malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2013 ജനുവരി 7, തിങ്കളാഴ്‌ച

വെയില്‍ കായുന്ന പൂച്ച


രാവിലെ വിളിച്ചുണര്‍ത്തും
രാവിനെ,യലക്കി വെളുപ്പിച്ച
വണ്ണാത്തിക്കിളി
ഓര്‍മ്മച്ചൂട്ട് ആളിക്കത്തും
ചിന്തയുടെ പടവുകള്‍ ഒന്നൊ-
ന്നായ്കയറും
കപ്പിയുടെ കുപ്പിവള കിലുക്കമുയരും
തൊട്ടി കിണര്‍ജലത്തില്‍മുങ്ങിനിവരും
ഭൂഗോളത്തിന്റെ അരികില്‍ ചവുട്ടി
വീഴാതിരിക്കാന്‍ചറകുവിടര്‍ത്തി
കഴുത്തു കുഴലാക്കി നീട്ടികൂവും
ഒരു പൂവന്‍കോഴി മൂന്നുവട്ടം
ജലനൂലുകള്‍തണുപ്പിനെകഴുകിക്കളയും
മുറ്റത്തെവറ്റിനായ് മുരിക്കുമരത്തിലെകാക്ക
ഏങ്കോണിച്ചു നോക്കിവിളിച്ചുപറയും' താറാ ...താറാ'
കാല്‍മുഖം കഴുകി വെയില്‍ കായുന്ന പൂച്ചയായി
മടിച്ചുഞാന്‍ നില്‍ക്കുമ്പോള്‍
നേരം പോയെന്നുദൃതിപ്പെട്ടു ഉറക്കചടവുമായി
അവള്‍ ഓഫീസിലേക്കോടും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ