malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 ജനുവരി 7, ശനിയാഴ്‌ച

മനസ്സമാധാനം



ഒച്ചിഴയുമ്പോലെയായിരുന്നു
എന്റെ ഓരോദിനങ്ങളും
നിന്റെ ഓർമ്മകൾ ആയിരം
കാലുള്ള തേരട്ടയായെന്നിലി
ഴഞ്ഞു കൊണ്ടിരുന്നു
എന്റെ നഗ്നതയിലിഴഞ്ഞ് ചോര
നക്കിക്കൊണ്ടിരുന്നു
എനിക്ക് നിന്നെ വേണമായിരുന്നു
ആത്മപീഡയുടെ മല മടക്കുകൾ
ഞാനൊന്നൊന്നായ് കയറി
നിന്റെ മൗനം ചുറ്റും ജലമുറഞ്ഞ
ഹിമാനിയായെന്നിൽ പെരുത്തു
ഹൃദയം അടുപ്പിൽ വെച്ചചെമ്പുകലം
പോലെ തിളയ്ക്കുന്നു
നിന്റെ ഒരു വാക്കെങ്കിലും ......!
അനന്തരം ജീവൻ പിടയുന്നനേരത്ത് വാക്കിന്റെ ഒരിറ്റു പ്രാണജലം നീയെന്നി
ലേക്ക് നീട്ടി
അമൃതു പോലെ മൃദുവായ വാക്ക് ഞാൻ
അല്പാല്പം പാനം ചെയ്തു
ഇപ്പോൾ നീയെന്നിൽ തിടംവെച്ചു നിൽ ക്കുന്നു
മറ്റൊന്നിനുമല്ല നീയെന്റേതെന്ന് യെന്നൊരു
മനസ്സമാധാനത്തിന്

പ്രണയ വിളക്ക്



എത്രകാലമായി ഹൃദയത്തിൽ ഞാൻ
നിന്നെ
കൊത്തിപ്പണിയാൻ തുടങ്ങിയിട്ട്
എന്നിട്ടും പൂർത്തീകരിക്കുവാൻ കഴിയാത്ത
ശില്പമായ് നീ നിൽക്കുന്നു
മുഴുമിപ്പിക്കാത്ത മുഴുപ്പുകളായി നീയെന്നി
ലവശേഷിക്കുന്നു
എന്നെ ഒറ്റയ്ക്കു നിർത്തി ഏതാൾകൂട്ടത്തി
നിടയിലേക്കാണുനീയിറങ്ങിപ്പോയത്
മുറിപ്പെടുത്തുന്ന മൗനമാണ് നീയെനിക്ക്
സമ്മാനിച്ചത്
തേൻകൂട്ടിൽ നിന്നിറ്റിറ്റു വീഴുന്ന തേൻ പോ
ലുള്ള
രാഗവികാരങ്ങളേയോ,ചായംതേച്ചുമിനു
ക്കിയ
കവിളിണകളേയുമല്ല ഞാൻ പ്രണയിച്ചത്
പുറംമിനുക്കിയ ഓട്ടു വിളക്കാണു നീയെന്ന്
ഞാനറിഞ്ഞിരുന്നില്ല
തല്ലിക്കെടുത്തിയില്ലെനീ പ്രണയത്തിന്റെ
നിലവിളക്ക്
പാഴ്ക്കിനാക്കളുടെ ചുള്ളിക്കമ്പുകളും
കരിയിലകളും കത്തിപ്പൊട്ടുകയാണെ
ന്റെയുള്ളിൽ

ചായമടർന്ന ചിത്രം




കേടുവന്ന ഒരുഘടികാരംപോലെ
ഞാൻ താളം തെറ്റി നിൽക്കുന്നു
പ്രാണന്റെയെണ്ണ വറ്റിത്തുങ്ങുമ്പോഴാ
ണല്ലോ പ്രീയേ
പ്രണയമെന്നെ ഭ്രമിപ്പിക്കുന്നത്
നീ മൗനം മുദ്രവെച്ച ചുണ്ടുകളാലിരിക്കു
മ്പോഴും
തടാകക്കരയിൽ നിന്നും സാഗരതീരത്തെ
ത്തിപ്പെട്ടതു പോലെയെന്നിൽ
പ്രണയം തിരയടിക്കുന്നു
പൂർത്തീകരിക്കാത്ത ഒരു സ്വപ്നമായ്,
മുഴുമിപ്പിക്കാത്ത ഒരുചിരിയായ് നീയെന്നി
ലുണ്ട്
പറക്കാനൊരുങ്ങുന്ന പക്ഷിയെപ്പോലെ
യെന്നിൽ വാക്കുകൾ അമർന്നിരിക്കുന്നു
നനഞ്ഞു കുതിർന്ന കണ്ണുകളാലെയെനി
ക്കുറങ്ങേണ്ടി വരുന്നു
ഇത്തിരി സ്നേഹത്തിനാണ് കൈ നീട്ടിയി
രുന്നത്
ഉണ്ടാകുമോ ചായം മങ്ങിയ ഒരു ചിത്രമാ
യെങ്കിലുംഞാൻ നിന്റെയുള്ളിൽ
നിന്റെ ഒർമ്മകളെ താലോലിക്കുവാൻ
യുവത്വം തളിർത്തു നിൽക്കുന്ന ഒരു ഹൃദയ
മുണ്ടെനിക്ക്
ചായമടർന്നചിത്രമെന്നോതി
ചന്തമുള്ളതും തേടിപ്പോകുന്ന ചിത്രശലഭമേ

ജീവിതം




ഇടവം ചതിച്ച ഇടവഴിയുടെ വളവിൽ
സന്ധ്യ വെയിലിന്റെ കൈ പിടിച്ച് നടക്കുന്നു
വിളർത്ത മുഖവും, അടഞ്ഞുതുടങ്ങുന്ന
കണ്ണുമായി
ഇരുട്ടിന്റെ പർവ്വതം കയറുന്നു
എത്രയായി നാം ഇരട്ടവരയൻ കോപ്പിയെഴു
ത്തുപോലെ
ഈ ജീവിതം തുടങ്ങിയിട്ട്
എന്നിട്ടും; എഴുതിയെഴുതി നാം യെല്ലാം
തെറ്റിക്കുന്നു

കാലം



താരുണ്യത്തരു പൂത്തിരിക്കുന്നു
കരുത്തുറ്റ പ്രേമ വായ്പ്പായ് വിടരുന്നു
കാലം കാറ്റായി, കാമം പൂത്ത കാറ്റിന്
ഞെരിച്ചു കൊല്ലുന്ന സുഗന്ധം
പച്ചയിലകൾ ആളിക്കത്തുന്നു, ആകാശം
തലയിട്ടടിക്കുന്നു
കാലംകലങ്ങി മറയുന്നുകൊക്കരണിയിൽ
ജലം കരകവിയുന്നു
ജലരാശിയിൽ തലമുറ മുങ്ങിപ്പൊങ്ങുന്നു
ഇമകൾ ഇടറിത്തുറക്കുമ്പോൾ, കാരിരു
മ്പിന്റെ കരുത്ത് തളർന്നു തീരുമ്പോൾ
കാമത്തിന്റെ ദന്ത നിര കൊഴിഞ്ഞകാല
ത്തിന്റെ കണ്ണിൽ
അവശതയുടെ പാടപടരുന്നു

ചിറകൊടിഞ്ഞ പക്ഷി




കാമാർത്തനായ കാറ്റിനെ ഭയന്ന്
മഴയേതോ പൊന്തക്കാട്ടിൽ ഒളിച്ചിരുന്നു
ചുരമിറങ്ങിയെത്തിയ കാറ്റ്
മഴയുടെ മുടിക്ക് പിടിച്ച് മുന്നോട്ട് തള്ളി
കുന്നിറങ്ങിയെത്തിയ മഴ ഒരാരവത്തോടെ
ഊർന്നുവീണു
പറ്റേ നഗ്നയാക്കപ്പെട്ടവളുടെ മഴക്കണ്ണുകൾ
കരഞ്ഞു കലങ്ങിയിരുന്നു.
അവനവളെ ഒരു ജലസർപ്പമായ് ചുറ്റിവരിഞ്ഞു
അവൾ കുതറിപ്പിടഞ്ഞു
പീഡനമേറ്റ മഴയെക്കണ്ട മല
തുറുക്കണ്ണുകളാൽ ഗഗനമൗനത്തിലാണ്ടു
പോയി
തളർന്നു പോയവളുടെ ശരീരത്തിൽ
നിറം മങ്ങിയ ഒരു തുണ്ട് ആകാശക്കീറു
മിട്ട്കാറ്റ് ഓടിപ്പോയി
ഒരു പക്ഷി ചിറകൊടിഞ്ഞ് വീണിരിക്കുന്നു
മുറിവില്ല, രക്തം പൊടിയുന്നുമില്ല
അവളുടെ വേവുകൾ ആരറിയുന്നു

സീരിയൽ



സരസമായ വാക്കുകളിൽ
സീരിയലുകൾ നടുത്തളത്തിൽ
സ്ഥാനം പിടിച്ചപ്പോൾ
മദ്ധ്യാഹ്നം പിന്നിട്ട അകത്തളങ്ങൾ
വൃദ്ധത്വത്തിലേയ്ക്ക് കൂപ്പുകുത്തി.
പ്രണയത്തിന്റെ പുതിയവാമൊഴിയിൽ
പെൺകുട്ടികൾ പുളകിതരായി
പരസ്യങ്ങളുടെ പിന്നാമ്പുറങ്ങളിൽ
പലരും പിടഞ്ഞൊടുങ്ങി.
ഉച്ചമയക്കത്തിന്റെ യിടവേളകൾ
കണ്ണീരുണങ്ങാത്ത നാളുകളായി
അറ്റമില്ലാത്ത പ്രണയ പരമ്പരയുടെ
ചരടിൽ തൂങ്ങി വർണ്ണ തുകിൽ പോലെ
ആനന്ദിച്ചാർത്ത പെൺകുട്ടികൾ
അമ്മമാരറിയാതെ പ്രണയ ചാറ്റിങ്ങിൽ
വ്യാപൃതരായി
സമയം മാത്രം നരച്ച മുഖം ഭിത്തിയിൽ നിന്ന്
വെളിയിലേക്ക് നീട്ടി
വിരസതയുടെ ചവർപ്പ് കുടിച്ച് കുടിച്ച്
അനങ്ങാത്ത ശരീരങ്ങൾ രോഗാതുരമായി
അടുക്കളത്തോട്ടം കരിഞ്ഞുണങ്ങി
അയൽക്കാർ കണ്ടാൽ മിണ്ടാത്തവരായി
ഭക്ഷണങ്ങൾ പൊതികളായെത്തി
ജോലി ചെയ്യുന്നവർ പണം കായ്ക്കും മര
ങ്ങളായി
യുവത്വങ്ങൾ നിഷിദ്ധ മേഖലയിലായി
വിലക്കപ്പെട്ട കനികൾ മാത്രം ഭക്ഷിച്ച്
വന്യരാഗത്തിന്റെ താഴ്വര തേടി
ഗന്ധമില്ലാത്ത പ്രണയ പരമ്പര പോലെ
അച്ഛനും അമ്മയും മക്കളും സമാന്തര
രേഖകളായി
എത്ര അടുത്തായിട്ടും ഓരോ ആളും
ഒരുവനദൂരം അകലെയായി