ശിശിരം മുട്ടി വിളിക്കുന്നു നിശയിൽ
കുസൃതി ചൊല്ലിച്ചിരിച്ച് -
കുളിരുവന്നെന്നെ കെട്ടിപ്പിടിക്കുന്നു
ചേമ്പിലയിൽവജ്രപ്പൊടികൾതൂവുന്നു
പാച്ചോറ്റിപ്പൂവുകൾ പിച്ചവെച്ചെത്തുന്നു
മച്ചിൻ ജാലക വാതിലിലൂടെത്തിനോക്കു
ന്നുണ്ടൊരുത്തി
നേർത്ത മഞ്ഞിൻ പട്ടുടുത്ത് വിടർത്തിയ
കൂന്തലാൽ
തട്ടിൻപുറത്തു നിന്നമ്പിളി.
ഇരുളിന്നോരത്തേക്ക് കട്ടിലിൻ ചാര
ത്തേക്ക്
കെട്ടിപ്പിടിച്ചെന്നെ വലിച്ചു നീക്കും കുളിര്
ഒച്ചു പോലിഴയുന്നു ശിശിര ചുണ്ടെൻ
കവിളിൽ
പൊള്ളും കുളിരിൻ പാച്ചോറ്റിയായ്
പൂത്തു വിടരുന്നുവെന്നുള്ളം
കണ്ടതില്ലൊന്നുമെന്ന മട്ടിൽ
നറുവെണ്ണതൻ നിറമെഴും പെണ്ണാ
മമ്പിളി
നടന്നു നീങ്ങുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ