malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024 ഏപ്രിൽ 30, ചൊവ്വാഴ്ച

ഇടയ്ക്കിടേ എത്തി നോക്കുന്നു


മഴമണികളെ കൊറിച്ചു കൊണ്ടൊരാൾ
കടവരാന്തയിൽ നിൽക്കുന്നു
പടിഞ്ഞാറ് വെയിൽച്ചീളു പിറന്നോന്ന്
ഇടയ്ക്കിടേ എത്തി നോക്കുന്നു

വാർക്ക കെട്ടിടത്തിലെ കൊടി
കാറ്റിലൂയലാടുന്നു
ചിറകൊതുക്കിയും വിടർത്തിയും
കുടഞ്ഞെറിയുന്നു മഴമണികളെ
മരങ്ങൾ
ചില്ലയിൽ ചാഞ്ഞിരിക്കുന്നൊരു കിളി
ചിറകൊതുക്കാൻ പാടുപെടുന്നു
കൊറ്റിനുള്ള വകയിന്ന് അന്തിയായി
ട്ടുമായില്ല
ചിന്തയുടെ വലിയ ഭാരം തലയിലേറ്റി
നിൽപ്പു ഒരാൾ
വേവലാതി വഴുതവേ അസ്വസ്ഥനാ
കുന്നു അയാൾ
ജടിലമാമെന്തോ പരതുന്നപോൽ മുഖം

മുകിലിൻ മൂടുപടമിട്ട നേരത്തെ തിരി-
ച്ചറിയുന്നില്ല
ജoരം വിങ്ങി നിൽക്കുന്നു
ക്രമപ്പെടുന്നില്ല ചിന്തകൾ
പടിഞ്ഞാറ് വെയിൽച്ചീളു പിറന്നോന്ന്
ഇടയ്ക്കിടേ എത്തി നോക്കുന്നു

2024 ഏപ്രിൽ 29, തിങ്കളാഴ്‌ച

നിരത്തു വക്കിൽ


നിരത്തു വക്കിൽ
നിരത്തി വെച്ചിരിക്കുന്നു
ദൂരെയുള്ളൊരു ദേശം,
ഒരിക്കലും കണ്ടുമുട്ടാത്ത
അനേകം മനുഷ്യർ,
ചൂളം കുത്തി കുതിച്ചെത്തുന്ന
ചരക്കു വണ്ടി ,പാണ്ടി ലോറി !

പുത്തൻ ഗന്ധങ്ങൾ
വലിയ ആഹ്ലാദങ്ങൾ
കണ്ണീരുകൾ
കൃഷിത്തോട്ടങ്ങൾ
പെരുമാറ്റങ്ങൾ.

അനേകായിരം
അർദ്ധ പട്ടിണിക്കാരുടെ
ചോരയും നീരും വാറ്റിയെടുത്ത
തിൽനിന്നും
വിളയിച്ചെടുത്തത്.
എത്രയെത്ര യാത്രകൾ !

അതെ ,
എന്തൊരു മധുരമാണ്
സ്വാദ് മാത്രമാലോചിക്കുന്ന
നമ്മുടെ മനസ്സിൽ

നോക്കൂ ;
നിരത്തി വെച്ചിരിക്കുന്നു
നിരത്തു വക്കിൽ
ഓറഞ്ച്, മുന്തിരി ,ആപ്പിൾ......
അനേകം
പഴവർഗ്ഗങ്ങളുടെ പരന്നതട്ട്

2024 ഏപ്രിൽ 28, ഞായറാഴ്‌ച

ഓർമ്മിപ്പിക്കുന്നത്


പട്ടം പോലെ മുകളിലേക്ക്
പൊങ്ങി പൊങ്ങി പോകുമ്പോൾ
ഓർക്കണേ

മണ്ണിനടിയിലെ
ആരുടേയോ കൈയ്യിലെ
ചരടിൽ നിന്ന് അയച്ചു വിടുന്ന
പട്ടമാണ് നമ്മൾ

2024 ഏപ്രിൽ 24, ബുധനാഴ്‌ച

ശവക്കുഴി


കണ്ടു കണ്ടു മടുത്തു
പറിച്ചെറിയാനില്ലിനി കണ്ണ്
കേട്ടു കേട്ടു വെറുത്തു
മുറിച്ചുനൽകുവാനില്ലിനി -
കാത്

മടുത്തു പോയ്
മുടന്തൻ ന്യായങ്ങളെ
അന്യായങ്ങളുടെ
ആൾക്കൂട്ടത്തെ
കഴിയില്ല മുജ്ജന്മത്തിൻ്റെ
അടിമത്തം
വേണ്ട, അടിമത്തത്തിൻ്റെ
കുനിഞ്ഞ നട്ടെല്ല്

ഞാൻ ശവക്കുഴി കുഴിക്കുന്നു
അവരെൻ്റെ നാട് വിൽക്കുന്ന -
തിനു മുന്നേ
ഞാൻ, നീയെന്ന് വെട്ടിമുറിക്കു -
ന്നതിനു മുന്നേ
എൻ്റെ ആകാശം ആയുധം നിറ-
യ്ക്കുന്നതിനു മുന്നേ
എൻ്റെ പുഴയിൽ വിഷം കലർത്തു -
ന്നതിന്നു മുന്നേ

ഞാൻ കുഴിച്ച ശവക്കുഴിയിൽ
ഞാൻ തന്നെ എൻ്റെ ശവത്തെ
ഇറക്കി വെയ്ക്കുന്നു

കണ്ടു കണ്ടു മടുത്തു
പറിച്ചെറിയാനില്ലിനി കണ്ണ്
കേട്ടു കേട്ടു വെറുത്തു
മുറിച്ചുനൽകുവാനില്ലിനി -
കാത്

മടുത്തു പോയ്
മുടന്തൻ ന്യായങ്ങളെ
അന്യായങ്ങളുടെ
ആൾക്കൂട്ടത്തെ
കഴിയില്ല മുജ്ജന്മത്തിൻ്റെ
അടിമത്തം
വേണ്ട, അടിമത്തത്തിൻ്റെ
കുനിഞ്ഞ നട്ടെല്ല്

ഞാൻ ശവക്കുഴി കുഴിക്കുന്നു
അവരെൻ്റെ നാട് വിൽക്കുന്ന -
തിനു മുന്നേ
ഞാൻ, നീയെന്ന് വെട്ടിമുറിക്കു -
ന്നതിനു മുന്നേ
എൻ്റെ ആകാശം ആയുധം നിറ-
യ്ക്കുന്നതിനു മുന്നേ
എൻ്റെ പുഴയിൽ വിഷം കലർത്തു -
ന്നതിന്നു മുന്നേ

ഞാൻ കുഴിച്ച ശവക്കുഴിയിൽ
ഞാൻ തന്നെ എൻ്റെ ശവത്തെ
ഇറക്കി വെയ്ക്കുന്നു

2024 ഏപ്രിൽ 22, തിങ്കളാഴ്‌ച

വർത്തമാനകാലത്ത്


മുറ്റത്തെ മുരിക്കുമരത്തിലിരുന്ന്
ഒരു കാക്ക കരയുന്നു
കാലം കറുപ്പെന്ന് വിളിച്ചു പറയുന്നു
ഓട്ട കണ്ണിട്ടു നോക്കുന്ന ഒരു കാക്ക
എൻ്റെ ഉള്ളിൽ പിടഞ്ഞുണരുന്നു

കാക്കതന്നെയാണോ സംസാരിക്കു -
ന്നത്
അതോ; കാലത്ത് കൊറ്റിനുള്ള -
വകതേടിപ്പോയ അച്ഛനോ
അങ്ങാടിയിൽ പോയ അമ്മയോ
പഠിക്കാനിറങ്ങിയ പെങ്ങളോ

പുറത്തേക്കിറങ്ങുന്ന നീ
തിരിച്ചു വരുമ്പോൾ
ഞാനുണ്ടാകില്ലെന്നാണോ പറയുന്നത്
ഈ കാക്ക എൻ്റെ ജഡമെന്നും,
സംസാരിക്കുന്നത് ആത്മാവുമെന്നാണോ
പറയുന്നത്

കാലം കൊരുത്തെടുത്തതിൻ ബാക്കി
അന്തിയുടെ ജഡമായെൻ്റെ മുന്നിൽ
കിടക്കുന്നു
ഇടവഴികളിലൂടെ കരച്ചിലുകൾ ഓടി വരുന്നു
ഒരുരുളച്ചോറായ് ഞാൻ രൂപാന്തരപ്പെടുന്നു
മുരിക്കുമരത്തിലെ കാക്ക ആർത്തിയോടെ
കൊത്തി വിഴുങ്ങുന്നു

2024 ഏപ്രിൽ 21, ഞായറാഴ്‌ച

ഇരയും വേട്ടക്കാരനും


വില്ല് വിറച്ചു തുള്ളുന്നു
കൊല്ലും ഞാൻ നിന്നെ.

എൻ്റെ മുനയിൽ മരണ -
മെന്ന് അമ്പ്
ഉന്നമെൻ്റേതെന്ന് കണ്ണ്
ഇച്ഛഎൻ്റേതെന്ന് മനസ്സ്
കരുത്തെൻ്റേതെന്ന് കൈ
ഇര എൻ്റേതെന്ന് വേട്ടക്കാരൻ

ഇര
എന്നും
എരിതീയിൽ നിന്ന്
വറച്ചട്ടിയിലേക്ക്

2024 ഏപ്രിൽ 20, ശനിയാഴ്‌ച

മാനിഷാദ


ആദിമ കവിയുടെ ഉത്കട ദു:ഖത്തിൽ -
നിന്നാദ്യത്തെ കവിതയായ് 'മാനിഷാദ' -
പിറന്നു
കേട്ടതില്ലൊരു കാതും
മിണ്ടിയതില്ലനാവും
ഒഴുകുന്നു കണ്ണീരിന്നും
തമസാ നദിയായി

പച്ചമരങ്ങളെല്ലാം പച്ചയ്ക്കു തന്നെ -
കത്തി
പിച്ചച്ചട്ടികൾ പോലും മൺകൂനകളായി
തോക്കുകൾ മാത്രം വർത്തമാനങ്ങൾ
ചൊല്ലീടുന്നു
മറമാടാൻ മണ്ണില്ലാതെ
പരേതർ ഉഴലുന്നു !

ഒലീവിലക്കൊമ്പുമായ്
പറക്കും പിറാക്കളെ
കുരിശുമലയുടെ കുറുകേ പറക്കുക
ശാന്തി സമാധാനങ്ങൾ
സ്നേഹ സാന്നിധ്യമായി
നാൾക്കുനാൾ പെയ്തീടട്ടെ
ഭൂവിലിനിയെങ്കിലും