malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 ഏപ്രിൽ 15, ശനിയാഴ്‌ച

ജീവിതം ഇങ്ങനെയും



പാപത്തിന്റെ അനിവാര്യമായ
വ്യസനത്തോടെ
അവൾ മഴയിലേക്കിറങ്ങി
വിയർപ്പിൽമഴ കലർന്ന്
ദേഹത്തൂടെ ചാലിട്ടൊഴുകി
മിന്നലിന്റെമൂർച്ചയുടെ തിളക്കം
അവളുടെമുഖത്ത് സ്ഫുരിച്ച
ദൈന്യത, യിടയ്ക്കിടേകാട്ടിതന്നു.
കുടിലിൽനിന്ന് കുഞ്ഞിന്റെവിശന്ന
നിലവിളി അവളുടെകാതിൽ
പറ്റിക്കിടന്ന് പാടിയുറക്കിയഅമ്മയെ
ഇരുളിൽതപ്പിനോക്കി കാണാതെ
വന്നപ്പോഴുള്ള
കുഞ്ഞിന്റെഭയം അവളുടെകണ്ണിൽ
മഴയേക്കാൾ ആർത്തലയ്ക്കുന്നകണ്ണീർമഴ
അവളുടെകവിളിൽ ഓളംവെട്ടുന്നു
മുഷിഞ്ഞുചുളുങ്ങിയ ഏതാനുംനോട്ടുകൾ
അപ്പോഴും നനയാതിരിക്കാൻ
അവൾകൈചുരുട്ടി പിടിച്ചിരുന്നു

തീചുംബനം




പ്രണയിച്ചു പ്രണയിച്ചാണവർ
വിവാഹിതരായത്
അവന്റെചുംബനത്തിന് തീപ്പോലെ
പൊള്ളുംചൂടായിരുന്നു
അവനെന്നാൽ അവൾക്ക്
പ്രാണനായിരുന്നു
അതുപോലെയവനും
മുഷിവൊട്ടും ഉണ്ടായിരുന്നതേ
യില്ല
മഷിയിട്ടമിഴി നനയിപ്പിച്ചതേയില്ല
പിന്നിലൂടെവന്ന് കെട്ടിപ്പിടിച്ചാണ്
പിൻകഴുത്തിലവൻകൊളുത്തിയത്
ഒരു'തീ'ചുംബനം
ഒന്നുതിരിഞ്ഞു നോക്കുവാനവൾക്ക്
സമയമുണ്ടായിരുന്നില്ല
ചുംബനച്ചൂടിന് പെട്രോളിന്റെ ഗന്ധമാ-
യിരുന്നു.
ഇന്നും അവൾക്കായവൻ കണ്ണീരൊഴു
ക്കുന്നു!

2017 ഏപ്രിൽ 12, ബുധനാഴ്‌ച

വിഷുക്കണി



മേടംവന്നു കരേറുന്നു
മാനംപൊന്നിൻ കുടമായി
കൊന്നമരത്തിൻ ചില്ലകൾതോറും
കനകക്കിങ്ങിണി പൂക്കുലകൾ
തേൻവണ്ടുകളുടെ വരവായി
വരിവരിയായ്പൂമ്പാറ്റകളും
ഉണ്ണിക്കുട്ടനുസന്തോഷം
കുഞ്ഞികൈയ്യിൽ കൈനേട്ടം
മധുരപുഞ്ചിരി തൂകുംമാമ്പഴം
ഉണ്ണിക്കുട്ടനുസമ്മാനം
സദ്യകൾവട്ടം അമ്പമ്പോ.....
സംഗീതങ്ങൾ ഹാ...ഹാ...ഹാ...
കണികണ്ടുണരാൻ കൊതിയായി
പൂത്തിരിപ്പൂക്കൾ വരവായി

വിഷു




കുന്നലനാടിന്നൊരുങ്ങിനിന്നു
കൊന്നപോൽ പൂത്തുവിളങ്ങിനിന്നു
സ്നേഹസൗഭാഗ്യ സൗരഭങ്ങൾ
കണിയായ്കരേറും വിഷുദിനമായ്
വർണ്ണമേലാപ്പൂ വിരിച്ചുനിൽപ്പൂ
കർണ്ണികാരത്തിൻ കുസുമമെങ്ങും
സ്വർണ്ണമെഴുംനല്ല കിങ്ങിണികൾ
കാന്തിവിടർത്തിക്കുണുങ്ങി നിൽപ്പൂ
കൈകളിൽവിത്തും കൈക്കോട്ടുമേന്തി
കർഷകർ പാടവരമ്പിലേറി
പുത്തൻവിഷുപക്ഷി പാട്ടുപാടി
ഉത്സവ ശ്രീയെഴുന്നുള്ളപാട്ട്
വർഷമേഘങ്ങൾ വിരിച്ചുപീലി
ഹർഷനാദങ്ങൾ തൊടുത്തുകണ്ഠം
കൈനേട്ടമായെങ്ങും കായ്ഫലങ്ങൾ
ആനന്ദലബ്ധിക്കിനിയെന്തു വേണം

2017 ഏപ്രിൽ 11, ചൊവ്വാഴ്ച

പ്രണയ മുന്തിരി




ഉന്മേഷം ഉള്ളകങ്ങളെ
ഇളക്കിമറിക്കുന്നു
മനസ്സ് ആകാശം പോലെ.
നിലാവിന്റെ നീലധൂളികൾ
നൃത്തമാടുന്നു
ഒരുകുല മുന്തിരിയുമായി
അപ്പോൾ പറിച്ചെടുത്ത
ഒരുകുല മുന്തിരിപോലെ
അവൾ അരികിൽനിൽക്കുന്നു
സോളമന്റെ പാട്ടിൽനിന്നെന്നപോലെ.
പ്രണയത്തിന്റെമുന്തിരി അവൾ
ചുണ്ടോടുചേർക്കുന്നു
എങ്ങുനിന്നോവന്ന ഒരുകുളിർക്കാറ്റ്
തൊട്ടുരുമിനിൽക്കുന്നു
ചന്ദനത്തിരിയുടെഗന്ധം മദിപ്പിക്കുന്നു
മഞ്ഞുപൊഴിഞ്ഞ നടപ്പാതയിൽനിന്ന്
പിയാനോവായിക്കുന്നതുപോലെ
അതി മൃദുലമായൊരുകൈത്തലം
എന്നെസ്പർശിക്കുന്നു

മരിയാ തോമസ്




അവൾ, ഒര്ഓർക്കിഡ്‌ പുഷ്പംപോലെ
പുഞ്ചിരിച്ചുനിന്നു
ഉപചാരപൂർവ്വം അവൻഅവൾക്കായി
കൈനീട്ടിനിന്നു.
വിറയാർന്നചുണ്ടുകളുടെ നനുത്ത സ്പർശം
മുന്തിരിത്തോപ്പും, ഗോതമ്പുപാടവുംകടന്ന്
ഒരുകാറ്റ്കൊണ്ടുവന്നു
അനവധിഓർമ്മകൾക്കു മുകളിലായി
സ്നേഹത്തിന്റെ ഓർമ്മയായതുയർന്നു
നിന്നു
മരിയാതോമസ്, നിനക്കായ്ഞാനെന്ന്
നീയെത്രവട്ടം, യെന്നോടുമൊഴിഞ്ഞു!
നിന്റെകല്ലുവെച്ച കാതിലെനക്ഷത്രം
എത്രകണ്ണിറുക്കി
പ്രണയത്തിന്റെപുത്തൻ ശീലുകൾ
പാടിതന്നവൾനീ
പാതിരാപവിഴമല്ലിയായ് നീയെന്നിൽ
എത്രവട്ടം പൂത്തുവിടർന്നു
പ്രണയത്തിൻപൂമ്പാറ്റയായിരുന്നു നീ
പൂവുകൾതേടി പറക്കുന്നപൂമ്പാറ്റ
മരിയാ, ഞാനുംനിനക്കൊരുപൂവു
മാത്രമെന്ന്മനസ്സിലാക്കാൻ
ഞാനെത്ര കാത്തിരിക്കേണ്ടിവന്നു

സ്നേഹം




അടച്ചുവെച്ച വീഞ്ഞുപോലെ
എന്റെമനസ്സിന്റെവീര്യം കൂടിക്കൂടി
വരുന്നു
മൊഴികൾതിങ്ങിയിരിക്കുന്നു
എന്നെ,യെത്രമാത്രം സ്നേഹിച്ചിരുന്നുനീ
പക്ഷേ,യിന്ന് ഒരുകള്ളനെയെന്നോണം
നീയെന്നെ, യകറ്റിനിർത്തുന്നു
"സ്നേഹമാണഖിലസാരമൂഴിയിൽ "- സ്നേഹമില്ലെങ്കിൽ പിന്നെമറ്റെന്ത്?
സ്നേഹമാണ് വലുത്
അല്ലെങ്കിൽവ്യർഥം ജീവിതം
കുശുമ്പും, കുന്നായ്മയും, സ്വാർത്ഥത,
അഹങ്കാരം എത്രനാൾ ഇനിയുമിത്
ഇതെല്ലാ,മറിഞ്ഞീടിലും
സ്നേഹത്തെ, യകറ്റിയും, ഒറ്റുകൊടു
ത്തും കൊണ്ടിരിക്കുന്നുലോകം