malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018 ഏപ്രിൽ 30, തിങ്കളാഴ്‌ച

മഴയോർമ്മ




പുഴയിലിപ്പോൾ
വെള്ളിക്കിണ്ണങ്ങൾ തുള്ളാറേയില്ല
ഇടവപ്പാതിയിൽ ഇടയ്ക്കെപ്പോഴെ
ങ്കിലും ഒന്നു ചാറിപ്പോകും മഴ
'ഞാൻ വന്നേ' -യെന്ന് വിളിച്ചു പറയാൻ
മാത്രം
ന്യൂ ജൻ കാലമല്ലെ ഞാൻ മാത്രമെങ്ങനെ
മാറാതിരിക്കും എന്ന് ചിരിക്കും
വേനൻ പുഴയും വർഷകാല പുഴയും
ഇന്ന് ഒന്നുപോലെ!
ഏകാന്തയ്ക്കു മേൽ എത്ര ആർത്തു
പെയ്തിരുന്നു മഴ
കുടയൊരു പ്രതിരോധമല്ലാത്ത കാലമുണ്ടാ
യിരുന്നു
ആടിയുലയുന്ന കുടയ്ക്കുള്ളിലേക്ക് വന്ന്
തോളത്ത് കൈയിട്ട് കൂടെ കൂടും
നനഞ്ഞ് കുളിച്ച് കുളിർന്നുവിറയ്ക്കു
മ്പോൾ
കൂടുതൽ കൂടുതൽ ചേർത്തു നിർത്തും.
ചില്ലിനപ്പുറം ചിണുങ്ങിച്ചിരിച്ചും, വേച്ചു
വേച്ചു നടന്നും
ഓടിക്കളിച്ചും, കൊലുസുകിലുക്കിയും,
നിറഞ്ഞാടിയും
പെയ്തുനിന്നത് കണ്ടുനിന്ന ഒരുകാലമു ണ്ടായിരുന്നു
ഓർമ്മയിലെ മഴയ്ക്ക് എന്തു കുളിരാണ്.

2018 ഏപ്രിൽ 29, ഞായറാഴ്‌ച

പാദുക പൂജകർ



പാദുകമില്ലാത്തവനെ പ്രവേശിപ്പിക്കരുത്
പടിക്കു പുറത്ത് നിർത്തുക
പാടവും, പറമ്പും ,ചേറും,ചെളിയും,
ചവുട്ടി നടന്നവൻ
പാവനമായ സ്ഥലം പാദം വെച്ച്
അശുദ്ധമാക്കരുത്.
അഴകുണ്ടെങ്കിലും അഴുക്കടിഞ്ഞ
മനസ്സുകൾക്ക് മുന്നിൽ അവൻ
അകന്നു നിൽക്കുന്നു
ആക്രോശത്തിന്റെ ആണിയും
അടിമത്തത്തിന്റെ കുരിശും അവർ
അവനു നൽകുന്നു
ഗന്ധകം നിറച്ച തലച്ചോറുമായി അവർ
ഓർക്കാപ്പുറത്ത് അവനു നേരെ
കുതിച്ചുചാടുന്നു
അവന്റെ പെണ്ണിനെ കടിച്ചുകീറുന്നു
കുഞ്ഞിനെ പിച്ചിച്ചീന്തുന്നു
അവന്റെ കുടിലും അവന്റെ കൂട്ടും
മണ്ണ്
ചെളിയിൽ അവൻ വിളവായ് വിളയുന്നു
പൂവായ് പൂക്കുന്നു
അവന്റെ വിയർപ്പം, അവന്റെ രക്തവും
അവർക്ക് പഥ്യം
പക്ഷേ;
പാദുകമാല്ലാത്തവനെ പ്രവേശിപ്പിക്കരുത്
പടിക്ക് പുറത്തു നിർത്തുക.
അവർ ,പാദുകം പൂജിക്കുന്നവർ.


2018 ഏപ്രിൽ 28, ശനിയാഴ്‌ച

കിനാ ചുംബനങ്ങൾ




ഒഴിഞ്ഞ കടവിലേക്ക്
ആകാശം ഇറങ്ങി വന്നു
ഇനിയുമാള് വരാനുണ്ടെന്ന്
കാത്തിരുന്ന തോണി പറഞ്ഞു
ആലിംഗനത്തിന്റെ ആനന്ദത്തി
ലെന്നോണം
തോണി ജലത്തിലൊന്നാടി നിന്നു
ചുംബനത്താൽ തിണർത്തചുണ്ടിന്റെ
ചൂടുമാറിയിട്ടില്ല
വേലിപ്പരത്തിപ്പൂക്കൾ കണ്ണിറുക്കിച്ചിരി
ക്കുന്നു
വഴിതെറ്റിപ്പോയ കിനാവും അവളും
ഒന്നിച്ചു വന്നു
കടവിലെ പടവിൽ ജല ചുംബനത്തിന്റെ
സീൽക്കാരമുയർന്നു
രതിതാളമോടെ തോണി മെല്ലെയൊഴുകി
കിനാപ്പാടങ്ങളിൽ കിളികൾ കലപില കൂട്ടി
അപ്പോഴും, ഒഴിഞ്ഞ കടവിൽ ആകാശം
ഒറ്റക്ക് നിൽപ്പുണ്ടായിരുന്നു.

2018 ഏപ്രിൽ 27, വെള്ളിയാഴ്‌ച

ആധുനിക ബുദ്ധൻ




ഒലീവു ചില്ലകളെല്ലാംഉണങ്ങിത്തുടങ്ങി
വെള്ളരിപ്രാവിൻചിറകരിഞ്ഞു
സമാധാനത്തിന്റെ ചിത്രങ്ങൾഎങ്ങും പതിച്ചു!
പടച്ചട്ടയണിഞ്ഞ കഴുകൻ
ചിറകടിച്ചു പറക്കുന്നു
അഹിംസയുടെ 'അ' യെ ആയുധമ
ണിയിച്ചു
ഹിംസ മുന്നേ നടന്നു
ഗാന്ധിജിയെ കാണാതായി
മൊട്ടുകളെല്ലാം ഞെട്ടറ്റു തുടങ്ങി
ദൈവങ്ങൾ ബലാത്സംഗം ചെയ്യപ്പെട്ടു
കത്തുന്ന തെരുവിൽ സമാധാന
ത്തിന്റെ ചിത്രങ്ങൾമാത്രം അവശേഷിച്ചു!
കഴുകന്റെ ഉള്ളം പൊട്ടിപ്പൊട്ടിച്ചിരിച്ചു
ബുദ്ധന്റെ ബുദ്ധിയെന്ന് പുറമേ നടിച്ചു
സമാധാനത്തിന്റെ പ്രാവ് അവസാന
ശ്വാസത്തിനായ് പിടഞ്ഞു കൊണ്ടിരിക്കുന്നു

2018 ഏപ്രിൽ 26, വ്യാഴാഴ്‌ച

ജീവിതവഴിയിൽ ....!




വാക്കുകളടർന്ന് എവിടെയോ വീണ്
വറ്റിപ്പോകുന്നു
കാറ്റിന്റെ കുളിരും, പൂക്കളും, കുയിലും
ഓർമ്മകൾ മാത്രമാകുന്നു
കുഴഞ്ഞു മറഞ്ഞ ചിന്തകളിൽ മൗനം
ചിലന്തിവല തീർക്കുന്നു
സുഖം ഒടുവിൽ വേദന മാത്രം സമ്മാനിക്കുന്നു
മനസ്സിന്റെ ബോധിയിൽ ബുദ്ധനുറങ്ങുന്നു.
വറ്റിപ്പോയ ഒരു നദിയാണു ഞാൻ
ശംഖിനകത്ത് ഉറഞ്ഞു പോയ കടൽ
എരിഞ്ഞടങ്ങിയ കാലത്തിൽ അലിവിന്റെ
ഈർപ്പം
ഒലിച്ചിറങ്ങാതെ നിൽക്കുന്ന കണ്ണീർത്തുള്ളി
പ്രളയത്തിൽ താഴ്ന്നു കൊണ്ടിരിക്കുന്ന
താഴികക്കുടം
ദുഃഖത്തിന്റെ അനാഥ ഗർഭം വഹിച്ച്
മരണത്തിന്റെ പടിവാതിലിൽ നിൽക്കുന്നു
പടുമഴയുടെ കാലത്ത് പടുതയില്ലാതെ
നനയുന്നു
ഓർമ്മകളുടെ സിന്ദൂരചെപ്പിലെങ്കിലും
ഒരു തുമ്പിയാകാൻ കഴിഞ്ഞിരുന്നെങ്കിൽ

2018 ഏപ്രിൽ 25, ബുധനാഴ്‌ച

കാലം




ഗതിവേഗം തേടുന്ന ജീവിതങ്ങൾ
സെക്സ് ഗെയിം നിശകൾ
തിളച്ചുപൊങ്ങുന്ന ഹാങ്ങോവറുകളുടെ
പ്രഭാതങ്ങൾ
അഗ്നി ശാലകളാകുന്ന ഉടലുകൾ
ആഡംബരങ്ങൾക്കായി അണിഞ്ഞൊരു
ങ്ങൽ
നീലചിറകുകളിലൊതുക്കപ്പെട്ട്
പിടയുന്നസുഖം തേടി യുവത്വങ്ങൾ
ലഹരിയുടെ തിടമ്പുനൃത്തങ്ങൾ
കാലങ്ങൾ മാറിക്കൊണ്ടിരിക്കുന്നു
ഭ്രാന്തെടുത്തകാലങ്ങൾ ഉറഞ്ഞുതുള്ളുന്നു
ഇളം പൂവുകളെപിച്ചിച്ചീന്തുന്നു
ആരാധനാലയങ്ങൾ ഭ്രാന്താലയങ്ങളാകുന്നു
ജീവനില്ലാത്ത അക്ഷരങ്ങളെ കുത്തിവച്ച്
ഭ്രാന്തെടുത്ത ഗർഭങ്ങളെ വളർത്തിയെടു
ത്ത്
ചിന്തയില്ലാത്തൊരു ജനതയെ വാർത്തെ
ടുക്കുന്നു
ഇത് ചെന്നായകൾ വാഴും കാലം
ചെന്നിണങ്ങൾ പടരും കാലം.

2018 ഏപ്രിൽ 24, ചൊവ്വാഴ്ച

പ്രണയ വീണ




ഒരമ്പിൽ കോർത്ത രണ്ട് ഹൃദയങ്ങളാണു നാം
സന്തോഷത്തിന്റെ ഓളങ്ങളിൽ
ആലിലയിൽ കിടന്ന കൃഷ്ണനെപ്പോലെ
ആടുന്നമനസ്സിൽ
പറയാതെ ഒരു ശബ്ദം മുഴങ്ങിക്കൊണ്ടേ
യിരിക്കുന്നു
നിറവെളിച്ചമുണരുന്നു
നിശ്ശബ്ദതയുടെ ആഴങ്ങൾ നികത്തപ്പെടുന്നു
ചൂഴ്ന്നു നിന്നഎകാന്തത ചൂളമടിച്ചുപറന്നു
പോയി
മുൾക്കാടുകൾ മുരടിച്ചു ,നിറമുള്ള നിമിഷ
ങ്ങൾ പൂവിട്ടു
പൊങ്ങച്ചചിഹ്നങ്ങളിൽ വിഷാദങ്ങൾ
വിടപറഞ്ഞു
പ്രണയത്തിന്റെ സഞ്ജീവനീ രാഗമുയർന്നു.
അഭൗമമായ ഒരു ലോകത്ത് ഇമയിളക്കാതെ
ഇരുവരും പരസ്പരം നോക്കി നിൽക്കുന്നു
ആ മിഴികളിൽ പുലരികൾ പൂക്കുന്നു
സന്ധ്യകൾ തുടുക്കുന്നു.
അടുക്കുന്തോറും ആനന്ദിപ്പിക്കുന്നതും
അകലുമ്പോൾ നൊമ്പരപ്പെടുത്തുന്നതുമാകണം പ്രണയം
അജ്ഞാത രാഗങ്ങളുണരുന്ന ഒരു വീണ
യായ്
അതു പാടിക്കൊണ്ടേയിരിക്കണം.