞ്ചിനിൽക്കുന്ന
മകൾ
കർമ്മങ്ങളിൽ കാര്യകാരണസഹിതം
ഒന്നിച്ചു നിൽക്കുന്ന ഭാര്യ
ദേഷ്യത്തിന്റെ വടിയെടുക്കുമ്പോൾ
സത്യത്തിന്റെ ഭസ്മക്കുറി തൊട്ട്
സ്നേഹത്തിന്റെ നാമം ജപിക്കുന്ന
മുത്തശ്ശി
വായിച്ചു തീർക്കുവാൻ കഴിയാത്ത
വലിയൊരു പുസ്തകമാണവൾ.

2018 മേയ് 27, ഞായറാഴ്‌ച

മണ്ണാങ്കട്ടയും, കരിയിലയും




വേഴ്ച്ചയ്ക്കുപതുങ്ങി വന്നമൃതി
സ്മൃതിയുടെ വാഴ്ച്ചയിൽ
അകന്നുപോകുന്നു
സിരകളിൽ സ്നേഹച്ചൂടിൻ
സരിത്തൊഴുകുന്നു.
നാം നമ്മെ പങ്കുവെയ്ക്കുമ്പോൾ
കാലവും പ്രകൃതിയുമാകുന്നു
മനസ്സിലൊരു സൂര്യനേത്രമുണരുന്നു
പ്രണയം ഒരു നീണ്ട യാത്രയാണ്
കടിഞ്ഞാണില്ലാത്ത കുതിര
ജീവിതം തീക്കൂനയും, കുന്നും, മലയും,
കുഴിയും, പുഴയുമാകുന്നു.
അനന്തതയുടെ ആഴങ്ങളിൽ പൂക്കുന്ന
ആശകൾ
നമ്മേ നടത്തിക്കുന്നു
അറിയാത്ത ആഴങ്ങളിൽ, വിപിനങ്ങളിൽ സ്വപ്നങ്ങളെ നാം നട്ടുവളർത്തുന്നു
നടന്നു തീർന്നിട്ടില്ല ജീവിതത്തിൽ
ഇന്നോളം ഒരു പാതയും.
തിരക്കൊഴിയാത്ത
ആളൊഴിയാത്ത
ജീവിതത്തിന്റെപൂരപ്പറമ്പിൽ
ഒരു ദിവസം ആളും ആരവവും ഒഴിയുന്നു
പിന്നെ മലയിറക്കമാണ്
കരിയിലയും, മണ്ണാങ്കട്ടയുമായി
മണ്ണിൽ അലിഞ്ഞു ചേരുന്നതിനായി

2018 മേയ് 26, ശനിയാഴ്‌ച

പനി




കാറ്റുതീ ,യെറ്റുന്ന മെയ്മാസ പുലരിയിൽ
കനൽക്കൂനയായ് പൊങ്ങി നിൽക്കുന്നു
സൂര്യൻ
കവിതയാം കാർമുകിൽപെണ്ണവൾ
വന്നൊന്നെത്തിനോക്കുന്നില്ല നാലുദിക്കൊ
ന്നിലും
ജലമൊരു ജലരേഖയായി മാറീടുന്നു
പുഴകൾ പുഴുവായി ജന്മമൊടുങ്ങുന്നു
വിയർപ്പിന്റെ വാരിധി തിരയടിച്ചെത്തുന്നു
പൊള്ളുംപനി പത്തിവിടർത്തി നിന്നാടുന്നു
തലതിരിഞ്ഞുള്ള പനി പിടിച്ചുലയ്ക്കുന്നു
ദുസ്സഹം ചുമ,യെല്ലു നുറുക്കിയെണ്ണീടുന്നു
വിശപ്പിനെ പരതുന്ന, ടുക്കളയിൽ കുഞ്ഞു
ങ്ങൾ
ഒരുവൾ കരച്ചിൽ തുടച്ചിരിക്കുന്നിങ്ങ്
ഇരുളാണ്ട ജീവിതം വവ്വാൽച്ചിറകടിയൊ ച്ചയായ് പൊങ്ങുന്നു
പൊലിയുന്നുവോ ജീവൻ
പുറമേ വെയിൽച്ചൂട് തിളച്ചുയരുമ്പോഴും
അകമെദു:ഖത്തിൻ,ഘോര മാരി ചൊരി
യുന്നു
മേഘഖഗങ്ങൾ പറന്നോരു വാനം
പന്തമായ് കത്തിജ്വലിക്കുന്ന നേരം
മണ്ണിൽ പനിക്കുളിർ വിറഞ്ഞു തുള്ളീടുന്നു
വാക്കു മുറിഞ്ഞു മൗനത്തിൽ വീണുടയുന്നു



കാറ്റുതീ ,യെറ്റുന്ന മെയ്മാസ പുലരിയിൽ
കനൽക്കൂനയായ് പൊങ്ങി നിൽക്കുന്നു
സൂര്യൻ
കവിതയാം കാർമുകിൽപെണ്ണവൾ
വന്നൊന്നെത്തിനോക്കുന്നില്ല നാലുദിക്കൊ
ന്നിലും
ജലമൊരു ജലരേഖയായി മാറീടുന്നു
പുഴകൾ പുഴുവായി ജന്മമൊടുങ്ങുന്നു
വിയർപ്പിന്റെ വാരിധി തിരയടിച്ചെത്തുന്നു
പൊള്ളുംപനി പത്തിവിടർത്തി നിന്നാടുന്നു
തലതിരിഞ്ഞുള്ള പനി പിടിച്ചുലയ്ക്കുന്നു
ദുസ്സഹം ചുമ,യെല്ലു നുറുക്കിയെണ്ണീടുന്നു
വിശപ്പിനെ പരതുന്ന, ടുക്കളയിൽ കുഞ്ഞു
ങ്ങൾ
ഒരുവൾ കരച്ചിൽ തുടച്ചിരിക്കുന്നിങ്ങ്
ഇരുളാണ്ട ജീവിതം വവ്വാൽച്ചിറകടിയൊ ച്ചയായ് പൊങ്ങുന്നു
പൊലിയുന്നുവോ ജീവൻ
പുറമേ വെയിൽച്ചൂട് തിളച്ചുയരുമ്പോഴും
അകമെദു:ഖത്തിൻ,ഘോര മാരി ചൊരി
യുന്നു
മേഘഖഗങ്ങൾ പറന്നോരു വാനം
പന്തമായ് കത്തിജ്വലിക്കുന്ന നേരം
മണ്ണിൽ പനിക്കുളിർ വിറഞ്ഞു തുള്ളീടുന്നു
വാക്കു മുറിഞ്ഞു മൗനത്തിൽ വീണുടയുന്നു

2018 മേയ് 25, വെള്ളിയാഴ്‌ച

അമ്മ




ഓർമ്മയുടെ തീരത്ത്
അമ്മ മാത്രമെയുള്ളു
അമ്മിഞ്ഞമണമാണെന്നമ്മയ്ക്ക്
സഹനത്തിന്റെ സഹ്യപർവ്വതം
സ്നേഹത്തിന്റെ സരയൂ നദി
ദു:ഖത്തിന്റെ ചാവുകടലിൽ
ചലനമറ്റു ഞാൻ പൊങ്ങിക്കിടക്കുമ്പോഴും
ചപലമോഹത്തിരകളിൽ നിറഞ്ഞാടി
യപ്പോഴും
കിനിയുന്ന മധുരമൊഴിയാൽ
കരം പിടിച്ചാളമ്മ
ഉടുമുണ്ടിൻ കോന്തലയാൽ കണ്ണീരൊപ്പു
മ്പോഴും
ഉപ്പിട്ടകഞ്ഞിവെള്ളത്താൽ വിശപ്പാറ്റി
തന്നവളെന്നമ്മ
കരുണതൻ കുളിർക്കാറ്റായെന്നു മരി
കിലമ്മ
കരിപടർന്ന കണ്ണുകളിൽ കടലൊളി
പ്പിച്ചാളമ്മ
പുലരിയായിന്നും പൂത്തുനിൽക്കുന്നമ്മ
പുതുജീവനേകിയെനെ പിച്ചവെപ്പിക്കുന്നമ്മ.