malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010 മേയ് 29, ശനിയാഴ്‌ച

ചായ ക്കട

നാലും കൂടിയ മുക്കിലാണ്
നാട്ടുമ്പുറത്തെ ചായക്കട
കോഴി കൂവും മുമ്പ് തന്നെ സമാവറിലെ
വെള്ളം തിളചെന്നു
നാണയ ത്തുട്ടു നീട്ടി വിളിക്കും ,ദോശ കല്ലില്‍
മാവൊഴിക്കുന്നതുപോലെ
ശബ്ദമുണ്ടാകി പാല്‍ക്കാരി പാറുവാണ്
പതിവായ്‌ ആദ്യമെത്തുക
വീര്‍ത്തു കെട്ടിയ വാര്ത്തകളുമായി
പത്രമെത്തുന്ന
ഏക കടയാണ് അത്
കട ത്തിണണയുടെ
കല്ലില്‍ കുന്തിച്ചിരുന്നു
കാലു പൊട്ടിയ കണ്ണട
കാതില്‍ കെട്ടി
കൂര്‍ത്ത കണ്ണിനാല്‍ കുത്തി -
പൊട്ടിക്കും
വാര്‍ത്തയുടെ-
കെട്ട്
കുഞ്ഞി കണ്ണേട്ടന്‍
ശ്വാസം അടക്കി പിടിച്ചവര്‍
ആദ്യത്തെ ശ്വാസം വിടുമ്പോള്‍
ആവി പറക്കുന്ന ചായ
മുമ്പില്‍ നിരന്നിരിക്കും
വാര്‍ത്തകള്‍ അരിച്ചു പെറുക്കി
ചായക്ക്‌ കൊറിച്ചു കൊണ്ട്
കുഞ്ഞി കണേണട്ടനും

കാണാന്‍ കൊതിച്ച്

കമ്പാര്‍ട്ട് മെന്റിന്റെ ജനലിലൂടെ
മഴ അകത്തേക്ക് എത്തി നോക്കി
മഴ സൂചി നെയ്ത കൈലേസ് പോലെ
നനുത്തോരാവരണം
മുഖത്തേക്ക് പാറി വീണു
പൊട്ടി ത്തരിച്ച പോലെ
ഒരു നിശ്വാസം അടര്‍ന്നു വീണു
സായം സന്ധ്യയുടെ ശോണിമയും
മഴത്തുള്ളിയിലെ മഴവില്‍ ഗോളവും
ചിതറിയ കാമനകളായി
അങ്ങകലെ ആകാശാവും,-
കടലും കെട്ടിപ്പുണര്‍ന്നു
കടലിന്റെ ശബ്ദത്തിനു
കവിതയുടെ ശ്രുതി
വണ്ടിയുടെ ഒപ്പം ജലതതിയും
ഓടുകയാണ്
ഉയര്‍ന്ന മലകള്ക്കപ്പുറത്തെക്ക്
ഓര്‍മകളും ഓടുകയാണ്
ഇപ്പോള്‍ മഴത്തുള്ളിയില്‍ വിരിഞ്ഞത്
കാത്തിരിക്കുന്ന കുഞ്ഞിന്റെ മുഖമാണ് ,പാറിവരുന്ന കാറ്റിനു
പാല്‍ പുഞ്ചിരിയുടെ മണമാണ്

2010 മേയ് 28, വെള്ളിയാഴ്‌ച

മഴ

കുസൃതി കുട്ടിയെ പോലെ
കുണുങ്ങി കുണുങ്ങി
നിന്ന മഴയാണ്
പുസ്തക ക്കെട്ടുമായ്
പടിപ്പുര യിറങ്ങുംപോള്‍
ആദ്യം ഓടിയെത്തുക
പുത്തന്‍ കുപ്പായത്തില്‍
പാറ്റി നനയിക്കാന്‍
കാറ്റും കൂടെ ഉണ്ടാകും
വാഴ നാരുകളായി
അടുത്തുലയുന്ന മഴ
അകലേക്ക്‌ പോകുമ്പോള്‍
മഞ്ഞു പുക പോലെ തോന്നും
ചാഞ്ഞും ചരിഞ്ഞും വരും
ചരല്‍ കല്ല്‌ പോലെ ചിതറും
എത്ര പെട്ടെന്നാണ്
ആകാശ വാതില്‍ പൊട്ടി പ്പൊളിഞ്ഞപോലെ
വെള്ളിടിവാള്‍ വളഞ്ഞു പുളഞ്ഞു
തീ ചിതറുന്നത്‌
മുടി അഴിച്ചിട്ടു ഭ്രാന്തി ത്തള്ളയെ പോലെ
മഴ അലറിത്തുളളുന്നത്
മടിയന്‍ കുട്ടിയെ പോലെയാണ് മഴ
കൂടെ വന്നതാണ്
മണി മുഴങ്ങിയപ്പോള്‍
മടങ്ങി പ്പോയി ഒളിച്ചിരിക്കയാണ്‌
ചക്കര മാവിന്റെ ചില്ലയിലോ
ചൂരല്‍ ക്കാട്ടിലോ
ഇനി വൈകുന്നേരം മഴ വരുന്നത്
നാലുമണി പൂവിന്റെ
മണവുമായാണ്‌

ഉരുക്കം

ഉള്ളുരുക്കാന്‍ പോന്ന
വിശേഷങ്ങള് മായാണ്
ഉമ്മയുടെ കത്ത് വരിക
മുല്ല പ്പൂവിതള്‍പോലെ
മഞ്ഞു ഉതിരുന്ന പുലരിയിലും
കത്തുന്ന വാക്കുകള്‍ ഉരുക്കുകയാണുള്ളം
തുറന്ന ജനലിലൂടെ തളം കെട്ടിയ വെയില്‍
മുറിയിലേക്ക് ഒഴുകി വീണപ്പോള്‍
ചിതറി ത്തെറിച്ചത്
രണ്ടിറ്റു കണ്ണ് നീര്‍
സ്വപ്നത്തിന്റെ കിളികൂടു തകര്‍ത്തു
ചിതറിയ ചിന്തകള്‍
എത്ര വേഗമാണ് കുടിപ്പാര്‍ക്കുന്നത്
ഉല്ലാസ ഭാവം പൂണ്ട എല്ലാ മുഖങ്ങല്‍ക്കുള്ളിലും
ഒളിച്ചിരിക്കുന്നുടാവുമോ ദുഃഖം
അഗാധ നീലിമയാര്‍ന്ന
തടാകത്തിന്റെ അകത്തെ
അജ്ഞാത ദുര്‍ഗ്ഗം പോലെ

നമ്മളെ നാമാക്കുന്നത്

അകം നീറി മരിക്കുന്നോരമ്മ യാം ഭൂമി
തല തല്ലിപറയുന്ന കേള്‍പ്പതില്ലേ
യന്ത്ര നഖങ്ങളാല്‍
മാറ് പറിക്കുമ്പോള്‍
അരുതെന്ന് പറയുന്ന കേള്‍പ്പതില്ലേ
അരുമയാം മക്കള്‍ക്ക്‌
ആവോളമീയമ്മ
പീയുഷമൂറ്റി-
തരുന്നതല്ലേ
ആറ്റിക്കുറുക്കി യുണ്ടാക്കി വെച്ചിട്ടുന്ടീ
പശി മാറ്റാന്‍ എല്ലാര്‍ക്കും ഒന്ന് പോലെ
ആര്ത്തിയാല്‍ മൂര്‍ന്നു കുടിക്കൊല്ല മക്കളെ
മരണത്തെ മാടി-
വിളിചിടല്ല ,കാടുകള്‍ ,തോടുകള്‍ -
പാറകള്‍ എല്ലാമീ
പാരിനു പൊന്നാട എന്നതോര്‍ക്ക
മലകള്‍ താഴ്വാരങ്ങള്‍
ചതുപ്പും സമതലം
കോടാനു കോടി ചരാച്ചരവും
ഒത്ത്തുചെര്‍ന്നീടിലെ
നമ്മള്‍ നാമാവുള്ളു
എന്നുള്ള സത്യമത് ഒര്ത്തിടുക

പാറ

പാറ കാഴ്ചയില്‍
പരുപരുത്തതാണ്
അകം നീറി ക്കൊണ്ടിരിക്കുംപോള്‍
എങ്ങിനെയാണ്
പുറം സുന്തര മാകുക

പുതു ജീവന്‍

കഞ്ചുകം പൊളിച്ചു പുറത്ത്
വരുന്നതെയുള്ളു
എല്ലാം മറച്ചിരുന്ന
ഒരു യവനിക നീങ്ങി
മെല്ലെ മെല്ലെ ധ്യാനത്തില്‍
എന്നത് പോലെ
കൂപ്പു കൈ വിടര്‍ത്തും പോലെ
രണ്ടിതളായ വിരിഞ്ഞു
കവിത പോലെ
ചലനം ,ചൈതന്യം