malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012 ജനുവരി 7, ശനിയാഴ്‌ച

ടൂറിസ്റ്റുകളുടെപ്രത്യേക ശ്രദ്ധയ്ക്ക്

തണുത്തു വിറയ്ക്കുന്ന നാട്ടില്‍ നിന്ന്
നാട് കാണാന്‍ എത്തിയവര്‍
നാടും,നഗരവും ചുറ്റിനടക്കാന്‍
പറന്നിറങ്ങിയവര്‍.
നഗര വെയിലില്‍ നടക്കുന്ന,തിഥികള്‍
മടങ്ങുവാനില്ല മോഹമൊട്ടും
ദിനങ്ങളിനിയും ദാനമായ്‌ കിട്ടുവാന്‍
ദയ യാചിക്കയാണവര്‍
കിണറു വെള്ളത്തിന്‍ രുചി അറിഞ്ഞപ്പോള്‍
കിളിര്‍ന്നു വന്നുപോല്‍ ആശകള്‍
കൊടിയിറങ്ങാത്തഉത്സവത്തിന്റെ
കൂടെ മനസ്സ് തുള്ളുന്നുപോൽ
തൊടിയിലെങ്ങും നിറഞ്ഞു നില്‍ക്കുന്ന
ഫലങ്ങള്‍ കണ്ടതിശയിച്ചുപോൽ
കടപ്പെട്ടിരിക്കുന്നു,കണ്ണും,കരളും
ഈശരീരം മുഴുവനും
തരികയിനിയും ദിനങ്ങള്‍
ഞങ്ങള്‍ ദാനമായ്‌ നല്‍കിടാം ഞങ്ങളെ
കാണുവാന്‍ കൊതിയുണ്ടിനിയുമീ നാടും,നഗരവുമേറെയും.
* * *
കൊതി പെരുക്കാതെ പോവുക
ജീവനില്‍ കൊതി മാത്രമായ്‌ പോവുക
അറിയില്ല നിങ്ങള്‍ക്കുള്ള്കള്ളികള്‍
ഉടഞ്ഞു പോയൊരാ ഉണ്മകള്‍
തിരിച്ചറിവില്ലിന്നച്ഛന്-
അമ്മയും,മകളുമേതെന്നു
പച്ച നോട്ടിനായ് പിഞ്ചു കുഞ്ഞിനെ
പിച്ചിച്ചീന്തുവാന്‍ നല്‍കിടും
പെണ്‍കിടാങ്ങളെ ഒത്തു കിട്ടിയാല്‍
ക്രൂരമായ്‌ പങ്കു വെച്ചിട്ടും
കൊതി പെരുക്കാതെ പോവുക
ജീവനില്‍ കൊതിമാത്രമായ് പോവുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ