കരയിലിരിക്കുമ്പോള്‍
അരികിലേക്കുവന്നു
തൊട്ടു വിളിക്കാറുണ്ട്
പാദസരത്തിന്റെ കില്-
കിലാരവം കാട്ടി
കൊതിപ്പിക്കാറുണ്ട്
ഇല്ലെന്നു പറഞ്ഞാലും
കണ്ണ് കാട്ടി മാടി വിളിക്കാറുണ്ട്
കടലില്‍ കുളിച്ചു
കിടിലം കൊണ്ടിട്ടുണ്ട് ഞാന്‍
ഉപ്പിന്റെ കൈപ്പിലേക്ക്
ഇടറി വീണിട്ടുണ്ട്
കയങ്ങളിലേക്ക് അമര്ത്തുവാന്‍
പാടുപെടുമ്പോള്‍
കരയിലേക്ക് അടിയണേയെന്ന്
കാറി പ്പറഞ്ഞിട്ടുണ്ട്
കളിയല്ല കടലിലേ കുളിയെന്നു
അന്നാണ് കടൽപറഞ്ഞു തന്നത്
2011 ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ