malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 ഏപ്രിൽ 12, ബുധനാഴ്‌ച

വിഷു




കുന്നലനാടിന്നൊരുങ്ങിനിന്നു
കൊന്നപോൽ പൂത്തുവിളങ്ങിനിന്നു
സ്നേഹസൗഭാഗ്യ സൗരഭങ്ങൾ
കണിയായ്കരേറും വിഷുദിനമായ്
വർണ്ണമേലാപ്പൂ വിരിച്ചുനിൽപ്പൂ
കർണ്ണികാരത്തിൻ കുസുമമെങ്ങും
സ്വർണ്ണമെഴുംനല്ല കിങ്ങിണികൾ
കാന്തിവിടർത്തിക്കുണുങ്ങി നിൽപ്പൂ
കൈകളിൽവിത്തും കൈക്കോട്ടുമേന്തി
കർഷകർ പാടവരമ്പിലേറി
പുത്തൻവിഷുപക്ഷി പാട്ടുപാടി
ഉത്സവ ശ്രീയെഴുന്നുള്ളപാട്ട്
വർഷമേഘങ്ങൾ വിരിച്ചുപീലി
ഹർഷനാദങ്ങൾ തൊടുത്തുകണ്ഠം
കൈനേട്ടമായെങ്ങും കായ്ഫലങ്ങൾ
ആനന്ദലബ്ധിക്കിനിയെന്തു വേണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ