സഖി, നിന്റെ ഓര്‍മ്മകള്‍
സാന്ദ്രമാം ചന്ദ്രിക
ഈ രാത്രി എന്നില്‍ പതിച്ചു തന്നു
എന്‍ കരള്‍ തട്ടില്‍ പൊതിഞ്ഞു സൂക്ഷിച്ചുള്ള
സ്മൃതിയാകെ ഹൃത്തില്‍ നിറച്ചു തന്നു
ഉറങ്ങുവാന്‍ കഴിയില്ല
ഇനി ഇന്ന് രാത്രിയില്‍
ഈ മൂക രാത്രി എന്‍ സാക്ഷി
ആരെന്റെ ജാലക വാതില്‍ പ്പടിയിലായ്
വാനിന്‍ ഒരുകീറുകൊണ്ട് വച്ചു
അതില്‍ തിളങ്ങീടുന്ന -
രണ്ടു നക്ഷത്രങ്ങള്‍
അത് നിന്റെ മിഴികളാണല്ലേ-
സഖി
പുഞ്ചനെല്‍ പാടവും ,പട്ടു പാവാടയും
പുഞ്ചിരി തൂകും മുഖ കാന്തിയും
ആതിരയും പിന്നെ ഊഞ്ഞാലും,ഉണ്ണിയും
ഒളി ചിതറീടും കരി മിഴിയും
കുഞ്ഞിനെ എന്നോണം പിന്നാലെ കൂടി നീ
പരിചരിച്ച്-
എന്നെ ഞാന്‍ ആക്കിയതും
ഇന്നലെ എന്നോണം ഓര്‍ക്കുന്നു ഞാന്‍ സഖി
ഇനി ഓര്‍മ്മ ഒന്നിച്ചു പങ്കു വെയ്ക്കാം
പുലരുവാന്‍ ഇനിയേറെ സമയമില്ലാ സഖി
ഒരു വേള-
നീ എന്നെ കാത്തിരിക്കു
ജാലക വാതിലില്‍ അഴികളില്‍ -
ഒന്നിലായ്
കാട്ടിടാം ഞാന്‍ ഒരു ജാലം
നിന്നരികത്ത് ഞാന്‍ സത്വര മെത്തുവാന്‍
നിത്യ സത്യത്തിന്‍ ടെ -
ഇന്ദ്ര ജാലം
2010 ഏപ്രിൽ 10, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ