malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015 നവംബർ 29, ഞായറാഴ്‌ച

അനാഥത്വം



ഒഴുക്കിൽ പെട്ട ഒതളങ്ങ പോലെ
അനാഥമായ ഒരു ജീവിതം
വാക്കുകൾ കൊണ്ട് രൂപംനൽകു വാൻ കഴിയില്ല
മനസ്സിൽതിങ്ങിക്കൂടുന്നവേദനകളെ
ഇരുകര മുട്ടിയൊഴുക്കുന്ന മഹാ
നദിയാണ് ദു:ഖം
അനാഥത്വത്തിന്റെ വേദനയുടെ
ആഴം കണ്ടവരാരുമില്ല
തരിശുഭൂമി പോലെ വിളറി നിറം
മങ്ങിയ ഒരു ഹൃദയം
സ്നേഹത്തിന്റെ ഒരു കൈത്തിരി
നാളത്തിനായ്
വൈവശ്യത്തോടെ വിതുമ്പി പോകുന്നു

വാതിൽ തുറന്നിട്ട വീട്



എന്നും വാതിൽ തുറന്നിട്ട ഒരു
വീടുണ്ടായിരുന്നു യെനിക്ക്
കൃഷണനും, കാദറും, കുഞ്ഞച്ചനും
ഏതു നേരമെന്നില്ലാതെ
എപ്പോഴും കയറി വന്നിരുന്നു.
ഹിന്ദുവും. ക്രിസ്ത്യനും, ഇസ്ലാമും
വഴി തെറ്റിപ്പോലും കയറി വന്നിട്ടില്ല യി ന്നു വരെ
പട്ടിണിയെക്കുറിച്ച്, കുട്ടികളടെ
പഠിപ്പിനെക്കുറിച്ച്
നാളെത്തെ കൊറ്റിന് വകതേടേണ്ട  തി നെക്കുറിച്ച്
ചർച്ച നടന്നിരുന്നു നേരമേതെന്നി
ല്ലാതെ
ചിലർ കാന്താരിമുളക്.ചിലർ ഉപ്പ്,
ചിലർ കപ്പ
ഒരടുപ്പിൽ വെച്ച് ഒര് പാത്രത്തിൽ
തിന്ന്
ഒരു പായയിൽ ഉറങ്ങിയിരുന്നു അന്ന്.
ഇന്ന് കാലം മാറി, മനുഷ്യരുടെ കോ
ലം മാറി
മതങ്ങളെല്ലാം കയറി
കൃഷ്ണനും, കാദറും, കുഞ്ഞച്ചനു -
മിന്നില്ല
ഉള്ളത് ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ
മനുഷ്യരാകെ മാറിയപ്പോൾ
മനസ്സിലൊരു മതിൽ പണിതു
മതിലിനകത്ത് ഒരു വീടും
ആരും തമ്മിൽ കണ്ടു കൂടാത്ത വരും
മിണ്ടിക്കൂടാത്തവരുമായി .
ഇന്ന് വാതിൽ തുറക്കാറേയില്ല ഞാൻ.
വാ തുറക്കാറുമില്ല

2015 നവംബർ 27, വെള്ളിയാഴ്‌ച

ചരിത്രത്തിലേക്കൊരു തീവണ്ടി



കവിതയെഴുതാൻ കടൽക്കരയി ലൊരു
വീടന്വേഷിച്ച് കുറേയലഞ്ഞു.
പുതുതായി വെള്ളയടിച്ച് ചിതം
വരുത്തിയ
പഴയ ഒരു മാളിക വീട്
ഉചിതമായി റെയിൽവേ ലൈനും
എഴുത്തുമേശയിൽ കടലാസും,പേ
നയും .
പച്ചപ്പടരൻ പുല്ലുപോലെ ഓർകൾ
കിളിർക്കുന്നു
ചരിത്ര കാലം മായ്ച്ചു കളയാൻ
വർഗ്ഗീയതയുടെ ദുന്ദുഭിമുഴക്കുന്ന
വ രുടെ കാലമിത്
പുത്തൻപുരാണങ്ങൾ കൊണ്ട്
പുതപ്പിച്ച്ചമയ്ക്കണംപോലും
പുതു കവിതകൾ
കുഴലൂത്തുകാരന്റെ കവിതയെഴു
ത്തറിയാതെ
കുഴങ്ങിയിരിക്കുമ്പോൾ
കയറി വരുന്നു മൺമറഞ്ഞ കാരണ
വർ
എഴുത്തുമേശയ്ക്കരികിൽ
ചരിത്ര പുസ്തകത്തിൽ പറഞ്ഞു കേട്ട
മുഖം
തുടുത്ത കവിൾ, വലിയ മൂക്ക്, വിരിഞ്ഞ മാറിടം,
വീതിയേറിയ ഫാലം,കൂട്ടുപുരികം,നീണ്ട കൃതാവ്
മുഴക്കമുള്ള ചിരിക്കിടയിൽ
ഗംഭീര ശബ്ദത്തിൽ ചോദിച്ചു:
എന്നെയറിയുമോ?
അറിയും.
മാളിക വീടിന്റെ ഉടമ, മാളോരുടെ
ഉടയോൻ
ചരിത്രത്തിന്റെ ചിതൽപുറ്റുകളെ
മാന്തിയിട്ട്
സത്യത്തിന്റെ കറുത്ത മുഖം
കവിയുടെ കാലാസിൻകവിതയാ യി
 പെറുക്കി വെച്ച്
പാതിരാത്രിയിൽ പടിവാതിൽ
കടന്നു പോയയാൾ
നേരംവെളുത്തപ്പോൾ
കവിതയുടെ രണ്ട് വരി റെയിലിൽ
കവി ചതഞ്ഞു കിടന്നു
കവിതയിൽ നിന്നൊരു തീവണ്ടി
ചരിത്രത്തിലേക്ക് കൂവി പാഞ്ഞു


2015 നവംബർ 26, വ്യാഴാഴ്‌ച

കാറ്റും മഴയും



കൂട്ടംതെറ്റിയ ആട്ടിൻകുട്ടികളെ
പോലെ
അവിടവിടെ കാർമേഘങ്ങൾ
സന്ധ്യയോടടുത്തപ്പോൾ
കുന്നത്തെ ഷാപ്പിൽ നിന്ന്
ആടിയാടിയൊരു കാറ്റ് വന്ന്
മേഘങ്ങളെ തല്ലുന്നു
കോട്ടിട്ട കാവൽക്കാരനെപ്പോലെ
തലയുയർത്തി നിൽക്കുന്ന
പാറക്കൂട്ടങ്ങൾക്കിടയിലൂടെ അവ
ഓടുന്നു
ഓടിയോടി തളർന്ന മേഘങ്ങൾ
കുന്നിനു താഴെ പാടത്തു വീണ്
പൊട്ടിക്കരയുന്നു
കലമ്പലുമായി കുന്നിറങ്ങി വന്ന കാറ്റ്
മഴയെഴുന്നേറ്റു പോയ വഴിയറി യാതെ
ഉഴറി നടന്നു
വെള്ളിടിവാളിന്റെ ചൂട്ടുകറ്റ
കുത്തിക്കെടുത്തി
രാത്രി കേറിവന്നു

ഫുട്പാത്തിൽപാടുന്നപെൺകുട്ടി



മഞ്ഞ കൊണ്ട് ചിത്രം വരയ്ക്കുന്ന
നട്ടുച്ചയെ നോക്കി
ഫുട്പാത്തിലിരുന്ന് ഒരു പെൺ കുട്ടി
പാട്ട് വരയ്ക്കുന്നു
ഒട്ടിയവയറിൽ താളംകൊട്ടി
കേട്ടു മറന്ന സംഗീതംകേൾപ്പി ക്കുന്നു
പാട്ടിന് ഭാഷ വേണ്ട, വേഷംവേണ്ട
വന്നവർ വന്നവർ തടിച്ചുകൂടി.
വിശപ്പിന്റെ ഭാഷയറിയാത്തവർ
പാട്ട് കേട്ട് തിരിച്ചുപോയി
വിരിച്ച തുണി ശൂന്യമായിക്കിടന്നു
ചിരിച്ച മുഖങ്ങളിലെ ചിതൽപ്പുറ്റു
ക ളെ
ഓർത്തെടുക്കുവാൻ കഴിയാതെ
പശികെട്ടുപ്പോയി
ഇരവിനു മുൻപേ അരിയുമായി
ചെല്ലേണ്ടവൾ ഞാൻ
പൊരിവയറുമായികാത്തിരിപ്പുണ്ട്
കുന്നിനപ്പുറംകുടിയിൽ രണ്ട് പേർ
ഭക്ഷണത്തിന് ഭിക്ഷ യാചിക്കൻ
കഴിയില്ലയെനിക്കിനി
വിലപേശുവാൻ വലയുമായി
കഴുക കണ്ണുകൾ നിൽപ്പുണ്ട്
മാന്യമായൊരു തൊഴിലു നൽകു വാൻ
ഇവിടെയാരുണ്ട്?
വേശ്യയെന്ന് മുദ്രകുത്തുവാൻ
എങ്ങുമാളുണ്ട്
ആളൊഴിഞ്ഞ പാതയിൽഏഴയായ
വൾ
കേഴുംമനസ്സുമായ് കുഴഞ്ഞതടിയു
മായ്
കുനിയിരിക്കുന്നു
ഉറുമ്പുവരിയിടും ഫുട്പാത്തിനരി കിൽ
കൂനനുറുമ്പായിഴയുന്നു
കാകനിരിക്കുമാ മരത്തിൻ ചോട്ടി
ലൊരു
കുടിയുണ്ടെങ്കിലെന്നാശിക്കുന്നു
കുടിയിലെന്നുമാകുഞ്ഞു കലത്തിൽ
അരിതിളച്ചെങ്കിലെന്നോർക്കുന്നു
കുന്നിൻ മുകളിൽ കയറിയെന്നുമാ
സന്ധ്യ കണ്ടെങ്കിലെന്നോർക്കുന്നു
ഇന്നു രാത്രിക്ക്‌ കൊറ്റിനുള്ള വക
കിട്ടിയെങ്കിലെന്നുണരുന്നു
ചിറകൊടിഞ്ഞുള്ളസന്ധ്യയേനോക്കി
അവൾ ചിരിക്കുന്നു
അകംകരയവേപുറംചിരിച്ചവൾ
പാട്ട് വരയ്ക്കുന്നു
ഒട്ടിയവയറിൻതാളംകൊട്ടലിൽ
ഇമ്പമേറുന്നു
തുണിയിൽവീഴുന്ന തുട്ടിനായവൾ
താളമേറ്റുന്നു

2015 നവംബർ 25, ബുധനാഴ്‌ച

ഒറ്റ്



കഴിഞ്ഞ കാലങ്ങളിൽ എന്തൊക്കെ
യാ ണ് ചെയ്തു കൂട്ടിയത്
കാക്കിക്കുള്ളിൽ ക്രൂരത തഴച്ചു
വളർന്ന കാലത്ത്.
തെറ്റു ചെയ്യാതവനെഒറ്റുകാര നാക്കി
ഒറ്റക്കൊമ്പനെപ്പോലെ ഒരുമ്പെട്ട്
നിന്നപ്പോൾ
കുടിലുകളിൽ കന്യമാർ കിടന്നുറ
ങ്ങിയില്ല
ഇറങ്ങിപ്പോയ ആൺമക്കൾ തിരി
ച്ചു വന്നില്ല
അമ്മമാരുടെ കണ്ണീരു തോർന്നില്ല
ചോരക്കണ്ണും കൊമ്പൻ മീശയു മായി
ലാത്തിയും ഉലക്കയുമാടിയ താ
ണ്ഡവ നൃത്തത്തിൽ
നിലച്ചുപോയ ജീവനുകൾക്ക്
കൈയും കണക്കുമില്ല.
ഇന്ന് പല്ല് കൊഴിഞ്ഞ സിംഹം
ചോരയുടെ ചുവന്ന കയ്പ് നാവി
ലൂറുമ്പോൾ
കണ്ണിൽ ചോര പൊടിച്ചു വരുന്നു
ഓർമ്മകൾ മർദിച്ചവശനാക്കു മ്പോൾ
സ്വയം ഒറ്റുകൊടുത്തു പോകുന്നു

2015 നവംബർ 24, ചൊവ്വാഴ്ച

പ്രണയം



മത്സ്യത്തിന്
ജലത്തോടുള്ള
വ്യഗ്രത

തോന്നുമ്പോൾ
പറിച്ചെറിയാവുന്ന
ഒരു പൂവ്