malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2013 ജനുവരി 12, ശനിയാഴ്‌ച

പ്രണയികള്‍


ഇത്രമേല്‍ അവളെന്നെ പ്രണയിച്ചിരുന്നെന്ന്
ഇപ്പോഴാണറിഞ്ഞത്
കടിച്ചുതിന്ന മാമ്പഴക്കൊരട്ട
ഈമ്പാന്‍ കൊടുക്കാതെ
മണ്ണിലേക്കെറിഞ്ഞിട്ടും
പുഴുപ്പല്ലുകാട്ടി പുഞ്ചിരിച്ചു നീ നിന്നില്ലെ
വള്ളി റ്റ്രൗസറിന്‍ പൊട്ടിയനാട
തുന്നി തന്നില്ലെ
ആമ്പല്‍ പറിക്കുമ്പോള്‍ വയല്‍
ചെളിയിലേക്ക് തള്ളിയിട്ടിട്ടും 
ഇളകി ചിരിചില്ലെ
മഷിതണ്ട് മുഴുവനും തട്ടിപറിച്ചിട്ടും
പൊട്ടിചിരിച്ചില്ലെ
കണ്‍മുന്നില്‍ കണ്ടുപോകരുതെന്നു
കണ്ണുരുട്ടി കയര്‍ത്തിട്ടും
പൊട്ടിവീണ കണ്ണീരിനുള്ളിലും
മന്ദഹാസംപൊഴിച്ചില്ലെ
ഇന്നീപാതിതളര്‍ന്ന മെയിതാങ്ങി
നടക്കുമ്പോഴും
മന്ദം,മന്ദമെന്നു കാതില്‍ പറകയല്ലേ
ഇത്രമേല്‍ അവളെഞാന്‍
പ്രണയിച്ചിരുന്നെന്നു
ഇപ്പോഴാണറിഞ്ഞത്

ദേശാടനപക്ഷികള്‍


പിറന്നുവീഴുന്നപെണ്‍ കുട്ടികള്‍
ദേശാടനപക്ഷികളോ
കാമാന്ധരുടെ കയ്യിലെ
കളിപ്പാട്ടങ്ങളോ
അരനിമിഷംകൊണ്ടെരിഞ്ഞു -
തീരുന്ന
ഈയ്യാം പാറ്റകളോ
ഏതുസൈബീരിയയില്‍നിന്നാണവര്‍
പറന്നുവന്ന്തു ?!
പറ ക്കമുറ്റും മുന്‍പേ
വംശ വൃക്ഷത്തിന്റെ ഏതുശാഖയി -
ലാണവര്‍
ചേക്കേറുന്നത് ?
ഇല്ലമക്കളെ ,മറക്കില്ല നിങ്ങളെ
കൂപ്പുന്നു വേവും മനസ്സിനാലഞ്ജലി
പച്ച ഞരമ്പിന്‍ പിടച്ചിലില്‍ നിന്നോര്‍മ്മ
 സിരകളില്‍ നിന്നോര്‍മ്മ സംഗ്രാമ ഭൂമിക
ഇല്ല നരാന്തകന്‍ മാരവര്‍ വാഴില്ല
നിരുപമേ,നിന്‍സ്മൃതി ജ്വാലയില്‍
തീര്‍ന്നിടും ചാരമായ്

2013 ജനുവരി 8, ചൊവ്വാഴ്ച

പുതുകാലം


അച്ഛമ്മ പറഞ്ഞതാണ് :
"കാസറട്ട് '-ന്ന് പറഞ്ഞതിന്
കലമ്പി കരയിചൂന്നു
'പുത്തിമുട്ട് "-ന്നു പറഞ്ഞേന്
പത്തിവിരിച്ച് കൊത്താന്‍ വന്നു
ഓര്‍മ്മകള്‍ക്ക് തന്നാരം പാടി
വലിയ മഴത്തുള്ളികള്‍ പാറി വീണു
ഓര്‍മ്മയുടെ വരമ്പും കാലത്തിന്റെ -
കരയും
കവിഞ്ഞൊഴുകി
അരിയില്ലാതെ എരിപൊരികൊണ്ടകാലം
ചാമാകുത്തി കഞ്ഞിവെചതും
വര്തിന്നുവിറച്ചു വീണതും
കട്ടന്‍കപ്പയുടെ കട്ട് പിടിച്ച്
മൂക്ക്കുത്തി മണ്ണില്‍വീണു ഛര്‍ദ്ദിച്ചതും
കാല് വെന്ത  നായയെപ്പോലെ
കാലമെത്ര കഴിഞ്ഞു
ഭാഷയും,വേഷവുംപോലെ മനുഷ്യനും
എത്രമാറി
കൃഷിയിന്നു കാഷായവേഷം ധരിച്ച്
പുറപ്പെട്ടു പോയിരിക്കുന്നു
വെള്ളകോളറും ധരിച്ച്
കൊറ്റിയെപോലെനാം കുത്തിയിരിക്കുന്നു
അരി യിനി ഓര്‍മ്മമാത്രമാവും
രിപുക്കളെങ്ങും നിറയും
പുനം കൊത്താന്‍ കാടെവിടെ?
പൂത്താട വാളാന്‍ നിലമെവിടെ?
റ്റൈല് വെച്ച തറയില്‍ കിടന്ന്
പൂഴിതവളയെപ്പോലെ
നിരങ്ങി നിരങ്ങി നീങ്ങുന്നകാലം
വിദൂരമല്ല

2013 ജനുവരി 7, തിങ്കളാഴ്‌ച

വേദനചിത്രം


വിചിത്രമായ ഭൂമുഖത്ത്
അലയുന്നു കുറേപൊയ്മുഖങ്ങള്‍
കാലങ്ങളില്ലാത്തഞാന്‍
ചുമന്നുനടക്കുന്നു ഒരുപീഡിതമനസ്സ്
ഉണ്ട്,സുഹൃത്തുക്കള്‍,യേറെ
സ്നേഹത്തിന്റെ മേമ്പൊടിചേര്‍ത്ത്
ചതിയുടെചതുപ്പിലേക്ക് തള്ളിവിട്ടവര്‍
ഒരു ഇരയെ,യെന്നോണം
തുറിച്ചുനോക്കി നൊട്ടിനുണയുന്നവര്‍
വിരൂപമായ ഒരുചിത്രംപോലെ ഞാന്‍ -
തൂങ്ങിയാടുന്നു
ഫൌണ്ടന്‍ തെറിപ്പിക്കുന്ന വെള്ള
തുള്ളികളെ പ്പോല്‍
കരളിലെ കണ്ണില്‍ നിന്നും കണ്ണീര്‍ തുളുമ്പുന്നു
ഞാനറച്ചുപോകുന്നു ഈവിശാലമായ
പാതയുടെ
അവസാനമെന്തെന്നറിയാതെ .
ഞാന്‍ വേദനയുടെ ഒരുചിത്രം
പതിരുമാത്രം വിളയുന്ന പാഴ്നിലം

വെയില്‍ കായുന്ന പൂച്ച


രാവിലെ വിളിച്ചുണര്‍ത്തും
രാവിനെ,യലക്കി വെളുപ്പിച്ച
വണ്ണാത്തിക്കിളി
ഓര്‍മ്മച്ചൂട്ട് ആളിക്കത്തും
ചിന്തയുടെ പടവുകള്‍ ഒന്നൊ-
ന്നായ്കയറും
കപ്പിയുടെ കുപ്പിവള കിലുക്കമുയരും
തൊട്ടി കിണര്‍ജലത്തില്‍മുങ്ങിനിവരും
ഭൂഗോളത്തിന്റെ അരികില്‍ ചവുട്ടി
വീഴാതിരിക്കാന്‍ചറകുവിടര്‍ത്തി
കഴുത്തു കുഴലാക്കി നീട്ടികൂവും
ഒരു പൂവന്‍കോഴി മൂന്നുവട്ടം
ജലനൂലുകള്‍തണുപ്പിനെകഴുകിക്കളയും
മുറ്റത്തെവറ്റിനായ് മുരിക്കുമരത്തിലെകാക്ക
ഏങ്കോണിച്ചു നോക്കിവിളിച്ചുപറയും' താറാ ...താറാ'
കാല്‍മുഖം കഴുകി വെയില്‍ കായുന്ന പൂച്ചയായി
മടിച്ചുഞാന്‍ നില്‍ക്കുമ്പോള്‍
നേരം പോയെന്നുദൃതിപ്പെട്ടു ഉറക്കചടവുമായി
അവള്‍ ഓഫീസിലേക്കോടും

2013 ജനുവരി 4, വെള്ളിയാഴ്‌ച

മൊബൈല്‍കിളി


മലര്‍ന്നുകിടക്കുന്ന പ്രഭാതത്തെ നോക്കി
അയാള്‍ നെടുവീര്‍പ്പിട്ടു
സന്തോഷത്തിന്റെ ഒരു കുളിര്‍പ്പെരുക്കം
മനസ്സിലെങ്ങും നിറഞ്ഞു
പെറ്റു വീണിട്ടേയുള്ളൂ  പൊക്കിള്‍ക്കൊടി -
യറ്റിട്ടില്ല .
 കിഴക്കന്‍ മാനത്ത്പേറ്റുചോരയുടെതുള്ളികള്‍
പടര്‍ന്നിരിക്കുന്നു
കേള്‍ക്കാംകൈകാലിട്ടടിച്ചുകൊണ്ട്
കരച്ചിലിന്റെ കിളിനാദം
ചേമ്പിലയിലെ മഞ്ഞു തുള്ളികള്‍ക്ക്
വൈരക്കല്‍ തിളക്കം
ചോരച്ചചുണ്ടുപോലെ വിടര്‍ന്നപൂക്കള്‍
അമ്മിഞ്ഞ മണംപോലെ മഞ്ഞിന്റെ
മദിപ്പിക്കുന്ന ഗന്ധം
കുഞ്ഞിന്റെ ചോരിവായിലേക്ക്
അമ്മിഞ്ഞപോലെ മഞ്ഞു
മഞ്ഞ ഡാലിയയിലേക്ക് മനസ്സ് -
തിരിയുമ്പോള്‍
ജാലകപ്പടിയില്‍മൊബൈല്‍കിളിനാദം
 

ചരിത്രത്തിലെ സ്ത്രീസാനിദ്ധ്യം



വാല്മീകി ,ഹോമര്‍
മനീഷികളില്‍ മനീഷി
രാമായണം,ഇലിയഡ്‌,ഒഡീസ്സി
വിശ്വമഹാകാവ്യങ്ങള്‍
ചിതലരിക്കാതചരിത്രത്തിന്റെ
തുറന്ന വാതായനങ്ങള്‍
സ്ത്രീ പണയ പണ്ടം ,കളിപ്പാട്ടം,-
ഉപഭോഗവസ്തു.
ചതിച്ച് ചതുപ്പിലെക്കാഴ്ത്തുമ്പോഴും
ചരിത്രത്തിന്റെ പിന്നാമ്പുറത്തിരുന്നു
അവള്‍ശക്തിയാകുന്നു
ഓരോ പുരുഷന്റെ വിജയത്തിന്റെ പിന്നിലും
ഒരു സ്ത്രീ സാനിദ്ധ്യം .
പടവെട്ടിയതെല്ലാംമണ്ണിനും പെണ്ണിനും വേണ്ടി
പറിച്ചെടുത്തതെല്ലാം മാനവും,മാതൃത്വവും
ദേവകളും ,മാനവരും പീഡനത്തില്‍ -
പണ്ഡിതന്മാര്‍
യവന പുരാണം മുതല്‍ഇന്നോളം
എഴുതപ്പെട്ട ചരിത്രമെല്ലാം സ്ത്രീകളുടെതു.
എഴുതുന്നതും
എഴുതപ്പെടാന്‍ പോകുന്നതും